ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 March 2020

ലിംഗ ചക്രം

ലിംഗ ചക്രം

ത്രിപുര  രഹസ്യ (മാഹാത്മ്യ കാണ്ഡം  35. 17-18)

ശ്രീ ചക്രം ശിവയോർ വപു:

"യസ്തു ലിംഗേ യന്ത്രരാജം പൂജയേച്ഛ മാം |
തത്ഫലം ചക്രരാജാർച്ച കോടി കോടി ഗുണം ഭവേത് ||
ലിംഗമൂർദ്ധനി കൃതം യന്ത്രം സർവ്വ | യന്ത്രോത്തമോത്തമം 
തത്ര പൂജന മാത്രേണ പൂജിതഃ സർവ്വ ദേവതാഃ ||

അർത്ഥം.... 

എവിടെ ആണോ ലിംഗ യന്ത്ര രാജം പൂജിക്കപെടുന്നത് അവിടെ കോടികണക്കിന് ശ്രീ ചക്ര പൂജ ചെയ്തതിനു തുല്യമായ ഗുണം ലഭിക്കും. ശിവലിംഗത്തിന്റെ മൂർദ്ധാവിൽ ആലേഖനം ചെയ്ത യന്ത്രം സർവ്വ യന്ത്രങ്ങളിലും വച്ചു ഉത്തമം ആകുന്നു. ആ യന്ത്രം പൂജിക്കുമ്പോൾ സർവ്വ ദേവതകളെയും പൂജിക്കുന്നതിനു തുല്യം ആണ്. 

പൗരാണികമായ താന്ത്രികമത പ്രകാരമുള്ള ആരാധന സമ്പ്രദായങ്ങളിൽ ശിവലിംഗത്തിന്റെ മുകളിൽ അഗ്രഭാഗത്ത് വിധിപൂർവ്വം ശ്രീ യന്ത്രം വരച്ചു ക്ഷേത്രങ്ങളിലോ ഉപാസനയ്ക്കോ ഉപയോഗിക്കാറുണ്ട് ചില നോർത്ത് ഇന്ത്യൻ രാജ പരമ്പരകളുടെ ബാക്കിപത്രം പല മ്യൂസിയങ്ങളിലും കാണാം. തഞ്ചാവൂർ പെരിയ കോവിൽ ക്ഷേത്ര മ്യൂസിയത്തിൽ ഇത്തരത്തിൽ ഉള്ള ശ്രീ ചക്രം കാണാൻ സാധിക്കും. കാമാഖ്യ ക്ഷേത്രത്തിന്റെ അനുബന്ധിത മ്യൂസിയത്തിൽ ഒന്നിലധികം ഇത്തരത്തിൽ ഉള്ള ശ്രീ ചക്രം കണ്ടിരുന്നു കൂടാതെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിരവധി ക്ഷേത്രങ്ങളിൽ ഉണ്ട് ഇത്തരം ആരാധന. നേപ്പാൾ ടിബറ്റൻ മേഖലയിലും ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. താന്ത്രിക വിശ്വാസ പ്രമാണങ്ങളിൽ വളരെ ഏറെ മഹത്വം ഈ ആരാധനയ്ക്ക് കല്പിച്ചതായി കാണുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഹനുമാൻ ഘാട്ടിൽ ചക്രേശ്വർ എന്നാ നാമത്തിൽ അനേകം പ്രതിഷ്ഠകൾ കാണാം കൂടാതെ കേദാർ ഘാട്ടിൽ പലയിടങ്ങളിലും ഈ പ്രതിഷ്ഠ ഉണ്ട് 

ആദിസ്പന്ദനം 

പ്രപഞ്ചത്തിന്റെ ആദി സ്പന്ദനം രണ്ടു മാത്രകളായി വിഭജിച്ചതിനെ ഭാരതീയർ ശിവ ശക്തി എന്ന് വിളിച്ചു ഈ പ്രകൃതിയുടെ ആത്യന്തികമായ മൂന്നു കാലം അഥവാ  ത്രിതത്വങ്ങൾ ചരിക്കുന്ന ചാക്രിക പ്രവർത്തനത്തിന് ഒരു ബോധം അഥവാ താളം ഉണ്ടന്നും അവയുടെ ആ ബോധം ഒന്നാണങ്കിലും പ്രകൃതിയുടെ ഇച്ഛയാൽ (കാമേക്ഷണ) രണ്ടായി പിരിഞ്ഞു സ്വതന്ത്രമായ വിഹാരം നടത്തുകയും ചെയ്യുന്നു. എന്നാൽ പരസ്പരം ഉള്ള ആകര്ഷണത്താൽ ഈ രണ്ടു ശക്തികൾ അഥവാ ശിവശക്തി ചേരുമ്പോൾ പ്രകൃതി  സാമരസ്യത്തിന്റെ ഭാവത്തെ സ്വീകരിക്കുന്നു ആ ഭാവത്തിൽ പ്രകൃതിയിൽ ഋതു ഭേദങ്ങൾ സംഭവിക്കുന്നു. ശിവശക്തികൾ കേവലം ഏതെങ്കിലും ഒരു ദൃഷ്ടാന്തങ്ങളിൽ മാത്രം ഒതുങ്ങുന്ന ദേവതാഃ സങ്കല്പം അല്ല മറിച്ചു കാലവും കാലാതീതവുമായ പ്രകൃതിയുടെ സ്പന്ദനം ആണ് എവിടെ ഓക്കേ ആണോ മനുഷ്യൻ തന്റെ ബോധം പ്രകൃതിയുടെ ബോധവുമായി സ്പർശിക്കുന്നത് അവിടെ ഓക്കേ ശിവശക്തികൾ ഉണ്ട് അങ്ങനെ നമ്മളിലും പ്രകൃതിയിലും നിറഞ്ഞു നിൽക്കുന്ന ആത്മസ്വരൂപമാണ് ശിവ ശക്തികൾ അതിനാൽ ആകുന്നു 

"ന ദേവ്യാ ച വിനാ ശിവ " എന്ന് തന്ത്രം പറയുന്നത് ഒന്നിൽ നിന്ന് മറ്റൊന്നിനെ അടർത്താൻ കഴിയില്ല കാരണം ഒന്ന് മറ്റൊന്നിൽ നിക്ഷിപ്തമാണ് 

"ഏകോ£ഹം ബഹുസ്യ" ഒന്നിനെ പലതായി കാണുന്നു എന്നാ തത്വവും ഇത് തന്നെ 

No comments:

Post a Comment