ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

വഴിപാടിനാൽ ഭക്ത്നുണ്ടാകുന്ന മാറ്റവും ഗുണവും

വഴിപാടിനാൽ ഭക്ത്നുണ്ടാകുന്ന മാറ്റവും ഗുണവും

കാര്യസിദ്ധിക്ക് മുമ്പും ശേഷവും വഴിപാട് നേരുന്ന സമ്പ്രദായങ്ങൾ ഉണ്ടല്ലോ. ഒരു വഴിപാട് നേരുന്ന ഭക്തൻ്റെ മനസ്സ് പ്രാർത്ഥനനിർഭരമാകാൻ തുടങ്ങുനു. ഉദ്ദിഷ്ട്കാര്യസിദ്ധിക്കായുള്ള ഇച്ഛയും ഉപ്പം തന്നെ ഉണ്ടാകുമല്ലോ , നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ട് മനസ്സ് പൂർണ്ണമായി ഭഗവാനിൽ കേന്ദ്രീകരിച്ചു തുടങ്ങുമ്പോൾ തന്നിൽ കുണ്ഡലിതമായിരിക്കുന്ന ആത്മശക്തിയുടെ ലേശാംശത്തെയെങ്കിലും ഉണർത്തി വിടുന്നതുകൊണ്ട് തൻ്റെ ഇച്ഛാശക്തി ഫലപ്രദമായി പ്രാവർത്തികമായിത്തിരുന്നു. എന്നുള്ളതാണ് ഇത് ശാസ്ത്രീയ സിദ്ധാന്തമാണ്. ക്ഷേത്രത്തിൽ പോയി വെറുതെ പ്രാർത്ഥിക്കുന്നതു കൊണ്ടുണ്ടാകുന്ന കുണ്ഡലിന്യുത്ഥാപനമെന്ന അവസ്ഥയെക്കാൾ എത്രയോ പതിമടങ്ങ് ഫലപ്രദമാണ് വഴിപാട് കഴിച്ചുകൊണ്ടുള്ള പ്രാർത്ഥന. പുജാംഗമായി തൻ്റെതായിരിക്കുന്നു എന്തെങ്കിലും മൗലികഘടകാംശത്തെ പ്രതീകാത്മകമായി സമർപ്പിക്കുമ്പോൾ "സർവ്വം ത്യജ തിയസ്തസ്യ" എന്നാവസ്ഥവിശേഷത്തിലേക്ക് ഭക്തൻ ഉയരുന്നുണ്ട്, ത്യജിച്ചുകൊണ്ടുള്ള യജ്ഞപരമായ അനുഷ്ഠാനം കൊണ്ട് ഭൗതീകവും ആത്മീയവുമായി അത്യത്ഭുതകാരമായ നേട്ടകൈവരിക്കാൻ സാധിക്കുന്നു. എന്നതിൻ്റെ പ്രകടമായ ദൃഷ്ടാന്തമാണ് വഴിപാട്....
അനേകം പേർ ജീവിതത്തിൽ എപ്പോഴെങ്കിലും തന്നോടുതന്നെ ചോദിച്ചിരിക്കാവുന്ന അതി നിർണ്ണായകമായ ചോദ്യം തന്നെയാണ്‌ ഇത്‌. പലപ്പോഴും നമ്മുടെ ഉപാസനകൾ അഥവാ പ്രാർത്ഥനകൾ ഒരു ഫലവും നല്‍കാതെ വരുന്നത്‌ എന്തുകൊണ്ടാണ്‌? -
നമ്മുടെ പ്രാർത്ഥനകൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നും അവ ഫലം നൽകുന്നത്‌ എങ്ങനെയാണ്‌ എന്നും ആദ്യമായി അറിയേണ്ടത്‌ ആവശ്യമാണ്‌. അനേക കോടി താരാപഥങ്ങളും അങ്ങനെയുളള അനവധി ഗാലക്‌സികളിലായി കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമടങ്ങുന്ന ഈ മഹാപ്രപഞ്ചം ഇന്നുകാണുന്നതായ ഒരു ക്രമത്തിൽ നിലനിൽക്കണമെങ്കിൽ ഇതിന്റെയെല്ലാം പിന്നിൽ അനന്തമായ ഒരു ബോധമണ്ഡലം അഥവാ പ്രപഞ്ചമനസ്സ്‌ എന്നൊന്ന്‌ ഉണ്ടായേപറ്റൂ. നാം പല പേരുകളിൽ പലഭാവങ്ങളിൽ വിവക്ഷിക്കുന്ന ഈശ്വരസങ്കൽപ്പം എന്നത്‌ ഈ പ്രപഞ്ചമനസ്സുതന്നെയാണ്‌. നാം ഓരോരുത്തരുടെയും ഉപബോധമനസ്സിന്‌ ഈ പ്രപഞ്ചമനസ്സുമായി നേരിട്ടൊരു ബന്ധമുളളതായി പൂർവ്വചാര്യന്മാർ മനസ്സിലാക്കിയിരുന്നു. ശക്‌തമായ ഒരു സങ്കൽപ്പം ഉപബോധ മനസ്സിലെത്തിയാൽ അത്‌ ഉടന്‍ പ്രപഞ്ചമനസ്സിലേക്ക്‌ പ്രസരണം ചെയ്യപ്പെടുകയും താമസിയാതെ അത്‌ യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്യും. എന്നാൽ ഉപബോധമനസ്സിൽ വരുന്ന ചിന്താശകലങ്ങളെ  ഇച്ഛാനുസരണം നിയന്ത്രിക്കുവാൻ നമുക്കു കഴിവില്ല. ബാഹ്യ മനസ്സിൽ വരുന്ന എല്ലാ ചിന്തകളും ആശയങ്ങളും ഉപബോധമനസ്സിലേക്ക്‌ എത്തുകയുമില്ല. നമ്മുടെ മനസ്സിന്റെ ഉള്ളിൽ നാം ഗാഢമായി വിശ്വസിച്ചുപോകുന്ന കാര്യങ്ങളാണ്‌ ഉപബോധമനസ്സിൽ നാം അറിയാതെ എത്തുന്നത്‌. അപ്പോൾ ഫലപ്രാപ്‌തി ലഭിക്കുമെന്ന സത്യസന്ധമായ, അതീവഗാഢമായ ആത്മവിശ്വാസത്തോടെ നടക്കുന്ന പ്രാർത്ഥനകൾ ഉപബോധമനസ്സിൽ എത്തുകയും അവിടെനിന്ന്‌ വിശ്വമനസ്സിലേക്ക്‌ പ്രവേശിച്ച്‌ യാഥാർത്ഥ്യമാവുകയും ചെയ്യുന്നു.
ഞാൻ നല്ല വിശ്വാസത്തോടെയാണ്‌ പ്രാർത്ഥിക്കുന്നത്‌'' എന്നു പലരും പറയാറുണ്ടെങ്കിൽത്തന്നെ, ഈയൊരു ദൃഢമായ, നിഷ്‌കളങ്കമായ വിശ്വാസാവസ്ഥ എത്തുകയെന്നത്‌ ഒരു ചെറിയ കാര്യമല്ല. മറിച്ച്‌ അതൊരു അത്ഭുതകരമായ കാര്യം തന്നെയാണ്‌. ''ഒരു കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കുന്നത്‌ ഫലിക്കും'' എന്നാണ്‌ . സത്യത്തിൽ സാധാരണ ആർക്കുംതന്നെ, ആ കടുകുമണി വിശ്വാസം പോലും ഇല്ലാത്തതുകൊണ്ടാണ്‌ ഉളളിന്റെയുള്ളിൽ ആ ബോധം ഇല്ലാത്തതുകൊണ്ടാണ്‌, പ്രാർത്ഥനകൾ പലപ്പോഴും ഫലവത്താകാതെ പോകുന്നത്‌. മനസ്സിന്റെ ഉളളിൽ അനവധി ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും ഭയങ്ങളും മറ്റനേകം നിഷേധ വികാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്‌ സഹജമായ നിഷ്‌കളങ്കവിശ്വാസം ഉണ്ടാവുക എളുപ്പമല്ല. മനസ്സിലെ ചിന്താമാലിന്യങ്ങൾ എല്ലാം നീക്കി ശാന്തവും സ്വച്ഛവുമായ വിശ്വാസം ഉണ്ടാകുമ്പോൾ സർവ്വലക്ഷ്യങ്ങളും പൂർത്തീകരിക്കപ്പെടുന്നു. സർവ്വവിധ ചിന്താതരംഗങ്ങളും ശമിപ്പിച്ച്‌ ഈ പ്രശാന്തമായ മാനസികാവസ്‌ഥ ഉണ്ടാകുന്നതിനുവേണ്ടിയാണ്‌ അനുഷ്‌ഠാനങ്ങൾ എല്ലാംതന്നെ ഉപയോഗിക്കുന്നത്‌.
കാര്യസിദ്ധിക്ക് വേണ്ടിയാണെങ്കിൽ പോലും ത്യാഗപൂർണ്ണവുമായതിനാൽ യജ്ഞസങ്കൽപ്പത്തിന് അനുസൃതമായ അനുഷ്ഠാനം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ഈ സ്വഭാവം ഒരു ഭാഗമായി തീരേണ്ടതാണ്. ഈ വീക്ഷണം ജീവിതത്തിൻ്റെ എല്ലാമണ്ഡലങ്ങളിലും സമഗ്രമായ സ്വാധിനം ചെലുത്തുമ്പോൾ വ്യക്തിയുടെ സ്വാധീനത്തിലും കാഴ്ചപ്പാടിലും വ്യതിയാനം ന്യായമായും ഉണ്ടായിതീരേണ്ടതാണ്. യജ്ഞകർമ്മങ്ങളുടെ നിരന്തരമായ അനുഷ്ഠാനം കൊണ്ട് ഋഷിമാർ ലോകത്തിന് മുഴുവനും ശ്രേയസ്സിനും മംഗളത്തിനും വേണ്ടിയാണ് പ്രാർത്ഥിച്ചത്. അത്രത്തോളം തന്നെ ഉയർന്നില്ലെങ്കിലും സമാജത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും വികാസത്തിനും വളർച്ചക്കും വേണ്ടി തൻ്റെ ജീവിതം ഉപകരിക്കണം എന്ന ബോധം ഈ അനുഷ്ഠാനംകൊണ്ട് സിദ്ധമാകുന്ന സംസ്കാരത്തിന്ന് നിശ്ചയമായും സാധിക്കേണ്ടതാണ്. അതിനായി ക്ഷേത്രങ്ങളിൽ ഒരുമിച്ചുകൂടുന്ന ഭക്തന്മാർക്ക് സമാജബോധം ആദർശനിഷ്ഠ് , വിശാലഹൃദയത്വം, സർവ്വോപരി ധർമ്മത്തെ അനുസന്ധാനം ചെയ്യൽ, എന്നികര്യങ്ങളിൽ സാമന്യജ്ഞാനം നൽകുവാൻ പ്രഭാഷണങ്ങൾ, പുരാണപാരായണം , സത്സംഗങ്ങൾ , എന്നി പരിപാടികൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. . അങ്ങനെ വഴിപാട് എന്ന ആരാധനയിലെ മനഃശാസ്ത്രപരവും യജ്ഞപരവുമായ പ്രതിഭാസത്തിലൂടെ ഉരുതിരിയുന്ന ധാർമ്മികാടിസ്ഥാനമുള്ള സംഘടിതമായ ഒരു സാമൂഹികവ്യവസ്ഥ. പ്രദാനം ചെയ്യാൻ ഉപകരിക്കട്ടെ...

