ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 March 2020

ഭക്തനും ഭഗവാനും

ഭക്തനും  ഭഗവാനും

ഭജനീയനായ ഈശ്വരൻ ഭക്തന്മാർക്ക് എപ്പോഴും അധീനനാണ്. അംബരീക്ഷചരിത്രം വർണ്ണിക്കുന്ന ഭാഗത്ത് ഭഗവാൻ ദുർവാസസ്സിനോട് ഈ പരമാർത്ഥം പറയുന്നതായി ഭാഗവതത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

"അഹം ഭക്തപരാധീനോ ഹ്യസ്വതന്ത്ര ഇവ ദ്വിജ, സാധുഭിർഗ്രസ്ഥഹൃദയോ ഭക്തൈർഭക്തജനപ്രിയഃ നാഹമാത്മാനമാശാസേ മദ്ഭക്തൈഃ സാധുഭിർവിനാ ശ്രിയം ചാത്യന്തികിം ബ്രഹ്മൻ യേഷാം ഗതിരഹം പരാ.

അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ, ഞാൻ ഭക്തന്മാർക്ക് അധീനനാണ്, സ്വതന്ത്രനല്ല; എനിക്ക് ഭക്തന്മാരോട് അളവറ്റ പ്രിയതയുണ്ട്. എന്റെ ഹൃദയം ഭക്തൻമാർ അപഹരിച്ചിരിക്കുകയാണ്. ആരാണോ എന്നെ തങ്ങളുടെ ആശ്രയമായി കരുതുന്നത് അവരുടെ മുമ്പിൽ ഞാൻ എന്നെയും എന്റെ പരിപൂർണ്ണമായ ശ്രീയെപോലും മറന്നുപോകുന്നു.

ഈ പ്രഖ്യാപനം ഭഗവാന്റെ ഭക്തവാത്സല്യത്തിനു മകുടോദാഹരണമാണല്ലോ. തുടർന്ന് ഭഗവാൻ ദുർവ്വാസസ്സിനോടു പറയുകയാണ്: ‘സാധുക്കൾ എന്റെ ഹൃദയമാകുന്നു. ഞാൻ സാധുക്കളുടെയും ഹൃദയമാണ്. എന്നെയല്ലാതെ ഭക്തന്മാരായ സാധുക്കൾ വേറൊന്നും അറിയുന്നില്ല. അതുപോലെ ഞാനും ആ സാധുക്കളെയല്ലാതെ മറ്റൊന്നും അറിയുന്നില്ല. ഭക്തവത്സലനായ ഭഗവാന്റെ ഈ അരുളപ്പാട്  എത്രമാത്രം മഹത്വമുള്ളതാണ്....

No comments:

Post a Comment