ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 56

നാഗമാഹാത്മ്യം...

ഭാഗം: 56

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഭക്തജനങ്ങളോ അവരുടെ കുടുംബക്കാരോ, മുൻതലമുറക്കാരോ ആരെങ്കിലും അറിഞ്ഞു കൊണ്ടസ് , അറിയാതയോ ചെയ്തിട്ടുള്ള സർപ്പദോഷങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വഴിപാടുകൾ കൊണ്ട് അവ രെ തൃപ്തിപ്പെടുത്തുന്നു . ഭക്തജനങ്ങൾ അതുകേട്ട് ദക്ഷിണ സമർപ്പിച്ചും വഴിപാടു നടത്തിയും പോകുന്നു. ഇത് നിത്യേന യുള്ള സംഭവമാണ്.

അല്പായുസ്സ്, വംശനാശം, മഹാരോഗം , ദാരിദ്ര്യം, ബുദ്ധിഭ്രമം തുടങ്ങിയ അനേക കാര്യങ്ങൾക്ക് സർപ്പപ്രീതി മഹാ ഔഷധമാണ്. സന്താനലബ്ധിക്ക് അവിടെ ഒരു വിശേഷ വഴിപാടാണ് ഉരുളി കമഴ്ത്തുക എന്നത്. വലിയമ്മയാണ് ഉരുളി ഏറ്റു വാങ്ങി നിലവറയിൽ കമഴ്ത്തുന്നത്. സന്താനസൗഭാഗ്യം ലഭിച്ചുകഴിഞ്ഞാൽ തിരിയെ വന്ന് ഉരുളി നിവർക്കണം എന്നാണ് . ധാരാളമാളുകൾ ഈ വഴിപാടു നടത്തി ഫലം കൈവരിച്ചിട്ടുണ്ട്. സർപ്പപ്രീതികൊണ്ട് ലഭിക്കാത്തതായി ഒന്നും തന്നെയില്ല. അതിനാൽ ധാരാളം ഭക്തജനങ്ങൾ ദർശനത്തിനായി എത്തുന്നുണ്ട്.

നിർമ്മാല്യദർശനം, അഭിഷേകം, നിവേദ്യം, ഉഷപൂജ, ഉച്ചപൂജ തുടങ്ങിയവയുണ്ട്. ദർശനസൗഭാഗ്യം വെളിയിൽ നിന്നു മാത്രമാണ്.ക്ഷേത്രത്തിനുള്ളിൽ ഇല്ലക്കാരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. വൈകുന്നേരവും ദർശനം സുലഭമാണ്. ഇവിടെ പുറ്റും മുട്ടയും, മഞ്ഞൾ , ഉപ്പ്, ധാന്യങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ നടയ്ക്കുവയ്ക്കുന്ന സമ്പ്രദായമുണ്ട്. പാലും പഴം നിവേദ്യം, പായസനിവേദ്യം , വെള്ള നിവേദ്യം, നൂറുംപാലും തുടങ്ങിയ പലപല വഴിപാടുകൾ പല ഉദ്ദേശ്യസാധ്യത്തിന് കഴിക്കാവുന്നതാണ് . സർപ്പഹിംസാദിദോഷ പരിഹാരത്തിന് സർപ്പബലി , നൂറുപാൽ, പാൽപഴനിരവദ്യം ഇവ വിശേഷമാണ്. നിലവറയുടെ പൂമുഖത്ത് അകത്തായി കാണുന്ന ഭാഗത്തായിരുന്നാണ് വലിയമ്മ നൂറുംപാൽ വഴിപാടുകൾ നടത്തുന്നത്. ആയില്യത്തിന് ഇതു നടത്തുന്നത് വിശേഷമാണ്. തുലാ മാസ ആയില്യമാണ് ഏറ്റവും വിശേഷവും പ്രസിദ്ധവും . തുലാഭാരം, ചോറൂണ് , വിദ്യാരംഭം തുടങ്ങിയ സൽക്കർമ്മങ്ങളും ഇവിടെ സാധാരണ നടത്തപ്പെടുന്നുണ്ട്.മണ്ഡലകാലം വളരെ വിശേഷവിധിയായി കൊണ്ടാടുന്നുണ്ട്. കന്നിമാസ ആയില്യം അനന്തമൂർത്തിയുടേയും കുംഭമാസ ആയില്യം അനന്തമുത്തശ്ശന്റേയും ജൻമദിനമാണ്. അതും ആഘോഷിക്കുന്നുണ്ട്. തുലാമാസ ആയില്യം തിരുവിതാംകൂർ മഹാരാജാവിന്റെ വിശേഷപൂജയാണ്.

മണ്ണാർശാലയിലെ നിലവറയിലേയ്ക്കുള്ള എഴുന്നള്ളത്ത് ആർഭാടപൂർവ്വമാണ്. ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ച് മുഖ്യപൂജാരിണിയായ വലിയമ്മ എത്തിച്ചേരുന്നതോടെ ചടങ്ങുകളുടെ തുടക്കമാകും. അമ്മയും പരിവാരങ്ങളും ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷം നാഗദൈവവിഗ്രഹങ്ങളുമേന്തി വാദ്യ മേളങ്ങളോടും നാഗസ്തുതികളോടും ഇല്ലത്തേയ്ക്കെഴുന്നള്ളുകയായി . വലിയമ്മ നാഗരാജവിഗ്രഹം, ഇളയമ്മ സർപ്പയക്ഷിവിഗ്രഹം ഇല്ലത്തെ കാരണവൻമാർ നാഗചാമുണ്ഡി വിഗ്രഹവും നാഗയക്ഷി വിഗ്രഹവും വഹിച്ചുകൊണ്ട് ഇല്ലത്തെ നിലവറയിൽ 64 ഖണ്ഡങ്ങളായി വരച്ചിട്ടുള്ള നാഗക്കളത്തിനു സമീപം വച്ചിട്ടുള്ള പീഠങ്ങളിൽ വിഗ്രഹം വയ്ക്കും. പിന്നെ അമ്മയുടെ നേതൃത്വത്തിൽ പൂജയും , നൂറുംപാലും കഴിച്ച് സർപ്പബലി നടത്തുന്ന ആ ചടങ്ങ് കണ്ടുതന്നെ അറിയണം...

മണ്ണാർശാല നിലവറ പൂജ കണ്ടു തൊഴാൻ ഭാഗ്യം സിദ്ധിക്കുന്നവർക്ക് ഐശ്വര്യവും സമ്പത്തും ഉണ്ടാകും. നിർവൃതി നേടാൻ സാധിക്കും. അത്രയ്ക്കൊരു പുണ്യകർമ്മമാണത്.

നാനാദിക്കുകളിൽ നിന്നും മണ്ണാർശാല ആയില്യം തൊഴാൻ വരുന്ന ജനങ്ങൾക്ക് കയ്യും കണക്കുമില്ല. പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളമ്പുന്ന നല്ലൊരു അന്തരീക്ഷമാണവിടെ. അവിടെ വച്ച് ആർക്കെങ്കിലും വിഷഭയം ഉണ്ടായാൽ അമ്മ തന്നെ അതു തീർത്തു കൊടുക്കുന്നതാണ് . അതിനുള്ള മരുന്നുകൾ അവിടെ സുലഭമാണ്. നിലവറയിൽ വർഷത്തിലൊരിലേ പൂജയുള്ളൂ. അതു അമ്മ തന്നെയാണു നടത്തുന്നത്. എല്ലാമാസവും ഒന്നാം തീയതി, മാസം തോറുമുള്ള പൂയം മാഘമാസാരംഭം മുതൽ ശിവരാത്രി തലേ നാൾ വരെ , ചിങ്ങതിരുവോണം കർക്കിടകം ഒന്നു മുതൽ പന്ത്രണ്ടു വരെ ശിവരാത്രി നാളിലെ സർപ്പബലിയെല്ലാം അമ്മ നേരിട്ടു നടത്തുന്ന പു ജകളാണ്.

ശ്രീ പരശുരാമൻ പൂജാദികൾക്കായി നിയോഗിച്ച ബ്രാഹ്മണന്റെ ഗൃഹം ഇന്നുമുണ്ട്. എരിങ്ങാടപ്പള്ളി എന്ന പേരിലാണറിയപ്പെടുന്നത്. അതിനല്പം സമീപത്തു തന്നെയാണ് കാവുകളും ക്ഷേത്രവും നിലവറയിലെ മുത്തശ്ശൻ എന്നറിയുന്ന അഞ്ചുതലനാഗം (അനന്തമൂർത്തി), നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, നാഗചാമുണ്ഡി ഇവരെയെല്ലാം തൊഴുത് നിർവൃതി തേടുന്ന മനസ്സ് കാവുകൾ ദർശിച്ച് ശാന്തചിത്തരായി മടങ്ങുന്നു. ഭക്തർ നിരവധിയാണ് വരുന്നത്.

മുത്തശ്ശൻ നിലവറയിൽ വാഴുന്നു. തപസ്സു ചെയ്തു കൊണ്ട് സർപ്പയക്ഷി ശ്രീകോവിലിൽ വാണരുളുന്ന ശക്തി സ്വരൂപിണിയാണ് . നാഗരാജ പ്രിയയായ നാഗയക്ഷി ശ്രീ കോവിലിനു പുറത്ത് ചിത്രകൂടത്തിൽ സാന്നിദ്ധ്യം ചെയ്യുന്നു. നാ ഗരാജാവ് ശ്രീകോവിലിൽ വാണരുളുന്നു.

നാഗരാജാവിന്റെ പ്രിയപത്നിയാണ് സർപ്പയക്ഷി. നാഗയക്ഷിയും അങ്ങനെ തന്നെ നാഗചാമുണ്ഡി നാഗരാജാവിന്റെ സഹോദരിയാണ്. ഇവരുടെ പ്രീതി സമ്പാദിക്കാൻ ഭക്തി വേണം . ഭക്തി കൊണ്ടു പ്രസാദിക്കാത്ത ദേവനില്ല. ഭക്തി കൊണ്ട് നേടാൻ പറ്റാത്ത സിദ്ധിയില്ല.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment