ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 July 2023

നാഗചാമുണ്ഡേശ്വരി

നാഗചാമുണ്ഡേശ്വരി

നാഗലോകത്തിനു അഭയങ്കരിയും ദുഷ്ടജനത്തിന് ഭയങ്കരിയും ആയ നാഗേശ്വരിയെ നമിക്കുന്നു.. 

നാഗദേവതമാരിൽ വളരെ വിശേഷപ്പെട്ട ഒരു സങ്കൽപം ആണ് നാഗചാമുണ്ഡിക്ക്. അഖില സർപ്പ സ്വരൂപിണി ആണ് അമ്മ. നാഗരാജാവും നാഗയക്ഷിയും ഒഴികെ ഒട്ടുമിക്ക സർപ്പങ്ങളും അമ്മയിൽ ലയിക്കും. കാവിലെ അറിയപ്പെടാത്ത സർപ്പങ്ങളെ നാഗചാമുണ്ടിയിൽ സങ്കൽപം ചെയ്യാം.

നാഗരാഞ്ജിയുടെ ഉഗ്ര ഭാവം തന്നെ ആകയാൽ നാഗരാജാവിന്റെ സഹേദരി ആയും കന്യക ഭാവത്തിൽ പുത്രി ആയും സങ്കൽപ്പിക്കുന്നു. മണ്ണാറശ്ശാലയിൽ ഭഗവാന്റെ വലതു ഭാഗത്തു ചിത്ര കൂടത്തിൽ സാന്നിധ്യപ്പെട്ടിരിക്കുന്നതായി കാണാൻ സാധിക്കും.. 

ഒരു കയ്യിൽ വാളും മറുകയ്യിൽ പാത്രം വട്ടകയും മറ്റു രണ്ടു കൈകളിൽ നാഗങ്ങളും ആണ് ഭഗവതിക്ക് ആയുധന്യാസം. അമ്മ, ഭൂതത്തിന്റെ മുകളിൽ അട്ടഹാസത്തോടെ ഉപവിഷ്ടയായിരിക്കുന്നു. എല്ലായിപ്പോഴും ദുഷ്ട ശക്തികളെ ഇല്ലായ്ക ചെയ്കയാൽ ഇവൾ നാഗലോകത്തിനു അഭയങ്കരിയും ആവുന്നു.... ജനമേജയന്റെ സർപ്പ സത്രത്തിൽ സ്വ പുത്രൻ ആയ ആസ്തികനെ അയച്ചു സർപ്പങ്ങൾക്ക് രക്ഷ നല്കിയവൾ വാസുകിയായ മനസാദേവി ആകുന്നു. ഇവൾതന്നെ ആയിരം പേർക്ക് ഒറ്റ സഹോദരി. പുരാണസംബന്ധിയായി മനസാംബ തന്നെ നാഗചാമുണ്ഡി എന്ന് പറയാം. എന്നാൽ കേരളത്തിൻറെ തനതായ ഈ മൂർത്തിക്ക് നേരിട്ട് പുരാണവുമായി ബന്ധമില്ല.

സർപ്പവിദ്യയിൽ അജയ്യമായ ഒരു ശക്തിയാണ് നാഗചാമുണ്ഡേശ്വരി. സകല ബാധകളും ഓടി ഒളിക്കുന്ന, ശത്രു ദോഷങ്ങളെ കടാക്ഷത്താൽ അകറ്റുന്ന രോഗദുരിതങ്ങളെ പാടെ അകറ്റുന്ന മഹേശ്വരി... മുൻപ് മാന്ത്രികന്മാർ രഹസ്യമായി ഉപാസന ചെയ്തിരുന്നു. ചുവന്ന നിറത്തിലുള്ള ദ്രവ്യങ്ങളാൽ ആരാധന. ഗുരുതിയും ചെയ്യും. അവസാനത്തെ അസ്ത്രം എന്ന നിലയിൽ.... ഇന്നാവട്ടെ പലയിടത്തും നാഗചാമുണ്ഡിയെ നാഗയക്ഷിയായി ആണ് ആചരിക്കുന്നത് ചിലയിടത്തു ഇത് ഭദ്രകാളി ആക്കി മാറ്റുകയും ചെയ്തിരിക്കുന്നു. നാഗരാജാവ്, നാഗയക്ഷി, അഷ്ടനാഗങ്ങൾ ഈ വിതാനത്തിൽ മാത്രം ഒതുങ്ങും വിധമായി നമ്മുടെ ആരാധന.

No comments:

Post a Comment