ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 16

നാഗമാഹാത്മ്യം...

ഭാഗം: 16

25. ശാപമോക്ഷം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അന്നുതന്നെ പരീക്ഷിത്തു മഹാരാജാവ് പുത്രനായ ജനമേജയനെ രാജവാക്കി വാഴിച്ചു. സകലവിധസുഖഭോഗങ്ങളും കൊട്ടാരവുമുപേക്ഷിച്ച് ഗംഗാനദിയിൽ ഒരു ഏകസ്തംബമുണ്ടാക്കി കുറെ ആളുകളോടൊത്ത് വസിച്ചു തുടങ്ങി. ഭാഗ്യവശാൽ അന്നേരത്ത് ശുകമഹർഷി ആഗതനായി. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം സപ്തദിനം കൊണ്ട് ശ്രീമദ് ഭാഗവതം പാരായണം ചെയ്തു കേട്ടു . ശ്രീശുകമഹർഷി തന്നെ ഏഴുദിവസം കൊണ്ട് ഭാഗവതപീയൂഷം പാനം ചെയ്യിപ്പിച്ചു. സപ്താഹശ്രവണം ഭക്തിയോടു കൂടി അനുഷ്ഠിച്ചാൽ മുക്തി ലഭിക്കുന്നതാണെന്ന് തത്വമാണ് മഹർഷി മനസ്സിലാക്കികൊടുത്തത്. സപ്താഹ സുധാപാനം ചെയ്തു കൊണ്ടിരിക്കുന്ന രാജാവ് ഭക്തിയിൽ ലീനനായി ബാഹ്യബോധമില്ലാതെ ഇരുന്നുപോയി. ആ സമയത്ത് ശാപം ഫലിപ്പിക്കാൻ അതായത് പരീക്ഷിത്ത് രാജനെ കടിച്ചു കൊല്ലാനായി തക്ഷകൻ പുറപ്പെട്ടു . തക്ഷകന്റെ കടിയേറ്റു മരിക്കണമെന്നാണല്ലോ ജാതകം. ജാതകം മാറ്റിയെഴുതാൻ ആർക്കും സാധ്യമല്ലല്ലോ. കൂടാതെ മുനികുമാരന്റെ ശാപം ഫലിപ്പിക്കുകയും വേണം. അതു തന്റെ കടമയാണെന്ന് ധരിച്ചാണ് തക്ഷകൻ പുറപ്പെട്ടത്. ഇതറിഞ്ഞ കശ്യപനും പുറകെ പുറപ്പെട്ടു. കശ്യപന് ബ്രഹ്മദേവൻ വിഷസംഹാരവിദ്യ ഉപദേശിച്ചിട്ടുണ്ടല്ലോ? തക്ഷകൻ കടിച്ചാൽ വിഷസംഹാരവിദ്യ ഉപയോഗിച്ച് വിഷമിറക്കി രാജാവിനെ രക്ഷിക്കുക എന്നതായിരുന്നു കശ്യപന്റെ ഉദ്ദേശം. വഴിക്ക് ഇരു വരും കണ്ടുമുട്ടി . കശ്യപൻ ചോദിച്ചു എങ്ങോട്ടേയ്ക്കാണ് യാത്ര ? തക്ഷകൻ പരീക്ഷിത്തു രാജാവ് ശമീകമഹർഷിയുടെ കണ്ഠത്തിൽ ചത്ത സർപ്പം ഇട്ടതിന് മകൻ ആ രാജാവിനെ ശപിച്ചില്ലേ. ആ ശാപം ഫലിപ്പിക്കുന്നതിന് രാജാവിനെ കടിച്ചു കൊല്ലാൻ പോകുകയാണ്. കശ്യപൻ എങ്കിൽ ഞാൻ വിഷസംഹാരി വിദ്യ കൊണ്ട് അദ്ദേഹത്തെ ജീവിപ്പിക്കാൻ പോകുകയാണ്.*

അതു പാടില്ലെന്ന് തക്ഷകനും രാജാവിനെ ജീവിപ്പിക്കേണ്ടതാവശ്യമാണെന്ന് കശ്യപനും രണ്ടുപേരും തർക്കിച്ചു. ഒടുവിൽ തക്ഷകൻ ഒരു പൂത്തു തഴച്ച് തളിർത്തു നില്ക്കുന്ന ഒരു വൃക്ഷത്തിനെ ചൂണ്ടി ഇതാ ഈ വൃക്ഷത്തെ എന്റെ വിഷം കൊണ്ട് ഉണക്കിത്തരാം. അങ്ങ് അതിനെ പുനർജ്ജീവിപ്പിക്കുന്നതൊന്നു കാണട്ടെ. ഉടനെ തക്ഷകൻ ആ വൃക്ഷത്തെ ദംശിച്ചു. കശ്യപൻ തന്റെ മന്ത്ര വിദ്യ ഉപയോഗിച്ച് അതിനെ വീണ്ടും പൂർവ്വ സ്ഥിതിയിലാക്കി.

