ഭാഗം: 5
7. ദശവിധ സൃഷ്ടികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അവ്യക്തകാലരൂപൻ ഭഗവാൻ തന്നെയാണ്. ആ കാലരൂപൻ നവവിധ ലോകരചന നടത്തി. അതിൽ മുഖ്യമായവ പ്രാകൃതവും വൈകൃതവുമാണ്. പ്രാകൃതം തന്നെ ആറുവിധവും വൈകൃതം മൂന്നു വിധവുമാണ് . കൂടാതെ ഉഭയാത്മകമായി പ്രാകൃതവൈകൃതങ്ങൾ ചേർന്ന് ഒന്നും അങ്ങനെ സൃഷ്ടി ദശവിധമായി തീർന്നു. കാലകൃതം , ദ്രവ്യകാരണം, ഗുണമൂലമെന്ന് മൂന്നു തരം ത്രിത്യ,നൈമിത്തിക, പ്രാകൃതം അതു തന്നെയാണ് പ്രളയം.
ആദ്യമായി ആത്മാവിൽ നിന്ന് ഗുണങ്ങൾക്കു വൈഷമ്യമാകവേ മഹത്വമുണ്ടായി.
രണ്ടാമത് അഹം തത്ത്വം അതിൽ നിന്നാണ്. കർമ്മ ജ്ഞാനദ്രവ്യാദി ഭൂതസൃഷ്ടിക്കുള്ള തൻമാത്രകളുണ്ടായത്.
മൂന്നാമതായി ശബ്ദാദി തൻമാത്രകളിൽ നിന്ന് ഏകാദശേന്ദ്രിയങ്ങളുണ്ടയി.
നാലാമത്തേത് ജ്ഞാനശക്തി ക്രിയാശക്തി സംയുക്തമായ ഇന്ദ്രിയസൃഷ്ടിയ്ക്കും.
അഞ്ചാമത്തേതായി സാത്വികാഹന്തയിൽനിന്നുള്ള ദേവതാ സൃഷ്ടിയുമുണ്ടായി. ചിത്തവും അതിലുൾപ്പെടും . ആറാമതായി തമസ്സുണ്ടായി, ഇവ ആറും ഭഗവാന്റെ സങ്കല്പത്താൽ പ്രകൃതിയിൽ നിന്നുണ്ടായതാണ്.
ഏഴാമത്തേതായി വൈകൃത സൃഷ്ടിയാണ്. ഭക്ഷ്യ പദാർത്ഥങ്ങളുടെ സൃഷ്ടി അതിലുൾപ്പെടും. സ്ഥാവരങ്ങൾ അതിൽപ്പെട്ടതാണ്. അതുതന്നെ ആറുവിധമാണ് . പടരാത്ത ചെടികൾ,പൂത്തുകായ്ക്കുന്ന മരങ്ങൾ (ദ്രുമം), ധാന്യം , ഔഷധിവർഗ്ഗം, ലത, മുളവർഗ്ഗം ഇവയെല്ലാം വൈകൃതത്തിലുൾപ്പെടുന്നു.
എട്ടാമത്തെ സൃഷ്ടി തിര്യക്ക് സൃഷ്ടിയാണ്. ഇവകൾ കാലാനുസൃതമായി കിട്ടുന്ന ഭോജ്യങ്ങൾ (ഭക്ഷണം) ഭുജിക്കുകയും നിദ്രയിൽ കഴിയുകയും മൈഥുനത്തിലേർപ്പെടുകയും ചെയ്യുമെന്നേയുള്ളൂ. കാലത്രയങ്ങളെപ്പറ്റി ചിന്തിക്കാനോ വരും വരായ്കകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനോ ഉള്ള വിശേഷബുദ്ധി ഇവയ്ക്കില്ല . തിര്യക്കി നന്നിൽ ആട്, പശു, ഗവയം, ചെമ്മരിയാട്, മഹിഷം, കൃഷ്ണമൃഗം , പന്നി, ഒട്ടകം, രുരു (ഒരു ക്രൂരമൃഗം), എന്നീ ഒൻപതും (മൊത്തം) പശുവെന്നു പറയുന്നു. ഇവ ഇരട്ട കുളമ്പുകളുള്ള മൃഗങ്ങളാണ്. അശ്വം , കഴുത, ഗൗരം, ചമരി, അശ്വതരം, ശരദം എന്നീ ആറു ഒറ്റകുളമ്പുള്ളവയാണ്. നായ്, നരി, ചെന്നായ്, കുറുക്കൻ, വാനരം, ആന , ആമ, പൂച്ച, സിംഹം, മുയൽ, ഗോധ ഈ പന്ത്രണ്ടും അഞ്ചു നഖങ്ങളുള്ള മൃഗങ്ങളാണ്. കഴുകൻ, ഭല്ലുകവൃന്ദം, പരുന്ത് , മയിൽ, പതത്രികൾ തുടങ്ങിയവ ഭൂമിചര മൃഗജാതികളാണ്. കുളക്കോഴി, ചക്രവാകം, കാകൻ, അന്നം തുടങ്ങിയവ പക്ഷികളാണെങ്കിലും ഭൂമിയോടടുത്തു പറക്കുന്നതു കൊണ്ട് അവയെ തിര്യക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒൻപതാമത്തേത് മനുഷ്യസൃഷ്ടിയാണ്. ദേവകളും ഇതിലുൾപ്പെടുന്നു. പ്രാകൃതവൈകൃതം കലർന്നത് മഹർഷീന്ദ്രരാണ്. വിണ്ണോർ, പിതൃക്കൾ , അപ്സരസ്സുകൾ, ഗന്ധർവ്വർമാർ, സിദ്ധർ, വിദ്യാധരൻ, ചാരണർ, യക്ഷരക്ഷസുകൾ, ഭൂതപ്രേതാദികൾ, കിന്നരകിംപുരുഷൻമാർ ഇവരെയെല്ലാം തന്നെ സുരസംഘത്തിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഇവയാണ് ദശവിധ സൃഷ്ടികൾ....
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment