ശിവഭഗവാന്റെ വിശ്വനൃത്തം
അഗാധമായ നിശ്ശബ്ദതയില്‍, അന്തര്‍ ബോധത്തിന്‍റെ ആഴങ്ങളില്‍, അന്തര്‍ലീനമായ ജീവിതത്തിന്‍റെ, ഹൃദയമിടിപ്പിന്‍റെ, ലയം മാറ്റൊലിക്കൊള്ളുന്നു. വിശ്വനൃത്തം തുടങ്ങുന്നു. ശിവന്‍റെ നൃത്തത്തില്‍ പ്രപഞ്ചം മുഴുവന്‍ ആഹ്ലാദിക്കുന്നു, പങ്കെടുക്കുന്നു. അസ്തിത്വത്തിന്‍റെ അഗാധതയില്‍ പ്രകാശനത്തിന്‍റെ ആവശ്യകത ഉണ്ടാകുന്നു. തീവ്രമായ രജസ്സിനെ പുറംതള്ളിക്കൊണ്ട് ശിവന്‍ നടനം ചെയ്യുന്നു. പലതരത്തിലുള്ള സൃഷ്ടികളിലെക്കും, ഊര്‍ജ്ജത്തിന്‍റെ മാറ്റങ്ങളിലെക്കും സത്വം വഴി ഒരുക്കുന്നു. നിഷ്ക്രിയത്വത്തില്‍ തുടങ്ങി കര്‍മ്മോത്സുകതയുടെ പരമകാഷ്ഠയില്‍ എത്തുന്നു. പ്രപഞ്ചം മുഴുവന്‍ ആലസ്യത്തില്‍നിന്ന് തട്ടി ഉണർത്തപ്പെടുന്നു. ഊര്‍ജ്ജ പരിവര്‍ത്തനം നടക്കുന്നു, പദാർത്ഥം ഉണ്ടാകുന്നു.
ഉണ്മയുടെ നിശ്ശബ്ദതയില്‍ ഊര്‍ജ്ജം ഒരുമിച്ച് കൂടുന്നു. നൃത്തത്തിന്‍റെ ബാഹ്യ പ്രകടനത്തില്‍, ഒരു സ്വാഭാവിക പ്രക്രിയയായി, പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് ശക്തമായി വിതറപ്പെടുന്നു. അതി ശക്തമായ രജസ്സ്, ആത്മീയ പുരോഗതിക്കു ദോഷകരമായ തമസ്സിനെ നശിപ്പിക്കുകയും, എല്ലാത്തിനെയും ക്രിയാത്മകതയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു — സഹജമായ ഗുണരഹിത അവസ്ഥയിലേക്ക് തിരികേ പോകാന്‍ വേണ്ടി മാത്രം. ബാഹ്യ പ്രകടനങ്ങള്‍ ഒന്നും പിന്നെ ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. ആന്തരീകമായ ശാന്തതയും, സമ്പൂര്‍ണ്ണമായ സമാധാനവും മാത്രം. വികസനവും, സര്‍വ്വവ്യാപകത്വവും മാത്രം. നിലവിലിരിക്കല്‍ മാത്രം, മറ്റൊന്നുമില്ല.
ശിവന്‍ നൃത്തം ചെയ്യുമ്പോള്‍, പ്രകൃതി നൃത്തം വയ്ക്കുന്നു. ലയിപ്പിക്കുന്നവന്‍റെ ചലനങ്ങള്‍ക്കൊപ്പം ചലിക്കുന്നു. പ്രകൃതി സാര്‍വത്രികമായ ഹൃദയസ്പന്ദനത്തെ പ്രതിധ്വനിക്കുന്നു. പ്രകൃതി വിശ്വനൃത്ത വിദ്യയെ പ്രകടിപ്പിക്കുന്നു. ഓരോരുത്തരും തികഞ്ഞ ധാരണയോടെയും, താളബോധത്തോടെയും നൃത്തം ചെയ്യുന്നു. ഓരോരുത്തരും ചലനത്തിന്‍റെ സമയം കൃത്യമായി പാലിക്കുന്നു. ലയനത്തിനെ ഭയപ്പെടുന്നില്ല. സീമയെക്കുറിച്ചോ പരിമിതാവസ്ഥയെക്കുറിച്ചോ ഭയമില്ല. വികാസത്തിന്‍റെ ആശ്വാസമെയുള്ളൂ. ഉണ്ടായിരിക്കലിന്‍റെ കർമ്മ വിഷയകത്വവും, ശാന്തിയും, അല്ലെങ്കില്‍, എല്ലാറ്റിനോടും ചേര്‍ന്ന് ഒന്നാകുന്നതിന്‍റെ സ്വര്‍ഗ്ഗീയാനുഭൂതി, മാത്രമേയുള്ളൂ.
ശിവന്‍റെ നൃത്തത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ സംഗീതത്തിന്‍റെ അവബോധത്തിന് കീഴടങ്ങുന്നു. സംഗീതം കേള്‍ക്കുകയല്ല, സംഗീതമായി തീരുകയാണ്. കേള്‍വിക്കാരന്‍ സംഗീതം ആകുകയാണ്, നര്‍ത്തകന്‍ നൃത്തം ആകുകയാണ്. പൂര്‍ണ്ണമായ പൊരുത്തപ്പെടലും, ലയനവും മാത്രമേയുള്ളൂ. ഭൂതകാലമോ ഭാവിയോ ഇല്ല. വര്‍ത്തമാന കാലം മാത്രമേയുള്ളൂ — ഭൂതവും ഭാവിയും ഉള്‍ക്കൊള്ളുന്ന വര്‍ത്തമാനകാലം. ഒന്നില്‍നിന്നു വേറിട്ട് മറ്റൊന്നില്ല.
മനുഷ്യന്‍ തന്‍റെ വാസസ്ഥലം ചുമന്നുകൊണ്ട് നടക്കുന്നു കുലുക്കി ഉണർത്തുവാനും, സൃഷ്ടികർമ്മം ത്വരിതപ്പെടുത്തുവാനുമായി ശിവന്‍ തീവ്രമായ രജസ്സിലേക്കു മാറുന്നു. പിന്നെ തിരിച്ച് അസ്തിത്വത്തിലേക്ക് തന്നെ ലയിക്കുന്നു. അങ്ങേയറ്റം കര്‍മ്മോത്സുകതയിലേക്ക് നീങ്ങിയതുപോലെത്തന്നെ, നിഷ്പ്രയാസം, അത്യന്തം പ്രവൃത്തിരാഹിത്യത്തിലേക്ക്, അല്ലെങ്കില്‍ അകർമ്മാവസ്ഥയിലേക്കു്, പിന്‍ വാങ്ങുകയും ചെയ്യുന്നു. പ്രപഞ്ചം മുഴുവൻ ശിവന്‍റെ ബോധത്തിലേക്ക് ലയിക്കുന്നു. പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ഹൃദയസ്പന്ദനവും, അദ്ദഹത്തിന്‍റെ സഹജമായ താളത്തിലാകുന്നു. പ്രപഞ്ചത്തെ മുഴുവൻ അദ്ദേഹം തന്നില്‍ വഹിക്കുന്നു.
ശിവന്റെ നൃത്തം അസ്തിത്വത്തിന്‍റെ യോജിപ്പിന്‍റെ ആഴത്തില്‍, അല്ലെങ്കില്‍ സത്തയില്‍, മായയുടെ അതിപ്രധാനമായ ഒരു ഇടവേളയാണ്. അന്വേഷകനും, അന്വേഷിക്കപ്പെടുന്നവനും, നര്‍ത്തകനും സാക്ഷിയും ആയിത്തീരുന്നു. നൃത്തം അവസാനിക്കുമ്പോള്‍ നര്‍ത്തകനും സാക്ഷിയും വേറെ വേറെ ഉണ്ടാവുകയില്ല. എല്ലാം ഒന്നായിത്തീരുന്നു. നൃത്തം, സൃഷ്ടിയുടെയും ദ്വന്ദ്വ ഭാവത്തിന്‍റെയും ഒരു പ്രകാശനമാണ്. നൃത്തം ആപേക്ഷികതയുടെ പ്രകാശനവുമാണ്. നൃത്തം ഉണ്മയുടെ നിര്‍വൃതിയുടെ പ്രകാശനമാണ്. നൃത്തം സമയത്തിന്റെയും, ശൂന്യ സ്ഥലത്തിന്‍റെയും പ്രകാശനമാണ്. നൃത്തം സൃഷ്ടിയുടെ ഉണർവ്വിന്‍റെയും ഊര്‍ജ്ജസ്വലതയുടെയും പ്രകാശനവുമാണ്. നൃത്തം ആത്യന്തികമായ ലയനത്തിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലും ആണ്. നൃത്തം ശിവനായിത്തീരുന്നു. ശിവന്‍ നൃത്തവും ആകുന്നു. ശിവനെ കൂടാതെ നൃത്തത്തിന് നിലനില്‍പ്പില്ല. നൃത്തമില്ലാതെ ശിവന് പ്രകടിപ്പിക്കാനും ആവില്ല. സര്‍വ്വ ചരാചരങ്ങളും ശിവന്‍റെ പ്രകാശനത്തിന്‍റെയും, സൃഷ്ടിയുടെയും അളക്കാനാവാത്ത മഹത്വത്തെ ആദരാദ്ഭുതങ്ങളോടെ നോക്കി നില്‍ക്കുന്നു.
മനുഷ്യന്‍ തന്‍റെ പ്രകാശനത്തെ വഹിക്കുന്നു. മനുഷ്യന്‍ തന്‍റെ വാസസ്ഥലത്തെ ചുമക്കുന്നു. തന്‍റെ വാസസ്ഥലത്തെ കൂടാതെ മനുഷ്യന്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. മനുഷ്യന്‍ അകത്ത് താമസിക്കുന്നവനും, വാസസ്ഥലം ക്ഷേത്രവുമാണ്. ശിവന്‍ തന്‍റെ നൃത്തത്തിലൂടെ, പ്രപഞ്ചസൃഷ്ടിയുടെ മൗലികമായ, വീര്യവത്തായ, ഊർജ്ജസ്വലത പ്രകടിപ്പിക്കുന്നു. പ്രപഞ്ചം മുഴുവന്‍ ആ നൃത്തമായിത്തീരുമ്പോള്‍ അദ്ദേഹം എല്ലായിടത്തുമുണ്ട്, എന്നാല്‍ എവിടേയുമില്ല. തന്‍റെ സർവ്വവ്യാപിത്വം, തന്‍റെ ദ്വിത്വത്തിലൂടെയും, ലയനത്തിലൂടെയും പ്രകാശിതമാകുന്നു. പ്രവർത്തനവും, പ്രവർത്തനരാഹിത്യവും, രണ്ടും, ജീവിതത്തിന്‍റെ സൂചനയും പ്രതീകവുമാണ്. ഉണ്മയും, പ്രവർത്തനവും നിലനിൽപാകുന്ന നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഇവ രണ്ടും കൂടാതെ ദ്വൈതഭാവമില്ല, പ്രകടനപരമായ ജീവിതമില്ല.
ജീവിതം, ശിവന്‍റെ നൃത്തത്തിലെ ഒരു തുടർച്ചയായ ജലപ്രവാഹമാണ്. ശിവന്‍ തന്‍റെ നൃത്തം ശാശ്വതമായി തുടരുന്നു. സമയം ഉണ്ടാകൂന്നതിന് മുമ്പ് ശിവന്‍ ഉണ്ടായിരുന്നു. ശിവന്‍റെ നൃത്തം സമയത്തിലൂടെ, കാലത്തിലൂടെ, പരമമായ കാലമില്ലായ്മയിലേക്ക് തുടർന്നു പോകുന്നു.
No comments:
Post a Comment