ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 65

നാഗമാഹാത്മ്യം...

ഭാഗം: 65

69. ജ്യോതിഷത്തിൽ സർപ്പങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 ജ്യോതിഷത്തിലും സർപ്പങ്ങൾക്ക് പങ്കുണ്ട്. നവ ഗ്രഹങ്ങളിൽ രാഹുവിനും കേതുവിനും സ്ഥാനം കൊടുത്തിരിക്കുന്നത് അതിനു തെളിവാണ്. നവഗ്രഹങ്ങളിൽ പ്രധാനി സൂര്യനാണ്.

നവഗ്രഹങ്ങൾ: സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ഗുരു (വ്യാഴം), ശുക്രൻ, ശനി, രാഹു, കേതു

ഇതിൽ സർപ്പത്തെ പ്രതിനിധീകരിക്കുന്ന ഗ്രഹം എന്നാൽ പ്രത്യധിദേവത സർപ്പേശ്വരനാണ്. ഗ്രഹങ്ങൾ പിഴച്ചാൽ . ഗ്രഹനില മോശമായാൽ അതാതു ഗ്രഹങ്ങളുടെ പാപദോഷമുണ്ടാകും. അതു കുറയ്ക്കാൻ ശക്തിയുള്ള ദേവതമാരെ പൂജിക്കുകയോ , അതതു ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദേവതാ ക്ഷേത്രങ്ങളിൽ ആരാധന നടത്തുകയും വഴിപാടുകൾ കഴിച്ച് ദേവതാപ്രീതി വരുത്തുകയുമാണ് പ്രതി വിധി. ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ഗ്രഹപൂജ നടത്തുകയും ചെയ്താൽ പാപദോഷശ മനമുണ്ടാകുമെന്നാണ്. രാഹുവുമായി ബന്ധപ്പെട്ട ദിവസം ചൊവ്വയാണ്. രാഹുവിന്റെ പ്രത്യധിദേവത സർപ്പേശ്വരനായതിനാൽ രാഹുവിൽ ദോഷശാന്തിക്ക് സർപ്പപ്രീതി വരുത്തുന്നത് ഉത്തമമാണ് . ദേവത ദുർഗ്ഗയും ശിവനുമായതി നാൽ ശിവപ്രീതി വരുത്തതക്ക പൂജ ചെയ്യുന്നതും നല്ലതാണ്.

വാസ്തു ശില്പത്തിലും നവഗ്രഹങ്ങൾക്കു പങ്കുണ്ട്. കെട്ടിടം പണിയുമ്പോൾ കെട്ടിടത്തിന്റെ വീതിയെ അളന്ന് ഒൻപത് ഭാഗങ്ങളായി ഭാഗിച്ച് അതിൽ നവഗ്രഹങ്ങളെ കണക്കാക്കി ശുഭഗ്രഹമിരിക്കുന്ന ഭാഗത്തു വേണം തലവാതിൽ നിർത്താൻ. ചന്ദ്രൻ , ബുധൻ, ഗുരു ഈ മൂന്നു ഗ്രഹങ്ങളാണ് തല വാതിൽ നിർത്താൻ ഉത്തമമെന്നാണ്.

മറ്റു ആറുഗ്രഹങ്ങളിൽ യാതൊരു കാരണവശാലും തലവാതിൽ നിർത്താൻ പാടില്ലന്നാണ് ജ്യോതിഷം. അതിനാൽ രാഹുവിന്റെ ഗ്രഹത്തിൽ അതു പാടില്ലാ എന്നാണല്ലോ അർത്ഥം . അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം , മനഃക്ലേശം, വ്യാധികൾ തുടങ്ങിയ ദോഷം ഫലം.

കാലങ്ങളുടെ ഗണനങ്ങളിലും രാഹുകാലം ശുഭകാര്യ ങ്ങൾക്കു വർജ്ജ്യമാണ്. രാഹുകാലത്തിൽ നല്ലകാര്യങ്ങളൊന്നും നടത്തുകയില്ല. രാഹുകാലം ദോഷകാലമെന്നാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment