ഭാഗം: 35
44. വിവിധജാതി സർപ്പങ്ങൾ തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷത്തിനു വിഷം പ്രത്യൗഷധമെന്ന് പറഞ്ഞ് ചിലർ കടിച്ച പാമ്പിനെ പിടിച്ചു കടിക്കുന്ന ഒരു സമ്പ്രദായവുമുണ്ട്. അതിന് അത്യധികം ധൈര്യം വേണം. അങ്ങനെ ചെയ്താൽ രക്ഷപ്പെടുമെന്നാണ്. കടിച്ചയാളിന്റെ പല്ലുകൾ കൊഴിഞ്ഞുപോകുവാനും സാധ്യതയുണ്ട്. ചിലർ ഇങ്ങനെ ചെയ്യുന്നവരുണ്ട്. അവരിൽ ചിലർ ധൈര്യമായി പിന്നെ പാമ്പുകളെ വളർത്താനും തന്റെ സ്വന്തം വരുതിയിൽ നിർത്തി രക്ഷിക്കാനും ശ്രമിക്കുന്നവരുണ്ട് . അതിൽ വിജയം വരിച്ച് പാമ്പുകളെ വളർത്തുന്ന ശീലമാക്കുന്നവരുണ്ട്. അവയെകൊണ്ട് ഉപജീവിനം കഴിക്കുന്ന പാമ്പാട്ടികളായി തീർന്നവരുമുണ്ട്. ഇക്കാലത്തും ചില ആളുകൾ പാമ്പിന്റെ വിഷപ്പല്ലുകൾ മാറ്റി കുട്ടയിൽ കൊണ്ടു നടന്ന് പാമ്പുകളെ കളിപ്പിക്കുന്നുണ്ട്. പാമ്പാട്ടിയെന്ന് അവരെ പറയുന്നുണ്ട്. അവർ ഈ പാമ്പുകളിൽ കൂടി ജീവിതം കണ്ടെത്തുന്നു. അപ്പോൾ പാമ്പുകൾ ഒരുതരത്തിൽ മനുഷ്യന്റെ ജീവൻ അപഹരിക്കുമ്പോൾ മറ്റൊരുതരത്തിൽ ചിലർക്ക് ജീവിതം നല്കു ന്നു. അവർ പാമ്പാട്ടികളുടെ താളമേളങ്ങൾക്കൊത്ത് നൃത്തം ചെയ്ത് മനുഷ്യരെ സഹായിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു. ചിലവ പത്തി വിരിച്ചാടുന്നത് വായുവിൽ നിന്നുളവാക്കുന്ന തരംഗങ്ങൾക്കടിസ്ഥാനത്തിലും യാതൊരു പ്രകോപനവും കൂടാതെ കാണികളെ രസിപ്പിക്കുന്നുണ്ട് . നോക്കൂ , ഈശ്വരസൃഷ്ടയിലെ വൈവിധങ്ങൾ ഒരേ കാര്യം തന്നെ പലരൂപത്തിൽ ദൃശ്യമാകുന്നു. ഇക്കാലത്തും ഈ പരിഷ്കൃതകാല ത്തും പാമ്പുകളെ ഭയം കൂടാതെ വളർത്തി ജീവിതം കണ്ടെത്തിയിരിക്കുന്ന ആളുകളുടെ കാര്യം പത്രവാർത്തയായി എത്തിയിട്ടുണ്ട്. അവർ , അവരുടെ സന്താനങ്ങൾ എല്ലാം സർപ്പങ്ങളെ കൂട്ടുകാരായും സുഹൃത്തുക്കളായും കരുതി നിർഭയ ജീവിതം നയിക്കുന്നു. അത്തരം പാമ്പുകൾ യഥാർത്ഥത്തിൽ മനുഷ്യനു സഹായികളല്ലേ ? അണെന്ന് സമ്മതിക്കാതെ തരമില്ല. ഇപ്രകാരം മനുഷ്യനു ഉപകാരികളും അപകാരികളുമായ പാമ്പുകളെ ഒരു പരിധിവരെയെങ്കിലും ഭയക്കണം. നാം അതിനെ ഒരു തരത്തിലും ഉപദ്രവിക്കാതെ മാറി പോകുന്നതാണ് ഉത്തമം. സന്ദർഭവശാൽ ഇവ കടിക്കുന്നതാണെന്നു നിശ്ചയിക്കാം.
