ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 March 2020

ശ്രീകൃഷ്ണ നാരദ സംവാദം

ശ്രീകൃഷ്ണ നാരദ സംവാദം 

(നിമിയുടെ 9 സംശയങ്ങൾക്ക് നവയോഗികളുടെ ഉത്തരങ്ങൾ)

ശ്രീകൃഷ്ണൻ ഭഗവാനാണ്. ഭഗവാൻ എന്നാൽ ഷഡ് ഭഗങ്ങൾ (6 ഭഗങ്ങൾ) ഉള്ളയാൾ എന്നർത്ഥം അഥവാ ഭഗങ്ങൾക്കെല്ലാം അതീതൻ എന്നും പറയപ്പെടുന്നു. ഐശ്വര്യം, വീര്യം, യശസ്, ശ്രീ, ജ്ഞാനം, വിജ്ഞാനം. ഇവയാണ് ഷഡ്ഭഗങ്ങൾ. ഭഗവാൻ ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ മറ്റെല്ലാ അവതാരങ്ങളേക്കളും  ഇപ്പറഞ്ഞ സകലഭഗങ്ങളും നന്നായുണ്ടായിരുന്നു.  ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോടും ഉദ്ദവനോടും നാരദനോടും അവരവരുടെ അറിവിനനുസരിച്ചുള്ള ഉപദേശങ്ങളാണ് കൊടുക്കുന്നത്.  എന്നാൽ സാധാരണ ലൗകിക ജീവിതം നയിക്കുന്ന അർജ്ജുനനു ഭഗവത് ഗീതയിലൂടെ കൊടുക്കുന്ന ഉപദേശം അർജ്ജുനന്റെ ചോദ്യങ്ങൾക്കുത്തരമായായിരുന്നു ലളിതമായ ഉദാഹരണങ്ങളിലൂടെ പറഞ്ഞു കൊടുക്കുന്നു.  അതു സാധാരണകാരായ നമ്മൾക്കുള്ള സംശയങ്ങൾ തന്നെയാണ്. 

ഭാഗവതത്തിൽ ഏകാദശാസ്കന്ദത്തിൽ നാരദമഹർഷിയുടെ സംശയങ്ങൾക്ക് നിമിയുടെ 9 സംശയങ്ങൾക്ക് നവയോഗികൾ കൊടുക്കുന്ന ഉത്തരങ്ങളിലൂടെ ഭഗവാൻ വിവരിക്കുന്നു.  

ഭഗവത ധർമ്മം, ഭാഗവതന്മാർ, മായാതത്ത്വം, മായാതിക്രമം, ബ്രഹ്മം, ഭഗവൽ പൂജ, ഭഗവാൻ നാരായണന്റെ അവതാരങ്ങൾ, ഭഗവത് ഭക്തിയില്ലാത്തവരുടെ ഗതി, യുഗങ്ങൾകനുയോജ്യമായ പൂജാവിധികൾ എന്നിവയെപ്പറ്റിയാണ് നവയോഗികൾ നിമിക്കു വിവരിച്ചു കൊടുക്കുന്നത്.


1.  ഭഗവത ധർമ്മം: എല്ലാ കർമ്മങ്ങളും ഭഗവാനിൽ അർപ്പിച്ചു ചെയ്യുന്നതിനെ ഭഗവത് ധർമ്മമെന്നു പറയുന്നു.

2. ഭാഗവതന്മാർ:  അഷ്ടരാഗങ്ങളെ (രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം)യും അഭിമാനവുമെല്ലാം ഇല്ലാതെ ഭഗവാനുവേണ്ടി ഭഗവാനിൽ അർപ്പിച്ചു കർമ്മം ചെയ്യുന്നവരെയാണ് ഭാഗവതന്മാർ

3.  മായാതത്ത്വം: നിത്യമല്ലാത്ത വസ്തുക്കൾ സത്യമായിത്തോന്നി അവയോടു നിത്യസംഗംചെയ്തിരിക്കുന്നതാണ് മായാതത്ത്വം.

4.  മായാതിക്രമം: മായയെ ജയിക്കണമെങ്കിൽ ഭഗവത് ഭക്തി  സദ് ചിന്തനത്തോടു മനസ്സിൽ കരുതിയാൽ മതി.

5.  ബ്രഹ്മം:  സർവ്വത്രവ്യാപകമായ നിഷ്കളങ്കവസ്തുവിനെ ബ്രഹ്മം എന്നു പറയുന്നു.

6.  ഭഗവാന്റെ അവതാരങ്ങൾ: പൂജയും, വേദ തന്ത്രങ്ങളും, സകലചരാചരങ്ങളും ജഗത്കാരണമായ പരമ്പുരുഷനുമെല്ലാം ഭഗവാന്റെ അവതാരങ്ങളാണ്.

7. സംസാര ബന്ധം:  ഭക്തിഹീനരായവർക്ക് സംസാര ബന്ധം - ലോകത്തോടുള്ള കെട്ടുപാടുകൾ 

8. ഭക്തന്മാർക്കുള്ള ഗതി - സംസാര പരിത്യാഗമാണ്.

9. യുഗങ്ങൾതോറുമുള്ള പൂജകൾ:  കൃതായുഗത്തിൽ (സത്യയുഗത്തിൽ) ധ്യാനവും, ത്രേതായുഗത്തിൽ യജ്ഞവും, ദ്വാപരയുഗത്തിൽ അർച്ചനയും, കലിയുഗത്തിൽ കീർത്തനങ്ങൾ

ഭാഗവതത്തിൽ എഴുതിയിരിക്കുന്നത് താഴെച്ചേർക്കുന്നു.

നവയോഗികളോട് നിമി ഒൻപത് സംശയങ്ങൾ ചോദിക്കുകയും അവക്ക് നവയോഗികൾ പറഞ്ഞുകൊടുക്കുന്ന ഉത്തരങ്ങളൂം ശ്രീകൃഷ്ണ ഭഗവാൻ നാരദർക്ക് പറഞ്ഞുകൊടുക്കുന്നു.

നിർമ്മലജ്ഞാനത്തിങ്കൽ ചോദിച്ച സംവാദത്തെ
കേൾപ്പിച്ചാനതിൽ നിമിയൊൻപതു ചൊദ്യം ചെയ്തു,
താത്പര്യമൊടു ഭഗവതമാം ധർമ്മം മുൻപിൽ
പിന്നേതു ഭാഗവതന്മാരെയും, മയാതത്ത്വം
മൂന്നാമതല്ലോ മായാതിക്രമം നാലാമതും
ബ്രഹ്മത്തെയഞ്ചാമതു ഭഗവൽ പൂജ പിന്നെ
നിർമ്മലൻ നാരായണൻ തന്നവതാരങ്ങളും
ഭഗവത് ഭക്തിയില്ലാത്തവർ തൻ ഗതിയേയും
യുഗങ്ങൾ തോറുള്ള പൂജകൾ വിശേഷവും
ഇങ്ങനെയൊൻപത് ചോദ്യ ക്രമത്താലുത്തരങ്ങൾ
നവയോഗികളേവം ചൊല്ലിനാർ മോദത്തോടും;
സകലകർമ്മങ്ങളെ ഭഗവദർപ്പണത്തോടൂം;
ച്ചെയ്കയെന്നതു ഭഗവതമാം ധർമ്മമല്ലോ.
രാഗാദിയഭിമാനഹീനരായിക്കൊണ്ടു
ഭഗവത്സേവാരതരെല്ലാം ഭാഗവതന്മാർ;
നിത്യമല്ലാത്ത വസ്തു സത്യമായ്തോന്നിയതിൽ
നിത്യസംഗമായിട്ടിരിപ്പൂ മായാതത്വം.
ഭഗവന്മായയതിൽ നാശകാരണമായ
ഭഗവത്ഭക്തിയോടു സത്ഭക്തി ചിന്തനത്തെ
അകമേയുണ്ടാകിലോ മായയെ ജയിച്ചീടാം;
സൂലതത്ത്വജ്ഞാനമില്ലാഞ്ഞാൽ ജയം വരാ
സർവത്ര വ്യാപ്തമായ നിഷ്കളങ്ക വസ്തു ബ്രഹ്മം
നിർവ്വാണാത്മകൻ പൂജാവേദതന്ത്ര സംയുതം
ജഗൽകാരണപുമാൻ തുടങ്ങിയുള്ളതെല്ലാം
ഭഗവാൻ തന്റെയവതാരമെന്നറിയിച്ചു.
സംസാരബന്ധം ഭക്തിഹീനരാം ജനത്തിനു
സംസാര പരിത്യാഗം ഭക്തന്മാർക്കുള്ള ഗതി
ധ്യാനമാം കൃതായുഗേ യജ്ഞമാം ത്രേതായുഗേ
അർച്ചനം ദ്വാപരയിൽ കീർത്തനം കലിയിങ്കൽ
 (ശ്രീമഹാ ഭാഗവതം, ഏകാദശ സ്കന്ദം.)


No comments:

Post a Comment