ഭാഗം : 11
ഗൗരീകുണ്ഡ്
ഹിമാലയത്തിൽ എവിടെയൊക്കെ ശിവനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളുണ്ടോ മിക്കവാറും അവിടെയൊക്കെ പാർവതിയുടേതായി ഒരു ഗൗരീകുണ്ഡ് കാണാം. ഏറ്റവും പ്രശസ്തമായ ഗൗരീകുണ്ഡ് കേദാർനാഥിലേതായിരുന്നു. എന്നാൽ 2013 ലെ പ്രളയത്തിൽ മണ്ണടിഞ്ഞ് മൂടിപ്പോയി ഇത്. മണിമഹേഷിലെ ഗൗരീകുണ്ഡ് ഒരു ചെറിയ കുളമാണ്. ഇത് സ്ത്രീകൾക്കു മാത്രമായി മാറ്റിവച്ചിരിക്കുന്നു. അവിടെ പുരുഷന്മാർക്ക് ചെന്നു കാണാനോ സ്നാനം ചെയ്യാനോ അനുവാദമില്ല. നടപ്പാതയിൽ അൽപമെങ്കിലും സമതലം എന്നു പറയാവുന്ന ഒരിടമാണ് ഗൗരികുണ്ഡ്. ഇവിടെനിന്നാൽ മണിമഹേഷ് പർവതത്തിന്റെ ഒന്നാന്തരം കാഴ്ച ലഭിക്കും. പർവതത്തിന്റെ താഴ്‌വരയിലേക്ക് ഒന്നര കി മീ ദൂരമുണ്ട് ഗൗരീകുണ്ഡിൽനിന്ന്. ഈ ദൂരം താണ്ടാൻ ഒന്നര മണിക്കൂർ എടുക്കും.
No comments:
Post a Comment