ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2023

കേരളത്തിലെ വേദപാഠശാലകൾ

കേരളത്തിലെ വേദപാഠശാലകൾ 

1 കാന്തളൂർ ശാല 
2 മൂഴിക്കുളം ശാല 
3 തിരുവല്ല ശാല 
4 പാർത്ഥിവപുരം ശാല (ഇപ്പോൾ കന്യാകുമാരിയിൽ)
5 കഴിക്കുടി ശാല (ഇപ്പോൾ കന്യാകുമാരിയിൽ)
6 ശ്രീവല്ലഭപുരം പെരുംശാല 
7 പയ്യന്നൂർ ശാല 

മഠങ്ങൾ 

1 തൃശൂർ (തെക്കേ മഠം, വടക്കേ മഠം, നടുവിൽ മഠം, ഇടയിൽ മഠം)
2 തിരുനാവായ ബ്രഹ്മസ്വം മഠം
3 തൃക്കണാർമതിലകം (കൊടുങ്ങല്ലൂർ) 
4 പയ്യന്നൂർ 
5 പന്നിയൂർ 
6 ശുകപുരം 
7 പറവൂർ 
8 ചെങ്ങാനീയൂർ 
9 കടമുറി മഠം 
10 കുമ്പളം (ഉദയതുംഗേശ്വരം) മഠം 
11 ഇരിഞ്ഞാലക്കുട 
12 പെരുമനം 
13 ചൊവ്വന്നൂർ / കടവല്ലൂർ 
14 ചെങ്ങളം (കുമാരനല്ലൂർ) 
15 പാഞ്ഞാൾ 

മഠങ്ങൾ വേദപാഠശാലകളും ശാലകൾ ഉപരിപഠനകേന്ദ്രങ്ങളുമായിരുന്നു. 

വേദാർത്ഥം നിരൂപിക്കുക, വേദാന്ത വിഷയങ്ങളെക്കുറിച്ച് വാദപ്രതിവാദം ചെയ്യുക, പണ്ഡിത പരിഷത്തിൽ ഭാഗഭാക്കാവുക, ഗ്രന്ഥ രചന നടത്തുക, ഷഡംഗങ്ങളിൽ (വ്യാകരണം, നിരുക്തം, ഛന്ദസ്സ്, കല്പം, ശിക്ഷ, ജ്യോതിശാസ്ത്രം) അറിവ് നേടുക, തർക്കം, വേദാന്തം, മീമാംസ എന്നിവയിൽ വ്യുപ്തത്തി നേടുക ഇവയാണ് പത്തോ പന്ത്രണ്ടോ വർഷത്തെ ഉപരിപഠനം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. തന്ത്രശാസ്ത്രത്തിലും മികവ് കാട്ടിയിരുന്നു.  

വേദം സ്വരിച്ചു ചൊല്ലൽ (പദപാഠം, ക്രമപാഠം, ജഡ, രഥ) അക്ഷരം പിഴയ്ക്കാതെ ചൊല്ലിയാൽ ആണ് കടവല്ലൂർ അന്യോന്യം കടന്നിരിക്കൽ കഴിഞ്ഞു എന്ന് പറയുന്നത്. വാരം, ത്രിസന്ധ, പഞ്ചസന്ധ, ഓത്തൂട്ട് എന്നിങ്ങനെയുള്ള ചടങ്ങുകളും പരീക്ഷകൾ തന്നെ ആയിരുന്നു. 

വേദപാഠശാലകളിലെ അച്ചടക്കവും അദ്ധ്യായനവും നമ്പൂതിരിമാർക്ക് മാത്രമല്ല ഇതര സമുദായക്കാർക്കും മാതൃക ആയിരുന്നു. അങ്ങിനെയാണ് കേരളം സംസ്കൃത സാഹിത്യപോഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും വിദ്യാവർദ്ധനവിനും കാരണമായത്. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനും അവരെ സംഗീതം, ചിത്രരചന, നൃത്തം, സാഹിത്യം, എന്നിവ പഠിച്ച് പരിശീലിപ്പിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഉണ്ടായിരുന്നു.  

പൂർവ്വ കേരളത്തിൽ ജാതിമത രഹിതമായ ഒരു സമൂഹമായിരുന്നു നിലനിന്നിരുന്നത്.   
18 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവിടെ പഠിച്ചിരുന്നു. ബുദ്ധ / ജൈന ദർശനങ്ങളും പഠിപ്പിച്ചിരുന്നു. മുപ്പതിലേറെ വിഷയങ്ങൾ കാന്തളൂരിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 

കേരള സംസ്കാരത്തിന്റെ അന്തഃസത്ത ഉൾകൊള്ളുന്ന ഒരു സർവ്വകലാശാല ആയിരുന്നു സുപ്രസിദ്ധമായിരുന്ന "കാന്തളൂർ ശാല" എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. പ്രസ്തുത വിദ്യാപീഠത്തിന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം സുവിദിതമാണ്. 

ക്രി മു മൂന്നാം നൂറ്റാണ്ട് മുതൽ ക്രി പി എട്ടാം നൂറ്റാണ്ട് വരെ സംഘകാലത്തിലും പിന്നീടുള്ള ആയ് രാജവംശ കാലത്തും പിന്നീട് ആദി ശങ്കരന് ശേഷം പന്ത്രണ്ടാം നൂറ്റാണ്ട് വരേയും ഒരു പക്ഷെ ഈ ശാല നിലനിന്നിരിക്കാം.  


No comments:

Post a Comment