ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 06

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 06

ഗംഗോത്രി

ഹൃഷികേശിൽ നിന്ന് യാത്ര തുടങ്ങി ഉത്തരകാശി, ഗംഗോറി, ഭയ്റോൺഗാട്ടിവഴി ഗംഗോത്രിയിൽ എത്തിചേരുമ്പോൽ 12000 അടിയോളം സുമുദ്രനിരപ്പിൽ നിന്ന് മുകളിലെത്തും നിങ്ങൾ..
ഗംഗാനദിയുടേ ഉത്ഭവസ്ഥാനമായ ഗംഗോത്രി തുടങ്ങുന്ന സ്ഥലത്ത് ഗംഗാനദി ഭാഗീരഥി എന്നാണ് അറിയപ്പെടുന്നത്, ഭാഗീരഥി ഒഴുകി ദേവപ്രയാഗിലെത്തുമ്പോൾ അളകനന്ദയുമായി ചേർന്ന് ഗംഗയായി ഒഴുകി നിറയുന്നു ഭരതഭൂവിൽ.
ഗംഗോത്രി ക്ഷേത്രത്തിനും 19 കിലോമീറ്റർ അകലെയായി ഗോമുഖ് എന്ന ഗ്ലേഷിയറിൽ നിന്നാണ് ഭാഗീരഥിയുടേ ഉൽഭവം, പുരാണം അനുസരിച്ച് സൂര്യവംശത്തിലേ രാജാവായിരുന്ന ഭഗീരഥൻ, തന്റേ പൂർവികൻമാരേ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി കഠിനതപസ് ചെയ്ത് സ്വർഗത്തിൽനിന്ന് ഗംഗാനദിയേ ഭൂമിയെലെത്തിക്കുകയാണ് ചെയ്തത്. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഘനേതാവിയിരുന്ന അമർസിംഗ്താപ്പയാണ് ഗംഗോത്രിയിൽ ക്ഷേത്രം പണിഞ്ഞതും ആരാധനയും പൊതുജനങ്ങളേ എത്തിക്കുകയും ചെയ്തത്.

ഭഗീരഥന്റേ ഉഗ്രതപസിനാൽ ഗംഗ ഭൂമിയിലേക്ക് വരാം എന്ന് പറഞ്ഞെങ്കിലും,തന്റേഭാരം ഭൂമിയ്ക്ക് താങ്ങാന് കഴിയില്ലെന്നും പറഞ്ഞു, അപ്പോൽ ഭഗീരഥൻ ശങ്കരനേ തപസ്സിൽ പ്രീതിപെടുത്തി മഹാദേവന്റേ ശിരസ്സിൽ ആവാഹിചെടുപ്പിച്ചു, ആസ്ഥാനമാണ് ഗംഗോത്രിയിലേ സൂര്യകുണ്ഠ്. 
ബ്രഹ്മമൂഹൂർത്തിൽ എഴുന്നേറ്റ് സൂര്യകുണ്ഠിൽ ചെന്നാൽ ഒരു അത്ഭുത പ്രകാശരശ്മി വർണപ്രവഞ്ചത്തോടേ കാണപ്പെടുകയും കുറച്ചു സമയത്തിന് ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്നത് കാണാം. 

ഗംഗാക്ഷേത്രത്തിന്റേ ഇടതുഭാഗതുകൂടി ഭാഗീരഥിയിലൂടേ മുന്നോട്ട് പോയാൽ ഗോമുഖ് തപോവൻ വഴികാണാം. ഈ വഴിയിൽ യാത്രതിരഞ്ഞെടുക്കുമ്പോൾ വളരേ ശ്രദ്ധിക്കണം കാൽനടയാത്ര മാത്രമേ സാധ്യമാകൂ, കനത മഞ്ഞുവീഴ്ചയും, ഉയരങ്ങളിൽ നിന്ന് മഞ്ഞുപാതവും ഉണ്ടാവാന് സാധ്യത ഏറേയാണ്, കൂട്ടത്തിൽ മലയിടിച്ചിലും ശക്തമായ കാറ്റും ഉണ്ടാവും. ഗോമുഖ് രുദ്രതാണ്ഡവം പോലേ അതിശക്തമായ വെളപാച്ചിലും ഉൾവലിയലും ഹൂങ്കാരശബ്ദങ്ങളോടും കൂടിയ ഒരു അൽഭുതപ്രകൃതിയാണ്. എപ്പഴും എന്തും സംഭവിക്കാം, പ്രാർത്ഥനയോടും ഉറപോടും മുമ്പോട്ട് പോവുക. ജടയിൽ നിന്ന് ഗംഗയെങ്ങനേ പുറത്തേക്ക് വരുമെന്ന് മഹേശ്വരന് പോലും നിശ്ചയമില്ല
ഗംഗോത്രിയ്ക്കും മേരുഹിമവാനിയുടേയും മധ്യഭാഗത്തോടേ നന്ദാവനത്തിലൂടേ തപോവനയാത്ര തുടങ്ങാം, സ്വപ്നതുല്യമായ സമതലപ്രദേശമാണ് തപോവനവും നന്ദാവനവും, ഒരിക്കലും നിങ്ങളുടേ ഓർമകളിൽ നിന്ന് ആ ഭൂപ്രകൃതി വിസ്മൃതിയിൽ പോവില്ല. ആരുവികളും, പൂന്തോട്ടങ്ങളോം, തണുത്ത കാറ്റും, ശുദ്ധവായുവും, ശാന്തതയും നിങ്ങളിലേ ആത്മാവിനേ ഉണർത്തി നൃത്തം ചെയ്യിപ്പിക്കും....

No comments:

Post a Comment