ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 March 2020

ഗണപതി or ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിൽ

ഗണപതി or ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിൽ 

ഗണം  എന്നാൽ group. ഗണപതി എന്നാൽ group ലീഡർ. ഈ universe എന്നാൽ group of atoms ഉം different energies  ഉം ആണു. ഇവയൊക്കെ ചലനത്തിലും ആണു. ഇവയാണ് ഗണങ്ങൾ. ഒരു സുപ്രീം law കൊണ്ട് വ്യത്യസ്തമായ ഈ ഗണങ്ങളെ നിയന്ത്രിചില്ലാ എങ്കിൽ അല്ലെങ്കിൽ എവിടെ എങ്കിലും ഒരു imbalance ഉണ്ടായാൽ മൊത്തം സിസ്റ്റതെ ബാധിക്കാത്ത രീതിയിൽ കറക്റ്റ് ചെയ്യപെടുന്ന ഒരു സംവിധാനം ഇല്ലെങ്കിൽ ലോകം ഒരു നിമിഷം പോലും നിലനിൽക്കില്ല. ഇതിനെ എല്ലാം നിയന്ത്രിക്കുന്ന സുപ്രീം conciousness ആണു ഗണപതി. ഗണങ്ങളുടെ ദൈവം 

ഇനി atoms നെ ഒക്കെ വിട്ടാലും സമൂഹതെ എടുത്താലും പല വിഭാഗങ്ങൾ ആകുന്ന ഗണങ്ങളെ നിയന്ത്രിച്ചു സമൂഹത്തിനെ ബാലൻസ് നിലനിർത്തുന്നത് ഈ ഗണപതി ആണു. സമൂഹത്തിലെ ഒരു പത്തുപേരെ ഒരു വിഭാഗം ആയി കണക്കാക്കിയാൽ ആ പത്തു പേരുടെ ഇടയിൽ ഒരു പ്രശ്നം ഉണ്ടായാൽ അത്‌ സമൂഹത്തിനെ ബാധിക്കാത്ത രീതിയിൽ തന്നെ സോൾവ് ആക്കുന്ന രീതിയിൽ ആരെങ്കിലും മുന്നോട്ട് വന്നു പരിഹരിക്കും. ഇവരെ മുന്നോട്ടു അയക്കുന്നതും, ഇവർ പറയുന്നത് മറ്റുള്ളവർ അനുസരിക്കുന്നതും ഈ ഗണപതി എഫക്ട് മൂലം ആണു. റോഡ്ൽ ഒരു ബ്ലോക്ക് ഉണ്ടായാൽ ബ്ലോക്ക്‌ മാറ്റാൻ ആരെങ്കിലും മുന്നോട്ടു വരും, ഇവരെ അയക്കുന്നത് ഗണപതി ആണു. അല്ലെങ്കിൽ ബ്ലോക്ക് ഒരിക്കലും മാറില്ല. ചുരുക്കത്തിൽ ഗണപതി ഇല്ലെങ്കിൽ നാട് നാഥൻ ഇല്ലാ കളരി പോലെ ആകും 

When ever the system in equilibrium is changed the system itself will adjust in such a way that  effect of that change will be nullified ഇതാണ് ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിൽ  ഇതു തന്നെ ഗണപതി 

സ്ഫടികത്തിലെ തിലകന് ഇതറിയാം ആയിരുന്നു അത്‌ കൊണ്ടാണ് കേവലം കണക്ക് മാഷ്‌ മാത്രം ആയ ചാക്കോ മാഷ്‌ ഭൂലോകതിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സ് ആണു എന്ന് പറഞ്ഞത് വിത്തൌട്ട് mathematics ലോകം വട്ട പൂജ്യം എന്നും പറയുന്നുണ്ട് 

ഈ mathematics ഇല്ലെങ്കിൽ ലോകം ഒരു നിമിഷം പോലും നിലനിൽക്കില്ല ഈ കണക്ക് ഉണ്ടാക്കിയത് ഗണപതി 
നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ മറ്റുള്ളവരും, സാഹചര്യങ്ങളും അനുകൂലമായാൽ മാത്രമേ വിജയിക്കൂ. അതായത് മറ്റു ഗണങ്ങൾ അനുകൂലമാവണം അല്ലെങ്കിൽ വിഘ്‌നം ഉണ്ടാകും അത്‌ കൊണ്ടു വിഘ്‌നം മാറാനും മറ്റു ഗണങ്ങൾ അനുകൂലമാകാനും ഗണപതിയെ പൂജിക്കുന്നതു. ഗണപതി യുടെ രൂപത്തിനും ഉണ്ട് പല സിംബോളിക് മീനിങ്സ് 

ഇത്രയൊക്കെ മാനേജ് ചെയ്യാൻ അതി ബുദ്ധി വേണം അതാണ് ആനത്തല. മനസ്സ് നു വികല്പം അതായത് പല പല ചിന്ത വന്നാൽ മാനേജ് ചെയ്യാൻ പറ്റില്ല. ഒറ്റ ബുദ്ധി ആണു വേണ്ടത് അതാണ് ഒറ്റ കൊമ്പ് അങ്ങിനെ ഓരോന്നിനും ഉണ്ട് ഓരോ meanings

നിങ്ങളിൽ രണ്ടു പേർ ഒന്നിച്ചു കൂടിയാൽ മൂന്നാമൻ ആയി ഞാൻ ഉണ്ടാകും എന്ന് യേശു ക്രിസ്തു പറഞ്ഞത് ഈ അർത്ഥത്തിൽ ആണു. യേശു പരിശുദ്ധ ആത്മാവിനെ ആണു ഉദേശിച്ചത്‌. ഹിന്ദു ക്കൾ അതിനെ ഗണപതി എന്ന് വിളിക്കുന്നു

No comments:

Post a Comment