മിക്കവാറും സർപ്പങ്ങളുടെ നിറം കറുപ്പാണ്. പിന്നെ മഞ്ഞവരയൻ, മഞ്ഞച്ചേര തുടങ്ങി ചിലവയ്ക്ക് മഞ്ഞനിറവും കൂടി കലർന്നു കാണാം. തവിട്ടു നിറമുള്ളവയും വളയം പോ ലെ പുള്ളികെട്ടുള്ളവയും കാണാം . ചില മൂർഖനെ പോലെയുള്ള പാമ്പുകൾക്ക് അടിഭാഗത്തേയ്ക്ക് വരുമ്പോൾ ചുവപ്പ് നിറവും വാൽ ഭാഗത്തേയ്ക്ക് സമീപം കുങ്കുമനിറവും കാണാം. വിഷപാമ്പുകൾക്കാണ് കറുപ്പ് നിറം കൂടുതൽ. ഇവ ചുരുണ്ടു കൂടിയും നിശബ്ദമായി കിടക്കും. ശബ്ദം കേട്ടാൽ തല പൊക്കിനില്ക്കും.
ആ പാമ്പുകളെ ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏതുതരം ആണെന്ന് ചിലർക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കും. നീളം കൂടിയവയും നീളം കുറവുള്ളവയുമുണ്ട്. ഏതു പാമ്പിന്റെയും തലയോടടുത്ത ഭാഗത്തിന് വണ്ണം കൂടുതലും വാലറ്റ ത്തൊടു വരുമ്പോൾ തീരെ വണ്ണം കുറവുമാണ് . ഇവ നീണ്ടുനിവർന്നു കിടക്കുന്നതായി അധികം കാണാറില്ല. നിറം കണ്ടും ഫണം കണ്ടും ഇവയെ തിരിച്ചറിയാം.
വിഷമില്ലാത്ത പാമ്പുകളുമുണ്ട്. അവയാണ് മനുഷ്യന്റെ ഉത്തമസുഹൃത്തുക്കളായും മിത്രങ്ങളായും സഹായികളാ യുമൊക്കെ കാണപ്പെടുന്നത്. ചേര, പൊളവൻ, നീർക്കോലി , ചില സൈഡ് വരയൻ പാമ്പ് ഇവയ്ക്കൊക്കെ വിഷമില്ലെന്നാണ് വയ്പ്. അല്പാല്പാവിഷം ഏതിനുമുണ്ടാകുമെന്നാണ് മറ്റൊരുപക്ഷം എന്നാൽ ഇവ മറ്റു വിഷപാമ്പുകളെ പോലെ അപകടകാരികളല്ല . ചേരയ്ക്കു വിഷമില്ലെങ്കിലും അതിനെ അധികമാരും വളർത്തുന്നതായി കേഴ്വിയില്ല. പാമ്പുകളെ ധാരാളമായി വളർത്തുന്നുണ്ട്. പാമ്പു വളർത്തൽ കേന്ദ്രങ്ങൾ തന്നെയുണ്ട്. ആ കേന്ദ്രങ്ങളിൽ അവയെ പാലിക്കുകയുമാണ്. കെന്നൊടുക്കുന്നില്ല. ഉപദ്രവിക്കയുമില്ല. ഇന്ന് സർക്കാർ വകയായി തന്നെ ഇവയുടെ സംരക്ഷണാർത്ഥം വളർത്തു കേന്ദ്രങ്ങളുണ്ട്.
