ശിവ പൂജയിലൂടെ ഒരു വ്യക്തി യുടെ കാല ദോഷം ഇല്ലാതാകും...
ഞായർ
സൂര്യവാരം... സൂര്യ ദോഷത്തിന് ശിവനെ ആരാധിക്കുക.... സൂര്യൻ ശിവന്റെ വലതു കണ്ണാണ്. അക്ഷോഭയ മഹേശ്വര രൂപത്തിൽ ഭഗവാൻ സൂര്യന്റെ മദ്ധ്യേ നിലനിൽക്കുന്നു. സൂര്യ ദശയിൽ ദോഷം മാറാൻ ശിവ പൂജ മാത്രം ശരണം.
തിങ്കൾ
സോമ വാരം. ശിവ പാർവതിമാരെ ആരാധിക്കുക. ശിവന്റെ ജാടയിലാണ് ചന്ദ്ര മണ്ഡലം. മഹാദേവന്റെ ഇടതു കണ്ണിൽ ചന്ദ്രൻ വസിക്കുന്നു. സോമൻ എന്നത് തന്നെ ശിവന്റെ പേരാണ്. സം ഉമ യാണ് സോമൻ. സം ഉമ എന്നാൽ ഉമയോട് കൂടിയവൻ...
ചൊവ്വ
ശിവന്റെ വിയർപ്പിൽ നിന്നും ഭൂമിക്ക് ഉണ്ടായ ദേവൻ. ശക്തി എന്ന വേൽ കൈയ്യിൽ ഉള്ളവൻ. ചൊവ്വ ദോഷത്തിന് മഹാകാളനെ പൂജിക്കുക. മഹാകാളൻ എന്നാൽ ശിവൻ...
ബുധൻ
ബുധന്റെ ഗുരു. ബുധന് ശ്രീകൃഷ്ണ കവചം നൽകിയതും ഗ്രഹ പതവി നൽകിയതും ശിവൻ. മംഗളെശ്വരനായി ശിവനെ പൂജിക്കുക. ബുധ ദോഷങ്ങൾ തീരും.
ഗുരു
ദേവഗുരുവായ ബ്രഹസ്പതി. വേദവും ശാസ്ത്രവും ഗുരുവിനു ലഭിച്ചത് ദക്ഷിണമൂർത്തിയായ മഹാദേവനിൽ നിന്ന്. ദക്ഷിണമൂർത്തിയേ ആരാധിക്കുക ഗുരു ദോഷം തീരും.
ശുക്രൻ
അസുരഗുരു. മൃത്യുജയ മന്ത്രം ശുക്രൻ വാങ്ങിയത് ശിവനിൽ നിന്ന്. ശുക്രന് പുത്ര സ്ഥാനം നൽകിയതും ശിവൻ. മൃത്യുജയശിവനായി ആരാധിച്ചാൽ ശുക്രദോഷം മാറും.
ശനി
ശനിയുടെ ഗുരു കാലഭൈരവനായ മഹാദേവൻ. ഗുരു കാലഭൈരവനായ ശിവനെ ആരാധിച്ചാൽ ശനി ദോഷം അകലും. ശനി ദോശത്തിന് കാല ഭൈരവൻ ശരണം. ശനിക്ക് ഗ്രഹ പതവി നൽകിയതും ശിവൻ.
രാഹുവും കേതുവും
മഹാവിഷ്ണു സുദർശനത്താൽ ഛേദിച്ച സ്വർഭാനുവിന്റെ (സിംഹീകൻ ) തലഭാഗമാണ് രാഹു. അതിനു സർപ്പത്തിന്റെ ഉടൽ നൽകിയതും. തലയറ്റ ശരീരഭാഗമാണ് കേതു. അതിന് സർപ്പത്തിന്റെ തല നൽകിയതും മഹാദേവനാണ്. കാളഹസ്തീശ്വരനായി ശിവനെ ആരാധിക്കുക. ദോഷങ്ങൾ തീരും...
എല്ലാ ഗ്രഹാദോഷത്തിനും പരിഹാരം കാല മൂർത്തിയായ ശിവന്റെ പൂജയിലുടെ...
No comments:
Post a Comment