ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 39

നാഗമാഹാത്മ്യം...

ഭാഗം: 39

47. അഷ്ടനാഗങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കദ്രുവിന് ആയിരം സർപ്പസന്തതികൾ ഉണ്ടായെങ്കിലും അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ എട്ടു നാഗങ്ങളാണ്. അവയെയാണ് അഷ്ടനാഗങ്ങളെന്നു പറയുന്നത്. ചിലർ നവനാഗങ്ങൾ പ്രധാനപ്പെട്ടവ എന്നു കരുതുന്നു. അതായത് അനന്തൻ തപസ്സുമൂലം ബ്രഹ്മപ്രസാദം നേടി. ആദിശേഷനായി പ്രഖ്യാപിച്ചു . ആ നാഗത്തിന് ഒരിക്കലും , പ്രളയകാലത്തു പോലും നാശമുണ്ടാകുന്നില്ല എന്ന വരമാണു ലഭിച്ചത്. ആ ആദിശേഷനെ പ്രത്യേകം പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഒൻപതു (നവ) നാഗങ്ങൾ. നവ നാഗപൂജ പലകാര്യങ്ങൾക്കും വിശേഷമാണ്. അഷ്ടനാഗങ്ങളും നവ നാഗങ്ങളും പ്രത്യേകം വിശേഷപ്പെട്ട സർപ്പങ്ങളാണ്. നാഗപൂജ എല്ലാവിധ ഐശ്വര്യങ്ങൾക്കും വിശേഷമാണ്. ഭൂലോകത്തുള്ള മനുഷ്യർ നാഗങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പൂജിക്കുന്നുണ്ട് . സർപ്പങ്ങളുടെ ആധിക്യം കൊണ്ട് എല്ലാവിധ സർപ്പങ്ങളേയും ആരാധിക്കുക എളുപ്പമുള്ള കാര്യങ്ങളല്ലല്ലോ ? അതുകൊണ്ട് അവരുടെ കൂട്ടത്തിൽ ചിലവയെ പ്രധാനമായി കല്പിച്ച് ഭൂലോകത്തിലെ ജനങ്ങൾ ക്ക് ആശ്വാസത്തിനായിട്ടാണ് ബ്രഹ്മദേവൻ കല്പിച്ചിട്ടുള്ളത്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


No comments:

Post a Comment