ഭാഗം: 66
70. സർപ്പഗണങ്ങളും സൂര്യവ്യൂഹവും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സൂര്യവിഭൂതിയിലും നാഗങ്ങളുടെ പങ്ക് മഹത്തരമാണ്. സൂര്യൻ പന്ത്രണ്ട് ആദിത്യൻമാരായി പന്ത്രണ്ടു മാസങ്ങളിൽ ആറു ഗണങ്ങളോടും കൂടി ജഗത്തിൽ ചുറ്റും സഞ്ചരിച്ച് ഇഹത്തിലും പരത്തിലും ഏറ്റവും സത്ബുദ്ധിയും, നൻമയുമു ണ്ടാക്കുന്നതായി ഭാഗവതത്തിൽ പറയുന്നു. ഋഷികൾ ഋക്ക് , യജ്ജുസ്സ്, സാമം അഥർവ്വം എന്നീ വേദങ്ങളാൽ വാഴ്ത്തുന്നു . ഗന്ധർവ്വൻമാർ പാട്ടു പാടുന്നു. അപ്സരസ്സുകൾ (ദേവനാരികൾ നൃത്തം ചെയ്യുന്നു. സർപ്പഗണങ്ങൾ രഥകോപ്പുകൾ വച്ചു കെട്ടുന്നു.യക്ഷരക്ഷസ്സുകൾ തേര് തള്ളുന്നു. (തേരിണക്കുന്നു.) ശുദ്ധമനസ്ക്കരും, ബ്രഹ്മർഷികളും ഷഷ്ടിസഹസ്രം ബാലവില്യൻമാരും മുൻപേ നിന്ന് ഭഗവാനെ സ്തുതിക്കുന്നു. ഇവിടെ മേടം മുതൽ മാസങ്ങളിൽ ഓരോ മാസം ഓരോ നാഗങ്ങൾ രഥകോപ്പുകൾ വച്ചു കെട്ടുന്നു. ക്രമത്തിൽ വാസുകി , കച്ഛനീരൻ, തക്ഷകൻ , ശുക്രൻ, ഏലാപ്രതൻ, ശംഖപാലൻ, ധനഞ്ജയൻ , ഐരാവതൻ, മഹാശംഖൻ, കാർക്കോടകൻ , കമ്പളൻ, അശ്വതര എന്നീ നാഗങ്ങളാണ് അതിനു പ്രവർത്തിക്കുന്നത്. നാഗങ്ങളുടെ ദിവ്യസാന്നിദ്ധ്യം കൊണ്ട് സൂര്യവിഭൂതിയെ മഹത്തരമാക്കുന്നു . ഇപ്രകാരം ഭഗവാൻ ആദിത്യൻ ആറു ഗണങ്ങളോടും കൂടി ദ്വാദശമാസങ്ങളിലും ലോകം ചുറ്റുന്നു.
അതായത് ഓരോരോ മാസങ്ങളിലും മേൽ ഉദ്ധരിച്ചതു പോലെയുള്ള ഗണങ്ങളോടു കൂടി ആദ്യന്തമില്ലാത്ത (ആദിയുമന്തവുമില്ലാത്ത) ഭഗവാൻ വിഷ്ണുസൂര്യൻ (ഈശ്വരൻ) കല്പേ കല്പേ (ഓരോ കല്പത്തിലും) തന്റെ വ്യൂഹത്താൽ ലോകത്തെ നയിക്കുന്നു.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment