ഭാഗം : 27
കിന്നർ കൈലാസം
ഹൈന്ദവ വിശ്വാസം അനുസരിച്ച് ശിവന്റെ വാസസ്ഥണ് ഹിമാലയം. അതുകൊണ്ടു ത്നെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇടവും തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഹിമാലയം. തന്‍റെ പാതിയായ പാര്‍വ്വതി ദേവിയോടൊപ്പം ഹിമാലയത്തിന്‍റെ ഉയരങ്ങളില്‍ ശിവന്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതില്‍ കിന്നര്‍ കൈലാശ് എന്ന ഭാഗമാണ് യഥാര്‍ഥ വാസസ്ഥലം എന്നാണ് വിശ്വാസങ്ങളും പുരാണങ്ങളും പറയുന്നത്. പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെങ്കിലും ഇവിടെ എത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് കിന്നര്‍ കൈലാശ് പര്‍വ്വത നിരകള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 17200 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശം കൂടിയാണിത്. അധികമാളുകളൊന്നും എത്തിച്ചേരാറില്ലെങ്കിലും പ്രകൃതിഭംഗി ഇവിടെ ആസ്വദിക്കേണ്ടത് തന്നെയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലധികം മനോഹരമാണ് ഇവിടം.
ഹൈന്ദവ വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ് ഇവിടം. 79 അടി ഉയരത്തിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ പ്രത്യേകമായ കാലാവസ്ഥയില്‍ ഓരോ സെക്കന്‍ഡിലും നിറം മാറുന്നതാണ് ഇത്. കല്ലിന്റെ ഒരു സ്ലാബില്‍ ബാലന്‍സ് ചെയ്ത പോലെ നില്‍ക്കുന്ന ഈ ശിവലിംഗത്തിന് ചിലപ്പോള്‍ ത്രിശൂലത്തിന്റെ രൂപസാദൃശ്യവും തോന്നാറുണ്ട്. പാര്‍വ്വതി കുണ്ഡിനോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 14900 അടി ഉയരമാണ് പാര്‍വ്വതി കുണ്ഡിനുള്ളത്
പാര്‍വ്വതി ദേവിയുടെ സൃഷ്ടിയാണ് പാര്‍വ്വതി കുണ്ഡ എന്നാണ് വിശ്വാസം. മറ്റു ദേവന്മാരൊപ്പം ശിവന്‍ സഭ കൂടുന്ന ഇടമാണിതെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരു കഥയനുസരിച്ച് തണുപ്പു കാലത്താണ് ശിവന്‍ ഇവിടെ എത്തിച്ചേരുന്നതും സഭ നടത്തുന്നതും എന്നതാണ്.
ഭാരതത്തിലെ ആത്മീയ യാത്രകളില്‍ ഏറെ പ്രാധാന്യമേറിയ ഒന്നാണ് കിന്നര്‍ കൗലാസ യാത്ര. കിന്നര്‍ കൈലാസ് ട്രക്ക് അഥവാ കിന്നര്‍ കൈലാസ് പരിക്രമ എന്നറിയപ്പെടുന്ന ഈ തീര്‍ഥാടനം ഏറ്റവും പരിശുദ്ധമായ യാത്രകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2900 മീറ്ററില്‍ നിന്നും തുടങ്ങുന്ന യാത്ര 5242 മീറ്റര്‍ വരെയാണ് പോകുന്നത്. ഹിമായത്തിലെ പ്രാചീനമായ ഗ്രാമങ്ങളിലൂടെയും അരുവികള്‍ മുറിച്ചുകടന്നും താഴ്‌വരകള്‍ താണ്ടിയുമാണ് ഈ യാത്ര തീരുന്നത്. 14 കിലോമീറ്റര്‍ ദൂരം താണ്ടിയുള്ള ഈ ട്രക്കിങ് അതീവ ദുര്‍ഘടമാണെങ്കിയും വഴിയിലെ കാഴ്ചകളും അനുഭവങ്ങളും എല്ലാം അതിനും മേലെയുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
മഞ്ഞു മൂടിയ പര്‍വ്വതങ്ങളും പച്ചപ്പും ആപ്പിള്‍ തോട്ടങ്ങളും ഭൂപ്രകൃതിയും എല്ലാമായി ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത കുറേ കാഴ്ചകളായിരിക്കും ഇത്.
ഈ യാത്രയുടെ ബേസ് ക്യാംപായി അറിയപ്പെടുന്ന ടാന്‍ഗ്ലിംഗ് ഗ്രാമാണ്. സമുദ്ര നിരപ്പില്‍ നിന്നും 7050 അടി ഉയരത്തില്‍ സത്ലജ് നദിയുടെ തീരത്തായാണ് ഈ ഗ്രാമമുള്ളത്. അതിശയിപ്പിക്കുന്നതും അതേ സമയം പേടിപ്പെടുത്തുന്നതുമാണ് മുന്നോട്ടുള്ള യാത്ര.
ടാന്‍ഗ്ലിങ്ങില്‍ നിന്നും തുടങ്ങിയാല്‍ ആദ്യലക്ഷ്യസ്ഥാനം മലിഭ് ഖാടാ ആണ്. എട്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം അവിടുന്ന് പോകുന്നത് പാര്‍വ്വതി കുണ്ഡിലേക്കാണ്. ഇവിടുന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ കിന്നര്‍ കൗലാസിലേക്കുള്ളു. ഗൈഡിനെയോ അല്ലെങ്കില്‍ മറ്റു സൗകര്യങ്ങളോ വേണ്ടവര്‍ അത് ടാന്‍ഗ്ലിങ്ങില്‍ നിന്നോ അല്ലെങ്കില്‍ റെക്ലോങ് പിയോയില്‍ നിന്നോ മുന്‍കൂട്ടി ഏര്‍പ്പെടുത്തണം.
എല്ലാ വര്‍ഷവും മേയ് മുതലാണ് കിന്നര്‍ കൈലാസ് പരിക്രമ യാത്രയ്ക്ക് തുടക്കമാകുന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഇത് നീണ്ടു നില്‍ക്കും. നല്ല രീതിയില്‍ മഴ അനുഭവപ്പെടുന്ന സ്ഥലമായതിനാല്‍ തന്നെ യാത്ര ബുദ്ധിമുട്ടായിരിക്കും. ഇത് കൂടാതെ ഉരുള്‍പൊട്ടല്‍ പോലുള്ള കാര്യങ്ങളും അവിചാരിതമായി സംഭവിക്കുന്നത് ഈ യാത്രയില്‍ പതിവാണ്.
ടിബറ്റിനോട് ഏറെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ തന്നെ ഹിന്ദു മതത്തിനൊപ്പം ബുദ്ധ മതത്തിന്റെ സ്വാധീനവും ഇവിടെ കാണുവാന്‍ സാധിക്കും. പഗോഡ രീതിയിലുള്ള നിര്‍മ്മാണ രീതികളും ആശ്രമങ്ങളും ഇവിടെ ധാരാളമായി കാണുവാന്‍ സാധിക്കും.
സന്‍സ്കാര്‍, ഹിമലയന്‍, ധൗലാധാര്‍ എന്നീ മൂന്നു പര്‍വ്വത നിരകളുടെ നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment