ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 March 2020

പരമമായ ബോധോദയം

പരമമായ ബോധോദയം

പ്രപഞ്ചത്തിന് നാല് തലങ്ങള്‍ അല്ലെങ്കില്‍ ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഭൌതികമായതും ഇന്ദ്രിയഗോചരവും ആയ ആദ്യ ഭാഗത്തിന് വിശ്വനരന്‍ (പ്രപഞ്ച പുരുഷന്‍) എന്നും വിളിക്കുന്നു.

ഇതു മനസ്സില്‍ വസിക്കുന്നു എന്നും അതിന് "ജഗ്ര" എന്നോ ഉണര്‍വ് എന്നോ വിളിക്കാം. അതേപോലെ ഇതേ പുറം കാഴ്ചകള്‍ അല്ലെങ്കില്‍ ഉപരിപ്ലവമായ വസ്തുതകള്‍ കൂടുതല്‍ ദര്‍ശിക്കുന്നു എന്ന് പ്രമാണം.

രണ്ടാം ഭാഗം സ്വപ്നത്തില്‍ വസിക്കുന്നു എന്നും അതിനെ തേജസ് എന്നും വിളിക്കുന്നും എന്ന് വിശ്വസിക്കുന്നു. ഇതു മനുഷ്യനിലോ ജീവജാലങ്ങളിലോ ഉള്ള പ്രഭാവലയം അഥവാ ആധുനിക ശാസ്ത്രം പറയുന്ന "ഓറ" ആണെന്നും വിശ്വസിക്കുന്നു. മനുഷ്യന്‍റെ നിദ്രാവസ്ഥയില്‍ സ്വപ്നങ്ങളില്‍ വസിക്കുന്നു എന്ന് വിശ്വസിക്കുന്ന ഇതു മനുഷ്യന്‍റെ ഉള്ളറകളെ അല്ലെങ്കില്‍ അന്തരാത്മാവിനെ ദര്‍ശിക്കും എന്ന് വിശ്വാസം.

മൂന്നാമത്തെ അവസ്ഥ മനുഷ്യന്‍റെ അഗാധനിദ്രയില്‍ മാത്രം ഉള്ളതാണ്. ഒന്നും കാണാത്ത ഒന്നും അനുഭവിക്കാത്ത മൃതാവസ്തയാണിത്.. ഈ മൂന്നു അവസ്ഥകളും മനുഷ്യന്‍റെ ബോധമനസ്സുമായി ബന്ധപ്പെട്ടുള്ളതാണ്.

നാലാമത്തെ അവസ്ഥ ഏറ്റവും പ്രാധ്യാന്യമേറിയതാണ്. ഇതില്‍ ഭൌതികാവസ്ഥയിലോ ഗാഡനിദ്രയിലോ സ്വപ്നാവസ്ഥയിലോ അല്ല.. അതേപോലെ തന്നെക്കുറിച്ച് മാത്രമോ ചിന്തിയ്ക്കാന്‍ പര്യാപ്തമായ അവസ്ഥയോ പ്രപഞ്ചത്തെകുറിച്ചു മാത്രം ചിന്തിയ്ക്കാന്‍പറ്റുന്ന അവസ്ഥയോ അല്ല.. വിശിഷ്ടമായ ഈ അവസ്ഥയില്‍ തന്നെ കൈയോ കാലോ കണ്ണോ കാതോ അല്ലെങ്കില്‍ ത്വക്കോ ഉപയോഗിക്കാതെ തന്നെ താനുള്‍പ്പെടുന്ന പ്രപഞ്ചത്തെയും തന്നെയും മാത്രമല്ല എന്തിനെകുറിച്ചും ചിന്തിക്കുവാനും മനസ്സിലാക്കാനും കഴിയും.. എങ്ങോട്ട് വേണമെങ്കിലും നോക്കാനും കാണാനും മനസ്സിലാകാനും കഴിയുന്ന ഈ അവസ്ഥ പരമമായ അവസ്ഥ ആണെന്നും ഇതാണ് പരമമായ അറിവ് അല്ലെങ്കില്‍ ബോധോദയം.

No comments:

Post a Comment