ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 March 2020

ആരാധനയിലെ ശരിയും തെറ്റും

ആരാധനയിലെ ശരിയും തെറ്റും

ഇന്ന് ലോകത്താകമാനം നടക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും സങ്കീർണ്ണവും പരിഹാരരഹിതവുമായത് ദൈവികമയുള്ളതാണ്. ഞാൻ ചെയ്യുന്നതുമാത്രം ശരിയെന്നുള്ള അവകാശവാദങ്ങളുടെയും ആശയങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകളൂടെയും യുദ്ധങ്ങളാണ്.  കുറേ ആൾക്കാർക്കായി പക്ഷപാതം കാണിക്കുന്ന സാമാന്യബോധമുള്ള ഒരു സാധരണമനുഷ്യനിലും താഴെയുള്ള സ്ഥാനം ദൈവത്തിനു കൊടുത്താണ് പലരും വാദിക്കുന്നത്.  

ആചാരങ്ങളും അനുഷ്ടാനങ്ങളൂമെല്ലാം തലമുറകളായി കൈമാറിവന്ന പൈതൃക സമ്പത്തായി കരുതിപ്പോരുന്നു. ഫലപ്രാപ്തികണ്ടിട്ടുള്ള ആരാധന ക്രമേണ ആ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആചാരമായി തുടരുകയും പിന്നീട് മൂന്നു തലമുറയ്ക്കുമുകളിൽ ആചരിക്കുന്ന ഇത്തരം ആചാരങ്ങൾ അനുഷ്ടാനമായി മാറുന്നു.  അപ്പോൾ ഇതിൽ പലതും യാതൊരു മതഗ്രന്ഥത്തിന്റെയും അടിസ്ഥാനമൊന്നുമുണ്ടാകണമെന്നില്ല. ഇതു കൊണ്ട് പലപുതുമതങ്ങളും ആരാധനാ ചടങ്ങുകളെ ഏകീകരിച്ച് ഒന്നാക്കി മാറ്റിയതും അത് തുടർന്നുകൊണ്ടിരിക്കുന്നതും. കാര്യം എന്തെക്കെയായാലും എങ്ങനെയാണ് ? ആരെയാണ്? ആരാധിക്കേണ്ടത് ആരുചെയ്യുന്നതണ് ശരി എന്നതിനുത്തരം സകല മതങ്ങളുടെയും മാതാവായ സനാതന ധർമ്മത്തിൽ വളരെ വ്യക്തമായ ധാരണകളുണ്ട്.  സകലതും ശരിയാണെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലൂടെപ്പറയുന്നത്.  എന്നാൽ ഈശ്വരപ്രീതി ലക്ഷ്യമാക്കിയുള്ള ഏതു കർമ്മത്തിലൂടെയായാലും അതിലെ ആത്മാർത്ഥതയുടെ അളവായിരിക്കും അതിന്റെ ഗുണഫലത്തിന്റെ അടിസ്ഥാനം.  അരൂപിയായ ഭഗവാനെ ഏതു രൂപത്തിലും ഭാവത്തിലും അവരവരുടെ ഹിതത്തിനനസരിച്ച് വിളിക്കാം. എന്നാൽ ലോകത്തെ ഒരോ പ്രകൃതിശക്തിയേയും ദേവതകളായിക്കണ്ട് ഓരോ ലക്ഷ്യങ്ങൾ നേടാനായി അത്തരം ശക്തികളെ പ്രീതിപ്പെടുത്തുവാനായി അതാതിന്റെ വിധിപ്രകാരമുള്ളകർമ്മങ്ങൾ ചെയ്യുകയും അതിലൂടെ ആഗ്രഹസാഫല്യം സാധിക്കുകയും ചെയ്യുന്നു.  ഇതെല്ലാം സകലദേവതകളേയും സ്വന്തം ശരീരത്തിലൊതുക്കിയിരിക്കുന്ന ഭഗവാനെ സംബന്ധിച്ചിടത്തോളം എല്ലാം ഭഗവാനിലേക്കു തന്നെയാണ് എത്തിയതും ഭഗവാൻ തന്നെയാണ് അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുത്തതും.  

കാമൈസ്തൈർഹിതജ്ഞാനാ: പ്രപദ്യന്തേ അന്യ ദേവതാ: 
തം തം നിയമമാസ്ഥയ പ്രകൃത്യാ നിയതാ: സ്വയം ( ശ്രീമദ് ഭഗവത് ഗീത 7:20 )

(സ്വന്തം പ്രകൃതിക്കു കീഴ്പ്പെട്ടു, അതാതാഗ്രഹങ്ങൾക്ക് അധീനമായ ബുദ്ധിയോടുകൂടിയവൻ അന്യദേവതകളെ അതാതിന്റെ വിധിപോലെ ഭജിക്കുന്നു )

യോ യോ യാം യാം തനും ഭക്ത: ശ്രദ്ധയാർച്ചിതുമിശ്ചതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം (ശ്രീമദ് ഭഗവത് ഗീത 7:21 )

(ഏതേതു ഭക്തൻ ഏതേതു ദേവതയെ ശ്രദ്ധയോടെ പൂജിക്കുവാൻ ആഗ്രഹിക്കുന്നുവോ, അതതു ഭക്തന്റെ ആ ശ്രദ്ധയെത്തന്നെ ഞാൻ നിശ്ചലമാക്കിത്തീർക്കൂന്നു.)

സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധന മീഹതേ
ലഭതേ ച തത:കാമാൻ മയൈവ വിഹിതാൻ ഹിതാൻ (ശ്രീമദ് ഭഗവത് ഗീത 7: 22)

(അവൻ അങ്ങനെയുള്ള ശ്രദ്ധയോടുകൂടി ആ ദേവതയെ ആരാധിക്കുന്നു. ഞാൻ തന്നെ തയ്യാറാക്കിയിട്ടുള്ള ആ ഇഷ്ട വസ്തുക്കളെയാണ് ആ ദേവതയിൽ നിന്നും അവനു കിട്ടുന്നത്.)

അപ്പോൾ ഭഗവത് പ്രീതിക്കായിചെയ്യുന്ന സകലകർമ്മങ്ങളും ഭഗവാൻ സ്വീകരിക്കുന്നു എന്നർത്ഥം. അതുകൊണ്ട് ആരൊക്കെ എങ്ങനെയൊക്കെ പ്രാർത്ഥിച്ചാലും അതെല്ലാം ഭഗവാന്റെ ഓരോ ഭാവത്തെത്തന്നെയാണെന്നും മനസ്സിലാക്കുകയും അതിനെ ബഹുമാനത്തോടെ കാണുകയും വേണം. എന്നാൽ ഭഗവാനെയറിഞ്ഞവൻ  ഭഗവാനിലേക്കുള്ള അത്യന്തികമായ ലയനം തന്നെയാണെന്നും അതിൽ ഭൗതികസുഖങ്ങൾക്ക് ഒട്ടു സ്ഥാനമില്ലാത്തതാണെന്നും തിരിച്ചറിഞ്ഞ് വിവേകത്തോടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചുകണ്ടെത്തി പിന്തുടരുകയാണു വേണ്ടതു്.  ഭൗതികമായി നേടുന്നതെല്ലാം നശ്വരങ്ങളും സംസാരബന്ധനങ്ങളുമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. 

അന്തവത്തു ഫലം തേഷാം തൽ ഭവത്യല്പമേധ സാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി (ശ്രീമദ് ഭഗവത് ഗീത 7:23)

(ദേവന്മാരെ ആരാധിക്കുന്നവൻ ദേവന്മാരെത്തന്നെ പ്രാപിക്കുന്നു. അല്പബുദ്ധികളായ അവരുടെ ആ ഫലം അവസാനത്തോടുകൂടിയതാണ്. എന്റെ ഭക്തന്മാരാകട്ടെ എന്നെത്തന്നെ പ്രാപിക്കുന്നു.)

No comments:

Post a Comment