ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 July 2023

അമ്മേ

അമ്മേ

"ന മന്ത്രം നോ യന്ത്രം തദപി ച ന ജാനെ സ്തുതിമഹോ
ന ചാഹ്വാനം ധ്യാനം തദപി ച ന ജാനെ സ്തുതികഥാ :
ന ജാനെ മുദ്രാസ്തെ തദപി ച ന ജാനെ വിലപനം
പരം ജാനെ മാതസ്ത്വദനുസരണംക്ലേശഹരണം."

അല്ലയോ മാതാവേ : ( എനിക്ക് അല്ലങ്കിൽ ഞാൻ ) 
അല്ലയോ മാതാവേ നിന്റെ മന്ത്രം എനിക്കറിയില്ലാ, യന്ത്രമോ സ്തുതിയോ എനിക്കറിയില്ലാ, മാത്രമല്ലമ്മേ നിന്റെ ആഹ്വാനമോ, ധ്യാനമോ, സ്തുതി കഥകളോ എനിക്ക് അറിയില്ലാ മാതാവേ, അമ്മെ എനിക്ക് നിന്റെ രൂപമറിയുവാനോ , വിലപിക്കുവാനോ അറിയില്ലാ. 
പക്ഷെ അമ്മെ ഞാൻ അറിയുന്നതൊന്നു മാത്രം ക്ലേശ ഹരിണിയായ നിന്റെ അനുസരണ മാത്രമാകുന്നു അമ്മെ.
ഇത് '' ദേവ്യപരാധ ക്ഷമാപന സ്തോത്രം'' ആണ് പക്ഷെ ഇത് കേൾക്കുമ്പോൾ ദേവിയോട് അപരാധം പൊറുക്കുവാൻ ഉള്ള ഒരു യാചനാ മന്ത്രമായി നമുക്ക് തോന്നി പോകാം, എന്നാൽ ഇവിടെ ഒരു ദേവിയുടെ ദൃഷ്ടിയാലല്ലാ മറിച്ച് ഒരു മാതാവിന്റെ ദൃഷ്ടിയാലാണ് ക്ഷമായാചനം ചെയ്യപെട്ടിട്ടുള്ളത്. അമ്മ എന്നത് ഒന്നല്ലാ അനവധി പശ്ചാത്തലമാനുള്ളത് . 

സ്ത്രീ എന്നത് ദിവ്യമായ ഗുണങ്ങളുടെ ഒരു ശക്തിരൂപമാണ്, മാനവ വംശത്തിൻ പുരുഷ വർഗ്ഗങ്ങൾക്ക്‌ മാത്രമല്ലാ ഈ ലോകത്തിനു തന്നെ നന്മയുടെ ശക്തി പകരുവാൻ സ്ത്രീയുടെ ശക്തി കൂടാതെ സാധ്യമല്ലാ എന്നത് പ്രത്യേകമൊരു ഉദാഹരണം കൂടാതെ നമുക്ക് അറിയാവതാണ്.

ഈശ്വരന്റെ ഗുണങ്ങൾ അറിയുവാനാകിലും ആ മാർഗ്ഗം ചെന്നെത്തുന്നതിനാകിലും നമുക്ക് ഒരു ജന്മം നൽകുന്നവൾ സ്ത്രീ അഥവാ മാതാവ് തന്നെയാണ്.
നാം കാണുന്ന ഏതൊരു സ്ത്രീയും ഒരുവന് അമ്മയാകുകിൽ മറ്റൊരുവന് സഹോദരിയായും, സഹപാഠിയായും, മുത്തശ്ശിയും, അപ്പച്ചിയും ആകാം, എതൊന്നാകിലും സ്നേഹത്തിന്റെയും കരുണയുടെയും മാർഗ്ഗം തന്നു സംരക്ഷണാർത്ഥം നമ്മെ നമ്മളാക്കി മാറ്റുക സ്ത്രീ അഥവാ ഒരമ്മയുടെ സ്ഥാനം മനുഷ്യ ജീവന് ഒഴിച്ച് കൂടുവാൻ കഴിയാത്ത ഒന്നാണ്.

'' അമ്മ ' എന്ന പദം അമൃതിനു തുല്യം തന്നെയാണ്, നമ്മുടെ ഈ സൃഷ്ടിക്കും സംഹാരത്തിനും തന്നെ കാരണം അവൾ ഒന്ന് തന്നെയാണ് '' സ്ത്രീ ''. 
തെറ്റുകൾ എത്രയാകിലും നമ്മെ വെറുക്കുവാൻ ഒരു സഹോദരിക്കോ അപ്പചിക്കോ കഴിഞ്ഞേക്കാം പക്ഷെ ഒരു മാതാവിന് അത് സഹിക്കാവതാകില്ലാ, മനസ്സ് കൊണ്ട് ഒരമ്മയും മകനെ കൈവെടിയുക സാധ്യമല്ലാ എന്നത് ശാസ്ത്ര സത്യമാണ്.
സർവ്വവും സഹിക്കുന്നവളായ ഈ മാതൃഭൂമിയെപോലെ മകനായി സർവ്വവുംത്യജിക്കുവാൻ കഴിയുന്നവൾ ഒരു മാതാവ് മാത്രമാണ്. ഒരമ്മയുടെ അനുഭവം അറിഞ്ഞു പോകുന്നവനെക്കാൾ
ഏറെ ' അമ്മാ '' എന്ന പദം ഉച്ഛരിക്കുകിൽ തന്നെ തനിക്കു ഒരു ഉണർവാകുന്നതാണ് 

 അറിവിന്റെയും സത്യത്തിന്റ്റെയും മാർഗ്ഗം നമ്മെ കാട്ടി കൊണ്ട് ജഗദംബയായ ഈ മാതാവിൻ മടിയിൽ ഭക്തൻ ചെന്നിരുന്നു ആനന്ദം അനുഭവിക്കുന്നു.

No comments:

Post a Comment