ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 1

നാഗമാഹാത്മ്യം...

ഭാഗം:1      

പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. ഭാരതീയ വിശ്വാസപ്രകാരം നാഗങ്ങൾ ദേവചൈതന്യവാഹികളാണ്. ഒരു വ്യക്തിക്ക് സർവൈശ്വര്യവും നൽകുന്നതിനും അതുപോലെ സമസ്ത ഐശ്വര്യവും നശിപ്പിച്ച് അടിയറവ് പറയിക്കുന്നതിനും നാഗചൈതന്യത്തിന് കഴിയുന്നു. എന്നാൽ നാഗപ്രാർത്ഥനയിലൂടെ ജീവിതവിജയം തന്നെ കൈവരിക്കാനാകും.

നാഗരാജ സ്തുതി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഫണാഷ്ടശതശേഖരം ധ്രുത സുവർണ്ണ പുഞ്ജ പ്രഭം
വരാഭരണഭൂഷണം തരുണജാല തമ്രംശുകം
സവജ്രവരലക്ഷണം നവസരോജരക്തേക്ഷണം
നമാമി ശിരസാ, സുരാസുര നമസ്കൃതം വാസുകി

നൂറ്റിയെട്ട് നാഗങ്ങളേന്തിയവനും, സുവർണ്ണതേജസ്സോടുകൂടിയവനും, ശ്രേഷ്ഠമായ ആഭരണങ്ങൾ അണിഞ്ഞ വനും, തിളക്കമേറിയ രശ്മികളെ പ്രസരിപ്പിക്കുന്ന ചെമ്പുനിറമാർന്ന പട്ടുവസ്ത്രം ധരിച്ചവനും, ശ്രേഷ്ഠവജ്രം പോലെ ലക്ഷണമുള്ളവനും, നവകമലം പോലെ ചുവന്ന നയനത്തോടു കൂടിയവനും, ദേവാസുരൻമാർ വണങ്ങുന്നവനുമായ വാസുകിയെ ഞാൻ നമസ്ക്കരിക്കുന്നു.

അനന്തമൂർത്തി ധ്യാനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷ്ണോർവ്വിശ്വേശ്വരസ്യപ്രവരശയന കൃത് സർവ്വലോകൈക ധർത്താ
സോനാന്ത: സർവ്വദൂത പൃഥ്വിമലയശാ : സർവ്വവേദൈശ്ച വേദ്യ :
പാതാവിശ്വസ്യ ശശ്വത്സകലസുര രിപുദ് ധ്വംസന പാപഹന്താ
സർവ്വജ്ഞ: സർവ്വസാക്ഷീ സകലവിഷ ഭയാത് പാതു യോഗീശ്വരോ ന:

ചലിക്കാതെ സത്യധർമ്മാദികളിൽ നിന്ന് അണുവിട ചലിക്കാതെ പ്രത്യേകിച്ചൊരാഗ്രഹവും കൂടാതെ ദീർഘകാലം ബ്രഹ്മാവിനെ തപസ്സാൽ പ്രസാദിപ്പിച്ചതിന് ബ്രഹ്മദേവൻ അനന്തന് നല്കിയ വരത്തിന്റെ പേരിൽ ലഭിച്ച നാമമാണ് ശേഷൻ . എല്ലാം നശിച്ചാലും നീ ശേഷിക്കും. ആദ്യമായി എല്ലാ നാശത്തിലും നശിക്കാതെ എന്നും നിലനിൽക്കുന്നതിനാൽ ആദിശേഷനായി. എല്ലാലോകങ്ങളേയും വഹിക്കുന്നതിനുള്ള വരവും ലഭിച്ചു. അങ്ങനെ അനന്തന് ശേഷനെന്ന പ്രത്യേക നാമവും ഭൂധരൻ എന്ന നാമവും ലഭിച്ചു. മഹാവിഷ്ണു തന്റെ ശയ്യയായും ചത്രമായും സ്വീകരിച്ചു . ആ അനന്തമൂർത്തിയുടെ ഒരു ധ്യാനശ്ലോകമാണ് പ്രസ്തുത ശ്ലോകം. ഇത് ശ്രീശങ്കരാചാര്യ സ്വാമികൾ അനന്തനാഗത്തെ സ്തുതിക്കുന്ന വർണ്ണനയാണ്.

വാസുകി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഫാഷ്ടശതശേഖരം ധ്രുത സുവർണ്ണ പുഞ്ജ പ്രഭം
വരാഭരണഭൂഷണം തരുണജാല താമ്രം ശുകം
സവജ്രവരലക്ഷണം നവസരോജരക്തേക്ഷണം
നമാമി ശിരസാ, സുരാസുര നമസ്കൃതം വാസുകി

കാഞ്ചന വർണ്ണത്തോടുകൂടിയവനും ഉത്തമവ്രജം പോലെ ലക്ഷണമുള്ളവനും പത്മം പോലെ ചുവന്ന കണ്ണുകളോടു കൂടിയവനും നൂറ്റിയെട്ട് ഫണങ്ങളുള്ളവനും മനോഹരങ്ങളായ ശോഭയെ പ്രസരിപ്പിക്കുന്ന ചെമ്പ്നിറമുള്ള സ്വർണ്ണതേജസ്സോടുകൂടിയവനും ആഭരണങ്ങളാൽ അലങ്ക്റുതനും വന്ദിക്കുന്നവനുമായ വാസുകിയെ ഞാൻ വണങ്ങുന്നു.
    
 കേരളത്തിലെ പ്രധാന സർപ്പാരാധന കേന്ദ്രങ്ങൾ, ആയില്യ പൂജ, സർപ്പക്കാവുകൾ , പുള്ളുവൻ പാട്ടുകൾ, സർപ്പം തുള്ളൽ, സർവ്വ ദോഷങ്ങളിൽ നിന്നും മുക്തി നേടാനുള്ള നാഗാരാധനകൾ, നാഗരാജ കീർത്തനങ്ങൾ ആദിയായവ ഇതിലുള്‍ക്കൊളളിച്ചിരിക്കുന്നു. ശ്രീമദ് നാഗ പുരാണം ഇന്ന് മുതൽ ആരംഭിക്കുന്നു..

1ഭാഗം: 1
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ബ്രഹ്മദേവൻ

 ജലം, ജലം, ജലം സർവ്വത്ര ജലം, എവിടെ നോക്കിയാലും ജലമല്ലാതെ മറ്റൊന്നും കാണാനില്ലല്ലോ? കമലാസനൻ ചുറ്റുപാടും വീക്ഷിച്ചു. ചിന്തിച്ചു ചിന്തയുടെ പ്രഭവം പൊട്ടി പുറപ്പെട്ടു . പ്രപഞ്ചത്തിലുണ്ടായ ആദ്യവികാരം. പത്മജൻ ചിന്തയിലാണ്ടു. താൻ എങ്ങിനെയുണ്ടായി. ഇവിടെ എങ്ങനെ വന്നു. ഈ വിസ്തൃത ജലപ്പരപ്പിൽ ഈ താമരമാത്രം എവിടുന്നുണ്ടായി ? എങ്ങനെ യുണ്ടായി . ഈ താര നാളത്തിന്റെ ഉത്ഭവം എവിടെ? ഈ ജലധിയിൽ തന്റെ കർത്തവ്യമെന്താണ് ? ചിന്ത എന്ന വികാരം പതുക്കെ അഹങ്കാരത്തിലെത്തി. ശരി , ആദ്യമായി ഇതിന്റെ ഉത്ഭവം കണ്ടുപിടിക്കുക തന്നെ. ആദ്യമായി അഹം (ഞാനെന്ന അഹങ്കാരഭാവം) ഉടലെടുത്തു. ആ അഹംഭാവത്തോടെ അന്വേഷണം തുടങ്ങി. നൂറ്റാണ്ടന്വേഷിച്ചു. ഒരു ഫലവുമുണ്ടായില്ല. അഹങ്കാരം ഒന്നിനും ഒരു പോം വഴിയുമല്ലെന്നു വൈകാതെ മനസ്സിലായി. ആ നിരാശയായി മാറി. പിന്നെ അതു ദുഃഖത്തിനു വഴിമാറി . അങ്ങനെ വികാരങ്ങൾ ഒന്നൊന്നായി പിറന്നു. ചിന്ത, ആശ , നിരാശ, ദുഃഖം തുടങ്ങി വികാരങ്ങളുടെ വേലിയേറ്റമായി. ആ സമയം ഒരശരീരി തപഃ തപഃ. തപസ്സു തുടങ്ങി. തപസ്സിന്റെ ഉത്ഭവം. അതിൽ കൂടി ധ്യാനം ഉടലെടുത്തു. ധ്യാനത്തിലമർന്ന് കാലം കടന്നു പോയ്ക്കൊണ്ടേയിരുന്നു. ക്രമേണ ഭക്തിയുണ്ടായി . ഭക്തിയോടു കൂടി ധ്യാനം തുടർന്നപ്പോൾ കമലനാളത്തിന്റെ മൂലം എവിടെയെന്നു മനസ്സിലായി..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


No comments:

Post a Comment