ഭാഗം : 12
മണിമഹേഷ് തടാകം
മുകളിൽ മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്ന മണിമഹേഷ് കൈലാസത്തെ ഈ താഴ്‌വരയിൽ നിന്ന് ആപാദചൂഡം കാണാനായി. തൊട്ടടുത്തു തന്നെയാണ് മണിമഹേഷ് തടാകം. ഈ മണ്ണിൽ ഏഴു നൂറ്റാണ്ട് തപസ്സ് ചെയ്ത മഹാദേവന്റെ ജഡയിൽനിന്നുള്ള ജലമാണ് ഈ തടാകമെന്ന് ഐതിഹ്യം. തടാകത്തെ വലയംചെയ്ത് കച്ചവടക്കാരും ലങ്കാറുകളും സന്ന്യാസിമാരും ഒക്കെ കെട്ടിയ കൂടാരങ്ങളാണ്. ഇതിന്റെ ഇടയിൽ ചില സ്നാനഘട്ടുകളും കാണാം. മാനസസരോവർ കഴിഞ്ഞാൽ ശിവഭക്തർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന തീർത്ഥമാണ് മണിമഹേഷ് തടാകം. അവിടെ എത്തിച്ചേർന്ന എല്ലാ യാത്രികരെയും പോലെ കടകൾക്കും ലങ്കാറുകൾക്കുമിടയിലൂടെ തടാകത്തെ പരിക്രമണം ചെയ്തു. മണിമഹേഷ് പർവതത്തിലെ മഞ്ഞുരുകി എത്തുന്ന ജലമാണ് തടാകത്തിലേത്. മഞ്ഞിനോളം തന്നെ തണുത്ത അതിലിറങ്ങി പലയാവർത്തി മുങ്ങിക്കരേറി. ഭക്ഷണം കഴിച്ചശേഷം തടാകക്കരയിലിരുന്ന് അവിടത്തെ കാഴ്ചകൾ കണ്ടു. മൂടൽ മഞ്ഞൊന്നുമില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ സൂര്യന്റെ പ്രകാശരശ്മികൾ മണിമഹേഷ് പർവതത്തിലെ മഞ്ഞിൽ തട്ടി പല വർണങ്ങളിൽ പ്രതിഫലിക്കുന്ന പ്രതിഭാസം ഞങ്ങൾക്കു കാണാനായി. മഹേശ്വരന്റെ ആഭരണങ്ങൾ തിളങ്ങുന്നതാണ് ഈ വർണങ്ങൾ എന്ന് വിശ്വാസം
No comments:
Post a Comment