ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 March 2020

ചാതുർവർണ്ണ്യം

ചാതുർവർണ്ണ്യം

മനനം ചെയ്യാൻ കഴിവുള്ളവൻ മനുഷ്യൻ.. ചിന്തിക്കാനും പരിസ്ഥിതികൾ മനസ്സിലാക്കാനും പഠിക്കാനും അതനുസരിച്ചു പ്രവർത്തിക്കനും കഴിവുള്ള ജീവിയായതുകൊണ്ട് മനുഷ്യനെന്നു വിളിക്കുന്നു.  ഭൂമിയെ മനുഷ്യർ അടക്കിഭരിക്കുന്നു. ഇന്ന് 700 കോടിയിലെത്തിനിൽക്കുന്നു ജനസംഖ്യ.  ഓരോനിമിഷവും എത്രയൊ മെട്രിക് ടെൺ ഓക്സ്സിജനാണ് മനുഷ്യർ വലിച്ചെടുക്കുന്നത്.  ഭൂമിയുടെ ജൈവ സംതുലിതാവസ്ഥയെ തകിടം മറിക്കുന്ന തരത്തിലാണ് മനനം ചെയ്യുന്നത് യന്ത്രങ്ങളെയേല്പിച്ച മനുഷ്യൻ ചെയ്യുന്നത്.  ഹൈന്ദവ സംസ്കാരപ്രകാരം പ്രകൃതിയെ അമ്മയായിക്കണുന്നു.  അമ്മയെ സ്നേഹിക്കുന്ന പോലെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു.  ഓരോ വീട്ടിലും കാവും കുളവുമൊക്കെ ഉള്ളതായിരുന്നു നമ്മുടെ സംസ്കാരം. ഇന്ന് സാമൂഹിക വനവൽക്കരണവും മഴവെള്ള സംഭരണവുമൊക്കെ അത്യാവശ്യമാണെന്നും ഒരോ കുടുംബങ്ങളും അതിനു മുൻകൈഎടുക്കണമെന്നും ജീവശാസ്ത്ര പണ്ഡിതന്മാർ പറയുന്നു.  ലോകം മുഴുവൻ അതിനെ പിന്തുടരുന്നു.  എന്നാൽ കാർബൺ ഫൂട്ട്പ്രിന്റും ഓസോൺ വലയവുമൊക്കെ തിരിച്ചറിയുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ നമ്മുടെ പൂർവ്വികർ ഇവയെല്ലാം മുന്നിൽക്കണ്ടിരുന്നു എന്നുള്ളത് ആരാലും നിഷേധിക്കാൻ പറ്റാത്ത സത്യം തന്നെയാണ്.  നമ്മുക്ക് വേണ്ടത് ഇറക്കുമതിചെയ്യപ്പെട്ട സിദ്ധാന്തങ്ങളും പരിഹാരങ്ങളുമല്ല നമ്മുക്ക് നമ്മുടേതായ പാരമ്പര്യധിഷ്ടിത പരിഹാരങ്ങളും സിദ്ധാന്തങ്ങളുമാണ് വേണ്ടത്.  സഹസ്രാബ്ദങ്ങളായുള്ള ആചാരാനുഷ്ടാനങ്ങളും പരമ്പരാഗത മുല്യങ്ങളും സനാതന ധർമ്മത്തിൽ അധിഷ്ടിതമാണ്.  എവിടെയൊക്കെയോ ഭാരതീയരായ നമുക്ക് കൈമോശം വന്ന അറിവിന്റെ അക്ഷയഖനികൾ മറ്റുള്ളവർ തിർച്ചറിഞ്ഞ് അതിനെ സ്വന്തമാക്കാൻ നോക്കുന്നു. 7000 വർഷങ്ങൾക്കപ്പുറം നിർമ്മിച്ച വൈമാനിക ശാസ്ത്രം മുതൽ ലൈംഗിക ശാത്രം വരെ അതിഗഹനാമായി പഠിച്ച് സിദ്ധാന്തങ്ങളും വിദ്യകളും മെനഞ്ഞുണ്ടാക്കി ശിഷ്യ ഗണങ്ങളെ പഠിപ്പിച്ച് നിലനിർത്തിപ്പോന്നത് ഋഷിവര്യന്മാരുടെ അതീന്ദ്രീയജ്ഞാനമോ അതോ ശാസ്ത്രീയവൈഭവമോ എന്ന് ഇന്നത്തെ ആധുനിക ശാസ്ത്രജ്ഞർ പോലും അതിശയോക്തിയോടെ നോക്കിക്കാണുന്നു. 11040തിലേറെ ഗ്രന്ഥങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സനാതന ധർമ്മത്തിന്റെ അടിസ്ഥാനശാസ്ത്രവും അവയിലെ അതുല്യമായ ശാത്രീയ തത്വങ്ങളും കഥകളിലൂടെയുള്ള വിശകലനവും ഇന്നു പ്രപഞ്ച രഹസ്യം തേടി ഉഴലുന്ന ആധുനിക ഭൗതിക - പ്രപഞ്ചഘടനാ ശസ്ത്രജ്ഞർക്കും വഴികാട്ടിയാകുന്നു എന്നത് ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായ ഐൻസ്റ്റീൻ തുറന്നു സമ്മതിച്ച കാര്യമാണ്.

എവിടെയാണ് നമ്മുക്ക് തെറ്റുപറ്റിയത്?.. 
അന്ധമായി പാശ്ചാത്യ വിദ്യാഭ്യാസത്തിനു പിറകെ ഇന്നും പായുന്നതോ? അതോ അറിവിന്റെ അക്ഷയഖനികളായ മഹത്ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ലോകത്തെ ഏറ്റവും ശ്രേഷ്ടഭാഷയെന്ന് ആധുനിക ശാസ്ത്രജ്ഞർ അംഗീകരിച്ചുപഠിക്കുന്ന സംസ്കൃതഭാഷയെ കൈവിട്ടതോ? അതോ പഴഞ്ചനെന്ന മുദ്രകുത്തി നമ്മൂടെ സംസ്കാരത്തെ മറ്റുള്ളവരുടെ മുന്നിൽ അടിയറ വെച്ചതോ? എന്തു തന്നെയായാലും നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടിയും പ്രവർത്തിക്കേണ്ടിയുമിരിക്കുന്നു.  അന്യം നിന്ന പല ഗവേഷണങ്ങളൂം ആധുനിക സാഹചര്യങ്ങളിൽ പഠിക്കുകയും പരീക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.  മ്ലേശ്ചമെന്നോ അനാവശ്യമെന്നോ ഒക്കെ കരുതിപ്പോന്ന ലൈംഗിക ശാസ്ത്രമായ വാത്സ്യായന മഹർഷി രചിച്ച കാമസുത്ര ഇന്ന് വികസിത രാജ്യങ്ങൾ യൂണിവേർസിറ്റികളിൽ പാഠ്യവിഷയമാക്കിയിരിക്കുന്നു. പഞ്ചതന്ത്ര കഥകൾ സി ഐ എ പോലുള്ള ഏറ്റവും മികച്ചതെന്ന് സകലരും അംഗീകരിക്കുന്ന അന്വേഷണ ഏജൻസി ട്രയിനിംഗിന്റെ സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു.... അങ്ങനെയെന്തെല്ലാം... അല്പം മിനക്കെട്ടാൽ സായിപ്പന്മാരാൽ അടിച്ചേൽപ്പിച്ച സകലതും നമ്മളുടെ പരമ്പരാഗത ശാസ്ത്രശാഖയേക്കാൾ എത്രയോശ്രേഷ്ടവും മഹത്തരവുമാണെന്ന് സ്വയം കണ്ടെത്താൻ സാധിക്കും. 

ആധുനിക മാനവവിഭശേഷി പരിപാലന പുസ്തകങ്ങൾ (Human Resource Management books) പരിശോധിച്ചാൽ മനുഷ്യരെ അവരുടെ അടിസ്ഥാനപർമായ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ നാലായിത്തിരിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുന്നു.

1. സകലതിലും ദൈവസാന്നിദ്യംകണ്ട് ബഹുമാനത്തോടെ അറിവുസമ്പാദിക്കാനും നേടിയ അറിവിനെ ജനനന്മക്കായി വിനിയോഗിക്കാനും ഒന്നിലും അമിതമായ ആഗ്രഹങ്ങളില്ലാതെ നിസ്സ്വാർത്ഥ സേവനത്തിൽ മുഴുകിയിരിക്കുന്ന വിഭാഗം... ബ്രഹ്മത്തെ അറിയുന്നവർ...  ഇതിനല്ലേ വേദങ്ങളിൽ ബ്രാഹ്മണ ലക്ഷണമായിപ്പറയുന്നത്?

2. അനീതിക്കെതിരെ ആയുധമെടുക്കുന്ന, ധീരതയോടെ ജനങ്ങളെ നയിക്കുന്ന, ഭരണനൈപുണതയുള്ള, സകല തകർച്ചയിൽനിന്നും ഉയർത്തെഴുന്നേൽക്കാൻ കെല്പുള്ളവിഭാഗം ... അതായത് ക്ഷതത്തെ ത്രാണനം ചെയ്യുവാൻ കഴിവുള്ളവർ... ക്ഷത്രിയൻ

3. എന്തിലും ബിസിനസ് കാണുന്ന ഒരു വിഭാഗം..  ആദ്യത്തെ രണ്ടുവിഭാഗത്തെയും ബഹുമാനിച്ചുകൊണ്ട്  സേവനത്തിൽപ്പോലും അവരുടെ ലാഭം കണക്കുകൂട്ടുന്ന ഇത്തരം വിഭാഗം. ഇവരല്ലേ വൈശ്യർ?

4.  എത്ര ധനമുണ്ടായാലും പദവികൾ ലഭിച്ചാലും ജോലിചെയ്തു മാത്രം ജീവിക്കാനും അതിൽക്കൂടി സമ്പാദിക്കനും വിചാരിക്കുന്ന യജമാനസേവയിൽ സന്തോഷം കണ്ടെത്തുകയും മുകളിലുള്ള മൂന്നു വിഭാഗങ്ങളെയും സേവിക്കുകയും ചെയ്യുന്ന ജീവിതത്തിൽ യാതൊരുവിധ സാഹസത്തിനും മുതിരാതെ വിദ്യ അഭ്യസിക്കുന്നതുപോലും നല്ലൊരു ജോലികിട്ടുവാൻ എന്നു വിശ്വസിക്കുന്ന നാലമത്തെ വിഭാഗം... അതല്ലേ ശൂദ്ര ലക്ഷണമായിപ്പറയുന്നത്?

ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ സ്വന്തം വരുതിയിൽ നിറുത്തുകയും ചെയ്ത സിദ്ധാന്തമാണ് ചാതുർവർണ്ണ്യം.  പുരാണങ്ങളിലും വേദങ്ങളിലുമെല്ലാം ചാതുർവർണ്ണ്യം ഞാനുണ്ടാക്കിയതാനെന്ന് ഭഗവാൻ പറയുന്നു.  എന്നാൽ ജനനം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഇതിലുള്ള വിഭാഗങ്ങളിൽപ്പെടുന്നത് എന്നു പറയുന്നതിനെ പലരും മറച്ചുവെച്ചു ചൂഷണം ചെയ്തു പേന്നു.  ശൂദ്രനായി ജനിക്കുന്നവർ കർമ്മം മൂലം ബ്രാഹ്മണനും ബ്രാഹ്മണനായി ജനിച്ചവർ (ബ്രാഹ്മണനായി ജനിച്ചത് എന്നു ഉദ്ദേശിക്കുന്നത് ബ്രാഹ്മണകുടുംബത്തിൽ ജനിച്ചവർ എന്നർഥം) കർമ്മം മൂലം ശൂദ്രനായിപ്പോകുമെന്നും ഭാഗവതത്തിൽ പറയുന്നു.  

(വർണ്ണാശ്രമ ധർമ്മം, സപ്തമ സ്കന്ദം, ശ്രീ മഹാഭാഗവതം )

ബ്രാഹ്മണ ലക്ഷണം:

വേദപ്രകാരം നൃപൻ ദേവനെന്നതും;
മോദം, ശമം, ദമം, ശൗചം, ക്ഷമം, തപ-
സ്സാർജ്ജവം ജ്ഞാനം ദയാപ്യച്യുതാത്മനാ
നിർജ്ജന പൂജ, സത്യം വിപ്രലക്ഷണം

ക്ഷത്രിയ ലക്ഷണം:

ശൗര്യം, വീര്യം, ധൃതി, തേജസ്സു, ത്യാഗവും
ഇന്ദ്രിയനിഗ്രഹമത്മജയം ക്ഷമാ,
ബ്രഹ്മണ്യതാ പ്രസാദം രക്ഷയെന്നിവ
സമ്മതം ക്ഷത്രിയ ലക്ഷണമീവക

വൈശ്യലക്ഷണം:

ദേവഗുർവച്യുതേ ഭക്തി ത്രിവർഗ്ഗസ-
ന്തോഷമാസ്തിക്യമുദ്യോഗം നിപുണതാ
വൈശ്യനുടെ ലക്ഷണമിവയൊക്കെയും.

ശൂദ്ര ലക്ഷണം:

മന്ത്രമില്ലാതെ സദ്കർമ്മങ്ങൾ, സത്യവും
അന്തരാ ഭക്തി കളവുകൂടാതെയും
ഗോരക്ഷയും, കൃഷി, വാണിഭമീവക
നേരോടെ ചെയ്ക ശൂദ്രന്നിവ ലക്ഷണം

No comments:

Post a Comment