ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 March 2020

ഇന്തോനേഷ്യയിലെ - ഹിന്ദുക്കൾ

ഇന്തോനേഷ്യയിലെ - ഹിന്ദുക്കൾ

കടുത്ത പ്രതികൂല ചുറ്റുപാടുകളിലും കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി മധ്യ പൂർവ ജാവയിലെ ഏതാണ്ട് പത്തു ലക്ഷത്തോളം വരുന്ന ഹിന്ദു ജനവിഭാഗം തങ്ങളുടെ അതുല്യമായ ജീവിതരീതികൾ സംരക്ഷിച്ചു വരുന്നു. നാലാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഹിന്ദുരാജാക്കന്മാർ പ്രതാപത്തോട്‌ കൂടെ വാണിരുന്ന ഇന്തോനേഷ്യൻ ദ്വീപ സമൂഹത്തിൽ ഇന്നീ കാണുന്ന ഹൈന്ദവസമൂഹത്തിൽ ആ രാജ്യത്തിൽ സ്വാതന്ത്ര്യാനന്തരം 1945 മുതലിങ്ങോട്ടുണ്ടായ പ്രത്യേക രാഷ്ട്രീയ സാമൂഹിക ചലനങ്ങളുടെ പ്രതിപ്രവർത്തനങ്ങളുടെ ഫലങ്ങളും ദ്രിശ്യമാണ്. 

ജയ — ഇന്തോനേഷ്യ : രാമായണത്തിൽ യവദ്വീപം എന്നറിയപ്പെട്ട ജയ, സീതാദേവിയെതേടി സുഗ്രീവൻ വാനരന്മാരെ അയച്ച അനേകം ദേശങ്ങളിലോന്നാണ്. പച്ചപ്പ്‌ പുതച്ച നിബിഡ വനങ്ങൾ നിറഞ്ഞ ഈ പ്രദേശം ഭാരതദേശവാസികൾക്ക് ഒരിക്കലും അന്യമായിരുന്നില്ല. ഏട്ടാം നൂറ്റാണ്ടിൽ ശൈവഭക്തർ സ്ഥാപിച്ച മെദാങ് മുതൽ പതിനഞ്ചാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവം വരെയുള്ള കാലഘട്ടത്തിനിടയിൽ ഇവിടം ഭരിച്ച ഹിന്ദു — ബുദ്ധ രാജവംശങ്ങളുടെ കരവിരുതാണ് പരംബാൻ ക്ഷേത്ര സമുച്ചയത്തിലും ബോറോ ബുദൂർ ബുദ്ധ സ്തുപത്തിലും ദർശിക്കുന്നത്. മികച്ച നാവിക വിദഗ്ധരായ ഇവർ മലാക്ക കടലിടുക്ക് നിയന്ത്രിക്കുകയും ചന്യുമായും ഭാരതവുമായും മെല്ലാം നയതന്ത്ര വ്യാപാരബന്ധം പുലര്ത്തുകയും ചെയ്തു. മജപഹിത് രാജവംശം മധ്യ ജാവ കേന്ദ്രമാക്കി പശ്ചിമ മേഖലയാകെ ഭരിച്ചു. പതിനാറാം നൂറ്റാണ്ടിൽ മുസ്ലിം ആക്രമന്തോടെ ഇവര ബാലിയിലേക്ക് പിന്മാറി. അതോടെ ജാവാനീസ് ജനത ഒന്നടങ്കം ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപെട്ടുവെങ്കിലും പിന്നീട് ഹൈന്ദവ സംസ്കാരികമൂല്യങ്ങൾ സംരക്ഷിക്കുവാൻ മധ്യ പൂർവ ജാവയിലെ ഒരു കൂട്ടം ജനങ്ങള് തയാറായി.

രണ്ടു പ്രവചനങ്ങൾ: 1478ൽ മഹാജാപിത് രാജാവായ ബ്രവിജയ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് അദ്ധേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് സബ്ദപാലാൻ 500 വര്ഷങ്ങള്ക്ക് ശേഷം അഴിമതി രാഷ്ട്രീയവും പ്രകൃതി ദുരന്തങ്ങളും നിറഞ്ഞ കാലത്ത് ഹൈന്ദവ ബുദ്ധ മതവും സംസ്കാരവും പുനതാപിക്കാനായി ജന്മമെടുക്കും എന്ന് പറയുകയുണ്ടായി. 1978 ൽ സെമേരു പർവതം പൊട്ടിത്തെറിക്കുകയും ആധുനിക കാലത്തെ ആദ്യ ജാവാനീസ് ഹിന്ദു ക്ഷേത്രം നിര്മ്മിക്കുകയും ചെയ്തത് ഈ പ്രവചനത്തെ സാധൂകരിക്കുന്നു. രതു ആദിൽ (ധർമ്മരാജാവ്) തിരിചെതുന്നതിനു മുമ്പ് മുന്നൂറു വര്ഷത്തോളം വെള്ളക്കാരും പിന്നീട് ഒരു ചോളത്തിന്റെ ആയുഷ്കാലതോളം പീതവർണ്ണരും ഹ്രസ്വകായരുമായ ഒരു കൂട്ടം ജനങ്ങളും ഭരിക്കും എന്ന് 1100 കളിൽ കിഴക്കൻ ജാവയിലെ കെദിരി രാജാവായ ജയബയ പ്രവചിച്ചു. കൂടാതെ, രതു ആദിൽ വരുന്ന കാലത്ത് ആകാശത്ത് കൂടെ കപ്പലുകളും കുതിരയില്ലാത്ത ഇരുമ്പ് വാഹനങ്ങളും ഓടുമെന്നും പറഞ്ഞു . 1610 മുതൽ വെള്ളക്കാരായ ഡച്ച് കാരും 1942 മുതൽ പീതവർണ്ണരായ ജപ്പാൻകാരും ഭരിച്ചു പിൻവാങ്ങിയതോടെ സ്വതന്ത്ര ഇൻഡോനേഷിയൻ റിപബ്ലിക് സ്ഥാപിക്കപെട്ടു. ടെൻഗർ പ്രവിശ്യയിലുള്ള ഒരു പ്രധാന ടൂറിസ്റ്റു കേന്ദ്രമാണ് സജീവ അഗ്നി പർവതമായ ബ്രോമോ പർവതം. ബ്രഹ്മദേവന്റെ പേരിലുള്ള ഈ പര്വതം ഹിന്ദുക്കൾക്ക് പുണ്യ കേന്ദ്രമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ബ്രവിജയ രാജാവിന്റെ പുത്രിയായ റോരോ അൻടെങും ഭർത്താവ് ജാക സെഗേരിനും ഒരു കൂട്ടം പ്രജകളോടുമൊപ്പം ഇസ്ലാമിക സ്വാധീനത്തിൽ നിന്നും രക്ഷപെടുവാനായി ബ്രോമോ പർവതത്തിനടുത മേഖലയിലേക്ക് പലായനം ചെയ്തു. തങ്ങളുടെ പേരുകൾ കൂട്ടി ചേർത്ത് ടെൻഗ്ഗർ എന്നാ രാജ്യം സ്ഥാപിച്ചു. കുട്ടികളില്ലാത്ത രാജ ദമ്പതികൾ ബ്രോമോ പർവതത്തിനു മുകളിൽ കയറി തപസ്സനുഷ്ടിച്ച് അവര്ക്കുണ്ടാവുന്ന അവസാനത്തെ കുഞ്ഞിനെ ബ്രോമോ പർവതത്തിനു നല്കണം എന്ന നിബന്ധനയിൽ ബ്രഹ്മ ദേവന്റെ അനുഗ്രഹത്താൽ കുഞ്ഞുങ്ങളെ നേടി. അങ്ങനെ അവരുടെ ഇളയ സന്തതി കേസുമ രാജകുമാരൻ അഗ്നിപർവത സ്ഫോടനത്തിൽ മരണപ്പെട്ടു. അന്ന് മുതൽ ടെൻഗ്ഗ്രീസ് ജനത യദ്യ കസദ ദിനത്തിൽ പർവത പൂജ നടത്തി വരുന്നു.

ഏതാണ്ട് രണ്ടരലക്ഷത്തോളം വരുന്ന ടെൻഗ്രീസ് ജനത നാൽപ്പത്തി എട്ട് ഗ്രാമങ്ങളിലായി ജീവിക്കുന്നു. ഇവർ പ്രാചീന ജാവനീസ് ഭാഷയുടെ വകഭേദമായ ടെൻഗ്രീസ് ഭാഷയാണ് സംസാരിക്കുന്നത്‌ എന്നതു തന്നെ പതിനഞ്ചാം നൂറ്റാണ്ടിൽ മഹജപിത് രാജവംശത്തിൻ്റെ പതനത്തിനു ശേഷമുള്ള ഏകാന്തവാസത്തിനു തെളിവാണ്. അനധികൃതമായി മരം മുറിക്കുന്നവരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായ അടുത്തകാലത്ത് ഈ മേഖല ദേശീയോദ്യാന മായി പ്രഖ്യാപിക്കുകയുണ്ടായി. ഏകദൈവ വിശ്വാസം ശൈവ — ബുദ്ധ സമ്പ്രദായങ്ങളുടെ ഒരു മിശ്രിതമാണ് ടെൻഗറിലെ ഹിന്ദു മതം. ക്ഷേത്രങ്ങളിലെ പൂജാരിമാർക്കു പ്രധാനമായും കാർഷികവൃത്തിയാണ് ഉപജീവനമാർഗം.

1960 വരെ ഇൻഡോനേഷിയയിൽ ഹിന്ദുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. രാജ്യത്തിൻറെ രാഷ്ട്രീയ സിദ്ധാന്തമായ പഞ്ചശീല പ്രകാരം മുസ്ലിം — ക്രിസ്ത്യൻ മാതൃകയിൽ ഏകദൈവവിശ്വാസം മാത്രമേ മതമായി അംഗീകരിക്കുകയുള്ളൂ. ഈ നിബന്ധന പാലിക്കുന്നതിനായി 1960 ൽ ബാലിയിലെ ഹിന്ദു നേതാക്കൾ ‘ എല്ലാത്തിനും അധിപനായ ദൈവം ‘ അഥവാ ‘എല്ലാം ഉൾകൊള്ളുന്ന ദൈവം ‘ എന്നർത്ഥം വരുന്ന ‘സൊങ്ങ് ഹ്യാങ്ങ് വിധി വാസ ‘എന്നാ ദേവതയെ തങ്ങളുടെ പരമ ദൈവമായി സ്വീകരിച്ചു. 1930 കളിൽ പ്രോട്ടെസ്റ്റന്റ് മിഷനറിമാർ അവതരിപ്പിച്ച ഈ ദൈവത്തിന്റെ ബാലിനീസ് രൂപം സൂര്യദേവനെ അനുസ്മരിപ്പിക്കുന്നു. ഈ മൂർത്തിയുടെ അതീന്ദ്രിയശിവ ബ്രഹ്മ ഗുണങ്ങൾ സംസ്കൃതത്തിൽ അചിന്ത്യ എന്നറിയപ്പെടുന്നു. ഏകദൈവ സമ്പ്രദായത്തിലേക്ക് ചുവടു മാറിയതോടെ ബാലിയിലെ ഹിന്ദുമതം 1960 ൽ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. അതോടെ ഔദ്യോഗിക മതമില്ലാത്തവരെ കമ്മ്യൂണിസ്റ്റുകാരായി മുദ്രകുത്തി വധിക്കാൻ സാധ്യതയുള്ളതിനാൽ ജാവനീസ് ഹിന്ദുക്കളും ഔദ്യോഗിക അംഗീകാരത്തിനായി ശ്രമം തുടങ്ങി. ഇന്തോനേഷ്യൻ പരിസാദ ഹിന്ദു ധർമ്മ എന്നാ സംഘടന രൂപീകരിച്ചു സാങ്ങ് ഹ്യാങ്ങ് വിധി വേസ യെ മൂർത്തിയായി സ്വീകരിച്ചു പൂജാരികൾക്കായ് ഏകീകൃത ആരാധനാവിധികൾ ചിട്ടപ്പെടുത്തി. വിദ്യാലയങ്ങളിൽ കുട്ടികള്ക്ക് പഠിക്കാനായ് പാഠഭാഗങ്ങളും തയ്യാറാക്കി. 1980–90 കളിൽ ബാലിനീസ് മാതൃകയിൽ ‘പുര ‘ എന്നാ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും പൂജാരികളെ നിയമിക്കുകയും ചെയ്തു. ‘പുര’ പരമ്പരാഗത സന്ഗ്ഗാറുകൾക്ക്‌ അടുത്തായാണ് സ്ഥാപിച്ചത്. സംസ്കൃതത്തിലെ ‘സംഘം ‘ എന്നാ വാക്കിൽനിന്നാണ് സന്ഗ്ഗർ ഈന്ന വാക്കിന്റെ ഉത്ഭവം.

ജാവനീസ് ഹിന്ദുക്കൾ ഗംഗാ നദിയും ഭാരതത്തിലെ മറ്റു പുണ്യനദികളേയും പുകഴ്ത്തി കൊണ്ടുള്ള മന്ത്രങ്ങളും രാമായണവും മഹാഭാരതവും കുട്ടിക്കാലത്തു തന്നെ ഹൃദിസ്ഥമാക്കുന്നു. ഇവിടുത്തെ ജനങ്ങൾ ഇതിഹാസ കഥാപാത്രങ്ങളെ സ്വന്തം ജീവിതത്തിൽ ഉള്‍ക്കൊണ്ടു ജീവിക്കാൻ ശ്രമിക്കുന്നു. ടെൻഗ്ഗറിലെ ആചാരാനുഷ്ഠാനങ്ങൾ ബാലിയിലേതിനും ഭാരതത്തിലഭാരതത്തിലേതിനേയുംകാൾ ലളിതമാണ്. ബാലിയിലേതു പോലെ അനുഷ്ഠാനങ്ങളോടനുബന്ധിച്ച് കോഴിയോ മുട്ടയോ ബലി കൊടുക്കാറുണ്ട്. എന്നാൽ പല്ല് രാകുന്ന ചടങ്ങ് ഇവിടെയില്ല. ടെൻഗറിലെ സ്കൂളുകളിൽ ത്രികാലസന്ധ്യ ആരാധനാ ക്രമവും ഗായത്രീ മന്ത്രവും മറ്റു മന്ത്രങ്ങളും പഠിപ്പിക്കുന്നുണ്ട്. കൂടാതെ, എല്ലാ ശനിയാഴ്ചയും ഹിന്ദു മത ക്ലാസ്സുകൾ നടത്തി വരുന്നു.

ജാവയിലെ പർവത നിരകൾ ദേവന്മാർ ഹിമാലയത്തിൽ നിന്നും മഹാമേരുവിനെ ജാവാ ദ്വീപിലേക്ക് കൊണ്ടുവന്നതിനെ തുടർന്നുണ്ടായതാനെന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത്. കസദ ഉത്സവകാലത്ത് ടെൻഗ്ഗറിലെ ജനങ്ങൾ ബ്രൊമോ പർവ്വതത്തിനു മുകളിൽ കയറി അരിയും ഫലമൂലാദികളും മറ്റുംസമർപ്പിക്കും. അതിനു മുന്നേ പർവ്വത താഴ്വരയിലുള്ള പുര ലാഹുർ പൊറ്റെൻ ക്ഷേത്രത്തിൽ സാങ് ഹ്യാങ് വിധിവാസയുടേയും മഹാമേരുവിൻ്റേയും അനുഗ്രഹം തേടുന്നു.

പറമ്പൻ ക്ഷേത്രസമുച്ചയം

യുനെസ്കോ പൈതൃക പട്ടികയിൽ പെട്ട പറമ്പൻ ക്ഷേത്രസമുച്ചയം ലോകത്തിലെ തന്നെ മഹാക്ഷേത്രങ്ങളിൽ ഒന്നാണ്. 1000 CE യോടടുത്ത് മേരാപി പർവ്വത സ്ഫോടനത്തോടെ 864 ൽ മാതരം വംശത്തിലെ പികടൻ രാജാവ് നിർമ്മിച്ച ഈ ക്ഷേത്ര സമുച്ചയം ഉപേക്ഷിച്ച് ജനം പലായനം ചെയ്തു. ഡച്ച് കാരും ഇന്തോനേഷ്യൻ സർക്കാരും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നൂറ്റാണ്ടുകൾ പരിത്യജിക്കപ്പെട്ട് കൊളോണിയൽ കാലഘട്ടത്തിലെ കവർച്ചകളും മറ്റും അതിജീവിച്ച് ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്ന ഈ മഹാക്ഷേത്രാവശിഷ്ടങ്ങൾ സന്ദർശകരുടെ മനസ്സിൽ ഒരു വിങ്ങലാവുന്നു. മൂന്നു ത്രിമൂർത്തി ക്ഷേത്രങ്ങൾ, ഗരുഡൻ, നന്തി ദേവൻ, ഹംസം എന്നിവർക്കായ് മൂന്നു വാഹനക്ഷേത്രങ്ങൾ, രണ്ട് അപിത് ക്ഷേത്രങ്ങൾ, നാല് കെലിർ ക്ഷേത്രങ്ങൾ, നാല് പടോക് ക്ഷേത്രങ്ങൾ, ഇരുന്നൂറ്റി ഇരുപത്തിനാല് പെർവര ക്ഷേത്രങ്ങൾ എന്നിവയടങ്ങിയ ഈ മഹാസമുച്ചയം രാര ജോങ് രാങ്ങ് എന്നറിയപ്പെടുന്നു.

ലാളിത്യം കൈവിടാതെ, തങ്ങളുടെ പൂർവികർ ജീവിച്ച ആചാര സമ്പ്രദായങ്ങളെ മുറുകെ പിടിച്ച് പിറന്ന നാടിൻ്റെ സാംസ്കാരിക തനിമയും സമ്പത്തും കൈമോശം പോകാതെ ലോകത്തിൻ്റെ ഒരു കോണിൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന ഈ ജനതയിൽ നിന്ന് നമുക്ക് ഉൾക്കൊള്ളുവാൻ ഏറെ പാഠങ്ങളുണ്ട്.

No comments:

Post a Comment