ഈ പാമ്പുകളുടെ കൂട്ടത്തിൽ സത്യസർപ്പങ്ങൾ ധാരാ ളമുണ്ട്. അവയുടെ നിറം കറുപ്പല്ല. വളരെ മങ്ങിയ കറുപ്പാണ്. ചില സ്വർണ്ണം ചേർന്ന നിറമാണ്. അവ അരാധ്യ സർപ്പങ്ങളാണ് . ആരേയും കടിക്കില്ല. ചിലപ്പോൾ ഭയപ്പെടുത്തും അവ സുലഭമായി ഇറങ്ങി നടക്കാറില്ല. അവ വളരെ കുറച്ച് മാത്രമേ സർവ്വത്ര ഇത് സഞ്ചരിക്കാറുള്ളൂ. രക്ഷയ്ക്കായി നിലകൊള്ളുന്നവയാണ്. ഘോരസർപ്പങ്ങളുടെയത്ര വലിയ ആകാരമല്ലവയ്ക്ക്. ആരാധകൻ എന്തെങ്കിലും മറന്നു പോയിട്ടുണ്ടെങ്കിൽ അവരെ ഓർമ്മിപ്പിക്കാനായി ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്. ഓർമ്മിച്ചു കഴിഞ്ഞാൽ തിരിയെ പോകുകയായി . ഒന്നും ചെയ്യില്ല. ഈ സത്യസർപ്പങ്ങൾക്ക് ബ്രഹ്മാവ് ദേവതകൾക്കൊപ്പം ദേവസ്ഥാനം നല്കിയിട്ടുണ്ട്. ബ്രഹ്മവചനം അനുസരിച്ച് പണ്ടേയ്ക്കു പണ്ട് ഇവർ ദേവതുല്യം ആരാധിക്കപ്പെടുന്നു.
സർപ്പങ്ങളെ ലോകവാസത്തിനായി ഭൂമിയിലേയ്ക്കയച്ചപ്പോൾ സർപ്പദൈവങ്ങൾ എന്ന പേരിലറിയപ്പെടുന്നുണ്ട്.
ഭൂമിയിൽ പലതരം ഇഴജന്തുക്കളുണ്ടല്ലോ? ഭൂമിയിൽ വളഞ്ഞു പുളഞ്ഞു ഇഴഞ്ഞു നടക്കുന്ന ജന്തുക്കളാണവ. ഇവ പലജാതിയുണ്ട്. ചെറുതു മുതൽ വലുതുവരെ, അട്ട (കുഞ്ഞട്ട ) മുതൽ പെരുമ്പാമ്പു വരെയുള്ള ഇഴജന്തുക്കൾ. അട്ട, പഴുതാര , ചെവിപ്പാമ്പ്, നിലമ്പാമ്പ്, ഓട്ടുപാമ്പ് , കാട്ടുപാമ്പ് എന്നു വേണ്ട അനേക ജാതികളുണ്ട്. ഇവയിൽ ഏറ്റവും അപകടകാരികൾ പാമ്പുകൾ തന്നെ . അട്ട ഒഴിച്ചുള്ള പാമ്പുകൾക്ക് വിഷമുണ്ടെങ്കിലും അത് അത്ര അപകടകരമല്ല. സർപ്പങ്ങളും പാമ്പുകളും തമ്മിൽ അല്പ വ്യത്യാസമുണ്ടെന്നു കാണാം. ഇഴഞ്ഞു പോകുന്നതു കണ്ടാൽ അവയെ വേർതിരിച്ചറിയുന്നതിന് അല്പം പരിചയം വേണം. പാമ്പുകൾ വളഞ്ഞു പുളഞ്ഞ് വേഗം ഓടി പോ കും. എന്തെങ്കിലും ശബ്ദം കേട്ടാൽ അവ ഭയം കൊണ്ടെന്നപോലെ നാലുപാടും നോക്കി ഓടിക്കളയും. തങ്ങളെ ആരോ ഉപദ്രവിക്കാൻ വരുന്നുവെന്ന തോന്നലാകാം സർപ്പങ്ങൾക്ക് ഫണമുണ്ട്. അതുകണ്ട് സർപ്പങ്ങളെ തിരിച്ചറിയാൻ സാധിക്കും. അതിന്റെ തലയ്ക്കു നേരെ താഴെയാണ് ഫണം. ക്രോധമുണ്ടാകുമ്പോൾ സർപ്പം വേഗം തല ഉയർത്തി ഫണം വിരിച്ച് നില്ക്കുന്നത് കാണാം . നാലഞ്ചടി നീളമുള്ള ഒരു സർപ്പത്തിന് ഏകദേശം രണ്ടര അടിയോളം തലയുയർത്തി നില്ക്കാൻ സാധിക്കുന്നതാണ്. അത് മറ്റുപാമ്പുകളെപോലെ ശബ്ദം കേട്ടാൽ ഓടി പെടച്ച് പോകുകയില്ലന്നു കാണാം. അത് അല്പനേരം ശബ്ദം ശ്രവിച്ച് തന്റെ നില ഉറപ്പു വരുത്തും. തനിയ്ക്ക് അപകടമാണന്നു കണ്ടാൽ അവ മുന്നോട്ടാണ്. കൊത്തുന്നതിനും തയാറാകും. അതിന് ഒരു പരിധിവരെ സ്വരക്ഷചെയ്യാൻ സാധിക്കുന്നുണ്ട്. വള്ളിപുള്ളികളൊന്നും അതിന്റെ ശരീരത്തിൽ കാണുക യില്ല. പാമ്പുകൾക്ക് തലയോടടുത്തുളള ഭാഗത്ത് ഉടലിനെ അപേക്ഷിച്ച് വണ്ണം കുറവായിരിക്കും. എന്നാൽ ഇരയെ വിഴുങ്ങുമ്പോൾ ആ ഭാഗം വികസിച്ച് വലുതാകും. സർപ്പത്തിന്റെ തലയുടെ അല്പംതാഴെ ഒരു വര കാണാം. തലയുടെ ഭാഗം മുതൽ വണ്ണം ഉണ്ടായതിരിക്കുന്നു. ഈ സർപ്പങ്ങൾ ഒരാളെ കുടിക്കും മുൻപ് കുറച്ച് നേരം ഫണം വിടർത്തി നിന്നിട്ട് തക്കസമയത്ത് ആഞ്ഞു കൊത്തുന്നു. ചിലവ ശബ്ദം കേട്ടാൽ ഊതും, തന്റെ സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കുന്നതുപോലെ ഇതാ ഞാൻ ഇവിടെയുണ്ട്. നിങ്ങൾ ഒഴിഞ്ഞു പൊയ്ക്കൊള്ളു എന്നു പറയുന്നതു പോലെയാണിത്.
സാധാരണ ഗതിയിൽ സർപ്പങ്ങൾ മനഃപൂർവ്വം മനുഷ്യനെ എതിർക്കാറില്ല. മുട്ടയിടുന്ന അവസരങ്ങളിൽ അടയിരിക്കുന്ന സമയത്ത്, ഇരയെടുത്തു കിടന്ന് ക്ഷീണം തീർക്കുന്ന അവസരങ്ങളിലൊക്കെ അവയെ വിരട്ടുന്നതും ഉപദ്രവിക്കുന്നതും അവയ്ക്കു ക്രോധമുണ്ടാക്കുന്നതാണ് . ആ സമയങ്ങളിൽ അവ കൊത്താൻ മടിക്കയില്ലന്നു മാത്രമല്ല ഈറ്റ പുലിയെ പോലെ പാഞ്ഞ് ഇരയുടെ അഥവാ ശത്രുവിന്റെ പിറകെ പാഞ്ഞു ചെല്ലുകയും കൊത്തുകയും ചെയ്യും. ഒറ്റയ്ക്കുള്ളവരെയാണ് കൂ ടുതൽ ആക്രമിക്കുക. കൂട്ടം കൂടി നില്ക്കുന്നവരെ കണ്ടാൽ അല്പം അധൈര്യമുണ്ടാകും. തരം നോക്കി നിന്നിട്ട് ചിലപ്പോൾ പിൻതിരിഞ്ഞ് വെന്നു വരാം. മിനുസമായ പ്രതലത്തിൽ കൂടി വേഗം സഞ്ചരിക്കുക ഇവയ്ക്കെളുപ്പമല്ല.
സർപ്പങ്ങളെ ഉപദ്രവിച്ചാൽ അവയ്ക്കുപകകൂട്ടും. എ ന്നാൽ സ്നേഹിക്കുന്ന സർപ്പങ്ങൾ ഉപദ്രവിക്കുക സാധാരണമല്ല. മഞ്ഞു കാലങ്ങളിലാണ് ഇവ സാധാരണയായി പുറത്തെ സഞ്ചാരത്തിൽ ഔത്സുക്യം കാണിക്കുന്നത്. അതും സന്ധ്യാ സമയങ്ങളിലാണ്. ചൂടു പിടിച്ച് മാളങ്ങളിൽ കഴിയുന്ന അവ അല്പം തണുപ്പു കിട്ടുന്നതിനായി വെളിയിൽ വരുന്നു . മഞ്ഞു വെള്ളം അവയ്ക്കൊരു ആശ്വാസമാണ്. അതിനാൽ ചിലപ്പോൾ ചില തണുപ്പു ഭാഗങ്ങളിൽ , വൃക്ഷത്തണലിൽ ഒക്കെ ചുരുണ്ടു കൂടി കിടന്നുവെന്നും വരാം. ചിലവ കരീലകൂട്ടങ്ങളിലോ ചുള്ളിക്കെട്ടിലൊ എന്നു വേണ്ട ആശ്വാസം കിട്ടുന്ന ഭാഗങ്ങളിൽ ഇരിക്കും. ആളുകൾ അറിയാതെ അതിലേയോ മറ്റോ പോകുമ്പോഴാണ് അപായമുണ്ടാകുക. അതിന് മനുഷ്യർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് . അശ്രദ്ധമൂലമാണ് മിക്കവാറും പാമ്പു കടിയേൽക്കേണ്ടി വരുക. എന്നാൽ കീരിയെ കണ്ടാൽ പാമ്പിന് ഭയമാണെന്ന ഒരു പറച്ചിലുണ്ട്. അതാണ് കീരിയും പാമ്പും പോലെ എന്നൊരു പ്രയോഗമുണ്ട്. രണ്ടും ശത്രുക്കളാണ്.
ചില സ്ഥലങ്ങളിൽ സർപ്പങ്ങൾ തലയുയർത്തി നിന്നുകൊണ്ട് സ്ത്രീകളുടെ (മാതാവിന്റെ) സ്തനത്തിൽ നിന്ന് പാൽ കുടിക്കുന്നതിനും മടി കാണിക്കുന്നില്ല. അങ്ങനെയാണല്ലോ കദ്രു മാതാവിന്റെ മക്കളായ സർപ്പങ്ങൾ സ്തന്യപാനം ചെയ്ത് ജീവിച്ചത്. അതിനെപറ്റി പുരാണത്തിലെ പരാമർശം അന്യഥയായി ചിന്തിക്കാനിടയില്ല. കദ്രു മാതാവ് ഉരഗ ശിശുവിനെ പ്രസവിച്ചു പാലൂട്ടി വളർത്തിയതായി പറയുന്നുണ്ടല്ലോ . അതുകൊണ്ട് നമുക്കതിനെ അവിശ്വസനീയമായി കരുതാനും പ്രയാസം. എന്നാൽ ഇക്കാലത്ത് ഈ കലിയുഗത്തിൽ , സത്യധർമ്മാദികൾ വേണ്ടത്ര പ്രകാശിക്കാത്ത അവസരത്തിൽ ഈ പറച്ചിൽ അവിശ്വസനീയമായും തോന്നും.
നമ്മുടെ കേരളക്കരയിൽ മാത്രമല്ല, ഭാരതമൊട്ടുക്ക് ധാരാളം വിവിധയിനം സർപ്പങ്ങളും പാമ്പുകളും , മറ്റു പലയിനം ഇഴജന്തുക്കളും സർവ്വ സാധാരണമാണ്. മലയോരപ്രദേശങ്ങളിലും കാടുകളിലും വീടുകളിലും (മണ്ണാർശ്ശാല, പാമ്പുമേ കാടു തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ സർപ്പവാസവും ആരാധനയുമുണ്ടന്നാണല്ലോ അഭിപ്രായം) മരുഭൂമികളിൽ വരെ സർപ്പങ്ങൾ ഉണ്ടെന്നാണ്. സർപ്പാരാധനയിൽ മുൻപന്തിയിൽ നില്ക്കുന്നത് കേരളമാണന്നാണ് അഭിപ്രായം. കേരളത്തിൽ പ്രത്യേക സർപ്പാരാധനാലയങ്ങൾ മാത്രമല്ല , പലപല ക്ഷേത്രങ്ങളോടനുബന്ധിച്ച് ക്ഷേത്രസമീപത്ത് സർപ്പങ്ങളെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്നുണ്ട്. അവിടെയൊക്കെ ആയി ല്യം പൂജയും പ്രത്യേക ഇനം വഴിപാടുകളും നടത്തുന്നുണ്ട് . അമ്പലപ്പുഴയിലെ മിക്ക ക്ഷേത്രങ്ങളോടനുബന്ധിച്ച് സർപ്പപ്രതിഷ്ഠയും പൂജയുമുണ്ട്. അമ്പലപ്പുഴ മല്ലശ്ശേരി ശിവക്ഷേത്രം , തകഴി ധർമ്മശാസ്താ ക്ഷേത്രം, മുല്ലയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം..
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment