ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 July 2023

കാലദോഷമകറ്റുന്ന ശ്രീപരമേശ്വര പരത്മാവ്

കാലദോഷമകറ്റുന്ന ശ്രീപരമേശ്വര പരത്മാവ്

സൂര്യൻ, മരണം, കർമഫലം....
ഇത് മൂന്നും തമ്മിൽ നല്ല ബന്ധമുണ്ട്. പുരാണങ്ങൾ അനുസരിച്ചു സൂര്യന്റെ മൂത്തമകൻ യമനും രണ്ടാമത്തെ മകൻ ശനിയുമാണ്. ഇവർ മൂന്നും ധർമത്തിന്റെ 3 മുഖങ്ങൾ ആയി കണക്കാക്കുന്നു.

സൂര്യൻ

ദിവസങ്ങളെ സൃഷ്ടിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് സൂര്യനെ ദിനകരൻ അഥവാ ദിവസങ്ങളുടെ (ദിനം) കാരണക്കാരൻ (കരൻ) എന്ന് വിളിക്കുന്നത്. ഈ ഭൂപ്രപഞ്ചം നിലനിൽക്കുന്നത് സൂര്യന്റെ ബലത്തിലാണ്. 

യമൻ

മരണമാണ് കുറച്ചു കൂടി കൃത്യത പാലിക്കുന്നത്. സൂര്യന്റെ ദിവസങ്ങളുടെ അനുപാതികമാണ് ആയുസിന്റെ കണക്കെടുപ്പ്. ജനിച്ചു കഴിഞ്ഞാൽ എത്ര പകൽ എത്ര രാത്രി ആയൂസ് നിലനിൽക്കും എന്നത് സൂര്യനെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്. ഒരുപക്ഷെ മരണ ദേവനെ കാലൻ (കാലത്തിന്റെ നാഥൻ ) എന്നും യമൻ (യാമങ്ങളുടെ നാഥൻ) എന്നും വിളിച്ചുകൊണ്ടു സൂര്യ പുത്രനായി കരുതുന്നു.

ശനി

ഇതിലും കണിശക്കാരൻ ആണ് കർമഫലം. ഒരു കർമം ചെയ്തു നിശ്ചിത സമയം കഴിഞ്ഞാൽ (അതെത്ര വൈകി ആണെങ്കിലും) ദുഷ്കർമത്തിന് ദുഃഖവും, നല്ല കർമങ്ങൾക്ക് സുഖവും നമ്മളെ തേടിയെത്തും. ആയതിനാൽ കർമ ഫലങ്ങളെ നൽകുന്ന ശനിയെ ഈശ്വരനായി കണ്ടു കാലത്തെ സൃഷ്ടിക്കുന്ന സൂര്യന്റെ മറ്റൊരു പുത്രനായി കരുതുന്നു. (ഈശ്വരന്റെ മേൽ ഒന്നുമില്ല എന്നതാണ് നിയമം. അതുകൊണ്ട് കാല ചക്രത്തിൽ ഏക ഈശ്വര പതവിയുള്ള ഗ്രഹമാണ് ശനി. S/O, ഗ്രഹങ്ങളിൽ അഥവാ കാലചക്രത്തിൽ ശനിക്ക് മേൽ മറ്റൊരു ഗ്രഹവും ഇല്ലന്ന് സാരം.)

മഹാദേവനും കാലനിയമവും

സൂര്യന്റെ ദേവത ശിവനാണ്. അതുകൊണ്ടാണ് സൂര്യ ദോഷ ശമനത്തിന് ശിവഭജനം ആചര്യന്മാർ വിധിച്ചിരിക്കുന്നത്. മറ്റൊരു കാഴ്ചപ്പാട് കാല ചക്രത്തിൽ സൂര്യന് അച്ഛന്റെ സ്ഥാനവും ചന്ദ്രന് അമ്മയുടെ സ്ഥാനവുമാണ്. ആയതിനാൽ സൂര്യന് പ്രപഞ്ച പിതാവായ ശിവനെയും, ചന്ദ്രന് പ്രപഞ്ച മാതാവായ ദുർഗയേയും ജ്യോതിഷം കണക്കാക്കി പോരുന്നു.

യമന്റെ ദേവനും ശിവനാണ്. എന്തുകൊണ്ടന്നാൽ മഹാദേവനാണ് മ്യത്യുംജയനും ജീവന്റെ നാഥനുമായ പശുപതി. 

ശനിയുടെ ദേവനും ശിവനാണ്. കാരണം ശനിയുടെ ഗുരുവും നാഥനും കാലഭൈരവനാണ്.

ഇവർ മൂന്ന് പേരും മഹാകാലനായ മഹാദേവനെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് പരമേശ്വരനെ ആശ്രയിക്കുന്നവർക്ക് കാലദോഷങ്ങൾ കുറയും എന്ന് വിശ്വസിക്കുന്നതിന്റെ ഒരു കാരണം.


No comments:

Post a Comment