ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 March 2020

ക്ഷേത്രദർശനം

ക്ഷേത്രദർശനം

ശരിയായ ഭാവത്തോട് കൂടി, ശ്രദ്ധാഭക്തിയോട് കൂടി  ഉപാസിക്കുമ്പോഴാണ് അജ്ഞാനത്തിൽ നിന്നും ക്ഷേത്രം നമ്മെ രക്ഷിക്കുന്നത്.  ക്ഷേത്രത്തിൽ പോകുന്ന ഭക്തൻ - ക്ഷേത്രോപാസകൻ - എല്ലാ പ്രകാരത്തിലുള്ള ശുദ്ധി ആചരിക്കണം, ഭക്തന് ബാഹ്യന്തരിക ശുദ്ധി  വേണം, ശുദ്ധിയെ അയിത്തവുമായി ഒരിക്കലും ബന്ധിപ്പിക്കരുത്.  സ്നാനത്തിലൂടെയും  ശൗചശുദ്ധിയുടെയും വേണം ബാഹ്യശുദ്ധി നേടാൻ.  പ്രഥമികങ്ങളായ ആചാരങ്ങൾ  ക്ഷേത്രോപാസകന് മുഖ്യങ്ങളാണ്.  അന്തഃകരണത്തെ ഏകാഗ്രമാക്കാൻ   പരമാവധി  ശ്രമിച്ചുകൊണ്ടാകണം ക്ഷേത്രത്തിൽ പോകേണ്ടത്, അതിന് ഏറ്റവും നല്ല  ഉപാധി നാമജപമാണ്. 

ഭഗവാൻ്റെ  ശരീരമാണ് ദേവാലയം, സ്ഥൂലശരീരമാണ് ഗോപുരസ്ഥാനം  മുതൽക്കുള്ള സ്ഥലം, അതിൻ്റെ ബാഹ്യപരിധി ഗോപുരവും ആന്തരികപരിധി  നാലമ്പലവുമാണ്.  ഗോപുരം  മുതൽ നാലമ്പലം വരെയുള്ള  ഭാഗത്ത് ഉഅപദേവതകളെ കാണാം എന്നാൽ ക്ഷേത്രേശനുണ്ടാകില്ല.  നാലമ്പലം എന്നത്   കർമേന്ദ്രിയങ്ങളും പ്രാണകോശങ്ങളും ചേർന്ന പ്രാണമയ കോശമാണ്.  മുഖമണ്ഡപത്തിൻ്റെ വലത്തുഭാഗത്താണ് പല പൗഷ്ഠിക കർമ്മങ്ങളും ചെയ്യുന്നത്.  അവിടെ നവകം പഞ്ചഗവ്യം തുടങ്ങിയ കർമ്മങ്ങളും വേദപഠനവും  നടത്തുന്നു.  അവിടെയുമല്ല ക്ഷേത്രേശൻ  കുടികൊള്ളുന്നത്   അതിനുമുള്ളിലാണ്.  ഉപാസകൻ അടുത്തതായി  കടന്നുചെല്ലുന്നത് ദേവാലത്തിൻ്റെ മനസ്സിലേക്കാണ് . അവിടെ ശ്ലീലങ്ങളും അശ്ലീലങ്ങളുമായ ചിത്രങ്ങൾ കാണാം.  മനസ്സിൻ്റെ പ്രതീകമാണ് അവിടം .  അവിടെയുമല്ല  ക്ഷേത്രേശൻ പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല.   മനസ്സിനെയും അതിക്രമിച്ചാൽ പിന്നെയുള്ളത്  ബുദ്ധിയാണ്. ക്ഷേത്രത്തിൽ അതിസൂക്ഷമബുദ്ധിയുടെ സ്ഥാനം സോപനത്തിലാണ്,  സോപാനത്തിൻ്റെ നേർക്ക് നിൽക്കുമ്പോഴാണ് ക്ഷേത്രേശ്വരനെ ദർശിക്കുവാനാകുന്നത്.  അതിസൂക്ഷമമായ  അന്നമയം, പ്രാണമയം  മനോമയം എന്നീ ഇതരകോശങ്ങളെ അതിക്രമിച്ച് നേതി നേതി ക്രമത്തിൽ ഇതൊന്നുമല്ല ഞാൻ എന്നബോധം സമാർജിച്ച വ്യക്തിയാണ് സൂക്ഷ്മബുദ്ധിയിലെത്തുമ്പോൾ  ഈശ്വര ദർശനം നേടുന്നത്, സൂക്ഷമബുദ്ധിയെ ആശ്രയിക്കുമ്പോഴാണ് ഈശ്വരദർശനം  സാധ്യമാകുന്നത്.  പുറത്ത് ഈശ്വരനെ ദർശിച്ച്  ആ ഭഗവത് ഭാവത്തെ നമുക്കുള്ളിൽ പ്രതിഷ്ഠിക്കുന്നു.  ഇനി ഈശ്വരൻ തനിക്കുള്ളിൽ തന്നെ എന്ന ഭാവനയോട് കൂടി  പതുക്കെ പ്രദക്ഷിണം ചെയ്ത്  പതുക്കെ സോപാനത്തിൽ തിരികെ എത്തുന്നു,   അവിടെ സോപാനത്തിനു താഴെ വലത്തു ഭാഗത്ത് ദീർഘദണ്ഡനമസ്കാരം  ചെയ്യാം ക്ഷേത്രോപാസനയുടെ  മഹനീയ സന്ദർഭമാണ്.  ഇനി വിജ്ഞാനമയത്തിനുളിൽ ആനന്ദമയത്തിൽ ഭഗവാൻ പ്രതിഷ്ഠിതനായിരിക്കുന്നു.  ആനന്ദമയകോശത്തിൽ അനുഭൂതി സമ്പന്നനായ ഗുരുനാഥൻ ബുദ്ധിയുടെ തലത്തിലേക്ക്  ഇറങ്ങി വരികയാണ് തത്ത്വോപദേശം  ചെയ്യാൻ.  അവിടെ നിന്നാണ് ഭഗവദ് പ്രസാദം സ്വീകരിക്കേണ്ടത്.. ക്ഷേത്രത്തിലെ പൂജാരിയാണ് ഗുരുനാഥൻ. ഇഅങ്ങനെ ക്ഷേത്രദർശനം കഴിഞ്ഞ് ശാന്തമായ ഒരിടത്ത് ഇരിക്കണം.  അത്തരത്തിൽ ക്ഷേത്രദർശനത്തിൽ നിന്നും നേടിയ ശാന്തിയോട് കൂടി വേണം  ബാഹ്യവ്യപാരങ്ങളിൽ ഏർപ്പടാൻ...

No comments:

Post a Comment