ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 March 2020

ശാശ്വതമായ കൈവല്ല്യം പ്രാപിക്കന്നുള്ള വഴി

ശാശ്വതമായ കൈവല്ല്യം പ്രാപിക്കന്നുള്ള വഴി

ഈ ശരീരം നശ്വരമാണ്, ശാശ്വതമായ ധർമ്മവും അതിനുള്ള മാർഗ്ഗവും എന്തായിരിക്കും? മേല്പോട്ട് നോക്കിയാകൽ അന്തരീക്ഷവും അവിടെ സൂര്യാദികളായ ജ്യോതിർമയഗോളങ്ങളും,  കീഴ്പോട്ട്നോക്കിയാൽ ഭൂമി പർവ്വതം നദി സമുദ്രം വനം മുതലായവയും കാണുന്നു. ഇവയെല്ലാം പ്രത്യക്ഷത്തിൽ കാണാവുന്നതിനാൽ ദൃശ്യമാകുന്നു.  ഇതു തന്നെ പ്രപഞ്ചം. ഈ പ്രപഞ്ചത്തിന് നാഥാൻ ആരാണ്? ഇത് എവിടെ നിന്ന് ആവിർഭവിച്ചു.?  എവിടെ ചെന്ന് ലയിക്കുന്നു?  ഇതിന് കർത്താവ് ആരെങ്കിലും ഉണ്ട്?  ഉണ്ടെങ്കിൽ ആ കർത്താവിൻ്റെ രൂപം  എന്താണ്?  ഗുണം എന്താണ്? പ്രകൃതി എന്താണ്?  കർത്തവിനെ അറിയാൻ സാധിക്കുമോ?  സാധിക്കുമെങ്കിൽ അതിനുള്ള മാർഗ്ഗങ്ങൾ ഏവ? എന്നിവിധല്ലാമായിരുന്നു പണ്ടുള്ള മഹാന്മാരുടെ പര്യാലോചന , ഈ ചോദ്യങ്ങൾക്ക് ശരിയായ മറുപടി കിട്ടത്തക്ക  തത്ത്വങ്ങൾ ദർശിക്കാനായി  അവരിൽ പലരും ഉദ്യമിച്ചു ഈ വക ഉദ്യമങ്ങളുടെ ഫലമാണ്  ഇന്ന് ഈ കാണുന്ന  ദശനങ്ങൾ.    ഇങ്ങനെയുള്ള ഉദ്യമത്തിൽ ചിലർ പ്രഥ്വി, ആപ് തേജസ്സ് വായു ആകാശം  എന്നി പഞ്ചഭൂതകാമായ  ഭൗതിക പ്രപഞ്ചത്തെയും ,  മറ്റുള്ളവർ ഈ വക ഭൂതങ്ങൾക്ക് അധിഷ്ഠാനമായ് പ്രകൃതിയെയും ദേവന്മാരെയും,  മൂന്നാമത്തെ ചിലർ ധർമ്മത്തെയും  അതീതമായ് ആത്മാവിനെയും.ലക്ഷ്യമാക്കികൊണ്ടാണ് പരീക്ഷണങ്ങൾ പ്രധാനമായി തുടങ്ങിയത്.  അതിനാൽ ആദിഭൗതികം ആദിദൈവികം ആദ്ധ്യത്മികം എന്ന രീതിയി ആ ഉദ്യമങ്ങൾ  പ്രധാന  ശാഖകൾ ആയി തീർന്നു.  എന്നാൽ എല്ലാവരും ഒടുവിൽ ദുഃഖമോചനം എന്ന  മുഖ്യ പുരുഷാർത്ഥത്തിൽ തന്നെ എത്തിചേരുന്നുമുണ്ട്.  പ്രാപമായ സ്ഥാനം ഒന്നു തന്നെയാണെങ്കിലും രുചിഭേദം നിമിത്തം  മാർഗ്ഗ അനേകമായിരുന്നതുകൊണ്ടാണ്  ദർശനങ്ങൾ ഒന്നിലധികം ആയത്.  ഒരു പട്ടണത്തിലേക്ക് പോകാൻ പല പാതകളും ഉണ്ടാകുന്നത് സ്വഭാവികമാണല്ലോ. 

ആ വക ദർശനങ്ങൾ... വിശേഷികം - ന്യായം, സാംഖ്യം - യോഗം,  മീമാംസ - വേദാന്തം, എന്നിങ്ങനെ രണ്ട വിഭാഗങ്ങൾ അടങ്ങിയ മൂന്നണ്ണമാകുന്നു. ഇവയെ വൈദികദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.   ഇവക്കു പുറമേ ചാർവകം ജൈനം ബൗദ്ധം എന്നിങ്ങനെ അവൈദികങ്ങളായ ദർശനങ്ങൾ ഉണ്ട്.    

വൈദികദർശനങ്ങൾ

വെശേഷികം-  പ്രത്യക്ഷം അനുമാനം (ഊഹം)  എന്നി പ്രമാണങ്ങൾ കൊണ്ടും ന്യായം  പ്രത്യക്ഷ അനുമാനങ്ങൾക്കും പുറമേ കൂടുതലായി ആഗമം (വേദാന്തി വചനം)  ഉപമാനം എന്നി പ്രമണങ്ങൾ കൊണ്ടും,  കാര്യകാരണഭാവങ്ങൾ കാണിച്ച്  നശ്വരമായ ശരീരം മുതൽ പരമാത്മാവ് വരെയുള്ള തത്ത്വത്തെ വിശദമാക്കുന്നു.

സാംഖ്യം -    പ്രകൃതി (അതാതിലുള്ള സ്വഭാവിക ശക്തി)  യാണ് സകലതും നടത്തുന്നതെന്നും,  പുരുഷൻ സാക്ഷി മാത്രമായി പ്രകൃതിയിൽ ലയിച്ചു നിൽക്കുന്നതേയുള്ളൂ എന്നും, ഉള്ള തത്ത്വത്തെ കാണിച്ച് പ്രകൃതിപുരുഷ വിവേകം കൊണ്ടുള്ള ജ്ഞാനത്തെ സാധ്യമായി ഉപദേശിക്കുന്നു. 

യോഗം - യമം നിയമം ആസനം പ്രാണായമം പ്രത്യാഹരം ധാരണം ധ്യാനം സമാധി  എന്നീ അഷ്ടാംഗങ്ങൾ പരിശീലിപ്പിച്ച്  ചിത്തശുദ്ധി വരുത്തി   ഈശ്വരസാക്ഷത് ക്കാരം അനുഭവിച്ച്  ആനന്ദിക്കാനുള്ള തത്വത്തെ   സ്പഷ്ട്പ്പെടുത്തുന്നു.

മീമാംസ - കർമ്മം കൊണ്ടാണ് സകലതും നടക്കുന്നതെന്നും ,  കർമ്മമാണ് വിവിധ ജന്മത്തിനും സുഖദുഃഖദികൾക്ക് ഹേതുവെന്നും  ഈശ്വരാദികൾ പോലും കർമ്മ ശക്തിയെ തടയുവാൻ ശക്തരല്ലെന്നും  ഉത്തമമായ കർമ്മം തന്നെ പരമ ധർമ്മം എന്നും  കർമ്മം തന്നെ നിത്യസുഖാനുഭവമുള്ള  ലോകത്തിലെത്തിച്ച്  മുക്തി നൽക്കുന്നതെന്നും  മാർഗദർശനം ചെയ്യുന്നു.  

വേദാന്തം - കർമ്മത്തിൻ്റെ ഫലമായി  പരിശുദ്ധമായ അന്തഃരംഗത്തിൽ   പരമാജ്ഞാനം ഉണ്ടായി ബന്ധഹേതുവായ  വാസന പോലും മാഞ്ഞ്  മനുഷ്യൻ നിത്യമുക്തനായി ഭവിക്കുന്ന നിലയെ (വേദത്തിൻ്റെ അന്തത്തിലുള്ള ഉപനിഷത്തുകളെ അനുസരിച്ച് പ്രകാശിപ്പിക്കുന്നു.)

നശ്വരമായ സ്ഥൂലശരീരവും  മനസ്സാകുന്ന സൂക്ഷമശരീരവും അതിന് കല്പന നൽകുന്ന ബുദ്ധിയും  ആ ബുദ്ധിക്ക് ചൈതന്യം ഉളവാകുന്ന  ജീവനും  ആ ജീവന് കർമ്മം നിമിത്തം നേരിടുന്ന ദുഃഖം അകറ്റി സുഖം  കൊടുക്കാനുള്ള സർവ്വേശ്വരനും ഏതെല്ലാം രീതിയിലാണ് അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നതെന്നും  ആ സർവ്വേശ്വരൻ്റെ സന്നിധിയിലെത്തി ഉത്തമമായ ജ്ഞാനം താൻ തന്നെ സർവ്വേശ്വരനായി തീർന്ന്  ശാശ്വതമായ സുഖലഹരിയിൽ ആറാടി  കൈവല്ല്യം പ്രാപിക്കുന്നത് എങ്ങിനെയെന്നും ഉള്ള തത്ത്വങ്ങളാണ് വൈദികദർശനങ്ങളിലൂടെ നാം മനസ്സിലാക്കുന്നത്...

No comments:

Post a Comment