ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 March 2020

വേദകാലഘട്ടത്തിലെ ഭാരത സ്ത്രീകൾ ഉന്നമനത്തിന്റെ പാതയിൽ..

വേദകാലഘട്ടത്തിലെ ഭാരത സ്ത്രീകൾ ഉന്നമനത്തിന്റെ പാതയിൽ..

വനിതാ ദിനം എന്ന പേരിൽ ഇന്ന് നടത്തുന്ന സർക്കാർ സ്പോണ്സറെഡ് ആഘോഷം കാണുമ്പോൾ പുറകോട്ടു ചിന്തിക്കാൻ തോന്നുന്നു. 
എന്ന് മുതലാണ് വിവേചനം വന്നത്? 
ഇസ്ലാം /ആംഗലേയ ഭരണത്തിന്റെ അവശിഷ്ടം  ആണോ?? 

വേദകാലത്തു ഏതാണ്ട് 30ഋഷികൾ സ്ത്രീകൾ ആയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രങ്ങളുടെ മന്ത്രം എന്ന് വിശേഷിപ്പിക്കുന്ന ഗായത്രി, മന്ത്രത്തിന്റെ ദേവത തന്നെ ദേവി ആണ്. ഇതാണ് പിൽക്കാലത്തു സ്ത്രീകൾ ജപിച്ചു കൂടാ എന്ന് ആരെല്ലാമോ പറഞ്ഞത്. 
വേദങ്ങൾ കഴിഞ്ഞു ഉപനിഷത് വന്നു. അന്നും സ്ത്രീകൾക്ക് വേദ പഠനം സാധ്യം.

ഐതരേയ ബ്രാമണത്തെ പറ്റി വായിച്ചതോർക്കുന്നു. ഒരു ബ്രാഹ്മണന്, ശൂദ്ര സ്ത്രീയിൽ പുത്രൻ ജനിച്ചു. മഹിപാൽ.. 
അമ്മ 'ഇതര' അവനു വേദധ്യയനം ചെയ്‌തു. പണ്ഡിത സഭയിൽ ചർച്ചക്ക് പോയി മഹീപാൽ വിജയം കൈവരിച്ചു.
അദ്ദേഹം അവിടെ അവതരിപ്പിച്ച ബ്രാഹ്മണത്തെ മഹീപാലിന്റെബ്രാഹ്മണം എന്ന് അംഗീകരിക്കാൻ തയ്യാറായ സദസ്സിനോട്, മഹീപാൽ പറഞ്ഞു. ഈ ബ്രാഹ്മണത്തിന്റെ യഥാർത്ഥ കർത്താവ്, എന്റെ അമ്മ 'ഇതര' ആണ്. അതുകൊണ്ട് അമ്മയുടെ പേരാണ് ഇതിനു കൊടുക്കേണ്ടത് എന്ന്. അങ്ങനെ ആണ് ഐതരേയബ്രാഹ്മണം നിലവിൽ വന്നത്. 

സന്യാസിനിമാർ വേദം പ്രചരിപ്പിച്ചിരുന്നു. അക്കാലത്തു. അവരെ ബ്രഹ്മവാദിനി എന്ന് വിളിച്ചു  പോന്നു. അതുപോലെ ഉപനയന കർമം സ്ത്രീകൾക്കും ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ആര്യ സമാജം രൂപികരിച്ചപ്പോൾ പുരുഷന്മാർക്ക് ഉള്ളത് പോലെ, സ്ത്രീകൾക്കും പൂണൂൽ ധാരണം, ഉപനയനകർമം എന്നിവ നടത്തിയിരുന്നു. 
കേരളത്തിൽ സ്ത്രീകൾക് ശ്രാദ്ധമൂട്ടാനും, പിണ്ഡം വെയ്ക്കാനും അവകാശം ഉണ്ടായിരുന്നു. 
അങ്ങനെ പാരമ്പര്യം ആയി സ്ത്രീകൾ ഒരിക്കലും ഭാരതത്തിൽ, വിവേചനം അനുഭവിച്ചിരിന്നില്ല. അതാണ് നമ്മുടെ സംസ്കാരം., 
ഭാരത സംസ്കാരം..

No comments:

Post a Comment