ഇനി കുറച്ച് താത്ത്വികവശം വിശകലനം

പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ
ജലം,ഇല,പൂവ്,ഫലം എന്നിവ ഭക്തിപൂർവ്വം(ശ്രദ്ധയോടെ) സമർപ്പികുന്നത് ഞാൻ‍ സ്വീകരിക്കുന്നു എന്ന് ഭഗവാ‍ൻ പറയുന്നു.
വ്യഷ്ടിയുടെയും സമഷ്ടിയുടെയും പാരസ്പര്യമാണിത്.
രഹസ്യങ്ങളുടെ രഹസ്യമായ ജീവിതചക്രത്തിന്റെ വിശദീകരണം.
എല്ലാ ജീവന്‍റെയും ഉത്ഭവം ജലമാണ്.ജലത്തി‍ൽ നിന്നവിർഭവിച്ച ഇലയാണ് നമുക്കു
വേണ്ട അന്നം തരുന്നത്.
തന്നെപ്പോലെ വേറൊരു സൃഷ്ടി നടത്താൻ‍ യോഗ്യരാകുന്ന സമയമാണ് പുഷ്പ്പിക്ക‍ൽ.
പൂവിന്‍റെ പൂർ‍ത്തീകരണമാണ് ഫലം. അടുത്തതിന്റെ വിത്ത്.
ജലത്തിൽ‍ ജീവശക്തിയായി ആരംഭിച്ചു നാമായിത്തീർന്ന പ്രയാണം തിരിച്ചറിയുന്ന വേളയി‍ൽ നമ്മുടെ ഭാവം സമർ‍പ്പിതമായിത്തീരും, വിനയാന്വിതമായിത്തീരും. ഈ സമർപ്പണമാണ്‌ ഭഗവാൻ‍ സ്വീകരിക്കുന്നത്.
ഈ രഹസ്യം ഒരിക്കൽ‍ അറിഞ്ഞാ‍ൽ ഭഗവാനായിത്തീരും. പിന്നെ ഭേദമില്ല. എന്ത് ചെയ്യുന്നുവോ അതെല്ലാം-ഭക്ഷിക്കുന്നത്, അനുഭവിക്കുന്നത്, ഹോമിക്കുന്നത്,ദാനം ചെയ്യുന്നത്, തപസ്ച്ചര്യകളി‍ൽ ഏർപ്പെടുന്നത്-ഒക്കെ ഭഗവാനിൽ‍ അ‍ർപ്പിച്ചു ചെയ്യണം. അർ‍പ്പിക്കുമ്പോൾ പിന്നെ നാമില്ല.
അപ്പോൾ‍ ‘ഞാൻ‍ ചെയ്തു’, ‘ഞാൻ‍ കാരണം’, ‘ഞാൻ‍’ ‘ഞാൻ‍’ എന്നു പറയാൻ‍ പറ്റില്ല.
ചെയ്യുന്നതൊക്കെ ഭഗവാൻ‍.
അതാണ്‌ ശരിയായ ആരാധന.

No comments:

Post a Comment