തക്ഷകനു മനസ്സിലായി ദ്വേഷം കൊണ്ട് അദ്ദേഹത്തെ കീഴ്പ്പെടുത്താനാവില്ല. താൻ പരീക്ഷിത്തുരാജനെ കടിച്ചു കഴിഞ്ഞാൽ ജീവിപ്പിക്കുന്നതിനുള്ള ശക്തി ഇദ്ദേഹത്തിനുണ്ട്. അതുകൊണ്ട് ഇദ്ദേഹത്തെ അവിടേയ്‌ക്ക് നയിച്ചുകൂടാ! ഇവിടെ നിന്ന് പിൻതിരിപ്പിക്കണം എന്നു വിചാരിച്ചു തക്ഷകൻ പറഞ്ഞു. അങ്ങ് എന്റെ കർത്തവ്യത്തിന് വിഘാതം സൃഷ്ടിക്കരുത്. ധർമ്മം നടത്താൻ എന്റെ കർമ്മം ചെയ്യാൻ അനുവദിക്കണം . രാജാവിന്റെ വിധി തക്ഷകദംശന മേറ്റു മരിക്കണമെന്നാണ്. പിന്നെ ശൃംഗിയുടെ ശാപം ഫലവത്താക്കണം. അതുകൊണ്ട് ദയവായി തിരിച്ചുപോകൂ. അങ്ങും ധർമ്മം അറിയുന്നവനല്ലേ ? തക്ഷകൻ കശ്യപനെ ധാരാളം പാരിതോഷികങ്ങൾ നല്കി തിരിച്ചയച്ചു. കശ്യപനു അങ്ങനെ തിരിച്ചു പോരേണ്ടിവന്നതിനാൽ അന്നു തൊട്ട് ചെന്ന് വിഷമിറക്കുന്ന രീതി ഫലവത്താകില്ലെന്നും വിഷഹാരിയുടെ സമീപം വിഷം തീണ്ടിയ ആളിനെ കൊണ്ടുവന്ന് വിഷമിറക്കണമെന്നുള്ള രീതി ഫലവത്തായി . ഇന്നും , ഇക്കാലത്തും വിഷഹാരി ചെന്നു വിഷമിറക്കാറില്ല. വിഷഹാരിയുടെ സമീപം ചെന്ന് വിഷമിറക്കുന്ന പതിവിന് കോട്ടമില്ല.

കശ്യപനെ തിരിച്ചയച്ചതിനു ശേഷം തക്ഷകൻ വളരെ ആലോചിച്ചു പരീക്ഷിത്തുരാജൻ ഭാഗവതത്തിന്റെ മുന്നിൽ ഭക്തി സാന്ദ്രമായി നിലകൊള്ളുന്നു. അദ്ദേഹത്തെ ദംശിക്കുക കഠിനമാണ്. തന്നെയല്ല , ജനങ്ങളാലും മഹർഷിമാരാലും ചുറ്റപ്പെട്ടിരിക്കുകയുമാണ്. എന്താണു ചെയ്യുക. കടിക്കേണ്ട കാര്യം അവശ്യം വേണ്ടതാണ്. ഒടുവിൽ ഒരു കീടരൂപത്തിൽ ഒരു ഫലത്തിനുള്ളിൽ പ്രവേശിച്ചിരുന്നു . രാജാവിന് ഫലം കൊണ്ടുപോകുന്ന കൂട്ടത്തിൽ ഈ ഫലവുമുണ്ടായിരുന്നു. രാജസന്നിധിയിലെത്തിയ ഫലം രാജാവു കയ്യിലെടുത്തു. മുറിച്ചയു ടൻ ആ കീടം തക്ഷകനായി അദ്ദേഹത്തെ ദംശിച്ചു. എന്നാൽ രാജമനസ്സ് ഭഗവാനിൽ അർപ്പിതമായിരുന്നതിനാലും ഭക്തിയിൽ മുഴുകിയിരുന്നതിനാലും അദ്ദേഹം തക്ഷകൻ കടിച്ചത് അറിഞ്ഞതേയില്ല . അദ്ദേഹം സപ്താഹയജ്ഞശ്രവണത്തിന്റെ ഫലമായി മുക്തിയിലെത്തി. ഇതിൽ നിന്നും നമുക്കു മനസ്സിലാക്കാൻ കഴിയുന്നത് ഏതൊരു സാഹചര്യത്തിലും സപ്താഹ ശ്രവണം മുക്തി ദായകമാണ്.

സാധാരണരീതിയിൽ സർപ്പദംശനമേറ്റു മരിക്കുക, കൊല്ലപ്പെടുക , മുങ്ങിമരിക്കുക തുടങ്ങിയ ദുർമ്മരണങ്ങളിൽ പെടുന്നവർക്ക് നരകാനുഭൂതിയാണ് ഫലം . ഇവിടെ സർപ്പദംശനമേറ്റിടും സപ്താഹ ശ്രവണപീയുഷപാനം കൊണ്ട് പരീക്ഷിത്തു രാജന് മുക്തി ലഭിക്കുകയാണുണ്ടായത്. അപ്പോൾ അതിന്റെ മാഹാത്മ്യമെത്രയെന്ന് മനസ്സിലാക്കാവുന്നതാണ്..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment