ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 75

നാഗമാഹാത്മ്യം...

ഭാഗം: 75

79. നെറ്റിയിൽ ചന്ദനം തൊടുന്നതും നാഗപ്രസാദമായ മഞ്ഞൾ തൊടുന്നതും എന്തിനാണ്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പണ്ടുകാലത്ത് ആധുനികരീതിയിലുള്ള സൗന്ദര്യവർദ്ധകവസ്തുക്കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അന്ന് കൃത്രിമമായി സൗന്ദര്യം വരുത്തുന്ന രീതിയൊന്നുമില്ലായിരുന്നു. ഭസ്മം തൊടുക, ചന്ദനം തൊടുക, സിന്ദൂരം ചാർത്തുക , ചാന്തുതൊടുക എന്നതായിരുന്നു രീതി . നെറ്റിയിൽ പുരികങ്ങളുടെ ഇടയിലായി ചാന്തുപൊട്ട്, സിന്ദൂരപ്പൊട്ട് ഏതെങ്കിലും തൊടും. അല്പം മുകളിലായിട്ടാണ് ഭസ്മം, ചന്ദനം എന്നിവ ചാർത്തുന്നത്. ഈ കുറിയിടീലിനും പ്രത്യേക ഉദ്ദേശമുണ്ട്. ഭസ്മം പാപത്തെ നശിപ്പിക്കുന്ന വസ്തുവായതിനാൽ പാപശാന്തിക്കായിട്ടാണ് ഇത് തൊടുന്നത്. ഭസ്മം എന്നത് വെറും ചാരമല്ല. വിധിയനുസരിച്ചുള്ള ചാണകം ചുട്ട് അത് വെള്ളത്തിൽ കലക്കി ഊറ്റി വീണ്ടും ചുട്ടെടുക്കുന്ന പവിത്രമായ വസ്തുവാണ് . ഭസ്മമുണ്ടാക്കുന്നതിന് പ്രത്യേക വിധിയുമുണ്ട്. ഭസ്മം കുഴച്ചും (വെള്ളം ചേർത്ത് കുഴച്ച്) ധൂളിയായും തൊടുന്നുണ്ട്. രാവിലെ കുഴച്ചു തൊടുന്നു.

 എല്ലാവർക്കും കുഴച്ചു തൊടാൻ വിധിയില്ല.വൈകുന്നേരം ഭസ്മധൂളിയാണ് തൊടുന്നത്. ഓരോ വർണ്ണക്കാർക്കും പ്രത്യേക വിധിയുണ്ട്. നനഞ്ഞ ഭസ്മവും, ചന്ദനവും (കളഭവും) ചാർത്തുന്നതുകൊണ്ട് ശരീരത്തിലെ ഈർപ്പത്തെ ക്രമീകരിച്ച് ശുദ്ധമാക്കുന്നു. കൂടാതെ ഭസ്മത്തിനും ചന്ദനത്തിനും ഔഷധഗുണമുള്ളതിനാൽ ഔഷധലേപനത്തിന്റെ ഗുണവും സിദ്ധിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുതടയാനും ഭസ്മത്തിനു കഴിവുണ്ട്. ചന്ദനം ഒരു വേദന സംഹാരികൂടിയാണ് . കടുത്ത തലവേദനയുള്ളപ്പോൾ ചന്ദനം (കളഭം) നെറ്റിയിൽ വാരി പൂശിയാൽ കുറച്ചു സമയം കഴിയുമ്പോൾ തലവേദനയ്ക്കു ശമനമുണ്ടാകും. നാഗരാജാവിന് അഭിഷേകം നടത്തുന്ന മഞ്ഞൾപ്പൊടി നെറ്റിയിൽ തൊടുന്നത് കൊണ്ട് ഐശ്വര്യം വർദ്ധിക്കും. അതുപോലെ നാഗക്ഷേത്രങ്ങളൽ നിന്നും ലഭിക്കുന്ന മഞ്ഞൾ പ്രസാദത്തിനും അതിന്റെതായ പ്രാധാധ്യം ഉണ്ട് . മഞ്ഞളിന് അപാരമായ ഔഷധഗുണം ഉണ്ട്. ത്വക്കിലുള്ള അണുക്കളെയും വിഷാംശത്തെയും നശിപ്പിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു.ശരീരത്തിനാകമാനം ഉണർവും , ഊർജ്ജവും നൽകുന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment