ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 March 2020

️ഭദ്രകാളി എന്തുകൊണ്ട് ശിവന്റെ നെഞ്ചിൽ ചവിട്ടി

️ഭദ്രകാളി എന്തുകൊണ്ട് ശിവന്റെ നെഞ്ചിൽ ചവിട്ടി

പ്രകൃതിപുരുഷ സംയോഗമാണ് പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം എന്ന ഭാരതീയ സങ്കൽപ്പത്തിന്റെ ഭാഗമാണിത്. ചിത്രത്തിൽ കൊടുത്തിരിക്കുന്നത് ശിവശക്തി ലയനം എന്ന തന്ത്ര സങ്കൽപ്പത്തിന്റെ ചിത്രീകരണം തന്നെ ആകുന്നു.

കാളി ശിവനർത്തകിയാണ്. ശിവന്റെ നെഞ്ചിൽ നടനം ചെയ്യുന്നവൾ. പ്രകൃതിയുടെ സംഹാരതാണ്ഡവം പരമാത്മാവിൽ അവസാനിക്കുന്നു എന്ന് അർത്ഥം. ഈ ശിവൻ തന്നെയാണ് രുദ്രനും നടരാജമൂർത്തിയും. രുദ്രന്റെ കണ്ണിലെ അഗ്നിയിൽ നിന്ന് പിറന്ന ഭദ്രകാളി രുദ്രനിൽ തന്നെ ലയിക്കുന്നു. ലളിതാ പരമേശ്വരിയുടെ ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ കിടക്കുന്നവനും ശിവൻ തന്നെയാകുന്നു. ഭഗവതി ഇരിക്കുന്നത് ഈ ശിവന് മേലാകുന്നു.

മൂലാധാരത്തിൽ ഉണരുന്ന കുണ്ഡലിനീശക്തിയുടെ സഹസ്രാരത്തിൽ ഉള്ള ലയം യഥാർത്ഥത്തിൽ ശിവശക്തി ലയനം തന്നെ ആകുന്നു.  അർദ്ധനാരീശ്വര രൂപം മറ്റൊരു ഉദാഹരണം. 

എന്തിലും ഏതിലും ദൈവീകത കാണുന്ന ഭാരതീയർ ജീവിവർഗങ്ങളിലെ ജനനത്തിനു കാരണമാകുന്ന പ്രകൃതിപുരുഷ സംയോഗം, രതി എന്നിവ (സെമിറ്റിക്ക് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി) ഒരു പാപം, അശ്ലീലം എന്നതിൽ ഉപരിയായി ദൈവീക മാനങ്ങൾ കല്പ്പിച്ചു കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനം തന്നെ ഈ സങ്കല്പം ആകുന്നു. ഈ രതി ഹൈന്ദവതയിൽ ദേവതയാകുന്നു. 

പരാശക്തി = ശിവശക്തി ഐക്യസ്വരൂപിണി

No comments:

Post a Comment