ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 02

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 02

ഹിമാലയം

👉 ഹിമാലയം എന്ന വാക്കിനർത്ഥം?
ans : മഞ്ഞിന്റെ വാസസ്ഥലം

👉 ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ?
ans : അവസാദശിലകൾ

👉 ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
ans : 12

👉 ഹിമാലയത്തിലെ മൂന്ന് സമാന്തര പർവ്വതനിരകൾ?
ans : ഹിമാദ്രി (Greater Himalayas), ഹിമാചൽ(Lesser Himalayas), സിവാലിക് (Outer Himalayas)

👉 ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര?
ans : ഹിമാദ്രി

👉 ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര?
ans : ഹിമാലയം 

👉 ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവ്വതം?
ans : ഹിമാലയം

👉 ഇന്തോ ആസ്ട്രേലിയൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്ന് രൂപപ്പെട്ട പർവ്വതനിര?
ans : ഹിമാലയം 

👉 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം?
ans : ഹിമാലയം

👉 ടിബറ്റൻ പീഠഭൂമിക്കും ഗംഗാ സമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര?
ans : ഹിമാലയം 

👉 ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ടിബറ്റൻ പീഠഭൂമിയിൽ നിന്നും വേർതിരിക്കുന്ന പർവ്വതനിര?
ans : ഹിമാലയം 

👉 ഏഷ്യയുടെ ‘വാട്ടർ ടവർ’ എന്നറിയപ്പെടുന്ന പർവ്വതനിര?
ans : ഹിമാലയം

👉 ഹിമാലയത്തിന്റെ വടക്കേ അറ്റത്തുള്ള പർവ്വതനിര?
ans : ഹിമാദ്രി

👉 ഹിമാലയത്തിന്റെ നട്ടെല്ല്’ എന്നറിയപ്പെടുന്നത്?
ans : ഹിമാദ്രി

👉 ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നത്?
ans : ഹിമാചൽ

👉 ഹിമാലയ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ?
ans : സിവാലിക്

👉 ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
ans : പാകിസ്ഥാൻ, ചൈന, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ

👉 മൗണ്ട് എവറസ്റ്റ് (8,850 മീറ്റർ), കാഞ്ചൻജംഗ(8586 മീറ്റർ), നംഗ പർവ്വതം (8126 മീറ്റർ) മുതലായവ ഹിമാദ്രിയിലാണ് സ്ഥിതി ചെയ്യുന്നത്.

👉 ദയാമിർ (പർവ്വതങ്ങളുടെ രാജാവ്) എന്ന പ്രാദേശിക പേരിൽ അറിയപ്പെടുന്ന പർവ്വതം?
ans : നംഗ പർവ്വതം

👉 കാശ്മീർ, കുളു , കാൻഗ്രാ എന്നീ താഴ്വരകൾ സ്ഥിതി ചെയ്യുന്നത്?
ans : ഹിമാചലിൽ

👉 പിർപാഞ്ചൽ പർവ്വത നിരയ്ക്കും ഹിമാദ്രിക്കുമിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര?
ans : കാശ്മീർ താഴ്വര 

👉 കാശ്മീർ താഴ്ചവര രൂപപ്പെടുത്തുന്ന നദി?
ans : ഝലം

👉 'സഞ്ചാരികളുടെ സ്വർഗ്ഗം' എന്നറിയപ്പെടുന്ന താഴ്വര?
ans : കാശ്മീർ താഴ്വര

👉 സുഖവാസ കേന്ദ്രങ്ങളുടെ റാണി?
ans : മസൂറി

👉 ദൈവങ്ങളുടെ താഴ്വര?
ans : കുളു

👉 കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി?
ans : ബിയാസ്

👉 ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന താഴ്വര?
ans : കുളു

👉 മണികരൺ ഗെയ്സർ സ്ഥിതിചെയ്യുന്ന താഴ്വര?
ans : കുളു

👉 'മനുവിന്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്വര?
ans : മണാലി

👉 ഹിമാലയൻ പിരമിഡ് എന്നറിയപ്പെടുന്ന മസ്‌റൂർ റോക്ക്കട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര? 
ans : കാൻഗ്ര

👉 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ans : മൗണ്ട് K2 (ഗോഡ്വിൻ ആസ്റ്റിൻ) 8611 മീറ്റർ 

👉 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ പർവ്വതം?
ans : കാഞ്ചൻജംഗ (8586 മീറ്റർ, സിക്കിം) 

👉 പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ ഉയരംകൂടിയ പർവ്വതം?
ans : നന്ദാദേവി (7,816 മീ.)

