ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 53

നാഗമാഹാത്മ്യം...

ഭാഗം: 53

62. കാകഭുശുണ്ഡി ഗരുഡ സംവാദം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സാധാരണ രീതിയിൽ ഭക്തി രണ്ടു തരമാണ്. സഗുണഭക്തിയും നിർഗുണഭക്തിയും. ദേവന്റെ രൂപഭാവത്തോടുള്ള ഭക്തിയാണ് സഗുണഭക്തി. വിഗ്രഹാരാധന സഗുണഭക്തിയുടെ രൂപമാണ്. നിർഗുണഭക്തിയെന്നാൽ ദേവനെ ത്രിഗുണബന്ധമില്ലാത്ത ശുദ്ധബ്രഹ്മമായി കരുതി ആ ധാന്യത്തിൽ കൂടി നാമസ്മരണയിൽ കൂടി മോക്ഷപാതയൊരുക്കുന്ന ഭാവന . നിർവികാരനും, നിർഗുണനും , നിരൂപമനും, നിഷ്കളങ്കനും, നിത്യനും , സത്യനുമാണ് ആ ബ്രഹ്മം. ആ ബ്രഹ്മത്തിന്റെ സഗുണഭാവനയിലുള്ള വിവസകലചരാചരങ്ങളിലും ബ്രഹ്മത്തെ ദർശിക്കുന്നു. പിന്നെ ബ്രഹ്മമല്ലാതെ അവരുടെ മുന്നിൽ ഒന്നും തന്നെയില്ല. ഇതാണ് ശരിയായ രൂപമാണ് സഗുണഭക്തിക്കാധാരം . സഗുണഭക്തിയിൽ കൂടിയേ നിർഗുണഭക്തി ലഭിക്കൂ. ആ ഭക്തി ലഭിച്ചു കഴിഞ്ഞാൽ അവർ യ ഭക്തി. ആ ഭക്തി തന്നെ ജ്ഞാനമാണ്. ഈ തത്വം തന്നെയാണ് രാമായണത്തിലും, ഭാഗവതത്തിലും, ഗീതയിലുമെല്ലാം, വെളിപ്പെടുത്തുന്നത്.

രാമായണത്തിൽ ശ്രീരാമനെ ബ്രഹ്മമായി വിചാരിക്കുമ്പോൾ ഗീതയിലും ഭാഗവതത്തിലും ശ്രീകൃഷ്ണനെ ബ്രഹ്മമായി പറയുന്നു. രാമനും കൃഷ്ണനും എല്ലാം ഒന്നു തന്നെയാണ്. ഭഗവാൻ വിഷ്ണു ബ്രഹ്മമാണ്.

ആ ഭഗവാൻ വിഷ്ണുവിന്റെ പ്രധാനപ്പെട്ട രണ്ടവതാരമാണ് രാമനും കൃഷ്ണനും. രാമൻ മനുഷ്യന് (നരന്) മാതൃക കാട്ടുമ്പോൾ കൃഷ്ണൻ നാരായണനു മാതൃക കാട്ടുന്നു. രണ്ടു പേരും മനുഷ്യഹൃദയങ്ങളിൽ ചിരസ്ഥായിയായ സ്ഥാനം പിടിച്ചിട്ടുണ്ട് . ഇവർ ഭാരതീയ സംസ്ക്കാരത്തിന്റെ മാത്രം പ്രതീകമല്ല, പിന്നയോ ലോകസംസ്ക്കാരത്തിന്റേയും , ലോകജനതയേയും പ്രതീകമായാണു നിലകൊള്ളുന്നത്. ഇവരുടെ നാമത്തിന്റെ പ്രസക്തിയും പ്രഭാവവും മഹിമയുമൊക്കെ യുഗങ്ങളേയും അതിജീവിച്ച് ഈ കലിയുഗത്തിലും മനുഷ്യനു മാതൃക കാട്ടുന്നതായാണ് കാണുന്നത്.

നോക്കൂ, വാല്മീകി മഹർഷി എത്ര ദീർഘവീക്ഷണത്തോടെയാണ് ഭാവി പൗരൻമാർക്ക് ഒരു മാർഗ്ഗദർശിയെ രാമനിൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്. ആ രാമഭക്തി പ്രവാഹത്തിന്റെ ഉറവ കണ്ടുപിടിക്കുന്നവർ ധന്യർ തന്നെ. ആ ഭക്തി പ്രവാഹത്തിൽ നീന്തി തുടിച്ച് ആനന്ദതുന്ദിലരായി നിർവൃതി നേടാൻ ആർക്കും സാധിച്ചു കൂടായ്കയില്ല . അതിനു മനസ്സുമാത്രം മതി. സ്വത്തോ പണമോ സ്വാധീനമോ ഒന്നും തന്നെ വേണ്ട. ഗുണമനുസരിച്ച് ഭക്തി നാലുതരമാണ്. സാത്വിക ഭക്തി, രാജസഭക്തി , താമസഭക്തി, ഗുണാതീതയായ ഭക്തി.

