ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 July 2023

സർവ രസങ്ങളുടെയും ഉത്ഭവസ്ഥാനം ഭഗവാൻ ശ്രീകൃഷ്ണൻ

സർവ രസങ്ങളുടെയും ഉത്ഭവസ്ഥാനം ഭഗവാൻ ശ്രീകൃഷ്ണൻ

സമസ്ത ജീവാത്മാക്കളും - ആദ്യ ജീവാത്മാവായ ബ്രഹ്മദേവൻ മുതൽ, താഴേക്കിടയിലുളള അപ്രധാന ഉറുമ്പു വരെ ഇന്ദ്രിയാനുഭൂതിയാലുളവാകുന്ന പ്രത്യേക സുഖം ആസ്വദിക്കുവാൻ അഭിലഷിക്കുന്നവരാണ്. ഈ ഇന്ദ്രിയാനുഭൂതികളെ ശാസ്ത്രീയമായി ‘രസ'ങ്ങളെന്നും അഭിസംബോധന ചെയ്യാം. അത്തരം രസങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുന്നവയാണ്. പന്ത്രണ്ടു വ്യത്യസ്തങ്ങളായ രസങ്ങൾ:

 1 രൗദ്രം
2 അത്ഭുതം
3 ശൃംഗാരം
4 ഹാസ്യം
5 വീരം
6 ദയ
7 ദാസ്യം
8 സഖ്യം
9 ഭയാനകം
10 ബീഭത്സം
11 ശാന്തം
12 വാത്സല്യം

സർവ രസങ്ങളുടെയും ആകെത്തുകയാണ് സ്നേഹം, അഥവാ പ്രേമം. പ്രാഥമികമായി അത്തരം പ്രേമ സൂചനകൾ ആരാധന, സേവനം, മിത്രഭാവം, വാത്സല്യം, വൈവാഹിക പ്രേമം (കാമം) എന്നീ നിലകളിൽ പ്രകടമാകുന്നു. ഈ അഞ്ച് വിധങ്ങളിലും പ്രകടമാകാത്ത പ്രേമം പരോക്ഷമായി ക്രോധം, അത്ഭുതം, ഹാസ്യം, വീരം, ഭയം, ബീഭത്സം മുതലായ രീതികളിൽ പ്രത്യക്ഷമാകുന്നു. ദൃഷ്ടാന്തമായി, യുവാവിന് യുവതിയോട് തോന്നുന്ന സ്നേഹരസമാണ് ‘പ്രേമം'. എന്നാൽ എപ്പോൾ അത്തരം പ്രേമബന്ധങ്ങൾ പ്രക്ഷുബ്ധമാകുന്നുവോ, അവിടെ അത്ഭുതം, ദേഷ്യം, ബീഭത്സം അല്ലെങ്കിൽ ഭയം എന്നിവയൊക്കെ ഉടലെടുക്കുന്നു. ചിലപ്പോഴൊക്കെ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രേമബന്ധം ബീഭത്സമായ കൊലപാതകത്തിൽ കലാശിക്കുന്ന വിധം പരമകോടിയിലെത്തിച്ചേരുന്നു. അത്തരം രസവിനിമയം മൃഗവും മനുഷ്യനും തമ്മിലോ, മനുഷ്യനും മറ്റേതെങ്കിലും ജീവിവർഗ്ഗവും തമ്മിലോ പ്രദർശിപ്പിക്കുന്നതിന് യാതൊരു സാധ്യതയുമില്ല. ആ രസവിനിമയങ്ങൾ ഒരേ വർഗ്ഗത്തിലുളള ജീവികൾ തമ്മിൽ മാത്രമാണ് സാധ്യമാകുന്നത്. എന്നാൽ ആത്മാവിനെ സംബന്ധിച്ചിടത്തോളം ഗുണപരമായി അവയെല്ലാം ഒന്നുതന്നെയാണ്. പരമദിവോത്തമപുരുഷനുമായി താദാത്മ്യം പ്രാപിച്ചവയാകയാൽ, യഥാർത്ഥമായി രസവിനിമയം ആത്മീയ ജീവസത്തയും, പരമദിവ്യോത്തമപുരുഷനായ ആത്മീയ പരിപൂർണവും തമ്മിലാണ്. ജീവാത്മാവും, പരമപുരുഷനും തമ്മിലുള്ള ആത്മീയ വിനിമയം, അഥവാ രസം പൂർണമായും പ്രത്യക്ഷമാകുന്നത് ആത്മീയ അസ്തിത്വത്തിലാണ്.

ആകയാൽ, പരമദിവ്യാത്തമപുരുഷനെ സർവ രസങ്ങളുടെയും ഉത്ഭവസ്ഥാനമായി ശ്രുതിമന്ത്രത്തിൽ വേദസ്തോത്രമായി വിശദമാക്കിയിരിക്കുന്നു. എപ്പോൾ പരമപുരുഷനുമായി സമ്പർക്കത്തിലേർപ്പെട്ട്, തന്റെ വ്യവസ്ഥാപിത രസത്തെ ഭഗവാനുമായി വിനിമയം നടത്തുന്നുവോ, അപ്പോൾ മാത്രമാണ് ജീവാത്മാവ് യഥാർത്ഥ ആനന്ദം അനുഭവിക്കുന്നത്.


No comments:

Post a Comment