ഭാഗം : 03
ചതുര്ധാമങ്ങള്‍ - വേദഭൂമിയുടെ ഹൃദയന്യാസ്യങ്ങള്‍
ആസേതു ഹിമാലയം....
അങ്ങ് തെക്ക് പാദസമാനമായ സേതു ബന്ധനം മുതൽ വടക്ക് ശിരസാകുന്ന ഹിമാലയം വരേ നീണ്ട് നിവർന്ന് കിടക്കുന്ന ഭാരതഭൂമിയുടേ, മൂർദ്ധാവിലണിഞ്ഞ ബ്രഹ്മ കമലങ്ങളാണ് ചതുർധാമങ്ങൾ...
പൗരാണികമായ ഒരു സംസ്കൃതിയുടേ ഈറ്റില്ലമായിരുന്ന ഭൂപ്രകൃതിയിലേ എണ്ണയൊഴിയാത്ത നിലവിളക്കായി സനാധനധർമ്മം നെഞ്ചിലേറ്റുന്ന ഒരോ ഹിന്ദുവിന്റേയും മാർഗദീപമായി കൈലസനാഥന്റെ പാർശ്വദാരകാരായി ഹിമത്തിലിലിഞ്ഞ് നിൽക്കുന്നു...
പ്രകൃതിയേയും പുരുഷനേയൂം ഒരുപോലേ ആരാധിക്കുന്ന ഹൈന്ദവ സംസ്കാരത്തിന് മൂർത്തിഭാവമെനപോലേ ദേവനേയും നദിയേയും ആരാധിച്ചു ശങ്കരധ്യാനത്തിലലിഞ്ഞ് നിൽകുന്നു
ചതുർധാമങ്ങൾ കേദാർനാഥ്, ബഥരീനിഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചതുർധാമങ്ങൾ.
ഓരോ ഹിമാലയ തീര്‍ത്ഥാടനവും സഞ്ചാരിയുടെ മനസ്സില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സമ്മാനിച്ച് യാത്രികന്റെ ഉള്ളില്‍ ആനന്ദത്തിന്റെ അലകള്‍ നിറയ്ക്കുന്നു. വൈവിധ്യമാര്‍ന്ന സസ്യലതാദികളും പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹര പുഷ്പങ്ങളും അവിടവിടെയായി കാണപ്പെടുന്ന നീര്‍ച്ചാലുകളും തടാകങ്ങളും തീര്‍ച്ചയായും ഏത് മനസ്സിനെയാണ് ആര്‍ദ്രമാക്കാത്തത്. എത്രകണ്ടാലും മതിവരാത്ത, എത്ര അനുഭവിച്ചാലും തീരാത്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാല്‍ അലംകൃതമാണ് പുണ്യഹിമാലയം...
ദൈവങ്ങളുടേ ഇരിപ്പടം എന്നറിയപ്പെടുന്ന ഗഢ്വാൾ ഹിമാലയതിലാണ് ചതുർധാമങ്ങൾ നിലകൊള്ളുന്നത്, ഹരിദ്വാറും, ഋഷികേശും പിന്നിട്ട് മുന്നോട്ട് പോയാൽ, അത്യുന്നതങ്ങളായ ഹിമഗിരി ശൃംഗങ്ങളുടേ താഴ് വരയിലാണ് ചതുർധാമം... സമുദ്രനിരപിൽ നിന്ന് 5000 മുതൽ 20000 അടിവരേയുള ഉയർന്ന പ്രദേശങ്ങളാണ് ഗഢ് വാൾ ഹിമാലയതിലധികവും, കേദാർനാഥ്, ബഥരീനിഥ്, ഗംഗോത്രി, യമുനോത്രി, ഗൗരീകുണ്ഡ്, രുദ്രനാഥ്, തുംഗനാഥ്, ഹേമകുണ്ഡ്, ഹനുമാൻചാട്ടി, ഉതരകാശി, ഗുപതകാശി, ദേവപ്രയാഗ്, രുദ്രപ്രയാഗ്, അഗസ്ത്യമുനി, ചന്ദ്രവദിനി, അനസൂയദേവി, ശ്രീനഗർ, പിപിലികോട്ടി, ടിൽവാർ എന്നിവയാണ് ഈ പ്രദേശത്തേ സ്ഥലങ്ങൾ..
No comments:
Post a Comment