👉 "ശിവന്റെ തിരുമുടി” എന്നർത്ഥം വരുന്ന പർവ്വതനിര?
ans : സിവാലിക്

👉 സുഖവാസകേന്ദ്രങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ നിര? 
ans : ഹിമാചൽ

👉 ഷിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്?
ans : ഹിമാചലിൽ

👉 ഹിമാചലിലെ ഒരു പ്രധാന ചുരം?
ans : റോഹ്‌ടാങ്(Rohtang) 

👉 പൈൻ, ഓക്ക്, ദേവദാരു, ഫിർ എന്നീ മരങ്ങൾ കാണപ്പെടുന്നത്?
ans : ഹിമാചലിൽ

👉 ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം?
ans : സിവാലിക്

👉 സിവാലിക്സ് പർവ്വത നിരയ്ക്ക് ലംബമായി നീളമേറിയതും വിസ്തൃതവുമായ താഴ്വര?
ans : ഡൂണുകൾ (Dunes) 

👉 ഡൂൺസ് താഴ്വരയിലെ പ്രധാന വൃക്ഷം?
ans : സാൽമരങ്ങൾ

👉 ഏറ്റവും വലിയ ഡൂൺ?
ans : ഡെറാഡൂൺ 

👉 ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവ്വതനിര?
ans : സിവാലിക്

👉 ഹിന്ദുകുഷ് പർവ്വതനിരകൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ?
ans : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ

👉 സർവ്വെ വകുപ്പ് തുടക്കത്തിൽ എവറസ്റ്റ് കൊടുമുടിക്ക് നൽകിയ പേര്?
ans : പീക്ക് XV

👉 ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
ans : എവറസ്റ്റ് (8850 മീറ്റർ)

👉 എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?
ans : നേപ്പാൾ ട്രാൻസ് -ഹിമാലയൻ നിരകൾ

👉 ജമ്മുകാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതി ചെയ്യുന്ന പർവ്വത മേഖല?
ans : ട്രാൻസ്-ഹിമാലയൻ 

👉 ട്രാൻസ് ഹിമാലയത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?
ans : ജമ്മുകാശ്മീർ 

👉 ട്രാൻസ്-ഹിമാലയൻ നിരയിൽ വരുന്ന പ്രധാന പർവ്വതനിരകൾ?
ans : കാരക്കോറം, ലഡാക്ക്, സസ്ക്കർ 

👉 മൗണ്ട് K2 സ്ഥിതിചെയ്യുന്നത്?
ans : കാരക്കോറം നിരകളിൽ 

👉 കൈലാസം കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം?
ans : തിബറ്റ് 

👉 കൈലാസത്തെ തിബറ്റിൽ വിളിക്കുന്ന പേര്?
ans : കാങ്റിംപോച്ചെ

👉 'കൃഷ്ണഗിരി' എന്ന സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര?
ans : കാരക്കോറം

👉 റുഡ്യാർഡ് കിപ്ലിംഗ് 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര ?
ans : കാരക്കോറം റോസാപ്പൂക്കൾ സുലഭം

👉 ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം?
ans : സിയാച്ചിൻ 

👉 ലോകത്തിലെ ധ്രുവപ്രദേശങ്ങളില്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി?
ans : സിയാച്ചിൻ

👉 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമ പീഠഭൂമി? 
ans : സിയാച്ചിൻ 

👉 ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ്?
ans : സിയാച്ചിൻ 

👉 സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
ans : നുബ്ര(Nubra) 

👉 നുബ്ര നദി ചെന്ന് ചേരുന്ന സിന്ധുനദിയുടെ പോഷക നദി?
ans : ഷ്യോക്ക് (Shyok) 

👉 ‘റോസാപ്പൂക്കൾ സുലഭം' എന്നർത്ഥം വരുന്ന യുദ്ധഭൂമി?
ans : സിയാച്ചിൻ

👉 ഉയരമേറിയ പർവ്വതങ്ങൾക്ക് കുറുകെയുള്ള പ്രകൃതി ദത്തമായ വിടവുകളാണ് ചുരങ്ങൾ.

👉 ഹിന്ദുകുഷിലെ പ്രസിദ്ധമായ മലമ്പാതകൾ?
ans : ഖൈബർ,ബോലാൻ  

👉 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗത യോഗ്യമായ ചുരം?
ans : ഖാർതുങ്ലാ ചുരം 

👉 ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന് അറിയപ്പെട്ടിരുന്ന ചുരം?
ans : ബോലാൻ ചുരം

👉 ഡെക്കാനിലേക്കുള്ള താക്കോൽ?
ans : അസിർഗഡ് ചുരം

👉 ചുരങ്ങളുടെ നാട്?
ans : ലഡാക്ക്

👉 ഖാർതൂങ്ലാ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
ans : ലെ - സിയാചിൻ ഗ്ലേസിയർ

👉 നാമാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ഉത്തരാഖണ്ഡ്

No comments:

Post a Comment