സ്വാതികഭക്തി:
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മനുഷ്യനായി ജൻമം കിട്ടിയാൽ ഈശ്വരനെ ഭജിക്കണം, അത് എന്റെ കടമയാണ്.അത്യാവശ്യമാണ് എന്ന ചുമതലയോടെ ഫലം ആഗ്രഹിക്കാതെ ഈശ്വരഭജനം നടത്തുക. ആ ഭജനത്തിൽ കൂടി ഉണ്ടാകുന്ന ഭക്തി. ആ ഭക്തിയാണു സിദ്ധിക്കേണ്ടത് . അതു സിദ്ധിച്ചാൽ സർവ്വഭൂതങ്ങളിലും സ്ഥിതി ചെയ്യുന്നത് ഒരേ ബ്രഹ്മമാണെന്നും (ആത്മാവാണെന്നും) സർവ്വത്തിലേയും ചൈതന്യം ഒന്നാണെന്നും ബാഹ്യാകാരം മാത്രമേ ഭിന്നമായിട്ടുള്ളതെന്നും അറിഞ്ഞ് സർവ്വഭൂതങ്ങളിലും ഈശ്വരനേയും , തന്നിൽ സർവ്വഭൂതത്തേയും സാക്ഷാൽക്കരിക്കുന്നു. ആ ഭക്തിയാണ് ഉത്തമം, സ്വാത്വികം.

രാജസം:
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷയാഭിലാഷത്തിനുള്ള ആഗ്രഹത്തോടു കൂടിയും (എനിക്ക് ഇന്നത് കിട്ടണം) യശസ്സിനും, ഐശ്വര്യത്തിനുമൊക്കെ വേണ്ടിയുള്ള ഈശ്വരാരാധന രാജസഭക്തിയാണ്. അത് തന്റെ ആഗ്രഹങ്ങളെ സഫലീകരിക്കാൻ വേണ്ടിയുള്ള ഭക്തിയാണ് . മിക്കവാറും ആളുകൾ ഈശ്വരാരാധന നടത്തുന്നത് ഇപ്രകാരമുള്ള സ്വന്ത ലാഭത്തിനാണ്.

അന്യരുടെ ദോഷത്തിനും (അന്യർക്ക് ദോഷമുണ്ടാകണമെന്ന വിചാരത്തോടെ) തന്റെ പാപം മറച്ചു പിടിച്ച് മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഭക്തനാണെന്ന് സ്ഥാപിക്കുന്നതിന് ഈശ്വരപൂജ നടത്തുന്നത് താമസമാണ്. ആ ഭക്തി കൊണ്ട് യാതൊരു സിദ്ധിയുമുണ്ടാകുന്നതല്ല.

ഗുണാതീത
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ത്രിഗുണങ്ങൾക്കുമതീതമായി. ഗുണബന്ധമില്ലാതെ യാതൊരു ആഗ്രഹവും കൂടാതെ സർവ്വസ്വവുമുപേക്ഷിച്ച് ഈശ്വരൻ മാത്രമേ ഗതിയുള്ളൂ എന്ന വിചാരത്തിൽ സർവ്വാർപ്പണമായി ഈശ്വരപൂജ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. ആ ഭക്തിയാണ് മുക്തിയ്ക്ക് ഹേതു. ഗുണാതീതയായ ഭക്തി സിദ്ധിച്ചു കഴിഞ്ഞാൽ അവന് ഈശ്വരൻ മാത്രമേയുള്ളൂ . എവിടേയും അവൻ ഈശ്വരനെയാണു കാണുന്നത്. അതാണ് സാക്ഷാൽ ജ്ഞാനവും , ഭക്തിയും അതാണ് നിർഗുണഭക്തി. ഹൈന്ദവ പുരാണഗ്രന്ഥങ്ങളിലൊക്കെ ഈ ഭക്തി ഭാവനയെ സംബന്ധിച്ച് ശരിയായി ബോധിപ്പിച്ചിട്ടുണ്ട് . നിർഗുണഭക്തി തന്നെയാണ് നിശ്ചല ഭക്തിയും. ഭഗവാൻ ശ്രീകൃഷ്ണൻ ഭാഗവതം ദശമത്തിൽ ഗോപികകളോട് പറയുന്നത് നോക്കാം.

നിശ്ചലഭക്തിയോടെന്നെ ഭജിപ്പവരിക്കിച്ഛയും മുക്തിയും നല്കുവാൻ ഞാൻ മുദാ
 ഭോഗത്തിനായ്ക്കൊണ്ടു സേവിപ്പവർക്കതും യോഗം വരുത്തി ക്രമേണ നല്കും മുക്തി..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment