ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2020

മുചുകുന്ദൻ

മുചുകുന്ദൻ

മുചുകുന്ദൻ  ഇക്ഷ്വാകു വംശത്തിലെ രാജാവാണ്.
സുബ്രഹ്മണ്യൻ്റ ജന്മത്തിന് മുമ്പ് ദേവന്മാരെ സംരക്ഷിച്ചു പോരുന്നത് മുചുകുന്ദൻ ആയിരുന്നു. പിന്നീട്‌ സുബ്രഹ്മണ്യന്‍ ദേവസൈന്യാധിപന്‍ ആയപ്പോള്‍ ദേവനന്മാര്‍ മുചുകുന്ദനെ ജോലി ഒന്നും ഇല്ലാതായി. ദേവന്മാർ അവനോട്‌ എന്ത്‌ വരമാണ്‌ വേണ്ടതെന്നാരാഞ്ഞു. മുചുകുന്ദന്‌ ആരുടെയും ശല്യം കൂടാതെ ഉറങ്ങണമെന്നായിരുന്നു ആഗ്രഹം. ദേവന്‍മാര്‍ ആ വരം നല്‍കി. മുചുകുന്ദന്റെ നിദ്രക്ക്‌ ഭംഗം വരുത്തുന്നവനാരായാലും അവന്‍ ചാരമായി പോകുമെന്നും ദേവന്മാർ അനുഗ്രഹിച്ചു. അങ്ങനെ മുചുകുന്ദൻ വനത്തിൽ ഒരു ഗുഹയിൽ യുഗങ്ങൾ നീണ്ട ഉറക്കം ആരംഭിച്ചു.

ഉറക്കം വരം വാങ്ങനുള്ള കാരണം

ദേവന്മാർ മുചുകുന്ദന്‌ വരം നൽകാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് ആത്മസാക്ഷാത്ക്കാരത്തിനായിരുന്നു.

ദേവതകൾ പറഞ്ഞു അത് ഞങ്ങളെക്കൊണ്ടാവില്ല.
ഞങ്ങൾക്ക് ആത്മസാക്ഷാത്ക്കാരമുണ്ടെങ്കിൽ ഞങ്ങളീദേവലോകത്ത് ഇരിക്കില്ലാല്ലോ. അതിന് ഭഗവാൻ തന്നെ ഒരു സദ്ഗുരു ആയി വന്ന് നിങ്ങൾക്ക് ഉപദേശിക്കണം. അതല്ലാതെ എന്ത് വരം ആണ് വേണ്ടത്.

മുചുകുന്ദൻ പറഞ്ഞു ഞാൻ ഇത്രയും സാധന ഒക്കെ ചെയ്തിരിക്കണു ജപം ചെയ്തു, പ്രാണായാമം ചെയ്തു. ശാസ്ത്രാധ്യയനം ചെയ്തു. ഇതുകൊണ്ടൊന്നും പൂർണമായ അനുഭൂതി ഉണ്ടാവുന്നില്ല.

പൂർണമായ അനുഭൂതി എന്ന് വെച്ചാലെന്താ. അഹങ്കാരം ശമ്മിക്കുന്നില്ല. എന്തുചെയ്താലും അതിലൊക്കെ ഈ അഹങ്കാരം ഒളിഞ്ഞു നിൽക്കുന്നു.

ജപം ചെയ്താൽ എന്നേപ്പോലെ ജപിക്കുന്ന ആളില്ല എന്ന് തോന്നും.
പ്രാണായാമം ചെയ്താൽ ഞാൻ വലിയ യോഗി ആണെന്ന് തോന്നും.
എല്ലാത്തിലും ഈ അഹങ്കാരം ഉള്ളിൽ കടന്നിരിക്കുന്നതുകൊണ്ട് പൂർണത ഉണ്ടാവുന്നില്ല.

ചക്രവർത്തി ആയിരുന്ന് സകലസുഖങ്ങളും കണ്ടു കഴിഞ്ഞു. അതിലൊന്നും കഴമ്പില്ലെന്നും മനസ്സിലായി. ഭഗവദ്പ്രാപ്തിക്കുവേണ്ടി ഇത്രയധികം പരിശ്രമിച്ചിട്ട് നിൽക്കുകയാണ്.

ഇപ്പോൾ ദേവന്മാരും കൈ മലർത്തുന്നു.
ഞങ്ങൾക്ക് വയ്യ....

എന്നാ പിന്നെ ഞാനെവിടെയെങ്കിലുമൊക്കെ കിടന്നുറങ്ങിക്കൊള്ളാം. ഉറക്കത്തിൽ അഹങ്കാരം ഒന്നും ഇല്യാല്ലോ. എവിടെ എങ്കിലുമൊക്കെ കിടന്നുറങ്ങിക്കൊള്ളാം. ഭഗവാൻ കൃപ ചെയ്യുമ്പോ ചെയ്യട്ടെ. ആ ആഗ്രഹം ദേവന്മാർ മുചുകുന്ദനെ വരം ആയി നല്‍കി.

അങ്ങനെയിരിക്കെ ദ്വാപര യുഗത്തില്‍ 
ജരാസന്ധന്‍ വീണ്ടും വീണ്ടും പടയൊരുക്കി വലിയ സൈന്യവുമായി പതിനേഴു തവണ മഥുരയെ ആക്രമിച്ചു. എല്ലാത്തവണയും രാമകൃഷ്ണന്മാര്‍ സൈന്യത്തെ കൊന്നൊടുക്കിയെങ്കിലും ജരാസന്ധനെ വെറുതെ വിട്ടു. അതായിരുന്നു കൃഷ്ണന്റെ തീരുമാനം. ജരാസന്ധന്‍ പതിനെട്ടാമത്തെ ആക്രമണത്തിന്‌ ഒരുങ്ങുന്ന സമയം. യവനകുലത്തെ സൈന്യാധിപനായ കാലയവനന്‍ യാദവരെപ്പറ്റി കേട്ടിരുന്നു. തങ്ങള്‍ക്ക്‌ തുല്യം നില്‍ക്കാനായി യാദവരേയുളളൂ എന്ന്‌ മുനിയില്‍നിന്നു്‌ അയാള്‍ അറിഞ്ഞിരുന്നു. ഇതറിഞ്ഞ് കൃഷ്ണന്‍ മഥുരാപുരിവാസികളെ മുഴുവന്‍ ഒരു അപ്രതിരോധ്യമായ കോട്ടയുണ്ടാക്കി അതിനുള്ളില്‍ സംരക്ഷിച്ചു. ദേവശില്‍പിയാണ്‌ ഒറ്റ രാത്രികൊണ്ട്‌ ആ കോട്ട നിര്‍മ്മിച്ചത്. 

കൃഷ്ണന്‍ കോട്ടയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നപ്പോള്‍ കാലയവനന്‍ കൃഷ്ണനെ ദ്വന്ദ്വയുദ്ധത്തിന്‌ വെല്ലുവിളിച്ചു. കൃഷ്ണന്‍ നിരായുധനായതിനാല്‍ യവനനും ആയുധങ്ങള്‍ വലിച്ചെറിഞ്ഞു. എന്നിട്ട്‌ കൃഷ്ണനെ പിടിക്കാന്‍ ചെന്നു. കൃഷ്ണന്‍ ഓടാനും തുടങ്ങി. എപ്പോഴും യവനന്‌ പിടികൊടുക്കും എന്ന മട്ടില്‍ ഓടിയോടി കൃഷ്ണന്‍ ഒരു ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. കാലയവനന്‍ കൃഷ്ണനു പിറകേ പരിഹാസം ചൊരിഞ്ഞുകൊണ്ട്‌ നിന്ദിച്ചു: ‘ശത്രുവില്‍ നിന്നും നീ ഓടിമാറുന്നതെന്താണ്‌?’ ഗുഹയില്‍ ആരോ കിടന്നുറങ്ങുന്നതു കണ്ട കാലയവനന്‍ അതു കൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച്‌ അയാളെ തൊഴിച്ചു. ഉറങ്ങിക്കിടന്നയാള്‍ ഉണര്‍ന്ന് ഒരൊറ്റ നോട്ടം കൊണ്ട്‌ യവനനെ ഭസ്മമാക്കി. അത്‌ മുചുകുന്ദനായിരുന്നു, മാന്ധാതാവിന്റെ മകന്‍.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ മുചുകുന്ദനു മുന്നില്‍ പ്രത്യക്ഷനായി. ഭഗവാനെ മുന്നില്‍ക്കണ്ട്‌ മുചുകുന്ദന്‍ ഹര്‍ഷപുളകിതനായി. ഭഗവാന്‍ ദിവ്യതയുടെ അവതാരം തന്നെയെന്നു മുചുകുന്നുന്‍ അന്തര്‍ജ്ഞാനം കൊണ്ട്‌ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാനോട്‌ ചോദിച്ചു: ‘സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും പ്രഭയെ വെല്ലുന്നതത്രെ അവിടുത്തെ പ്രഭ. അങ്ങ്‌ വിഷ്ണുവിന്റെ അവതാരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദയവുചെയ്ത്‌ ഇപ്പോള്‍ അവിടുന്ന് ഏതു കുലത്തില്‍ പിറന്നിരിക്കുന്നുവെന്നും അവിടുത്തെ മഹനീയ കൃത്യങ്ങള്‍ എന്തൊക്കെയെന്നും പറഞ്ഞുതന്നാലും.’ അദ്ദേഹം കൃഷ്ണനോട്‌ തന്റെ കഥ മുഴുവന്‍ പറഞ്ഞു. എങ്ങനെയാണ്‌ ഗുഹയില്‍ കിടന്നുറങ്ങാനിടയായതെന്നും കാലയവനന്‍ എരിഞ്ഞുപോയതെങ്ങനെന്നും മുചുകുന്ദന്‍ വിശദീകരിച്ചു.

ഭഗവാന്‍ പറഞ്ഞു:‘മകനേ, എന്റെ അവതാരങ്ങളും ചെയ്തികളും എണ്ണിയാലൊടുങ്ങാത്തവയത്രേ. എനിക്കു പോലും അവ എണ്ണാനാവില്ല. ഒരാള്‍ക്ക്‌ ലോകത്തിലെ മണ്‍പൊടികളുടെ എണ്ണമെടുക്കാന്‍ കഴിഞ്ഞുവെന്നിരിക്കും. എന്നാല്‍ എന്റെ അവതാരങ്ങളെ എണ്ണുക അസാദ്ധ്യം. എന്റെ ഗുണഗണങ്ങളും ചെയ്തികളും അപ്രകാരം തന്നെ. എന്നാല്‍ എന്റെ ഇപ്പോഴത്തെ അവതാരമെന്തെന്നു പറയാം. ബ്രഹ്മാവിനെ പൂജിച്ചതിന്റെ ഫലമായി ഞാന്‍ വസുദേവപുത്രനായി ജനിച്ചു. കംസനടക്കം പല ദുഷ്ടരെയും ഞാന്‍ വധിച്ചു. വാസ്തവത്തില്‍ കാലയവനനെയും നിന്റെ കണ്ണിലെ തീവ്രതയിലൂടെ വധിച്ചതു ഞാന്‍ തന്നെയാണ്‌. ഞാന്‍ അങ്ങനെ തീരുമാനിച്ചതാണ്‌. നീ പണ്ടുകാലത്ത്‌ ഭക്തിപുരസ്സരം എന്നെ തേടിയിരുന്നു. അതിനാലാണ്‌ ഇപ്പോള്‍ നിന്റെ മുന്നില്‍ നില്‍ക്കുന്നത്‌. നിനക്കെന്തു വരമാണു വേണ്ടത്‌?’

‘ഭഗവാനേ, അവിടുത്തെ തന്നെ മായാശക്തിക്കടിമപ്പെട്ട്‌ ആളുകള്‍ അവിടുത്തെ പൂജിക്കുന്നതിനു പകരം ഗൃഹത്തോടും മറ്റും മമതാസക്തരായി നിലകൊളളുന്നു. സുഖം തേടുന്നുവെങ്കിലും അന്തമില്ലാത്ത വേദനമാത്രമാണ്‌ അവര്‍ക്കു ലഭിക്കുന്നത്‌. തുലോം ദുര്‍ല്ലഭമായ മനുഷ്യജന്മം ലഭിച്ചതിനു ശേഷവും ദുഷ്ടവിചാരമുളളവര്‍ അങ്ങയെ പൂജിക്കുന്നുതിനു പകരം ലൗകികതയുടെ ആഴമേറിയ കയത്തില്‍ വീണുപോകുന്നു. എന്റെ കാര്യം തന്നെ എടുത്താലും. ഞാന്‍ ധിക്കാരിയായ ഒരു ഭരണാധികാരിയായിരുന്നു. ചുറ്റും ബലവാന്മാരായ പരിവാരങ്ങള്‍ . ഈ ശരീരത്തെ ആത്മാവെന്നു കരുതി, സമ്പത്തിലും ലൗകികബന്ധങ്ങളിലും മുഴുകിയാണ്‌ ഞാന്‍ കഴിഞ്ഞു വന്നത്‌. എന്നാല്‍ അവിടുന്ന് കാലമായി മനുഷ്യജീവിതത്തില്‍ നുഴഞ്ഞു കയറി അവനെ നിശ്ശേഷം ഇല്ലായ്മ ചെയ്യുന്നു. രാജാവേ, വാഴ്ത്തപ്പെട്ട ഈ ശരീരം തന്നെ, പടകളും മൃഗങ്ങളും അകമ്പടി സേവിച്ച ഈ ദേഹം, കാലക്രമത്തില്‍ അമേദ്ധ്യമെന്നും ചാരമെന്നും കൃമിയെന്നും പിന്നീടറിയപ്പെടുന്നു.’

‘ഭഗവാനേ, ലോകചക്രവര്‍ത്തിപോലും കാമത്തിനടിമപ്പെട്ട്‌ ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമയായിത്തീരുന്നു. അല്ലെങ്കില്‍ കുറെ പുണ്യപ്രവൃത്തികള്‍ ചെയ്ത്‌ സ്വര്‍ഗ്ഗത്തില്‍ ഒരു ഒഴിവുകാലം ആസ്വദിക്കുന്നു. ചിലപ്പോള്‍ അവിടുത്തെ ഭരണാധികാരിയുമാവുന്നു. എന്നാല്‍ ഒരുവന്റെ ജനനമരണചക്രത്തിന്റെ അവസാനഘട്ടത്തിലാണ്‌ അവന്‍ ഒരു പുണ്യപുരുഷനെ കാണുന്നത്‌. ആ കൂടിക്കാഴ്ച അവിടുത്തോടുളള ഭക്തിയെ ഉദ്ദീപിപ്പിക്കുന്നു. ആ ഭക്തിയാകട്ടെ, ഈ ജീവാത്മാവിന്റെ പരകായ പ്രവേശങ്ങള്‍ അവസാനിപ്പിക്കുന്നു. അവിടുന്ന് എന്നോട്‌ വരമെന്താണു വേണ്ടതെന്നു ചോദിച്ചുവല്ലോ. എന്നാല്‍ എനിക്കുളള വരം ലഭിച്ചു കഴിഞ്ഞു. അവിടുന്ന് എന്നെ സ്വതന്ത്രത എന്ന മിഥ്യാഭിമാനത്തില്‍ നിന്നും രക്ഷിച്ചുവല്ലോ. അങ്ങയുടെ പാദങ്ങളില്‍ നിരന്തരം പൂജ ചെയ്യുവാന്‍ കഴിയുക എന്ന വരം മാത്രമെ എനിക്കു വേണ്ടു. മറ്റേതുവരവും ആത്മാവിനെ ബന്ധനത്തിലാക്കാന്‍ പോന്നതാണെന്നറിയുന്നതുകൊണ്ട്‌ അവിടുത്തെ പാദദര്‍ശനം കിട്ടിയതിനു ശേഷം ആരാണ്‌ മറ്റൊരു വരം ആവശ്യപ്പെടുക? അതുകൊണ്ട്‌ ത്രിഗുണാനുസാരിയായ ഈ ലോകത്തിലെ അനുഗ്രഹങ്ങളെയെല്ലാം ഞാന്‍ തിരസ്കരിക്കുന്നു. അവിടുത്തെ പാദങ്ങളില്‍ അഭയം തേടാനാഗ്രഹിക്കുന്നു. അവിടുന്നാണ്‌ പരംപൊരുള്, ശുദ്ധബോധസ്വരൂപന്‍. കര്‍മ്മപാശത്താലും അദിവ്യമായ സ്വഭാവത്താലും പീഡിപ്പിക്കപ്പെട്ടിരുന്ന എനിക്ക്‌ അവിടുത്തെ കൃപയാല്‍ ആ ദര്‍ശനഭാഗ്യം ലഭിച്ചു. എന്നെ രക്ഷിച്ചാലും, പ്രഭോ.’

ഭഗവാന്‍ അരുള്‍ ചെയ്തു. ‘ഭക്തിയുടെ ശരിയായ സ്വഭാവം വെളിപ്പെടുത്താനാണ്‌ ഞാന്‍ നിന്നോട്‌ വരമെന്തു വേണമെന്നാരാഞ്ഞത്‌. വ്രതാനുഷ്ഠാനങ്ങളുടെ സഹായത്താല്‍ പഴയ പാപകര്‍മ്മങ്ങളെ കഴുകി കളയുക. രാജാവായിരിക്കുമ്പോള്‍ നായാട്ട്‌ മുതലായവ ചെയ്യേണ്ടതായിവരുമെങ്കിലും ആ പാപങ്ങള്‍ തപസ്സു കൊണ്ട്‌ ഇല്ലായ്മ ചെയ്യാം. നിന്റെ അടുത്ത ജന്മം ഒരു ദിവ്യബ്രാഹ്മണന്‍ ആയിട്ടായിരിക്കും. അങ്ങനെ നീ സംശയംവിനാ എന്നില്‍ വന്നു ചേരുന്നതാണ്‌.’ ഭഗവാൻ അനുഗ്രഹിച്ചു.

മുചുകുന്ദന്‍ ഭഗവാനെ വീണ്ടും നമസ്കരിച്ചു. അദ്ദേഹം ഗുഹയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം വളരെ ചെറുതായി കാണപ്പെട്ടു. അദ്ദേഹം കുറെയേറെക്കാലം ഗുഹയില്‍ ഉറക്കമായിരുന്നുവല്ലോ. മുചുകുന്ദന്‍ ഹിമാലയത്തില്‍ പോയി ഭഗവാന്‍ നാരായണനെ ആരാധിക്കാന്‍ തീര്‍ച്ചയാക്കി. 

അവിടെനിന്ന് ശിവ അനുഗ്രഹത്താൽ ലഭിച്ച വിഗ്രഹം അദ്ദേഹവും തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു.

27 March 2020

ജാജലിയും തുലാധരനും

ജാജലിയും തുലാധരനും


ജാജലി എന്ന മഹർഷി തൻറെ ജടയിൽ പക്ഷികളെ വളർത്തിയിരുന്നത്രെ! മഹാഭാരതം ശാന്തിപർവ്വത്തിലാണ് ആ കഥ. ഇന്ദ്രീയ നിഗ്രഹം വരുത്തി കുട്ടിക്കാലം മുതൽ വനത്തിൽ കഴിഞ്ഞു പോന്ന മുനിയാണ് ജാജലി. കാലാവസ്ഥ ഭേദമൊന്നും മഹർഷിയെ ബാധിക്കാറില്ല. ഒരിക്കൽ, ദീർഘകാലം ഒറ്റക്കാലിൽ കുറ്റിമരത്തൂണുപോലെ നിന്നു തപസ്സു ചെയ്ത അദ്ദേഹത്തിന്റെ ജടാശിഖരത്തിലേക്ക് രണ്ടു പക്ഷികൾ ചെന്നിരുന്നു. ഒരു പ്രാണിയെ പോലും ഹിംസിച്ചു കൂടെന്ന പ്രമാണത്തിൽ വിശ്വസിച്ചിരുന്ന മഹർഷി തപസ്സിൽ മുഴുകി. നാരും ചകിരിയും ചുളളികളും ശേഖരിച്ച് കിളികൾ മഹർഷിയുടെ ജടയിൽ കൂടുകൂട്ടി. പെൺകിളി മുട്ടയിട്ടു. മുട്ടവിരിഞ്ഞ് കുഞ്ഞിക്കിളികൾ ശബ്ദമുണ്ടാക്കിയിട്ടും മഹർഷി അറിഞ്ഞഭാവം കാണിച്ചില്ല. കുഞ്ഞിക്കിളികളും പറക്കാറായപ്പോൾ ഒരു പ്രഭാതത്തിൽ കൂടുവിട്ട പക്ഷി കുടുംബം ആറു നാൾ കഴിഞ്ഞു മടങ്ങിയെത്താൻ. പിന്നെ ഒരു നാൾ പോയ പക്ഷികൾ ഒരു മാസം കഴിഞ്ഞും വന്നില്ല. ഇനി വരില്ല എന്ന് വിചാരിച്ച മഹർഷി പുഴയിലിറങ്ങി മുങ്ങി നിവർന്നു കൊണ്ട് ആവേശത്തോടെ പറഞ്ഞു " ധർമ്മം അനുഭവിച്ചറിഞ്ഞവർ കരയിലും വെള്ളത്തിലും എന്നെപ്പോലെ മറ്റാരുമില്ല " അതിനു മറുപടിയായി എത്തിയത് ഒരശരീരി. " ഉണ്ട്, കാശിയിലെ വൈശ്യനായ തുലാധരൻ". ജാജലി കുളിച്ചു കയറി നേരെ പുറപ്പെട്ടത് കാശിയിലേക്ക്. നിഷ്ഠയോടെ പിതൃശുശ്രൂഷ അനുഷ്ഠിച്ചുപോരുന്ന തുലാധരനെ അദ്ദേഹം ചെന്നു കണ്ടു. തന്നെക്കാൾ മഹത്വമുളളവനെന്നു കണ്ട് അദ്ദേഹത്തിനു ശിഷ്യപ്പെട്ടു. മറ്റുള്ളവരുടെ മഹത്വം ബോധ്യപ്പെടാതെ സ്വയം മഹാനെന്നു ഭാവിക്കരുതെന്നു പാഠം.

കശ്യപമഹർഷി

കശ്യപമഹർഷി

കശ്യപ പ്രജാപതി, ബ്രഹ്മാവിൻറെ മാനസ പുത്രനായ മരീചിയുടെ പുത്രനാണ് എന്ന് മഹാഭാരതം പറയുന്നു. ബ്രഹ്മാവിൻറെ മാനസ പുത്രന്മാർ , മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നിവരാണ്. 
വാല്മീകി രാമായണം പ്രകാരം തേജ്വസിയാം കശ്യപനാണവർക്കൊടുവിലുളളവൻ" എന്ന് പറയുന്നു. 

കശ്യപ പത്നിമാർ ഇരുപത്തിയൊന്നു പേർ. അവരിൽ. പതിമൂന്നുപേർ ദക്ഷപുത്രിമാർ. ആദ്യഭാര്യയായ അദിതിയിൽ പന്ത്രണ്ടു പുത്രന്മാർ. അവരാണ് പന്ത്രണ്ടു ആദിത്യന്മാർ. 

അവരിൽ നിന്നും മുപ്പത്തിമുക്കോടി ദേവതകളും. ദിതി എന്ന ഭാര്യയിൽ പിറന്നവരാണ് ദൈത്യന്മാർ. ദനു എന്ന ഭാര്യയിൽ പിറന്നവരാണ് ദാനവന്മാർ. സുരഭിയിൽ നിന്നും ഏകാദശ രുദ്രന്മാരും വിനതയിൽ ഗരുഡനും കദ്രുവിൽ നാഗങ്ങളും. ഇങ്ങനെ എല്ലാ കശ്യപപത്നിമാരിൽ നിന്നുമായി നാനാജാതി ജീവജാലങ്ങൾ പിറന്നു. കദ്രുസന്തതികളായ സർപ്പങ്ങളിൽ നിന്നും വിഷമേറ്റാൽ ഭേദപ്പെടുത്തുന്നതിനുവേണ്ടി ബ്രഹ്മാവ് കശ്യപന് വിഷസംഹാരവിദ്യ ഉപദേശിച്ചു. 

ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ വാലിൻറെ അഗ്രം വെളുപ്പോ കറുപ്പോ എന്നുള്ള തർക്കത്തിൽ ജയിച്ച കദ്രുവിന് വിനത ദാസിയാകേണ്ടി വന്നു.

 അമ്മയുടെ ദാസ്യം മാറ്റുവാൻ കദ്രു ആവശ്യപ്പെട്ട അമൃത് കൊണ്ട് വരാൻ ഗരുഡൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് ഗന്ധമാദന പർവ്വതത്തിൽ തപസ്സിലായിരുന്ന  പിതാവിനെ ചെന്നു കണ്ടു. കശ്യപൻ പറഞ്ഞു, പണ്ട് വിഭാവസു എന്ന മുനിയും അനുജൻ സുപ്രീതനും സ്വത്തിനു വേണ്ടി വഴക്കിട്ട് പരസ്പരം ശപിച്ച് ആനയും ആമയൂമായി. ഇപ്പോഴും വീറോടെ വഴക്കിടുന്ന അവരെ ഭക്ഷിച്ചാൽ നിൻറെ വിശപ്പ് മാറുകയും സ്വർഗ്ഗത്തിലെത്തി അമൃത് കൈക്കലാക്കാനുളള കരുത്തു കിട്ടുകയും ചെയ്യും..

 അവരെ കൊത്തിയെടുത്ത് പറന്ന ഗരുഡൻ സ്വസ്ഥമായിരുന്നു ഭക്ഷിക്കാനായി നൂറ് യോജന വൃത്തത്തിൽ പടർന്നു പന്തലിച്ച കൂറ്റൻ വടവൃഷത്തിൻറെ ശിഖരത്തിലിരിക്കവേ അതൊടിഞ്ഞു. ഒടിഞ്ഞകൊമ്പിൽ ബാലഖില്യർ എന്ന മുനിവൃന്ദം ആ കൊമ്പിൽ തൂങ്ങി തപസ്സിലായിരുന്നു. അംഗുലീമാത്ര ശരീരികളായ ഒരു കൂട്ടം മുനിമാരാണ് ബാലഖില്യർ.

 ബാലഖില്യന്മാരുടെ ശാപം ഭയന്ന് നിലത്തുവീഴാതെ അവരെയും കൊണ്ട് പറന്നു കശ്യപ സവിധത്തിലെത്തി. 

കശ്യപൻ നടത്തിയ സന്താന യജ്ഞത്തിൽ വിറകെത്തിക്കുകയായിരുന്ന ബാലഖില്യന്മാരെ കളിയാക്കി.പുതിയ ഇന്ദ്രനെ അവരോധിക്കാൻ തപസ്സു ചെയ്ത ബാലഖില്യന്മാരെ പിന്തിരിപ്പിക്കാനായി ഇന്ദ്രൻ കശ്യപൻറെ സഹായം തേടി. ഇന്ദ്രനെ വെല്ലുന്ന ഒരു പുത്രൻ വിനതയ്ക്ക് ജനിക്കട്ടെയെന്ന് ബാലഖില്യന്മാർ അനുഗ്രഹിച്ചു. 

കശ്യപൻ ഗരുഡന് ഹിമാലയത്തിലെ ഒരിടം ചൂണ്ടി കാണിച്ചു കൊടുത്തു. ബാലഖില്യന്മാരെ അവിടെയാക്കി ഭക്ഷണം കഴിച്ചു ഗരുഡൻ ദേവലോകത്തെത്തി. 

ഗരുഡൻ അമൃത് കൊണ്ട് പോകാതിരിക്കാൻ നിർമ്മിച്ച സംരക്ഷണയന്ത്രവും തകർത്ത് ദേവന്മാരെയും തോല്പിച്ചു അമൃത് ഗരുഡൻ കൈക്കലാക്കി. 

ഇന്ദ്രൻ, ഗരുഡനെ അനുനയിപ്പിച്ച് അമൃതകുംഭം തിരിച്ചെടുക്കാൻ  ശ്രമം നടത്തി. നാഗങ്ങളിൽ നിന്നും മാതാവിനെ മോചിപ്പിച്ച ശേഷം അമൃത് എടുത്തു കൊളളാൻ ഗരുഡൻ പറഞ്ഞു. അമൃത് ഭക്ഷിക്കാൻ ദർഭയിൽ അമൃതകുംഭം വച്ച് കുളി കഴിഞ്ഞു സർപ്പങ്ങൾ വന്നപ്പോൾ അമൃത് ഇന്ദ്രൻ കൊണ്ട് പോയി. ദർഭയിൽ നാവ് നുണയവേ നാഗങ്ങളുടെ നാവ് രണ്ടായി പിളർന്നു. ക്ഷത്രിയനാശം വരുത്തി പിടിച്ചെടുത്ത ഭൂമി മുഴുവൻ പരശുരാമൻ ദാനം നൽകിയത് കശ്യപ മഹർഷിക്കായിരുന്നു. എളള് എന്ന ദിവ്യമായ ധാന്യത്തിൻറെ പിറവി കശ്യപൻറെ ശരീരത്തിൽ നിന്നാത്രെ . തിലപൂജയുടെ മാഹാത്മ്യം എക്കാലവും കശ്യപ സ്മരണ നിലനിർത്തും.

കശ്യപമഹര്‍ഷി ബ്രഹ്മാവിന്റെ വാക്കുകളെ അനുസരിച്ച് സൃഷ്ടികര്‍മ്മം ചെയ്യുന്നു. അനേകം ഭാര്യമാരും കശ്യപമഹര്‍ഷിക്കുണ്ട്.
പക്ഷെ കശ്യപപത്‌നിയായി ദിതിക്ക് അസമയത്ത് ഒരു മോഹം. തന്റെ ചേച്ചിയായ അദിതിക്ക് സന്താനങ്ങളുമുണ്ടായി. അവര്‍ക്ക് അഭിവൃദ്ധിയുമുണ്ടായി.

 എന്നാല്‍ തനിക്ക് ഒരു സന്താനമുണ്ടാകാനായിട്ട് കശ്യപമഹര്‍ഷി ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. അതിനുള്ള അവസരം കശ്യപമഹര്‍ഷി ഉണ്ടാക്കിയില്ല. എന്റെ കാര്യത്തില്‍ വന്നപ്പോള്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശമെല്ലാം കശ്യപമഹര്‍ഷി മറന്നുവോ? എനിക്കുമില്ലേ ആഗ്രഹങ്ങള്‍.
കശ്യപമഹര്‍ഷി തന്റെ ആശ്രമത്തില്‍ സന്ധ്യാവന്ദനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ദിതി പുറേകകൂടി. 

തന്റെ ആവശ്യം ഉന്നയിച്ചു. തനിക്ക് സന്താനം വേണം.
അതിപ്പോള്‍ പെട്ടെന്നെങ്ങിനെയാ. അതിനൊക്കെയൊരു സമയോം കാലോമൊക്കെയില്ലേ എന്നായി കശ്യപമഹര്‍ഷി.
എന്നാല്‍ ദിതി ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ആഗ്രഹം കാമചേഷ്ടകളിലേക്കു കടന്നു. സന്ധ്യാവന്ദനത്തിന്റെ സമയമായതിനാല്‍ ഇപ്പോള്‍ വേണ്ടെന്നു മഹര്‍ഷി പലവട്ടം പറഞ്ഞുനോക്കി. ദിതി സമ്മതിക്കുന്നില്ല.
അസമയത്തുള്ള ചേഷ്ടകള്‍ ശ്രീപരമേശ്വരന്റെ അനിഷ്ടത്തിനിടയാക്കുമെന്ന് മഹര്‍ഷി വ്യക്തമാക്കി.

 ശ്രീപരമേശ്വരനും ശിവഭൂതങ്ങളും കൂടി ആശ്രമത്തില്‍ വരുന്ന സമയമാണ്. ശിവകോപത്തിനു പാത്രമായേക്കാവുന്ന ഒരു കര്‍മവും ഉണ്ടാകരുതെന്നൊക്കെ മഹര്‍ഷി വ്യക്തമായി പറഞ്ഞുകൊടുത്തു. എന്നിട്ടും ദിതി സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാം ഭഗവാന്റെ ലീല എന്നു ചിന്തിച്ച് ദിതിക്കു വഴങ്ങിക്കൊടുത്തു. അതിനു കാരണമാകുംവിധത്തില്‍ ദിതി കശ്യപമഹര്‍ഷിയുടെ ഉടുവസ്ത്രം പിടിച്ചുവലിച്ചു. ദിതിയുടെ ചേച്ചിയുടെ ഭര്‍ത്താവായ ശ്രീപരമേശ്വരനും ഭൂതഗണങ്ങളും വരുന്ന സമയമെന്നറിഞ്ഞിട്ടും ദിതി ചെയ്ത അപരാധത്തിന് വഴങ്ങിക്കൊടുക്കാനേ ഋഷിക്കു കഴിഞ്ഞുള്ളൂ.

വേദവിധി ലംഘിച്ച് ചെയ്ത അപരാധത്തിന് വേദവിധി പ്രകാരംതന്നെയുള്ള പ്രായശ്ചിത്തവും കശ്യപഋഷി ചെയ്തു. ഉടന്‍ കുളിച്ചുവന്ന് പ്രാണായാമം ചെയ്ത് ബ്രഹ്മജ്യോതിയെ ധ്യാനംചെയ്തു. ജപത്തിനുശേഷം കശ്യപഋഷി ദിതിയോട് വ്യക്തമാക്കി- ത്രിസന്ധ്യക്ക് ചെയ്യരുതാത്ത കര്‍മം മനഃശുദ്ധിയില്ലാതെ, എന്റെ ഉപദേശത്തേയും ധിക്കരിച്ച് ചെയ്യാന്‍ കാരണക്കാരിയായതിനാല്‍ നിനക്കിപ്പോളുണ്ടാകുന്ന ഗര്‍ഭത്തിലെ രണ്ടു സന്താനങ്ങളും ജനദ്രോഹികളായി മാറും. അവര്‍ മഹാത്മാക്കളോടു കോപിക്കും. സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യും. നിര്‍ദോഷികളെ ഉപദ്രവിക്കും.

''തദാ വിശ്വേശ്വരഃ ക്രുദ്ധോ ഭഗവാംലോകഭാവനഃ
ഹനിഷ്യത്യവതീര്യാസൗ യഥാദ്രീന്‍ ശതപര്‍വധൃക്''-

ഒടുവില്‍ വിശ്വേശ്വരനായ ഭഗവാന്‍ ലോകപരിപാ
ലനത്തിനായി അവതാരമെടുത്തുവന്ന് അവരെ വധിക്കും. വജ്രി അദ്രികളുടെ ചിറകരിഞ്ഞതുപോലെ. എങ്കിലും നീ നിഷിദ്ധകര്‍മത്തിനുശേഷം ശ്രീപരമേശ്വരനെ സ്മരിച്ചതിനാല്‍ ആ ഭവന്റെ അനുഗ്രഹത്താല്‍ നിന്റെ പേരക്കുട്ടികളില്‍ ഒരാള്‍ സല്‍സമ്മതനായി ഭഗവാന്റെ യശസ്സിനെ പാടിനടക്കുന്നവനായി, അന്തക്കരണശുദ്ധി വരുത്തി വംശശുദ്ധിക്ക് കാരണമാകും.

''സ വൈ മഹാഭാഗവതോ മഹാത്മാ
മഹാനുഭാവോ മഹതാം മഹിഷ്ഠഃ
പ്രവൃദ്ധ ഭക്ത്യാഹ്യനുഭാവിതാശയേ
നിവേശ്യ വൈകുണ്ഠമിമം വിഹാസ്യതി''-

അവന്‍ മഹാത്മാവായ മഹാഭാഗവതനായി, മഹാന്മാരോടുള്ള അനുഭാവംകൊണ്ട് മഹത്തുക്കളില്‍ മഹാനായി, അധികഭക്തിയാല്‍ അന്തക്കരണ ശുദ്ധിവന്നവനായി വൈകുണ്ഠത്തില്‍ പോയി വസിക്കും.
ഭഗവാന് ഏറ്റവും ഇഷ്ടനായിത്തീര്‍ന്ന് ലോകം അവനെ ഭഗവന്നാമത്തിനോടു ചേര്‍ന്ന് പ്രകീര്‍ത്തിക്കും. അവന്‍, ആ മഹാത്മാവ്
 ''അന്തര്‍ബഹിശ്ചാമലമബ്ജനേത്രം'',- 

ഉള്ളിലും പുറത്തും ആ പങ്കജാക്ഷനെത്തന്നെ ദര്‍ശിക്കുന്നവനായി സര്‍വഭൂതങ്ങളോടും സ്‌നേഹപൂര്‍വം പെരുമാറുന്നവനായി സജ്ജനങ്ങളുടെ ഇഷ്ടനായി ഭവിക്കും.

ഭഗവാന്‍ മഹാവിഷ്ണുവിന് കശ്യപമഹര്‍ഷിയുടെ വാക്കുകളെല്ലാം സത്യമാക്കേണ്ടതുണ്ട്. ദിതിക്ക് രാക്ഷസീയഭാവങ്ങളുള്ള രണ്ട് പുത്രന്മാരേയും നല്‍കണം. സദ്ഗുണസമ്പന്നനായ ഒരു പേരക്കുട്ടിയേയും നല്‍കണം. ഇതുപോലെ ഇവിടെ പുറകേ വരുന്ന ഭക്തന്മാരുടെ വാക്കുകളും സത്യമാക്കിത്തീര്‍ക്കാന്‍ ഭഗവാന്‍ മാര്‍ഗമുണ്ടാക്കണം.

ഗർഗ്ഗനും സാന്ദീപനിയും

ഗർഗ്ഗനും സാന്ദീപനിയും

രാമ-കൃഷ്ണന്മാരുടെ ഉപനയന ക്രിയ നിർവ്വഹിക്കാനും അവർക്കു നാമകരണം ചെയ്യുവാനും ഭാഗ്യം സിദ്ധിച്ച മഹാമുനിയാണ് ഗർഗ്ഗനെങ്കിൽ, ശ്രീകൃഷ്ണനും ബലരാമനും വിദ്യ പകർന്നു നൽകി അനുഗൃഹീതനാകാൻ ഗർഗ്ഗമഹർഷിയാൽ ഭാഗ്യം കൈവന്ന മഹർഷിയാണ് സാന്ദീപനി.

ബ്രഹ്മപുത്രനായ അംഗിരസ്സിൻറെ രണ്ടു പുത്രന്മാരായിരുന്നു ഉതത്ഥ്യനും ബൃഹസ്പതിയും. ഉതത്ഥ്യൻറെ ഭാര്യയായിരുന്നു മമത. ഉതത്ഥ്യനില്ലാതിരുന്നൊരു നാൾ ഗർഭിണിയായ മമതയെ ബൃഹസ്പതി പ്രാപിക്കാനൊരുങ്ങിയപ്പോൾ ഗർഭസ്ഥശിശു അരുതെന്നു വിലക്കി . ബൃഹസ്പതി വകവച്ചില്ല. മമതയ്ക്ക് ആ ഗർഭത്തിൽ തന്നെ ബൃഹസ്പതിയുടേതായി ഒരു ശിശുകൂടി പിറന്നു. അവൾ ഉതത്ഥ്യൻറെ ശിശുവിനെ മാത്രം സ്വീകരിച്ച് സ്ഥലം വിട്ടു. ഉപേക്ഷിക്കപ്പെട്ട ബൃഹസ്പതിയുടെ കുഞ്ഞിനെ ദേവകൾ പരിരക്ഷിച്ചു. വളർന്നപ്പോൾ ഭരദ്വാജനെന്നു പേരിട്ടു ഭരത ചക്രവർത്തിയെ ഏല്പിച്ചു. ഭരതൻറെ ദത്തു പുത്രനായി വളർന്ന ഭരദ്വാജൻ അഥവാ വിതഥൻ, മനുവിന്റെ പിതാവായിത്തീർന്നു. മനുവിന്റെ പുത്രന്മാർ ബൃഹൽക്ഷത്രനും ജയനും. ജയൻറെ പുത്രനായി ഗർഗ്ഗമുനിയും. ഗർഗ്ഗന് ശനി എന്നൊരു പുത്രനും ജനിച്ചു. തുടർന്ന് അദ്ദേഹം തപസ്സിലായി. 

അമ്പാടിയിൽ നിന്നു മഥുരയിലേക്കു വന്നു ചേർന്ന രാമകൃഷ്ണന്മാരെ ഉപനയനം നടത്തി സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലേക്കു വിദ്യയഭ്യസിക്കാൻ പറഞ്ഞയച്ചതു ഗർഗ്ഗമഹർഷിയായിരുന്നു. 

മാന്ധാതാവിൻറെ പുത്രനും ഭക്തനുമായ മുചുകുന്ദന് ഒരിക്കൽ കൃഷ്ണദർശനം ഭവിക്കുമെന്ന് ഗർഗ്ഗനിൽ നിന്ന് അനുഗ്രഹം ലഭിച്ചു. വനവാസം കഴിഞ്ഞെത്തിയ ശ്രീരാമനെ കിഴക്കുദിക്കിൽ നിന്നു ചെന്നത്തിയ ഗർഗ്ഗമുനി സന്ദർശിച്ചു. ജ്യോതിശ്ശാസ്ത്രപണ്ഡിതൻ കൂടിയാണ് ഗർഗ്ഗൻ. സരസ്വതീ നദീ തീരത്ത് ഗർഗ്ഗസ്രോതം എന്ന പുണ്യസ്ഥലമായിരുന്നു അദ്ദേഹത്തിന്റെ തപോവനം. പൃഥു ചക്രവർത്തിയുടെ സദസ്സിലെ ജ്യോതിഷിയായിരുന്നു. 

ഗർഗ്ഗമുനിയുടെ ഉപദേശമനുസരിച്ച് വസുദേവർ , രാമകൃഷ്ണന്മാരെ സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഗുരുകുലവാദ്യാഭ്യാസത്തിനായി അയച്ചു. കൃഷ്ണനും സുദാമാവ് എന്ന കൃഷ്ണഭക്തനായ കുചേലനുമായുളള സതീർത്ഥ്യബന്ധവും സൗഹൃദവും ഇവിടെ തുടങ്ങുന്നു. അറുപത്തിനാലുകലകളും ധനുർവേദവും സാന്ദീപനിയിൽ നിന്നുമാണ് കൃഷ്ണൻ അഭ്യസിച്ചത് . എല്ലാം ഭഗവാനിൽ അന്തർലീനമായവ; അവയെ ഗുരുത്വം ചാർത്തി പുറത്തെടത്തുവെന്നു കരുതാം.

ഗുരുദക്ഷിണയായി പ്രഭാസതീർത്ഥത്തിൽ വച്ച് മുങ്ങിമരിക്കാനിടയായ മകനെ തിരിച്ചു നല്കാൻ സഹായിക്കണമെന്ന്  അപേക്ഷിച്ചു. ഭഗവാൻ വരുണനോട് തിരക്കുകയും പഞ്ചജനെന്ന രാക്ഷസനാണ് മുനി പുത്രനെ അപഹരിച്ചതന്നെറിഞ്ഞ് പഞ്ചജനെ കൊന്ന് പാഞ്ചജന്യം എന്ന ശംഖ് കൈക്കലക്കാകുകയും അതിനുള്ളിൽ മുനികുമാരനെ കാണാതെ യമലോകത്തെത്തി മുനികുമാരനെ കൂട്ടികൊണ്ടു വന്നു സാന്ദീപനി മഹർഷിക്ക് ഗുരദക്ഷിണ നല്കുകയും ചെയ്തു.

ഗാലവമഹർഷി

ഗാലവമഹർഷി

മാന്ധാതാവിൻറെ കുലത്തിൽ പിറന്ന അരുണൻ എന്ന രാജാവിൻറെ പുത്രനായ സത്യവ്രതൻ (ത്രിശങ്കു ആയ വ്യക്തി) ഒരിക്കൽ, ബ്രഹ്മ പുത്രിയായ ഒരു വധു, വിവാഹമണ്ഡപത്തിൽ  പദമൂന്നാനൊരുങ്ങി നില്ക്കേ തട്ടിയെടുത്തു കളഞ്ഞു. പിതാവായ അരുണൻ, സത്യവ്രതനെ കൊട്ടാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. പക്ഷേ, വധുവിനെ അപഹരിച്ച പുത്രൻറെ പാപത്തിനല്ല, പുത്രനെ ഉപേക്ഷിച്ച രാജാവിന്റെ പാപത്തിനായിരുന്നു മുൻതൂക്കം. അതിനാൽ ഒരു വ്യാഴവട്ടക്കാലം രാജ്യത്തു മഴകനിഞ്ഞതേയില്ല. 

ഈ കൊടിയ ക്ഷാമകാലത്ത് മാമുനി വിശ്വാമിത്രൻ കുടുംബത്തെ വിട്ടകന്ന് കൊടിയ തപസ്സനുഷ്ഠിച്ചു വന്നു. ഒരു ഭക്ഷണത്തിന് നിവൃത്തിയില്ലാതെ ഭാര്യ ഒരു മകനെ ചന്തയിൽ വിറ്റ് കാശുവാങ്ങാനായി കൊണ്ട് പോകവേ, ആ അമ്മയുടെയും മകൻറെയും കരച്ചിൽ കേട്ട് മനസ്സലിഞ്ഞ സത്യവ്രതൻ വിശ്വാമിത്രൻ തപസ്സു കഴിഞ്ഞു വരും വരെ ആ കുടുംബത്തിൻറെ വിശപ്പിനുളള പരിഹാരം ഏറ്റെടുത്തു. ഗലത്തിൽ നിന്ന് കുരുക്കകന്നവൻ ഗാലവനുമായി.

ഗാലവന് ഗുരുവായത് പിതാവായ വിശ്വാമിത്രൻ തന്നെയായിരുന്നു. ഇക്കാലത്ത് വസിഷ്ഠൻറെ രൂപം ധരിച്ചെത്തിയ ധർമ്മദേവനെ അന്നം നല്കി സ്വീകരിക്കാനൊരുങ്ങവെ അതിഥി അപ്രത്യക്ഷനായി. കുളിക്കാനോ മറ്റോ പുറത്തിറങ്ങിയതാവാം എന്നു കരുതി കാത്തുനിന്ന വിശ്വാമിത്രന് ആ നില്പിൽ നൂറു വർഷം പൂർത്തിയാക്കേണ്ടിവന്നു. പുത്രനും ശിഷ്യനുമായ ഗാലവന് പരീക്ഷണ കാലഘട്ടമായ ആ സമയത്ത് വിശ്വാമിത്രനെ യഥാവിധി പരിചരിച്ച് തൻറെ പഠനകാലവും പൂർത്തിയാക്കി. ഗുരുദക്ഷിണ പറയണം എന്ന് നിർബന്ധിച്ച ഗാലവനോട് ഒരു കാതുമാത്രം കറുത്ത വെളുപ്പ് നിറമുള്ള എണ്ണൂറ് കുതിരകളെ നല്കാൻ ആവശ്യപ്പെട്ടു. 

കുതിരകളെ അന്വേഷിച്ച് ഇറങ്ങിയ ഗാലവനെ ഗരുഡൻ യയാതിയുടെ രാജധാനിയിലെത്തിച്ചു. യയാതി തൻറെ പുത്രി മാധവിയെ ഗാലവന് ദാനമായി നല്കി. അവളെ ഏതെങ്കിലും രാജാവിനു പാണിഗ്രഹണം ചെയ്യിച്ച് എണ്ണൂറ് കതിരകളെ സമ്പാദിക്കാൻ ഉപദേശിച്ചു. 

സന്താനഭാഗ്യമന്വേഷിച്ചിരുന്ന ഇഷാകുവംശ രാജാവായ ഹരിയശ്വനോട് മാധവിയെ സ്വീകരിച്ചാൽ പുത്രഭാഗ്യം ഉണ്ടാകുമെന്നും പകരം എണ്ണൂറ് ഒറ്റക്കാതു കറുത്ത വെളുത്ത കുതിരകളെ നല്കണമെന്നും ഗാലവൻ ആവശ്യപ്പെട്ടു. തൻറെ പക്കൽ ഇരുനൂറു കുതിരകളെ അത്തരത്തിലുള്ളതുളളൂ എന്ന് പറഞ്ഞ രാജാവിനോട് പരിഹാരം മാധവി തന്നെ പറഞ്ഞു. അവൾക്ക് ഒരു മഹർഷി നല്കിയ അനുഗ്രഹത്താൽ പ്രസവശേഷവും കന്യകയായിത്തന്ന ഭവിക്കും. അതിനാൽ ഹര്യശ്വന് ഒരു പുത്രനെ നല്കിയ ശേഷം കാശിരാജാവായ ദിവോദാസൻ, ഭോജരാജാവായ ഉശീനരൻ എന്നിവർക്കു പുത്രന്മാരെ നല്കി ആകെ അറുനൂറ് കുതിരകളെ സമ്പാദിച്ചു. ആ കുതിരകളും മാധവിയുമായി വിശ്വാമിത്ര മഹർഷിയുടെ അരികിലെത്തിയ ഗാലവൻ കുതിരകളെയും മാധവിയെയും ദക്ഷിണയായി സമർപ്പിച്ചു. അവ സ്വീകരിച്ച വിശ്വാമിത്ര മഹർഷിക്ക് മാധവിയിൽ അഷ്ടകൻ എന്ന പുത്രനും പിറന്നു. 

ഒരിക്കൽ ഗാലവ മഹർഷി സന്ധ്യാ വന്ദനം ചെയ്യവേ ഗന്ധർവ്വരാജാവായ ചിത്രസേനൻ താംബൂലം വിസർജ്ജിച്ചത് മുനിയുടെ തൊഴുകൈയ്യിൽ. കൃഷ്ണനോട് മഹർഷി പരാതി പറഞ്ഞപ്പോൾ ചിത്രസേനൻറെ ഗളച്ഛേദം വരുത്താൻ കൃഷ്ണൻ പ്രതിജ്ഞ ചെയ്തു. നാരദ മഹർഷിയിൽ നിന്നും വിവരമറിഞ്ഞ ചിത്രസേനനോട് ഭാര്യമാരൊത്ത് കൃഷ്ണ സഹോദരി സുഭദ്രയെ അഭയം പ്രാപിക്കാൻ നാരദ മഹർഷി തന്നെ ഉപദേശിച്ചു. പത്നിമാരെ കൊട്ടാരത്തിനുളളിലേക്ക് അയച്ച് ആത്മഹൂതിക്കൊരുങ്ങവേ രാജ്ഞിമാൻ മംഗല്യഭിക്ഷയ്ക്ക് യാചിച്ചു കരയുന്നതുകണ്ട സുഭദ്ര, പ്രതിജ്ഞയുടെ കഥയറിയാതെ അഭയം നല്കി. സുഭദ്രയ്ക്ക് വേണ്ടി അർജ്ജുനൻ ദൗത്യം ഏറ്റെടുത്തു. കൃഷ്ണാർജ്ജുനന്മാർ തമ്മിൽ യുദ്ധത്തിൽ കലാശിച്ചു. അവർക്കിടയിൽ സുഭദ്ര ഓടിയെത്തി പരിഹാരമായി ഗാലവന് മുന്നിൽ ചിത്രസേനൻ ശിരസ്സ് നമിക്കണം. ഗന്ധർവ്വശിരസ്സ് സ്വീകരിച്ച് ഗാവലൻ തൃപ്തനായി.

തൻറെ സിദ്ധിയുടെ എട്ടിലൊന്ന് ഗാലവൻ യയാതിക്കായി ദാനം നല്കി. തപസ്സിന് വിഘ്നം വരുത്താൻ വന്ന പാതാളകേതു എന്ന അസുരനെ വകവരുത്താനായി , മഹർഷിയുടെ നെടുവീർപ്പിനാൽ ആകാശത്തുനിന്നും പാഞ്ഞെത്തിയ അശ്വത്തെ ഋതദ്ധ്വജ രാജാവിനു നല്കുകയും ആ അശ്വത്താലേറി പാതാളകേതുവിനെ ഋതദ്ധ്വജൻ വധിക്കുകയും ചെയ്തു. യുധിഷ്ഠിര സഭയിലും ഇന്ദ്രസഭയിലും ഗാലവൻ ശോഭിച്ചിരുന്നു.

ഗാർഗ്യ മഹർഷിമാർ

ഗാർഗ്യ മഹർഷിമാർ

വിശ്വാമിത്ര മഹർഷിയുടെ പുത്രന്മാരിൽ ഒരാളാണ് ഗാർഗ്യൻ അഥവാ ഗാർഗ്ഗൻ. ത്രിജടൻ എന്നും ഇദ്ദേഹത്തിന് പേരുണ്ട്. ഗുവന്മാരുടെ പുരോഹിതനായി മാറിയ ഈ മഹർഷി രചിച്ചതാണ് ഗാർഗ്ഗസ്മൃതി എന്ന ഗ്രന്ഥം. 

വനയാത്രയ്ക്ക് പുറപ്പെടാൻ നേരം ശ്രീരാമൻ നല്കിയ ദാനത്തെ കുറിച്ച് അറിഞ്ഞു ഗാർഗ്യ മഹർഷിയുടെ ഭാര്യ അദ്ദേഹത്തെ ശ്രീരാമനരികിലീയ്ക്ക് പറഞ്ഞയച്ചു. ശ്രീരാമൻ, ഗാർഗ്യനെ യമുനയുടെ അരികിൽ മേയുന്ന എണ്ണമറ്റ കാലികൂട്ടത്തിനരികിലേയ്ക്കു കൂട്ടികൊണ്ടു പോയിട്ട് അവിടെയ്ക്ക് ഒരു കമ്പ് നീട്ടിയെറിയാൻ ആവശ്യപ്പെട്ടു. ആ കമ്പ് ചെന്ന് പതിച്ച സ്ഥലം വരെ എത്തിനിന്ന ഗോവൃന്ദത്തെ രാമൻ ഗാർഗ്യനു ദാനം നൽകി. 

അതിഥി ദേവോഭവ എന്ന തത്വം മുറുകെ പിടിച്ചു പാലിക്കണമെന്നും മാംസം വർജ്ജിക്കണമെന്നും ഗോഹിംസയും ബ്രാഹ്മണ ഹിംസയും അരുതെന്നും യാഗനിഷ്ഠപാലിക്കുക എന്നതും മുനിയുടെ ധർമ്മതത്ത്വമായി അറിയപ്പെടുന്നു.

ഗുരുപരമ്പരയിലുൾപ്പെട്ട ഗാർഗ്യൻ, വ്യാസൻ വഴി കൈമാറിവന്ന വേദശാഖയിൽ, ബാഷ്ക്കലനിൽ നിന്ന് ബാലായനി, ഗാർഗ്യൻ , സംസാരൻ എന്നിവർക്കായി ലഭിച്ചിട്ടുളളതാണ് ബാലഖില്യശാഖ. ഗാർഗ്യൻ എന്നും ഇന്ദ്രസഭയിൽ ശോഭിക്കുന്നു.

ഗർഗ മഹർഷിയുടെ പുത്രനായി അഹങ്കാരിയായ മറ്റൊരു ഗാർഗ്യമുനിയുണ്ട്. ശരിക്കുളള പേര് ബാലകി. അഹങ്കാരിയായതിനാൽ ജനങ്ങൾ ദൃപ്തബാലകി എന്ന് വിളിച്ചു. 

ബാലകി മഹർഷി കാശിരാജാവായ അജാതശത്രുവിനെ കണ്ട് അദ്ദേഹത്തോട് പറഞ്ഞു " ഞാൻ അങ്ങേയ്ക്കു ബ്രഹ്മജ്ഞാനം ഉപദേശിക്കാം " ദക്ഷിണയായി ആയിരം പശുക്കളെ നല്കാമെന്ന് രാജാവും പറഞ്ഞു. ആകാശത്തെ സൂര്യനെ ചൂണ്ടി അതാണ് ബ്രഹ്മം എന്ന് ബാലകി പറഞ്ഞു. അത് തനിക്കറിയാമെന്നും അറിയാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ ഉപദേശിക്കാനും രാജാവു പറഞ്ഞു. പറഞ്ഞു പറഞ്ഞു ബാലകി രാജാവിന്റെ ശിഷ്യനായി. രാജാവ് ബാലകിയെ ഉറക്കത്തിലായിരുന്ന ഒരാളുടെ അരികിൽ കൊണ്ട് പോയി. " ഉറങ്ങുന്ന അവസ്ഥയിൽ ഇയാൾ എവിടെയായിരിക്കും ? ഉണർന്നുകഴിയുന്ന അവസ്ഥയിൽ അയാൾ വരുന്നതെവിടെ നിന്ന്? " രാജാവ് ചോദിച്ചു.. ഉത്തരം അറിയാതിരുന്ന ബാലകിയോട് രാജാവ് പറഞ്ഞു. " ആത്മ സാരൂപ്യം പ്രാപിക്കുന്ന അവസ്ഥയാണ് ഒരുവൻറെ ഉറക്കം. നമ്മൾ ആ അവസ്ഥയിലാണെന്നൊട്ടറിയുന്നേയില്ല. എന്നാൽ ഉണർന്നിരിക്കുമ്പോൾ നമുക്ക് ആത്മ സാരൂപ്യം അനുഭവിച്ചറിയാൻ കഴിയുന്നുവെങ്കിൽ അതാണ് ബ്രഹ്മാനന്ദം. ആത്മാവിനാൽ എല്ലാം സൃഷ്ടിക്കപ്പെടുകയും വ്യാപിക്കുകയും നിയന്ത്രിക്കപ്പെടുകയും ഉണ്ടാകുന്നു. അഗ്നിയിൽ സ്ഫുലിംഗങ്ങൾ എന്ന പോലെ, അഥവാ വലയുടെ മദ്ധ്യത്തെ ചിലന്തിയെന്ന പോലെ. " ഈ സംഭവത്തോടെ ബാലകിയുടെ ഉളളിൽ നിന്നും അഹങ്കാരം കഴുകിപ്പോവുകയും  ജ്ഞാനിയായിത്തീരുകയുമുണ്ടായി.

 

കക്ഷീവ മഹർഷി

കക്ഷീവ മഹർഷി

ദീർഘതമസ്സ് എന്ന മഹർഷിക്ക് ഉശിക്ക് എന്ന സ്ത്രീയിൽ പിറന്ന പുത്രനാണ് കക്ഷീവാൻ എന്ന മഹർഷി. ഇദ്ദേഹത്തെക്കുറിച്ച് ഋഗ്വേദം ഒന്നാം മണ്ഡലത്തിൽ സൂചനയുണ്ട്. 

ബൃഹസ്പതിക്കു സമനായി കരുതപ്പെടുന്ന മുനിയാണ് ദീർഘതമസ്സ്. ജന്മനാ അന്ധനായ ഇദ്ദേഹത്തിന് ഭാര്യയായ പ്രദേഷി എന്ന ബ്രാഹ്മണിയിൽ സന്താനങ്ങൾ പിറന്നിരുന്നു. പ്രകാശമൈഥുനം എന്ന സിദ്ധി പ്രയോഗിച്ചിരുന്ന ഇദ്ദേഹത്തെ പാപിയെന്നു മറ്റു മഹർഷിമാർ കരുതി. ദീർഘതമസ്സ്, ഗൃഹഐഭരണംഷയ യഥാവിധി നിർവ്വഹിക്കുന്നില്ലെന്ന് ഭാര്യ പഴി പറഞ്ഞു. മുനിയാകട്ടെ അതുകേട്ടിട്ട് സ്ത്രീസമൂഹത്തെ അപ്പാടെ ശപിക്കുകയാണുണ്ടായത്. സഹിക്കെട്ട ബ്രാഹണിയും പുത്രന്മാരും ചേർന്ന് അന്ധനായ മുനിയെ ഒരു ചങ്ങാടത്തിൽ കയറ്റിയിരുത്തി ഗംഗയിലേക്കുതളളിവിട്ടു. ഗംഗയിലൊഴുകി നടന്ന ചങ്ങാടത്തിലെ മുനിയെ സന്താനങ്ങൾ ഇല്ലാത്ത ബലിയെന്ന കലിംഗരാജാവ് കാണുകയും കൂട്ടി കൊണ്ടു പോവുകയും ചെയ്തു. മുനിയുടെ പ്രകാശമൈഥുന ക്രിയ കേട്ടിരുന്ന രാജാവ് ഭാര്യയായ സുദേഷ്ണയെ മുനിയുടെ അടുക്കൽ വിട്ടു. മഹർഷിയെ കണ്ട് അറപ്പു തോന്നിയ രാജ്ഞി ഉശിക്ക് എന്ന ദാസിയെ മുനിക്കരികിലെത്തിച്ചു. ഉശിക്കിന് കക്ഷീവാൻ ഉൾപ്പെടെ പതിനൊന്നു പുത്രന്മാർ പിറന്നു. തനിക്ക് രാജ്ഞിയിലല്ല ദാസിയിലാണ് പുത്രന്മാർ പിറന്നതെന്നറിഞ്ഞ് മഹർഷി രാജാവിനെ വിവരം അറിയിച്ചു. രാജാവ് വീണ്ടും രാജ്ഞിയെ മഹർഷിയുടെ അടുത്ത് എത്തിച്ചു. അംഗൻ, വംഗൻ, കലിംഗൻ, പുണ്ഡ്രൻ, സുംഗൻ എന്നിങ്ങനെ പുത്രന്മാർ പിറന്നു. 

ഉശിക്കിൻറെ പുത്രനായ കക്ഷീവാൻ മഹർഷിയായിത്തീർന്നു. ഏകാഗ്രതയോടെ വിഷ്ണു മന്ത്രസ്തുതിയാൽ ഈ മഹർഷി സിദ്ധി കൈവരിച്ചു. മാത്രമല്ല ഇന്ദ്രനു പോലും ഗുരുവായി. ഭാവയവ്യ രാജാവിൻറ പൗത്രിയായിരുന്നു കക്ഷിവാൻ വിവാഹം ചെയ്തത്. 

ആകൃതവ്രണമഹർഷി

ആകൃതവ്രണമഹർഷി

ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന സദ്ഗുണ സമ്പന്നനായ മഹർഷിയാണ് ആകൃതവ്രണൻ. ഇദ്ദേഹം പരശുരാമന്റെ അനുചരനായ മഹർഷിയായിരുന്നുവെന്ന് പുരാണങ്ങൾ ഘോഷിക്കുന്നു. രാമായണത്തിലും, മഹാഭാരതത്തിലും, പദ്മ പുരാണത്തിലും, വിഷ്ണു പുരാണത്തിലും അദ്ദേഹത്തിനെപറ്റി പ്രതിപാദിക്കുന്നുണ്ട്. സപ്തർഷിമാർക്കൊപ്പം തന്നെയുള്ള സ്ഥാനം ഇദ്ദേഹത്തിനും കൊടുത്തിരുന്നു. പാണ്ഡവരുടെ വനവാസക്കാലത്തും കുരുക്ഷേത്രയുദ്ധാവസാനത്തും പാണ്ഡവർ ഇദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ചിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്. 

പരശുരാമന്റെ സമകാലികനായിരുന്നു ആകൃതവ്രണമഹർഷി. ഒരിക്കൽ പരശുരാമൻ ഭഗവാൻ ശിവനെ പ്രസാദിപ്പിച്ച് ദിവ്യാസ്ത്രങ്ങൾ വാങ്ങി തിരിച്ചുവരുന്ന സമയത്ത്, ഹിമാലയ സാനുക്കളിൽ വെച്ച്, ഒരു ബ്രാഹ്മണബാലൻ കടുവയുടെ ആക്രമണത്തിനിരയാകുന്നതു കണ്ടു. പരശുരാമൻ കടുവയെ ഒരസ്ത്രമെയ്ത് കൊല്ലുകയും ആ ബ്രാഹ്മണ ബാലനെ കടുവയിൽ നിന്നും രക്ഷിക്കുകയും ചെയ്തു. പരശുരാമന്റെ അമ്പേറ്റ് നിലം‌പതിച്ച കടുവ ഒരു ഗന്ധർവനായി സ്വർഗ്ഗം പൂകി. കടുവയിൽ നിന്ന് വ്രണം ഉണ്ടാകാതെ രക്ഷപ്പെട്ടതുകൊണ്ട് ആ ബാലന് ആകൃതവ്രണൻ എന്ന പേരു ലഭിച്ചുവത്രെ. അന്നുമുതൽ പരശുരാമശിഷ്യനായി ആകൃതവ്രണൻ തുടർന്നു പോന്നു. തുടർന്ന് നിരവധിക്കാലം ആകൃതവ്രണൻ പരശുരാമന്റെ സന്തതസഹചാരിയായി തുടർന്നു പോന്നു.

പരശുരാമന്റെ ശിഷ്യനായി

പരശുരാമനൊപ്പമുള്ള കാലയളവിലാണ് രാമന്റെ പിതാവായ ജമദഗ്നി മഹർഷിയെ മഹിഷ്മതീപതിയായ കാർത്തവീര്യാർജ്ജുനൻ ജമദഗ്നി മഹർഷിയുടെ ഹോമ പശുവിനേയും കുട്ടിയേയും മോഷ്ടിക്കുന്നതും പരശുരാമൻ കാർത്തവീരനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിക്കുന്നതും. യുദ്ധം ചെയ്യുന്നതിനുമുമ്പ് പരശുരാമൻ കാർത്തവീരന്റെ കൊട്ടാരമായ മാഹിഷ്മതിയിലേക്ക് ദൂതനായി ആകൃതവ്രണനെയാണ് നിയോഗിച്ചത്. പിന്നീടുണ്ടായ യുദ്ധത്തിലാണ് കാർത്തവീരനേയും സഹോദരങ്ങളേയും, തുടർന്നു വീണ്ടും യുദ്ധത്തിൽ കാർത്തവീരന്റെ പുത്രന്മാരേയും പരശുരാമൻ വധിക്കുന്നത്.

അംബയോടുള്ള അനുകമ്പയും ഭീഷ്മയുദ്ധവും

കാശിപുത്രിയായ അംബയെ തന്റെ കാമുകനായിരുന്ന സ്വാലനും, സ്വയംവര സദസ്സിൽ നിന്നും ഏവരേയും തോൽപ്പിച്ച് ഹസ്തിനപുരിയിൽ കൊണ്ടുവന്ന ഭീഷ്മരും ഉപേക്ഷിക്കുകയുണ്ടായി. ഭീഷ്മരെ ആരാലും തോല്പിക്കപ്പെടാതെ വന്നപ്പോൾ അംബ പരശുരാമന്റെ കാണുകയും ആകൃതവ്രണന്റെ സഹായത്താൽ രാമനെ ഭീഷ്മരുമായി യുദ്ധം ചെയ്യിക്കുകയും ഉണ്ടായി. ഇരുപത്തിയെട്ടു ദിവസങ്ങൾ നീണ്ടുനിന്ന ഭീഷ്മരുമായുള്ള യുദ്ധം ചെയ്യുവാൻ പരശുരാമനെ പ്രേരിപ്പിച്ചത് ആകൃതവ്രണനായിരുന്നു.

മഹേന്ദ്രഗിരി

പാണ്ഡവർക്ക് വനവാസക്കാലത്ത് മഹേന്ദ്രഗിരിയിൽ വെച്ച് ആകൃതവ്രണമുനി പരശുരാമന്റേയും അദ്ദേഹം ഇരുപത്തിയൊന്ന് വട്ടം ക്ഷത്രിയവംശം മുഴുവനും ഒടുക്കിയതിനുശേഷം മഹേന്ദ്രഗിരിയിൽ വന്നു തപസ്സു ചെയ്ത കഥകളും പറഞ്ഞു കൊടുത്തു. തുടർന്ന് അവർക്ക് പരശുരാമദർശനം കിട്ടാൻ സഹായിക്കുകയും ചെയ്തു. പാണ്ഡവരിൽ സംപ്രീതനായ രാമൻ നിരവധി അനുഗ്രഹാശിസുകൾ നൽകിയതായി മഹാഭാരതം ആരണ്യപർവ്വത്തിൽ വിവരിച്ചിട്ടുണ്ട്. 

കുരുക്ഷേത്രയുദ്ധം

കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷ‌ത്തുനിന്ന് വിദുരോപദേശത്താൽ പാണ്ഡവപക്ഷത്തായ യുയുത്സുവിന്റെ സാരഥിയായി ആകൃതവ്രണൻ പ്രവർത്തിച്ചതായി മഹാഭാരതത്തിൽ കാണുന്നു. ധൃതരാഷ്ട്രർക്ക് വൈശ്യസ്ത്രീയിൽ ജനിച്ച പുത്രനായിരുന്നു യുയുത്സു. അതുപോലെതന്നെ യുദ്ധാവസാനത്തിൽ ഭീഷ്മപിതാമഹനെ സന്ദർശിക്കാൻ കുരുക്ഷേത്ര ഭൂമിയിൽ എത്തിയ സപ്തർഷിമാർക്കൊപ്പം ആകൃതവ്രണനുമുണ്ടായിരുന്നു. 

വേദവ്യാസൻ

വേദവ്യാസൻ

വേദ കാലത്തെ ഒരു പ്രധാന ഋഷി കുടുംബാംഗമായ വസിഷ്ഠ മഹർഷിയുടെ മകനായ പരാശരന്‌ ഒരു മുക്കുവ സ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ എന്നാണ് കരുതപ്പെടുന്നത്. അമ്മയെ പോലെ തന്നെ കറുത്ത നിറം ആയതിനാൽ 'കൃഷ്ണദ്വൈപായനൻ' എന്ന പേരും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി വിശ്വസിക്കുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച വ്യാസ മഹർഷി ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകി. ദ്വൈപായനൻ യൗവന കാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദ മന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണ രീതിയും സ്ഥാപിച്ചിരുന്നതായി കരുതുന്നു. ആ രീതിയിലാണ്‌ അവ ഇന്നും ഈ ലോകത്തിന് മുന്നിൽ നിലനിൽക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗ ഗ്രന്ഥവും അദ്ദേഹം സംഭാവന ചെയ്തു. ജനങ്ങൾ അദ്ദേഹത്തെ ആദര പൂർവ്വം വേദവ്യാസൻ എന്ന് അഭിസംബോധന ചെയ്യുവാനും തുടങ്ങി.

വ്യാസൻ നൈമിശ ആരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു 'ആരണ്യ സർ‌വ്വകലാശാല' നടത്തിയിരുന്നു എന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുക മഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദം രചിച്ച യാജ്ഞവൽക്യൻ.

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. 

ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നു.  ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീര്യൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച് ഭീഷ്മർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌ നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌ നിന്നു കൗരവരും, പാണ്ഡവരും പിറന്നു. കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു. അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും, അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ ശരീരത്തിൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

കാവ്യജീവിതം

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർ‌ശിക്കപ്പെട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

ജയം

മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു.
ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിക്കുന്നു. ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്.
തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം ജയം എന്ന് വിളിയ്ക്കുന്നത്. കഥയിൽ തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിക്കുന്നു.

വ്യാസൻ‌മാർ

ഇരുപത്തിയെട്ട് വ്യാസന്മാർ 

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്

രണ്ടാം ദ്വാപരയുഗം - പ്രജാപതി

മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ

നാലാം ദ്വാപരയുഗം - ബൃഹസ്പതി

അഞ്ചാം ദ്വാപരയുഗം - സൂര്യൻ

ആറാം ദ്വാപരയുഗം - ധർ‌മരാജാവ്

ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ

എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ

ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ

പത്താം ദ്വാപരയുഗം - ത്രിധാമാവ്

പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍

പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ

പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ

പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി

പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ

പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ

പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ

പതിനെട്ടാം ദ്വാപരയുഗം - ജയൻ

പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ

ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍

ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്

ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു

ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്

ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി

ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി

ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ

ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ

ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

പതഞ്ജലി മഹർഷി

പതഞ്ജലി മഹർഷി

 ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം" 
പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌.

പതഞ്ജലി യോഗസൂത്രം.

ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു. 
നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ.

1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു.

2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു.

3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ.

4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു.
സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌.
ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌.

മഹാഭാഷ്യം

സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി.

പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്.

പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി.

 അത്ഭുതത്തോടുകൂടി ആദിശേഷന്‍ മഹാവിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു ശിവന്റെ യോഗശക്തിയുമായി തന്റ ലയനമാണ് ഇതിന്റെ കാരണമെന്ന് പറഞ്ഞു. അങ്ങനെ *യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കിയ ആദിശഷന്‍ മനുഷ്യരെ യോഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു*.

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗയുടെ അടിസ്ഥാനം. *യോഗയുടെ പിതാവ് ആയി അറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്*. 

യോഗസൂത്രം 195 സൂത്രങ്ങളായാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ ധാര്‍മ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ എട്ട് ശാഖകളാണുള്ളത്. ഇതിനെ അഷ്ടാംഗയോഗം എന്നും പറയുന്നു.

വളരെ പണ്ട്‌ ധന്വന്തരി എന്നൊരു മഹര്‍ഷി വര്യനുണ്ടായിരുന്നു. അദ്ദേഹമാണ്‌ ആയൂര്‍വ്വേദത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രോഗങ്ങള്‍ക്ക്‌ ശാന്തി ലഭിച്ചിരുന്നു. അതുപോലെ ഔഷധ ചെടികളും സുലഭമായിരുന്നു. കാലങ്ങള്‍ കടന്നുപോയി. ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസീക രോഗങ്ങള്‍ വന്നു തുടങ്ങി. കൂടാതെ ശാരീരിക രോഗങ്ങളും വര്‍ദ്ധിച്ചു. ഔഷധ ചെടികളുടെ ലഭ്യതയും വളരെ കുറഞ്ഞു. അങ്ങിനെ കാലാകാലങ്ങളില്‍ ഔഷധ ചെടികള്‍ ലഭിക്കാതെയായി. അപ്പോള്‍ ഭൂമിയിലെ ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ഒന്നടക്കം വിഷ്‌ണു ഭഗവാനെ ചെന്നു കണ്ടു ഇക്കാര്യം ഉണര്‍ത്തിച്ചു.

ഭഗവാന്‍ വിഷ്‌ണു ആദിശേഷനെ ഒന്നു നോക്കി പുഞ്ചിരിച്ചു. ആയിരം തലയുള്ള ഒരു സര്‍പ്പമാണ്‌ ആദിശേഷന്‍. ജാഗ്രതയുടെ പ്രതീകമായീട്ടാണ്‌ ആയിരം തല സങ്കല്‍പ്പിച്ചിട്ടുള്ളത്‌. അങ്ങിനെ ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി ഭൂമിയില്‍ ജന്മമെടുത്തു. പത എന്നാല്‍ തുള്ളി എന്നും, അഞ്‌ജലി എന്നാല്‍ സമര്‍പ്പിക്കപ്പെട്ട എന്നും അര്‍ത്ഥമാകുന്നു. അങ്ങിനെ മഹര്‍ഷി തന്റെ വിദ്യ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ തീരുമാനിച്ച്‌ ശിഷ്യന്മാരെ അന്വേഷിച്ച്‌ ഇറങ്ങി. അദ്ദേഹത്തിന്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആയിരം പേരില്ലാതെ തന്റെ വിദ്യ ആര്‍ക്കും പകര്‍ന്നു കൊടുക്കുകയില്ലാ എന്നായിരുന്നു.

ആയിരം ശിഷ്യന്മാരോടു കൂടി അദ്ദേഹം വിന്ധ്യാ പര്‍വ്വത നിരയില്‍ എത്തി. വിദ്യാ പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ്‌ തനിക്കും ശിഷ്യന്മാര്‍ക്കും ഇടയിലായി ഒരു തിരശ്ശീല കൊണ്ടു മറച്ചിരുന്നു. ഗുരുവിനും ശിഷ്യന്മാര്‍ക്കും തമ്മില്‍ പരസ്‌പരം കാണുവാന്‍ സധിക്കാതെയായി. മഹര്‍ഷി വിദ്യാ പകര്‍ന്നു കൊടുക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ശിഷ്യന്‍ പുറത്തേക്കു പോയി. എന്നാല്‍ മറ്റു ശിഷ്യന്മാരകട്ടെ ഗുരു തിരശ്ശീലക്കപ്പുറത്ത്‌ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയുവാനായി തിരശ്ശീല ഉയര്‍ത്തി നോക്കി. ഇതു കണ്ട ഗുരു 999 ശിഷ്യന്മാരേയും ഭസ്‌മമാകട്ടെ എന്ന്‌ ശപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്‌തു.

കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു പോയ ശിഷ്യന്‍ തിരിച്ചു വന്നു. അപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ശിഷ്യന്‍ ഭയന്നു. അയാള്‍ ഗുരുവിനെ കണ്ട്‌ മാപ്പു പറഞ്ഞു. കോപാകുലനായ ഗുരു ശിഷ്യനെ ഒരു വേതാളമായി ഭവിക്കട്ടെ എന്ന്‌ ശപിച്ചു. വേതാളത്തിന്റെ മൂന്നു ചോദ്യങ്ങള്‍ക്ക്‌ ആര്‌, എന്ന്‌ ശരിയായ ഉത്തരം പറയുന്നുവോ അന്ന്‌ ശിഷ്യന്‌ ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞു.

കാലങ്ങള്‍ കടന്നു പോയി. മരത്തില്‍ തൂങ്ങി കിടക്കുന്ന വേതാളത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം പറഞ്ഞില്ല. ശിഷ്യന്റെ ഈ ദയനീയ അവസ്ഥ കണ്ട്‌ ഗുരുവിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു ബ്രാഹ്മണനായി വേതാളത്തിന്റെ അടുത്തു വന്നു അയാളുടെ ചോദ്യത്തിനു മറുപടി നല്‍കി ശാപമോക്ഷം കൊടുത്തു.

അവസാനം മഹര്‍ഷി ഏഴ്‌ രാവും ഏഴ്‌ പകലും ഉറക്കമിളച്ചിരുന്ന്‌ തന്റെ വിദ്യ മുഴുവനും ഇലകളിലായി എഴുതി തീര്‍ത്തു. ക്ഷീണിതാനായ അദ്ദേഹം കുളിക്കുവാനായി പുഴയിലേക്കു പോയി. ആപ്പോള്‍ താനെഴുതിയ ഇലകളെല്ലാം ഒരു ഭാണ്‌ഡ കെട്ടിലാക്കി പുഴയോരത്തു വെച്ചു. കുളിക്കുവാനായി അദ്ദേഹം പുഴയിലേക്ക്‌ ഇറങ്ങി. ഈ സമയത്ത്‌ ഒരു ആട്‌ വന്ന്‌ ഇലകള്‍ ഭക്ഷിക്കുവാന്‍ തുടങ്ങി. കുളി കഴിഞ്ഞ്‌ മടങ്ങി വന്ന മഹര്‍ഷി അവശേഷിച്ച ഇലകള്‍ കെട്ടി പെറുക്കി സ്ഥലം വിട്ടു. ഈ അവശേഷിച്ച ഇലകളിലെ കാര്യങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ലഭ്യമായിട്ടുള്ള അഷ്‌ടാംഗ യോഗം.

അഷ്‌ടാംഗ യോഗം: യോഗം എന്നു വെച്ചാല്‍ കൂടി ചേരുക, അഥവ അലിഞ്ഞു ചേരുക എന്നാണ്‌ അര്‍ത്ഥം. യോഗസനം വെറും അഭ്യാസ പ്രകടനമല്ല. പ്രകൃതിയിലെ പക്ഷി മൃഗാദികളുടെ ഇരിപ്പും, ശയന രീതിയും ഇവിടെ പ്രത്യേക രീതിയില്‍ അനുകരിക്കുകയാണ്‌. ഇവിടെ ഓരോ ആസനങ്ങള്‍ അനുഷ്‌ഠിക്കുമ്പോഴും ഓരോ ശ്വസോച്ഛ്വാസവും നിയന്ത്രണ വിധേയവും താളാത്മകവുമാണ്‌. അഷ്‌ടാംഗ യോഗത്തില്‍ എട്ട്‌ കാര്യങ്ങള്‍ ലയിച്ചു കിടപ്പുണ്ട്‌. സാധാരണയായി പലരും പലതും വിട്ടുകളഞ്ഞു കൊണ്ട്‌ ഏതേങ്കിലും ഒന്നിനെ അല്ലങ്കില്‍ ചിലതിനെ മാത്രം സ്വീകരിച്ചു വിദ്യ അഭ്യസിച്ചു വരുന്നു. 

1. യമം, 
2. നിയമം,
 3. ആസനം, 
4. പ്രാണായാമം,
 5. പ്രത്യാഹാരം,
 6. ധാരണ, 
7. ധ്യാനം, 
8. സമാധി 
എന്നീ എട്ട്‌ സംഗതികള്‍ കൂടി ചേര്‍ന്നാണ്‌ അഷ്‌ടാംഗ യോഗം. ഈ എട്ട്‌ പടികളും പടി പടിയായി തന്നെ അഭ്യസിച്ചു വന്നാല്‍ മാത്രമേ ഒരുവന്‌ സമാധി സുസാധ്യമാകുകയുള്ളൂ. അതുകൊണ്ടാണ്‌ ചിലരുടെ ധ്യാന മുറകള്‍ ശരിയാകാതെ വരുന്നത്‌. ശരിയായ ധാരണ അഭ്യസിച്ചു ശീലിച്ച ഒരാള്‍ക്ക്‌ മനസ്സിനെ പിടിച്ചു കെട്ടാനാകൂ. അല്ലാത്ത പക്ഷം ധ്യാനം ശരിയായി അനുഭവിക്കുവാന്‍ കഴിയുകയില്ല. നല്ല ധാരണ ലഭിക്കണമെങ്കില്‍ നന്നായി പ്രത്യാഹാരം അഭ്യസിക്കണം

ച്യവനമഹർഷി

ച്യവനമഹർഷി

ഭൃഗുവിൻറെ പത്നിയായിരുന്നു പുലോമ. പുലോമൻ എന്ന രാക്ഷസൻ , അവളെ മോഹിച്ചു. 
ഭൃഗു - പുലോമാ പരിണയം വിധിപ്രകാരമല്ലെന്നറിഞ്ഞ പുലോമൻ, ഭൃഗു സ്നാനകർമങ്ങൾക്കായി പോയ സമയം ഒരു വരാഹ രൂപത്തിൽ എത്തി ഗർഭിണിയായിരുന്ന പുലോമയെ കാട്ടിലേയ്ക്ക് കടത്തിക്കൊണ്ടു പോയി. വനത്തിൽ വച്ച് ഗർഭത്തിൽ നിന്നൂർന്നുവീണ ശിശുവാണ് ച്യവനൻ. (ച്യവനം ചെയ്യപ്പെട്ടവൻ) ശിശുവിൻറെ ചൈതന്യ ജ്വാലയിൽ പുലോമൻ ചാമ്പലായി. പുലോമയടെ അശ്രുധാര 'വധൂസര' എന്ന പുഴയായി ഒഴുകി. തൻറെ പത്നിയെ അപഹരിക്കാൻ വഴിയൊരുക്കിക്കൊടുത്ത അഗ്നി, ഭൃഗുശാപത്താൽ 'സർവ്വഭക്ഷക' നുമായി. 

വർഷങ്ങൾ നീണ്ട തപസ്സിലായിരുന്ന ച്യവനനെ വാല്മീകത്തിനുളളിലാക്കി, ആ ചിതൽപുറ്റിൽ വളളികൾ പടരുകയും അവിടെ പറവകൾ കൂടു വയ്ക്കുകയും ചെയ്തു. കാട്ടിനുളളിൽ വിനോദത്തിനു വന്ന, ശയ്യാതിരാജാവിൻറെ പുത്രി സുകന്യയും വളളിപ്പടർപ്പിനുളളിലെ തിളക്കം കണ്ടു. ഒരു കളളിമുളളടർത്തി സുകന്യ ആ തിളക്കത്തിലേക്ക് അടുപ്പിച്ചു. ച്യവനമുനിയുടെ രണ്ടു കണ്ണിലും മുളളു തറച്ചു കയറി. കുമാരിയും തോഴിമാരും ചോര കണ്ട് പരിഭ്രമിച്ചോടി. മുനി ശപിച്ചില്ലെങ്കിലും രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി. ച്യവനമുനിയുടെ കണ്ണിൽ മുറിവുണ്ടാക്കിയത് തൻറെ മകളാണെന്നറിഞ്ഞ് രാജാവ് മഹർഷിയോട് മാപ്പ് ചോദിച്ചു. പ്രായശ്ചിത്തമായി സുകന്യയെ ഭാര്യയായി നല്കാൻ മഹർഷി ആവശ്യപ്പെട്ടു. രാജാവിന് വിസമ്മതമുണ്ടായിരുന്നെങ്കിലും സുകന്യ അതിന് തയ്യാറായി. 

സോമപാനം നിഷേധിക്കപ്പെട്ട് അലഞ്ഞുതിരിഞ്ഞു അശ്വിനീദേവതമാർ ച്യവനാശ്രമത്തിൽ വന്നെത്തി. അവിടെ മഹർഷിയെ പരിചരിക്കുന്ന സുന്ദരിയായ സുകന്യയെ കണ്ടു. 

ഒരു പ്രഭാതത്തിൽ നദിയിൽ കുളിച്ചു ജലവുമായി വരുന്ന സുകന്യയ്ക്ക് മുന്നിലെത്തിയ അശ്വിനി ദേവതമാർ അന്ധനായ മഹർഷിയെ പരിചരിച്ചു ദുഃഖിക്കാതെ തങ്ങളിലൊരാളെ ഭർത്താവായി സ്വീകരിക്കാൻ പറഞ്ഞു. അവരുടെ അപേക്ഷ അവജ്ഞയോടെ തളളിയ അവൾക്ക് മുന്നിൽ അവർ മറ്റൊരു ഉപാധി വച്ചു. ച്യവന മഹർഷിയെ ചികിത്സിച്ച് സുഖപ്പെടുത്താം അതിന് ശേഷം മൂന്നു പേരും ഒരു പോലെയിരിക്കും അവരിൽ ഒരാളെ ഭർത്താവായി സ്വീകരിക്കുമോ? 

ഒന്നും മിണ്ടാതെ ആശ്രമത്തിലേയ്ക്ക് നടന്ന സുകന്യ തൻറെ പതിയോട് നടന്നതൊക്കെ വിവരിച്ചു. ച്യവനൻ അവളെ വിട്ട് അശ്വിനി ദേവതമാരെ വിളിപ്പിച്ചു ചികിത്സയ്ക്ക് അനുമതി കൊടുത്തു. ചികിത്സ കഴിഞ്ഞ് മുനിയെയും കൂട്ടി ദേവതമാർ നദിയിലിറങ്ങി. നദിയിൽ മുങ്ങി നിവർന്നപ്പോൾ മൂന്നു പേരും ഒരുപോലെ. തൻറെ ഭർത്താവിനെ തിരിച്ചറിയാൻ കഴിയണേ എന്ന് ദേവിയെ പ്രാർത്ഥിച്ച് അവൾ വിരൽചൂണ്ടിയത് സ്വന്തം ഭർത്താവായ ച്യവനന് നേരെ. 

അശ്വിനി ദേവന്മാർക്ക് സോമപാനം നല്കാനായി ച്യവനൻ ഒരു സോമയാഗം ആരംഭിച്ചു. യാഗവിഹിതം പറ്റാൻ ഇന്ദ്രൻ ദേവന്മാർക്കൊപ്പമെത്തി. അശ്വിനി ദേവന്മാരും. ഇന്ദ്രൻ അവരെ തടഞ്ഞു. ച്യവനൻ ഇന്ദ്രനെയും. വജ്രായുധമെടുത്ത ഇന്ദ്രനെ മഹർഷി നോക്കി നിശ്ചലനാക്കി. ഹോമകുണ്ഡത്തിൽ നിന്നും വന്ന മദൻ എന്ന അസുരൻ ദേവന്മാരെ ഓടിച്ചു. ഇന്ദ്രൻ ദേവഗുരുവിനെ മനസ്സിൽ ധ്യാനിച്ചു. ച്യവനനെ തന്നെ അഭയം പ്രാപിക്കുന്നതിന് ഗുരു ഉപദേശിച്ചു. ഇന്ദ്രൻറെ സഹായാഭ്യർത്ഥന ച്യവനൻ സ്വീകരിച്ചു. മദനാസുരനെ ചൂതുകളി, നായാട്ട്, കള്ളു കുടി, സ്ത്രീ എന്നീ വിഭാഗങ്ങളിലായി ഉൾക്കൊള്ളിച്ചു. 

ഒരിക്കൽ നർമ്മദയിൽ സ്നാനം ചെയ്കെ കേകരലോഹിതൻ എന്ന ഘോരസർപ്പം മഹർഷിയെ പിടികൂടി പാതാളത്തിലേക്കു  കൊണ്ട് പോയി. നാഗസുന്ദരിമാർ ച്യവനനെ പ്രഹ്ലാദൻറെ കൊട്ടാരത്തിൽ എത്തിച്ചു. ഭൂമിയിലെ തീർത്ഥസ്ഥാനങ്ങൾ  മഹർഷി പ്രഹ്ലാദന് വിവരിച്ചു കൊടുത്തു. ച്യവനാശ്രമവും ച്യവനസരോവരവും പുണ്യസ്ഥലങ്ങളായി . ച്യവനൻറെ ജരാനരകളകറ്റിയ ദിവ്യൗഷധമത്രേ ച്യവനപ്രാശം. ഈ മുനി ബ്രഹ്മസഭയിലും ശോഭിച്ചു. 

തോഴിമാർക്കൊപ്പം വനത്തിൽ കളിച്ചുകൊണ്ടിരിക്കെ ഒരു ചിതൽപ്പുറ്റിനുള്ളിൽ എന്തോ തിളങ്ങുന്നത് കണ്ട സുകന്യ അത് കുത്തിപ്പൊട്ടിക്കുന്നു. തപസ്സ് ചെയ്തുകൊണ്ടിരുന്ന ച്യവന മഹർഷിയുടെ കണ്ണുകളാണ് അവൾ പൊട്ടിച്ചത്. ഇതോടെ നാട്ടിലെങ്ങും ദുർലക്ഷണങ്ങളായി. പരിഹാരം തേടി സമീപിച്ച മഹാരാജാവിനോട് മകൾ സുകന്യയെ വിവാഹം ചെയ്ത് തരാനാണ് ച്യവനമഹർഷി ആവശ്യപ്പെട്ടത്. സുകന്യ ഇതിന് തയ്യാറാവുന്നു. വിരൂപനും അന്ധനുമായ പതിയെ സുകന്യ ശുശ്രൂഷിച്ചുപോന്നു. ഇതിനിടെ ദേവവൈദ്യന്മാരായ അശ്വനികുമാരന്മാർ സുകന്യയെ പരീക്ഷിക്കുന്നു. ച്യവനനോടൊപ്പം ഒരേ രൂപത്തിൽ അവർനിന്നു. മൂവരിൽ നിന്നും സ്വന്തം ഭർത്താവിനെ സുകന്യ തിരിച്ചറിഞ്ഞു. ഇതിൽ പ്രസാദിച്ച അശ്വനികുമാരന്മാർ ച്യവനന്റെ യൗവ്വനം വീണ്ടെടുത്തു. 

25 March 2020

ജമദഗ്നിയും പരശുരാമനും

ജമദഗ്നിയും പരശുരാമനും

കുശാംബൻറെ പുത്രനായ ഗാഥിക്ക് സത്യവതി പുത്രിയായി പിറന്നു. അവളെ വേൾക്കാൻ ഋചീകൻ എന്ന മഹർഷി നൽകിയത് വരുണപ്രസാദത്താൽ നേടിയ ഒറ്റക്കാതു കറുത്ത ആയിരം കുതിരകൾ. തനിക്കൊപ്പം തൻറെ മാതാവിനു കൂടി പുത്രഭാഗ്യമുണ്ടാകണമെന്ന സത്യവതിയുടെ ആഗ്രഹത്താൽ മഹർഷി ഒരു ഹോമക്രീയ ചെയ്ത പ്രസാദം രണ്ടു പാത്രത്തിലാക്കി  മന്ത്രം ചൊല്ലി നൽകി. ബ്രഹ്മതേജസ്സടങ്ങിയ പ്രസാദം സത്യവതിക്കും ക്ഷാത്രതേജസ്സടങ്ങിയ പ്രസാദം മാതാവിനുമായി നല്കി. പക്ഷേ പ്രസാദം അവർ മാറികഴിച്ചു. ഫലമായി സത്യവതി ജന്മം നല്കിയ ജമദഗ്നി ക്ഷാത്രതേജസ്വിയും മാതാവ് ജന്മം നല്കിയ വിശ്വാമിത്രൻ ബ്രഹ്മതേജസ്വിയുമായി.

ജമദഗ്നി മഹർഷി രേണുകയിൽ അനുരക്തനായി . അവർ വിവാഹിതരായി നർമ്മദാതീരത്തെ ആശ്രമത്തിൽ കഴിഞ്ഞു. അവർക്ക് നാലുപുത്രന്മാർ പിറന്നു, ഋമണ്വൻ, സുഹോത്രൻ, വസു, വിശ്വവസു, ഒടുവിൽ പരശുരാമനും. 

ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി ബ്രഹ്മാവിനെ ചെന്നു കണ്ടു പറഞ്ഞപ്പോൾ ദേവന്മാരോടൊപ്പം ബ്രഹ്മാവും ഭൂമി ദേവിയും വിഷ്ണു ഭഗവാനെ കണ്ട് സങ്കടം പറഞ്ഞു. ഭഗവാൻ ജമദഗ്നിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു
ഭൂഭാരം തീർക്കാമെന്ന് പറഞ്ഞു. അങ്ങനെ രേണുകയിൽ വിഷ്ണു അവതാരമായി പരശുരാമൻ പിറന്നു. 

ഒരിക്കൽ, വിശ്വകർമ്മാവ് വിഷ്ണുവിനും ശിവനും വളരെ ഭാരിച്ച ഓരോ വില്ല് നിർമ്മിച്ച് നല്കി. ശിവചാപം ശിവ ഭഗവാൻ ജനകരാജനു നല്കി. വിഷ്ണു ഭഗവാൻ തൻറെ വൈഷ്ണവ ചാപം ഋചീകനു നല്കി. അതുവഴി ജമദഗ്നിക്കും ജമദഗ്നിയിൽ നിന്നും പരശുരാമനിലും എത്തിച്ചേർന്നു.

ഒരു പ്രഭാതത്തിൽ, നദിയിൽ ജലം ശേഖരിക്കാൻ പോയ രേണുക സാല്വരാജാവായ ചിത്രരഥനും പത്നിയും നീരാടുന്നതു കണ്ടു. ആ ദമ്പതിമാരുടെ അഭൗമസൗന്ദര്യം നോക്കി നിന്നു പോയ രേണുക ആശ്രമത്തിൽ മടങ്ങി വരാൻ വൈകി. രേണുക സത്യം പറഞ്ഞു എങ്കിലും കോപം അടങ്ങാത്ത മഹർഷി മക്കളോട് മാതാവിനെ വധിക്കാൻ പറഞ്ഞു. നാലു മക്കളും കഴിയില്ല എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ പരശുരാമൻ തൻറെ മഴുവിനാൽ മാതാവിനെ വധിച്ചു. തൻറെ ആജ്ഞ നിറവേറ്റിയ മകനോട് ഇഷ്ടവരം ചോദിച്ചു കൊളളാൻ ജമദഗ്നി ആവശ്യപ്പെട്ടു. അമ്മയെ ജീവിപ്പിക്കാൻ ആവശ്യപ്പെട്ട മകന് മഹർഷി അത് സാധിച്ചു കൊടുത്തു. 

രാവണവധം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് മടങ്ങിയ രാമനെ അനുഗമിച്ച മഹർഷിമാരിൽ ജമദഗ്നിയുമുണ്ടായിരുന്നു. ആർച്ചികൻ, ഭാർഗ്ഗവൻ, ഭൃഗുശാർദ്ദലൻ, ഭൃഗുശ്രേഷ്ഠൻ, ഭൃഗുത്തമൻ, ഋചീകപുത്രൻ എന്നിവ ജമദഗ്നിക്കു പര്യായങ്ങൾ. 

തിലോത്തമയുടെ ശാപത്താൽ സഹസ്രാനീകൻറെ പത്നിയായ മൃഗാവതിക്ക് പതിനാലു വർഷം ഭർത്താവിനെ പിരിയേണ്ടിവന്നു. ഗർഭിണിയായിരിക്കേ ഒരു കൂറ്റൻ പരുന്ത് റാഞ്ചികൊണ്ടു പോയി ഉദയപർവ്വതത്തിലുപേഷിച്ച മൃഗാവതി ഒരു പെരുമ്പാമ്പിൻറെ  പിടിയിലായി. ഒരു ദിവ്യപുരുഷൻ അവളെ രക്ഷിച്ച് ജമദഗ്നിയുടെ ആശ്രമത്തിൽ എത്തിച്ചു. അവൾക്ക് പിറന്ന പുത്രന് നാമം ഉദയനൻ. ഒരിക്കൽ ഒരു സർപ്പത്തെ പാമ്പാട്ടിയിൽ നിന്നു രക്ഷിക്കുന്നതിനു പ്രതിഫലമായി തൻറെ കൈയിലെ വള നല്കി. സഹസ്രാനീകൻറെ കൊട്ടാരത്തിൽ എത്തിയ ആ പാമ്പാട്ടിയുടെ കൈയ്യിലെ വള മൃഗാവതിയുടെതെന്ന് തിരിച്ചറിഞ്ഞ രാജാവ് ജമദഗ്നിയുടെ ആശ്രമത്തിലെത്തി ഭാര്യയെയും മകനേയും കൊട്ടാരത്തിൽ എത്തിച്ചു. 

ഒരിക്കൽ നായാട്ടു കഴിഞ്ഞു തളർന്നെത്തിയ കാർത്തവീര്യാർജുനനും പരിവാരങ്ങൾക്കും അത്ഭുതധേനുവായ സുശീലയുടെ സഹായത്തോടെ ജമദഗ്നി മഹർഷി രാജകീയവിരുന്ന് നല്കി. സുശീലയിൽ മോഹമുദിച്ച കാർത്തവീര്യാർജുനൻ പശുവിനെ സ്വന്തമാക്കാൻ അർദ്ധരാജ്യം വരെ നല്കാമെന്ന് പറഞ്ഞു. മഹർഷി പശുവിനെ നല്കിയില്ല. മഹർഷിയെ കാർത്തവീര്യാർജ്ജുനൻറെ മന്ത്രിയായ ചന്ദ്രഗുപ്തൻ വധിച്ചു. മരിച്ചു കിടക്കുന്ന ഭർത്താവിനെ നോക്കി രേണുക ഇരുപത്തൊന്നുവട്ടം മാറത്തടിച്ച് നിലവിളിച്ചു. അതുകണ്ട് പരശുരാമൻ ഇരുപത്തൊന്ന് പ്രാവശ്യം ഭൂപ്രദക്ഷിണം ചെയ്യത് ക്ഷത്രിയന്മാരെ മുച്ചൂടും മുടിക്കുമെന്ന് ശപഥം ചെയ്തു. 

ജമദഗ്നിയുടെ ശരീരം ചിതയിലാകവേ ശുക്രമഹർഷി വന്നു ജീവിപ്പിച്ചു. സുശീല സ്വന്തം ശക്തിയാൽ മറഞ്ഞു. സുശീലയുടെ കുട്ടിയെ കാർത്തവീര്യാർജുനൻറെ മഹീഷ്മതി ആക്രമിച്ചു കാർത്തവീര്യാർജുനനെയും കുറേ പുത്രന്മാരെയും വധിച്ചു പരശുരാമൻ വീണ്ടെടുത്തു. പരശതം ജീവനൊടുക്കിയതിൻറെ പാപം തീരാൻ മഹേന്ദ്രപുരിയിൽ പോയി തപസ്സു ചെയ്യാൻ പരശുരാമനോട് ജമദഗ്നി ആവശ്യപ്പെട്ടു. രാമൻ ആശ്രമത്തിൽ ഇല്ലാ എന്നറിഞ്ഞ് കാർത്തവീര്യാർജുനൻറെ പുത്രൻ ശൂരസേനൻ മഹർഷിയുടെ തല വെട്ടിയെടുത്തു. രേണുക ജീവനൊടുക്കി. അതോടെ രാമൻ ക്ഷത്രിയ കുലാന്തകനായി മാറി.

ചിരജ്ഞീവിയായ ഭാർഗ്ഗവരാമ ചൈതന്യം ഭൂമിദേവിക്കു തുണയായി എക്കാലവും 'ഭാർഗ്ഗവക്ഷേത്ര ' ത്തിൽ കുടികൊളളുന്നു.

വിഷ്ണുഭഗവാന്റെ അവതാരങ്ങളില്‍വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍. 

നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിേേഗ്രാഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. വേദമാതാവെന്ന് പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ഋഷിയായിരിക്കുന്ന വിശ്വാമിത്രനും തന്ത്രവിദ്യയുടെ ആചാര്യനായിരിക്കുന്ന പരശുരാമനും തമ്മില്‍ ഒരു സഹോദരൂഢബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. പുരുരവസ്സിന്റെ വംശത്തില്‍ പിറന്ന കൗശികന്റെ പുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി പരിണയിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. 

അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും പിന്നെ സ്വഭാര്യയായ സത്യവതിക്ക് ബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും നല്‍കി.  വിധിവൈപരീധ്യംകൊണ്ട് അവര്‍ പായസത്തെ മാറി കഴിച്ചു. അങ്ങിനെ കൗശികന്റെ പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു. സ്വപുത്രനായ ജമദഗ്നിയെ ഋചീകമുനി തന്റെ  തപശക്തികൊണ്ട് ബ്രാഹ്മണസ്വഭാവത്തോടുകൂടി യവനാക്കി. പക്ഷേ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു. ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. 

അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. ഒരിക്കല്‍ രേണുക ജലം കൊണ്ടുവരുന്നതിനായി നര്‍മ്മദയിലേക്കു പോയി. ഈ സമയത്ത് അവിടെ സ്‌നാനം ചെയ്യുകയായിരുന്ന ചിത്രരഥന്‍ എന്ന ഗന്ധര്‍വനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. രേണുക തിരികെയെത്തിയപ്പോള്‍ ജമദഗ്നി കാര്യങ്ങളെല്ലാം ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കുകയും പത്‌നിയുടെ ശിരസ് ഛേദിച്ചു കളയുവാന്‍ പുത്രന്മാരോട് പറയുകയും ചെയ്തു. പക്ഷേ ആരുംതന്നെ അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ ആ കൃത്യത്തെ നിര്‍വഹിച്ചു. സന്തുഷ്ടനായ ജമദഗ്നി ഇഷ്ടമുള്ള വരത്തെ വരിച്ചുകൊള്ളുവാന്‍ പരശുരാമനോടു പറഞ്ഞു. അമ്മയെ ജീവിപ്പിച്ചുകിട്ടണമെന്ന് പരശുരാമന്‍ അപേക്ഷിച്ചു. അതനുസരിച്ച് മുനി രേണുകയ്ക്ക് പുനര്‍ജന്മം നല്‍കി പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങിനെ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെകൊണ്ട് വരികയും ചെയ്തു. ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു.

 പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു. 

താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുകയും ചെയ്തു. കുരുക്ഷേത്രത്തിന്റെ സമീപത്തുള്ള ആ പുണ്യസ്ഥലം സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു. ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാ ന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. 

അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു. പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. പരശുരാമനെകുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. 

ശ്രീരാമന്‍ സീതയെ പരിണയിച്ച് ദശരഥാദികളോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ഗമധ്യേ പരശുരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി ശ്രീരാമനോട് ഇപ്രകാരം ചോദിച്ചു. '' ഭവാന്‍ ജനകരാജധാനിയില്‍വെച്ച് ശൈവചാപത്തെ കുലച്ചുവെന്ന് കേട്ടിരിക്കുന്നു. ഈ വൈഷ്ണവ ചാപത്തെ കുലയ്ക്കുവാന്‍ ഭവാന് സാധിക്കുമോ?''. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങികുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ സ്വതപശക്തിയെ തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. സന്തുഷ്ടനായ പരശുരാമന്‍ സ്വതപശക്തിയെ ശ്രീരാമന് നല്‍കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി. ഭീഷ്മരെയും കര്‍ണ്ണനെയും ആയുധവിദ്യ അഭ്യസിപ്പിച്ചത് പരശുരാമനാണെന്ന് മഹാഭാരതം പറയുന്നു.

 ഭീഷ്മര്‍ അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായി പരശുരാമന്‍ അദ്ദേഹത്തോട് യുദ്ധത്തിന് വരികയുണ്ടായി. തുടര്‍ന്ന് ദേവന്‍മാരും പിതൃക്കളും ഗംഗാദേവിയും അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഭീഷ്മര്‍ പരശുരാമനോടുള്ള യുദ്ധം അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍വീണ് പ്രണമിക്കുകയും ചെയ്തു. പരശുരാമന്‍ കര്‍ണനും തമ്മിലുള്ള ചരിത്രം ഇപ്രകാരമാണ് പറയുന്നത്. കര്‍ണന്‍ താന്‍ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണനാണെന്ന് പറഞ്ഞ് പരശുരാമന്റെ അടുക്കല്‍ ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാന്‍ ചെന്നു. ഒരുനാള്‍ പരശുരാമന്‍ കര്‍ണന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് അളര്‍ക്കന്‍ എന്നുപേരോടുകൂടിയ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം കുടിക്കുവാന്‍ തുടങ്ങി.

 ഗുരുവിന് നിദ്രാഭംഗം വരരുതല്ലോ എന്നു കരുതി കര്‍ണന്‍ വേദന സഹിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഉറക്കമുണര്‍ന്ന പരശുരാമന്‍ അതുകണ്ട് ബ്രാഹ്മണന് സാധ്യമല്ല എന്നു പറഞ്ഞു. പരശുരാമന്റെ ആജ്ഞ കേട്ടു ഭയചകിതനായ കര്‍ണ്ണന്‍ സത്യമെല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ പരശുരാമന്‍, ശത്രുവിനോടു എതിരിടുമ്പോള്‍ ഞാന്‍ ഉപദേശിച്ച ബ്രഹ്മാസ്ത്രവിദ്യ നിഷ്ഫലമായി പോകട്ടെയെന്ന് കര്‍ണ്ണനെ ശപിച്ചു. ഈ ശാപത്തിന്റെ ഫലമായാണ് കര്‍ണ്ണന് ബ്രഹ്മാസ്ത്രത്തെ അര്‍ജ്ജുനന് നേരെ പ്രയോഗിക്കാന്‍ സാധിക്കാതെ പോയത്.

ദത്താത്രേയമഹർഷി

ദത്താത്രേയമഹർഷി
 
മഹാവിഷ്ണുവിൻറെ അവതാരമായി അത്രി മഹർഷി പത്നിയായ അനസൂയയിൽ ദത്താത്രേയൻ പിറന്നു. ശിവൻ ദുർവാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയ പുത്രന്മാരായി. 

അത്രീ പത്നിയായ അനസൂയയുടെ പാതിവ്രത്യം പരീക്ഷിക്കാനായി  മഹർഷി വേഷത്തിലെത്തിയ ത്രിമൂർത്തികൾ തങ്ങൾക്ക് നഗ്നയായി ഭക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തൻറെ തപശക്തിയാൽ ത്രിമൂർത്തികളെ കുഞ്ഞുങ്ങളാക്കി പാൽ നല്കി. ദേവന്മാരെ തേടി വന്ന ദേവികളോട്, പൂർവ്വരൂപം ലഭിക്കാനായി ത്രീമൂർത്തികൾ തനിക്ക് മക്കളായി ജനിക്കണമെന്ന വരവും വാങ്ങി ത്രിമൂർത്തികളെ പൂർവ്വസ്ഥിയിലാക്കിയെന്ന് ഒരു കഥ. ശീലാവതിയുടെ ശാപത്തിൽ നിന്നും സൂര്യനെ രക്ഷിക്കാൻ ത്രിമൂർത്തികൾ അനസൂയയെ സമീപിച്ചെന്നും അപ്പോൾ ത്രിമൂർത്തികൾ തനിക്ക് മക്കളാകണമെന്ന വരവും വാങ്ങി സൂര്യനെ രക്ഷിച്ചു എന്ന് മറ്റൊരു കഥ. 

കാർത്തവീര്യാർജ്ജുനന് സഹസ്രകരം നല്കിയത് ദത്താത്രേയനാണ്. ദത്താത്രേയ ആശ്രമത്തിൽ നിന്നും മന്ത്രജലകുംഭം മോഷ്ടിച്ച രാവണനെ " നിൻറെ തല ഒരിക്കൽ വാനരന്മാർ ചവിട്ടി മെതിക്കും " ശപിച്ചു. 

ഒരിക്കൽ ശിവപാർവതിമാർ നന്ദവനത്തിലെത്തി. കല്പവൃഷത്തിൻറെ മാഹാത്മ്യം മനസ്സിലാക്കിയ പാർവതി തനിക്ക് ഒരു പുത്രിയെ നല്കാൻ ആവശ്യപ്പെട്ടു. കല്പവൃഷം സമ്മാനിച്ച പുത്രിയാണ് അശോകസുന്ദരി. അവൾക്ക് ഭർത്താവായി ഇന്ദ്രതുല്യനായ നഹുഷൻ എത്തിച്ചേരുമെന്ന് അനുഗ്രഹിച്ചു നഹുഷൻറെ പിറവിക്കു മുമ്പേ ഹുണ്ഡാസുരൻ അവളെ മോഹിക്കുകയും ഒരു സുന്ദരിയുടെ വേഷത്തിൽ വന്ന് അവളെ തൻറെ കൊട്ടാരത്തിൽ കൊണ്ട് പോവുകയും ചെയ്തു. ചതി മനസ്സിലാക്കിയ അശോകസുന്ദരി നഹുഷനാൽ ഹുണ്ഡൻ വധിക്കപ്പെടുമെന്ന് ശപിച്ചിട്ട് മറഞ്ഞു. ആയുസ്സെന്ന രാജാവിന് മക്കളില്ലായിരുന്നു. ദത്താത്രേയനെ ശരണമടഞ്ഞ രാജാവിന് മഹർഷി ഒരു ദിവ്യഫലം കൊടുത്തു. അത് കഴിച്ച റാണി ഇന്ദുമതി നഹുഷന് ജന്മം നല്കി. പക്ഷേ ഹുണ്ഡാസുരൻ കുഞ്ഞിനെ തട്ടിയെടുത്ത് ഭാര്യയെ ഏല്പിച്ചു കറിവച്ച് നല്കാനായി. എന്നാൽ കുഞ്ഞിനെ കൊല്ലാൻ മനസ്സു വരാതെ ഹുണ്ഡൻറെ ഭാര്യ വിപുലയും അടുക്കളക്കാരി മേഖലയും കൂടെ കുട്ടിയെ രക്ഷിക്കാൻ അടുക്കളകാരനെ ഏല്പിച്ചു. ശേഷം കാട്ടിറച്ചി പാകം ചെയ്ത് നല്കി.

 അടുക്കളക്കാരൻ കുഞ്ഞിനെ വസിഷ്ഠാശ്രമത്തിൽ കൊണ്ട് ചെന്ന് കിടത്തി. നഹുഷനെന്ന് പേരിട്ട് മഹർഷി വളർത്തി. ഒരിക്കൽ വനത്തിൽ ചമത ശേഖരിക്കാൻ പോയ നഹുഷൻ ദേവചാരണന്മാരിൽ നിന്നും തൻറെ ജന്മകഥ കേട്ടറിഞ്ഞ് മഹർഷിയോട് ചോദിച്ച് എല്ലാം മനസ്സിലാക്കി ഹുണ്ഡാസുരനെ വധിച്ചു അശോകസുന്ദരിയെ വിവാഹം കഴിച്ചു. നഹുഷന് പുത്രനായി പ്രസിദ്ധനായ യയാതി പിറന്നു. എല്ലാ മഹാമുനി ദത്താത്രേയൻറെ അനുഗ്രഹസിദ്ധിയാൽ ആയിരുന്നു. 

പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌,

 അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു. ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌.

 അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തുവര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടുകൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ സ്വപത്നിമാരെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. 

അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടുകൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃഭാവത്തോടുകൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു.

 ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു. ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌. അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌. ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം.

ദധീചി മഹർഷി

ദധീചി മഹർഷി

ഭൃഗു മഹർഷിയുടെ പുത്രനായിരുന്നു ദധീചൻ അഥവാ ദധീചി. മറ്റൊരാൾക്കു കൈമാറിയാൽ തല ഛേദിക്കപ്പെടും എന്ന താക്കീതോടെ ഇന്ദ്രൻ മഹർഷിക്ക് ഉപദേശിച്ച വിദ്യ, മഹർഷി അശ്വനി ദേവകൾക്ക് പകർന്നു നല്കി. ഗുരു ' തല കളഞ്ഞു ' പകർന്നു നൽകിയ അറിവിനു പകരം ഗുരുവിൻറെ തല രക്ഷിക്കാൻ തീരുമാനിച്ചു. ഇന്ദ്രൻ വാൾ ചുഴറ്റിയെത്തിയപ്പോൾ ദധീചൻറെ കഴുത്തിലെ കുതിരത്തല കണ്ട് ആ കുതിരത്തല ഛേദിച്ചു. ശേഷം അശ്വിനി ദേവതകൾ ഗുരുവിൻറെ യഥാർത്ഥ തല തന്നെ അദ്ദേഹത്തിന് നല്കി രക്ഷിച്ചു. 

ദധീചിയുടെ ശരീരം ലോഹസത്തിനാൽ നിർമ്മിക്കപ്പെട്ടൈത്രേ. മഹർഷിയുടെ തപസ്സിൽ അസ്വസ്ഥനായ ഇന്ദ്രൻ അലംബുഷയെന്ന ദേവാംഗനയെ തപസ്സ് മുടക്കാൻ അയച്ചു. അളവിൽ കാമം ഉദിച്ച മുനിയുടെ രേതസ്സ് സരസ്വതി നദിയിൽ വീണു. സരസ്വതി നദിയുടെ പുത്രനെ മുനി സാരസ്വതൻ എന്നു നാമം നല്കി. ഒരു വ്യാഴവട്ടക്കാലം മഴപെയ്യുന്നില്ലെങ്കിൽ സാരസ്വതൻറെ കനിവാൽ മഴ പെയ്യുമെന്ന് വരവും നല്കി. 

വസിഷ്ഠകുലജാതനായ ധനഞ്ജയൻ എന്ന ബ്രാഹ്മണന് ആറു ഭാര്യമാരിൽ നൂറു പുത്രന്മാരും ശാലക എന്ന ഭാര്യയിൽ കരുണൻ എന്ന പുത്രനും ജനിച്ചു. നൂറു പുത്രന്മാരും സമ്പത്തിനായി തമ്മിലടിയായിരുന്നു. കരുണൻ മഹർഷിയായി. ഒരിക്കൽ മറ്റു മഹർഷിമാരോടൊപ്പം ഭവനാശിനീ തീരത്ത് നരസിംഹമൂർത്തി ദർശനത്തിനെത്തിയ കരുണൻ ഒരു ബ്രാഹ്മണൻറെ മുന്നിൽ ഇരുന്ന ചെറുനാരങ്ങ എടുത്തു അതിൻറെ സുഗന്ധം ആസ്വദിച്ചു. അത് കണ്ട് മറ്റു ബ്രാഹ്മണർ നീ നൂറു വർഷം ഈച്ചയായി പിറക്കട്ടെയെന്ന് ശപിച്ചു. ദധീചി മഹർഷിയാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. 

കരുണൻ എന്ന ഈച്ച തൻറെ അവസ്ഥയെകുറിച്ച് ഒരുവിധം ഭാര്യയെ ബോദ്ധ്യപ്പെടത്തി. ഈച്ച , ഈച്ചയുടെ സ്വഭാവം കാണിച്ചു ചിലർ അതിനെ എണ്ണയിൽ ചാടിച്ചു. കരുണൻറെ ഭാര്യ സുചിസ്മിത , ചത്ത ഈച്ചയെ മടിയിൽ വച്ച് കരയുന്നത് കണ്ട് അരന്ധതീ ദേവീ മൃത്യുഞ്ജയ മന്ത്രം ധ്യാനിച്ച് ഒരു നുളളു ഭസ്മം ഇട്ട് ഈച്ചയെ ജീവിപ്പിച്ചു. നൂറുകൊല്ലാം ആവാറായപ്പോൾ ഈച്ച വീണ്ടും കൊല്ലപ്പെട്ടു. സുചിസ്മിത ദധീചിയെ സമീപിച്ചു . അദ്ദേഹം ഭസ്മം കയ്യിലെടുത്ത് ശിവസ്തതിയോടെ ഈച്ചയുടെ ശരീരത്തിലിട്ടു. അതോടെ ശാപമോചിതനായ കരുണനും ഭാര്യയും ദധീചിയെ നമസ്ക്കരിച്ച് ആശ്രമത്തിലേയ്ക്ക് മടങ്ങി. 

വജ്രായുധ നിർമ്മിതിക്കായി ബ്രഹ്മാവിൻറെ ഉപദേശപ്രകാരം ഇന്ദ്രൻ ദധീചി മഹർഷിയോട് അദ്ദേഹത്തിന്റെ അസ്ഥി യാചിച്ചു വാങ്ങുകയുണ്ടായി. ദേവലോക സംരക്ഷണത്തിനായി മഹർഷി തൻറെ അസ്ഥി നല്കി. വജ്രായുധത്തിൻറെ സഹായത്താൽ ഇന്ദ്രൻ വൃത്രാസുരനെ വധിച്ച് ദേവലോകം വീണ്ടെടുത്തു.

സ്ഥാനേശ്വരം ശിവക്ഷേത്രം

വിഷ്ണവിനെപ്പോലെ സ്വയം വിശ്വരൂപം കാണിച്ച അതുല്യ പ്രഭാവനായ ഒരു ശിവഭക്തനാണ് ദധീചി മഹർഷി.ഈ ദധീചിയുടെ അസ്ഥിയിൽ നിന്നുമാണ് ഇന്ദ്രന്റെ വജ്രായുധം നിർമ്മിച്ചിട്ടുള്ളത് . അസ്ഥിയെടുത്ത ശേഷം മരണമടഞ്ഞ ദധീചിയെ ശിവന്റെ നിർദ്ദേശമനുസരിച്ചു ശുക്റാചാര്യർ പുനർജ്ജീവിപ്പിച്ചു .

ദധീചി-ക്ഷുപ യുദ്ധംതിരുത്തുക
ഒരിക്കൽ ദധീചീ ഋഷിയും, അദ്ദേഹത്തിൻറെ സുഹൃത്തായ ക്ഷുപ രാജാവും തമ്മിൽ ഒരു വാഗ്വാദമുണ്ടായി. ബ്രാഹ്മണനോ ക്ഷത്രിയനോ ശ്രേഷ്ഠൻ ? ഇതായിരുന്നു തർക്കവിഷയം.

ബ്രാഹ്മണനെന്നു ദധീചിയും, ക്ഷത്രിയനെന്നു ക്ഷുപനും വാദിച്ചു. കോപം പൂണ്ട ദധീചി, ക്ഷുപനെ ശിരസ്സിൽ പ്രഹരിക്കുന്നു. ക്ഷുപൻ ദധീചിയെ വജ്റം കൊണ്ട് താഡിച്ചു. ദധീചി ബോധരഹിതനായി .
ഈ ക്ഷുപൻ, മുൻപ് ബ്രഹ്മലോകത്തിൽ വസിച്ചിരുന്നു. ജനനത്തിനു മുൻപ് തന്നെ, ബ്രഹ്മത്വം നേടിയ അദ്ദേഹം തികഞ്ഞ വിഷ്ണുഭക്തനും, ഇന്ദ്രനിൽ നിന്നും വജ്റായുധം കൈവശപ്പെടുത്തിയ മഹാനും ആയിരുന്നു. ഇത്തരത്തിൽ ശ്രേഷ്ഠ്ടനായ ക്ഷുപനെ ബ്രഹ്മാവ്‌ പോലും ഭയന്നിരുന്നു .
ഇനി ദധീചിയുടെ കാര്യം നോക്കാം. ബോധരഹിതനായ ദധീചി, ബോധം തെളിഞ്ഞപ്പോൾ ശുക്റനെ ഭജിക്കുന്നു . ശുക്റൻ പ്രത്യക്ഷനായി ദധീചിയെ പൂർവ്വസ്ഥിതിയിലാക്കി , മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. ഇത്തരത്തിൽ ദധീചി ശിവനെ തപം ചെയ്തു ചിരഞ്ജീവിയായും സിദ്ധനായും തീര്ന്നു. ക്ഷുപൻ വീണ്ടുമെത്തി ദധീചിയെ വജ്രം കൊണ്ട് പ്രഹരിച്ചുവെങ്കിലും, ദധീചിക്കു ഒന്നും സംഭവിച്ചില്ല . 

നിരാശനായ ക്ഷുപൻ വിഷ്ണുഭഗവാനെ ഭജിച്ചു .വിഷ്ണു അദ്ദേഹത്തിനു പ്രത്യക്ഷനായി. അദ്ദേഹം ഭഗവാനോട് ദധീചിയുടെ ധിക്കാരത്തെക്കുറിച്ച് പറഞ്ഞു. ദധീചിയെ ഒരു പാഠം പഠിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് ; ശിവപ്രഭാവം തനിക്കറിയാമെന്നും ശിവഭക്തന്മാരെ എതിരിടുവാൻ പ്രപഞ്ചത്തിലാർക്കും കഴിയില്ലെന്നും വിഷ്ണു ഭഗവാൻ ക്ഷുപനു താക്കീതു നൽകി. ശിവാനുഗ്രഹം കൊണ്ടാണ് ശ്രീരാമാവതാരത്തിൽ തനിക്കു രാവണവധം സാധ്യമായത്. അതുപോലെ ശിവന്റെ അനുഗ്രഹവും മൗനമായ അനുവാദവും കൊണ്ടാണ് കൃഷ്ണാവതാരത്തിൽ തനിക്കു ബാണാസുരനെ വിജയിക്കുവാനും കഴിഞ്ഞത് . അതിനാൽ ശിവഭക്തന്മാരോടുള്ള കോപം ഒഴിവാക്കണമെന്നു വിഷ്ണു സ്വന്തം ഭക്തനായ ക്ഷുപനു താക്കീതു നൽകി. എന്നാൽ ക്ഷുപൻ തന്റെ വാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ വിഷ്ണു സമ്മതിച്ചു .

ദധീചിയും വിഷ്ണുവും ക്ഷുപനു വേണ്ടി , വിഷ്ണു ഒരു ബ്രാഹ്മണ വേഷത്തിൽ ദധീചിയെ എതിരിടാനായി പോയി .

 ദധീചിയുടെ അടുത്തെത്തിയ വിഷ്ണു , ഇങ്ങനെ പറഞ്ഞു . " ഹേ ബ്രഹ്മര്ഷേ, അങ്ങ് വലിയ ശിവഭക്തനെന്നു അറിയാം. ഞാൻ അങ്ങയോടു വരം ചോദിച്ചു വന്നതാണ്. അങ്ങ് അത് തരാൻ യോഗ്യനാണ്. എനിക്ക് വരം തരിക."
ദധീചി ബ്രാഹ്മണനോട് അറിയിച്ചു : " അങ്ങ് ആരാണെന്ന് ഞാൻ അറിയുന്നു . അങ്ങയെ എനിക്ക് ഭയമില്ല. ഇപ്പോൾ ബ്രാഹ്മണരൂപത്തിൽ അങ്ങിവിടെ വന്നിരിക്കുന്നു. ഈ രൂപം ത്വെജിക്കുക. ക്ഷുപന്റെ ഇഷ്ട്ടദേവനായ അങ്ങ്, ഭക്തവാത്സല്യം കൊണ്ടാണ് ഇങ്ങനെ വന്നിരിക്കുന്നത്. പിനാകപാണിയായ മഹാദേവന്റെ സത്യപ്രഭാവം നിമിത്തം ആരിൽ നിന്നും എനിക്ക് ഭയമുണ്ടാവുകയില്ല. ശിവഭക്തനായ ഞാൻ ആരെയും ഭയക്കുന്നില്ല ." ഇതുകേട്ട് വിഷ്ണു കുപ്തനായി. 

ദധീചിയെ വധിക്കാനായി സുദർശനചക്രമെടുത്തു . ദധീചി അക്ഷോഭ്യനായിരുന്നു. ശിവനിൽ നിന്നും വിഷ്ണുവിന് ലഭിച്ചതാണ് സുദർശനം. അത് ശിവഭക്തന്മാരെ ഉപദ്രവിക്കുകയില്ലെന്നു ദധീചി പറഞ്ഞു. തുടർന്ന്, ദധീചിയുടെ ശിവഭക്തി പ്രഭാവത്താൽ സുദർശനചക്രത്തിന്റെ അഗ്രഭാഗം തുളഞ്ഞുപോയി. ഇതുകണ്ട് ഭഗവാൻ പലതരം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു. എന്നാൽ അവയെല്ലാം ദധീചി നിഷ്ഫലമാക്കി. ദേവന്മാരും വിഷ്ണുവിനെ സഹായിക്കാനെത്തി. എന്നാൽ ദധീചിയുടെ ശിവമന്ത്ര പ്രഭാവത്താൽ അവരെല്ലാം പേടിച്ചു പാലായനം ചെയ്തു .ഇത് കണ്ടു , മഹാവിഷ്ണു തന്റെ വിശ്വരൂപം ധരിച്ചു . അപ്പോൾ ലോകത്തുള്ള സര്വ്വതും വിഷ്ണുവിൽ പ്രകടമായി കണ്ടു . 

ഇത് കണ്ട ദധീചി , തന്റെ യോഗശക്തിയാൽ, വിഷ്ണുവിനും വിശ്വരൂപം കാണിച്ചു കൊടുത്തു . സകല സൃഷ്ട്ടികളും ദധീചിയുടെ ദേഹത്ത് പ്രകടമായി. വിഷ്ണു വീണ്ടും യുദ്ധത്തിനു തയ്യാറായെങ്കിലും, ബ്രഹ്മാവ്‌ പ്രത്യക്ഷനായി വിഷ്ണുവിനോട് ശിവമഹിമ അറിയിച്ചു. ഇത് കേട്ട് വിഷ്ണു, മഹേശ്വരനെ നമസ്കരിച്ചു അന്തര്ധാനം ചെയ്തു. ഇതുകണ്ട് അഹങ്കാരം തീര്ന്ന ക്ഷുപൻ, ദധീചിയെ വന്ദിച്ചു മാപ്പ് ചോദിച്ചു. ദധീചി ക്ഷുപനെ അനുഗ്രഹിച്ചു .
ഈ സംഭവം നടന്ന സ്ഥലം, സ്ഥാനേശ്വരം എന്ന് അറിയപ്പെടുന്നു. ഹര്യാനയിലെ താനേശ്വർ ആണ് സ്ഥാനേശ്വരം.

ദുർവാസാവ്

ദുർവാസാവ്

അനസൂയക്കും അത്രിമഹർഷിക്കും ശിവാംശത്തിൽ പിറന്ന പുത്രനാണ് ദുർവാസാവ് അഥവാ ദുർവാസസ്സ്. 

ദുർവാസാവ് മഹർഷിയുടെ ജനനത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ നിലവിലുണ്ട്. ശീലാവതിയുടെ ശാപത്തിൽ നിന്നും സൂര്യദേവനെ മോചിപ്പിക്കാൻ ത്രിമൂർത്തികൾ അനസൂയയുടെ സഹായമഭ്യർത്ഥിച്ചു . ശീലാവതിയെ കൊണ്ട് ശാപം പിൻവലിച്ച അനസൂയ ത്രീമൂർത്തികൾ മക്കളായി പിറക്കണമെന്ന് വരം ആവശ്യപ്പെട്ടു എന്നും അതിനാൽ ശിവാംശമായി ദുർവാസാവ് മഹർഷി ജനിച്ചു എന്നും ഒരു കഥ. അനസൂയയടെ പാതിവ്രത്യം പരീക്ഷിക്കാൻ വന്ന ത്രിമൂർത്തികളെ അനസൂയ തപശക്തിയാൽ കുഞ്ഞുങ്ങളാക്കിയെന്നും, പൂർവ്വരൂപം ലഭിക്കാൻ അനസൂയയുടെ മക്കളായി ജനിക്കാമെന്ന വരം നല്കിയെന്നും ഒരു കഥ. ബ്രഹ്മമഹീശ്വരന്മാർ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ കോപാകുലനായ ശിവരൂപം കണ്ട് പാർവതി പരിഭ്രമിച്ചെന്നും, അത് മനസ്സിലാക്കിയ പരമേശ്വരൻ, ദുർവാസഹേതുവായ കോപാംശത്തെ അനസൂയയുടെ ഗർഭത്തിൽ നിക്ഷേപിച്ചു എന്നും മറ്റൊരു കഥ. ബ്രഹ്മമഹേശ്വര യുദ്ധത്തിനിടയിൽ ശിവൻ നരനാരയണന്മാരെ അഭയം പ്രാപിച്ചു എന്നും നാരായണ മഹർഷിയുടെ ആവശ്യപ്രകാരം ശിവൻ മഹർഷിയുടെ ഇടതു കൈയിൽ ശൂലത്താൽ കുത്തുകയും അതിൽ നിന്നും മൂന്നു രക്തധാരകൾ പ്രവഹിക്കുകയും അതിലൊന്ന് ദുർവാസാവായി പരിണമിച്ചു എന്നും ഒരു കഥ. ത്രിപുരദഹനത്തിൽ ശിവൻ തൊടുത്തുവിട്ട അമ്പുകളിലൊന്ന് ത്രിപുരാസുരന്മാരെ നശിപ്പിച്ച ശേഷം ഒരു ബാലൻറെ രൂപത്തിൽ ശിവൻറെ മടിത്തട്ടിലേയ്ക്ക് മടങ്ങവേ , അവനെ ദുർവാസാവ് എന്ന്പേരിട്ടു എന്നും മറ്റൊരു കഥ. എന്തുതന്നെയായലും ശിവാംശവും ഉഗ്രകോപിയുമായ മഹാമഹർഷിയാണ് ദുർവാസാവ്. 

ബാലികയായിരുന്ന കുന്തി ദേവിയുടെ പരിചരണത്തിൽ പ്രസന്നനായി മഹർഷി കുന്തിദേവിക്ക് അഞ്ചുമന്ത്രങ്ങൾ  വരങ്ങളായി നല്കി. ഒരിക്കൽ ദ്വാരക സന്ദർശിച്ച ദുർവാസാവ് ശ്രീകൃഷ്ണനോട് പായസം ആവശ്യപ്പെടുകയും ചൂടു പായസം കൃഷ്ണൻറെ ദേഹത്ത് പൂശാൻ ആവശ്യപ്പെടുകയും രഥം വരുത്തി തന്നെ അതിലിരുത്തി കൃഷ്ണനും രുഗ്മിണിയും കൂടി വലിച്ച് കൊണ്ട് പോവുകയും വേണമെന്ന് ആവശ്യപ്പെട്ടു. വനാന്ത്യത്തിൽ രഥം നിർത്തിച്ചിറങ്ങിയ മഹർഷി കൃഷ്ണൻറെ ശരീരത്തിൽ പായസം പുരണ്ട ഭാഗത്തൊന്നും അമ്പുകൾ തറയ്ക്കില്ലെന്ന് അനുഗ്രഹിക്കുകയും ചെയ്തു. പായസം പുരാളാത്ത പാദാഗ്രത്തിലാണ് വേടൻറെ അമ്പ് തറച്ചത്. 

ശ്വേതകി രാജാവിൻറെ സുദീർഘമായ യാഗത്താൽ പുകയേറ്റ് കാർമ്മികരായ ബ്രാഹ്മണർ പിൻവാങ്ങിയപ്പോൾ ശിവനെ പ്രീതനാക്കിയ ശ്വേതകി ദുർവാസാവ് മഹർഷിയാൽ യാഗം പൂർത്തിയാക്കുകയും, നിരന്തരം ഹവിസ്സ് ഭക്ഷിച്ച് അജീർണ്ണം ബാധിച്ച അഗ്നിദേവൻ ഖാണ്ഡവവനം ആഹരിച്ച് ദഹനക്കേട് ശമിപ്പിച്ചു. പാണ്ഡവരുടെ വനവാസക്കാലത്ത് ദുര്യോധനൻറെ പ്രേരണയാൽ പാഞ്ചാലിയുടെ ഭക്ഷണസമയം കഴിഞ്ഞ് അവിടെ എത്തിയ ദുർവാസാവ് മഹർഷി, ഭഗവാൻ കഴിച്ച ചീരയിലയാൽ സർവ്വ ജീവികളുടെ വിശപ്പ് മാറിയതിനാൽ ഭക്ഷണത്തിന് നില്ക്കാതെ രക്ഷപ്പെട്ടു പോയി. സാല്വരാജാവിൻറെ പുത്രന്മാർ കശ്യപാശ്രമം ആക്രമിച്ചപ്പോൾ മറ്റു മഹർഷിമാരോടൊപ്പം  ദ്വാരകയിലെത്തി കൃഷ്ണനോട് പരാതിപ്പെടുകയും കൃഷ്ണൻ സാല്വാ പുത്രന്മാരെ വധിക്കുകയും ചെയ്തു. 

മേനക ദുർവാസാവിനു നല്കിയ കല്പകപ്പൂമാല മഹർഷി ഇന്ദ്രന് നല്കുകയും ഐരാവതം അത് നശിപ്പിച്ചതിൽ കോപിച്ച മഹർഷി ദേവന്മാർക്ക് ജരാനരബാധിക്കാൻ ശപിക്കുകയും, ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് ഭക്ഷിക്കേണ്ടിയും വന്നു. 

മായാബീജമന്ത്രത്താൽ പ്രീതയായ ജഗദംബ ദുർവാസാവിന് നല്കിയ അഭൗമസുഗന്ധിയായ മാല്യം മഹർഷി ദക്ഷന് നല്കുകയും , ദക്ഷൻ അത് കിടപ്പറയിൽ തൂക്കി അശുദ്ധമാക്കിയതിൽ ഉമാമഹേശ്വരന്മാർ ദക്ഷനെ പഴിക്കുകയും അത് ദക്ഷയാഗത്തിനൊടുവിലെ സതീദേഹവിയോഗത്തിലും ദക്ഷനിഗ്രഹത്തിലും കലാശിച്ചു. 

ഇന്ദ്രൻറെ പ്രേരണയാൽ അംബരീഷൻറെ ഏകാദശി വ്രതം മുടക്കാൻ പോയ മഹർഷി സുദർശന ചക്രത്തെ ഭയന്ന് അവസാനം അംബരീഷനെ തന്നെ ശരണം പ്രാപിച്ചു. അവതാരലക്ഷ്യം പൂർത്തിയാക്കിയ ശ്രീരാമനെ കാണാൻ യമധർമ്മനത്തവേ, മറ്റാരും തങ്ങളുടെ കൂടികാഴ്ച്ചക്കിയിടയിൽ വരാൻ പാടില്ലെന്ന് പറഞ്ഞു കാവൽ നിർത്തിയ ലക്ഷമണനരികിൽ ദുർവാസാവ് മഹർഷി എത്തുകയും മഹർഷിയുടെ ശാപം ഭയന്ന് രാമനെ വിവരം ധരിപ്പിക്കാൻ അകത്തു പ്രവേശിച്ച ലക്ഷമണനെ രാമൻ പരിത്യജിക്കുകയും ലക്ഷ്മണൻ സരയൂവിൽ ദേഹത്യാഗം ചെയ്യുകയും ചെയ്തു. 

കണ്വാശ്രമത്തിലെത്തിയ മഹർഷിയുടെ സാന്നിദ്ധ്യം അറിയാതെ പോയ ശകുന്തളയെ നീ ആരെ നിനച്ചിരിക്കുന്നവോ അവൻ നിന്നെ മറക്കാനിടവരട്ടെ എന്ന് ശപിച്ചു. ഒരിക്കൽ ദേഹമാസകലം ഭസ്മവും പൂശി പിതൃലോകത്തെത്തിയ ദുർവാസാവ് മഹർഷി കുംഭീപാകനരകം പിതൃതീർത്ഥമാകാനും കാരണക്കാരനായി. ദുർവാസാവ് മഹർഷി എക്കാലവും ഇന്ദ്രസഭയിൽ വസിക്കുന്നതായും ബ്രഹ്മസഭയിലെ സാമാജികനാണെന്നും വിശ്വസിച്ചു പോരുന്നു.

കലിമൂത്ത് ദുര്‍വാസാവിനെപ്പോലെ അവന്‍തുള്ളി . ഇത് നാം നിത്യേന ഉപയോഗിക്കുന്ന പദമാണ്. ശുണ്ഠിക്കാരനായിരുന്നു ദുര്‍വാസാവുമുനി. അദ്ദേഹത്തിന്റെ ശാപം ഏല്‍ക്കാത്തവര്‍ കുറവായിരുന്നു. ദേവന്മാര്‍ക്ക് ജരാനരവരട്ടേ എന്നുദുര്‍വാസാവു ശപിച്ചതിനാലാണ് പാലാഴിമഥനം വേണ്ടിവന്നത്. അതിനാല്‍ ദുര്‍വാസാവിന്റെ കലി ലോകപ്രസിദ്ധമായിത്തീര്‍ന്നു. ദുര്‍വാസാവിന്റെ പിറവി ഇങ്ങനെയാണ്. ഒരിക്കല്‍ ശിവനും ബ്രഹ്മാവും തമ്മില്‍ വലിയ കലഹമുണ്ടായി. അതുസംഘര്‍ഷത്തിലേക്കുവരെയെത്തി. ശിവന്റെ കോപംകണ്ട് ദേവകള്‍ വരെ ഓടിഒളിച്ചു. പാര്‍വതിയും ഭയന്നു. അവര്‍ ശിവനോട് പറഞ്ഞു ''ദുര്‍വാസം ഭവതിമേ'' (എനിക്കങ്ങയുടെ കൂടെ സുഖമായി വസിക്കുവാന്‍ കഴിയുന്നില്ല) ഇതുകേട്ടശിവന്‍ തന്റെ പ്രേയസിക്ക് ദുര്‍വാസം വരുത്തിവച്ചതു തല്‍ക്കാലം വന്ന കോപത്തിനാലാണെന്നും ശിവന്‍ മനസ്സിലാക്കി. അതിനാല്‍ പാര്‍വതിയുടെ രക്ഷയ്ക്കായി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്നും ശിവന്‍ നിശ്ചയിച്ചു. പാതിവ്രത്യത്തില്‍ പ്രസിദ്ധമായ ശീലാവതിയും അക്കാലത്തായിരുന്നു ഉണ്ടായിരുന്നത്. അവളുടെ ഭര്‍ത്താവ് ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിട്ടും അഭിസാരികയെ പ്രാപിക്കുവാനുള്ളമനസ്സ് വിട്ടുപോയിരുന്നില്ല. അതിനും ഭാര്യ എതിരായിരുന്നില്ല. അവര്‍ നടക്കാനാവാത്ത ഭര്‍ത്താവിനെ തോളിലേറ്റി അവിടെ എത്തിക്കുമായിരുന്നു. അണിമാണ്ഡവ്യന്‍ ഇതിനാല്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു ''സൂര്യോദയത്തിനുമുന്‍പ് നിന്റെ തലപൊട്ടിത്തെറിക്കട്ടെ'' എന്നാല്‍ പതിവ്രതയായ ശീലാവതിയും വിട്ടില്ല. നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടേ എന്ന്പ്രതിശാപവുമുണ്ടായി. സൂര്യന്‍ ഉദിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കുഴയുമെന്നതിന്നാല്‍ വേണ്ട നടപടികള്‍ക്ക് ദേവന്മാര്‍ നീക്കമായി. ത്രിമൂര്‍ത്തികളും ദേവകളും ചേര്‍ന്ന് അത്രിമഹര്‍ഷിയുടെ ഭാര്യയായ അനുസൂയയെ സമീപിച്ചു. ഒടുവില്‍ അനുസൂയ ഇടപെട്ട് ശീലാവതിയുടെ ശാപം പിന്‍വലിപ്പിച്ചു. അതിന്റെ സന്തോഷത്താല്‍ അനുസൂയയോട് എന്തുവരമാണ് വേണ്ടതെന്ന് ദേവന്മാര്‍ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ എന്റെ ഗര്‍ഭത്തിലൂടെ അംശാവതാരമെടുക്കണമെന്ന് അനുസൂയ അപേക്ഷിച്ചു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും അനുസൂയയുടെ പുത്രന്മാരായി. പാര്‍വതിക്കു ദുര്‍വാസ ഹേതുവായി കോപത്തെ ശിവന്‍ അനുസൂയയില്‍ നിക്ഷേപിച്ചു. അനുസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ്.

ഗൗതമ മഹർഷി

ഗൗതമ മഹർഷി

ഗൗതമ മഹർഷി ഋഗ്വേദത്തിൽ പറയപ്പെടുന്ന മുനി ആണ്. കൂടാതെ ജൈനമതം, ബുദ്ധമതം എന്നിവയിലും അദ്ദേഹത്തെക്കുറിച്ച് പരാമർശങ്ങൾ കണ്ടെത്തുന്നു.

ഋഗ്വേദത്തിൽ അദ്ദേഹത്തെ സൂചിപ്പിക്കുന്ന നിരവധി സൂക്തങ്ങൾ ഉണ്ട്. ഒന്നാം മണ്ഡലത്തിൽ തന്നെ ഗൗതമൻ കണ്ടേത്തിയതായി പറയുന്ന ഒരുപാട് സൂക്തങ്ങൾ കാണം. . 

അന്ഗിരസിന്റെ പരമ്പരയിൽ പെട്ട രഹുഗണന്റെ മകൻ ആയാണ് ഗൗതമൻ അറിയപ്പെടുന്നത്. ഗൗതമൻ പിതാമഹനായ ഗൗതമ ഗോത്ര വംശത്തിന്റെ പൂർവ്വികനായിരുന്നു. ഗൗതമനും, ഭരദ്വജനും, രണ്ടുപേരും അംഗിരസ്സിൽ നിന്നും തുടങ്ങിയവരായതിനാൽ ഒരേ പാരമ്പര്യ്ം അവകാശപ്പെടുന്നു. പല്ലപ്പോഴും രണ്ട്പേരും പലപ്പോഴും ആംഗിരസൻ എന്ന അറിയപ്പെടുകയും ചെയ്യുന്നു.

പുരാണങ്ങൾ

ഗൗതമനുമായുള്ള ബന്ധം കൊണ്ടാണ് ഗോദാവരി നദിക്ക് ഈ പേര് നൽകിയതെന്ന് ദേവി ഭാഗവതം പറയുന്നു. അവനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു,  മന്ത്രം രണ്ടുപേരും സ്വയം കണ്ടെത്തിയവരാണ്. സമവേദത്തിൽ ഭദ്ര എന്ന ഒരു ഗാനം ഗൗതമ മഹർഷിക്ക് വീണ്ടും അവകാശപ്പെടുന്നു.   സമീപത്തുള്ള ജ്യോതിർലിംഗത്തിന്റെ ഉറവിടമായ ത്രയംബകേശ്വർ എന്ന നിലയിൽ ശിവന്റെ പിൻ‌ഗാമി ഗൗതമനുവേണ്ടിയാണ് സംഭവിച്ചത്. ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച് സാമവേദത്തിന്റെ രാണായനി ശാഖ ആരംഭിച്ചതുതന്നെ ഗൗതമൻ ആണ്.  ഗൗതമന്റെ ചില പ്രശസ്ത ശിഷ്യന്മാർ പ്രാചീനയോഗ, ശാണ്ഡില്യ, ഗാർഗ്യ ഭരദ്വാജ എന്നിവരാണ്. 

സമാനമാണ്

ഒരു ധർമ്മസൂത്രത്തെ ഗൗതമ ധർമ്മസൂത്രം എന്നറിയപ്പെടുന്നു, പക്ഷേ ഗൗതമ മഹർഷി രചിച്ചിട്ടില്ല.  ക്രി.മു. ആറാം നൂറ്റാണ്ടിൽ ഹിന്ദു തത്ത്വചിന്തയിലെ ന്യായ സ്കൂളിന്റെ സ്ഥാപകനാണ് അക്ഷപാദ ഗൗതമൻ, വേദ മുനി ഗൗതമ മഹർഷിയുമായി തെറ്റിദ്ധരിക്കരുത്. "ഗൗതമൻ" ബുദ്ധൻ. ജൈനമതം തീർത്ഥങ്കരൻ കണ്ടെത്തുമ്പോൾ ഇംദ്രഭുതി ഗൗതമ വൈദിക മുനി ഗൗതമ വംശമാണ്. 

ഗൗതമ മഹര്‍ഷിയുടെ ഭാര്യയാണ്‌ അഹല്യ. 

അവള്‍ ബ്രഹ്മാവിന്റെ മകളാണെന്ന്‌ ഒരിടത്ത്‌ പറയുന്നുണ്ട്‌. പൂരു വംശത്തിലെ രാജകുമാരിയെന്നും കാണുന്നു. ഏതായാലും അതിസുന്ദരി. സൗന്ദര്യം പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ദേവേന്ദ്രന്‍ അഹല്യയെ കണ്ടപ്പോള്‍ അതുണ്ടായി. നദിയില്‍നിന്ന്‌ വെള്ളമെടുത്തുപോകുന്ന ആ സൗന്ദര്യധാമത്തെ ഇന്ദ്രനയനങ്ങള്‍ പിന്തുടര്‍ന്നു. എത്തിയത്‌ ഗൗതമമുനിയുടെ ആശ്രമത്തിലാണ്‌. അതിശുഷ്ക്കശരീരനായ ഈ മുനിയാണോ ഇവളുടെ ഭര്‍ത്താവ്‌. ഇന്ദ്രന്‍ അത്ഭുതപ്പെട്ടു. ഒപ്പം അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹവും ശക്തിപ്പെട്ടു. അതിന്‌ ഒരു സൂത്രവും അദ്ദേഹം കണ്ടെത്തി. പാതിരാനേരത്ത്‌ ആശ്രമവളപ്പില്‍ ഒരു പൂങ്കോഴി കൂകി. അതുകേട്ടതോടെ മുനി ഉണര്‍ന്നു. ബ്രാഹ്മമുഹൂര്‍ത്തമായാല്‍ ഗംഗാനദിയിലെത്തി കുളിച്ചു വരണം, ഹോമ-ധ്യാനാദികള്‍ തുടങ്ങണം എന്നതാണ്‌ പതിവ്‌. നദിയിലേയ്ക്ക്‌ ഇറങ്ങുന്നതിന്റെ മുന്നോടിയായി നദിയെ തൊട്ടുവന്ദിച്ച ഗൗതമന്‍ ഒരു ഞെട്ടലോടെ കൈ പിന്‍വലിച്ചു. ഗംഗ ഉണര്‍ന്നിട്ടില്ല. ഒരുനിമിഷം അദ്ദേഹം കണ്ണടച്ചു നോക്കി. പ്രകൃതി മുഴുവന്‍ ഉറക്കത്തിലാണ്‌. തനിക്ക്‌ തെറ്റുപറ്റിയോ. താന്‍ ചതിക്കപ്പെട്ടുവോ. ഗൗതമന്‍ തിരികെ ആശ്രമത്തിലേക്ക്‌ വേഗത്തില്‍ നടന്നു. മുറ്റത്തെത്തിയപ്പോള്‍ അകത്തുനിന്ന്‌ തന്നെപ്പോലുള്ള ഒരാള്‍ ഇറങ്ങിവരുന്നത്‌ കണ്ട്‌ അദ്ദേഹം അമ്പരന്നു. നീയാര്‌? സത്യം പറയൂ ഗൗതമന്‍ അലറി. കള്ളം പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ ബോധ്യമായ ദേവേന്ദ്രന്‍ സ്വന്തം രൂപം വെളിപ്പെടുത്തി മാപ്പ്‌ പറഞ്ഞു. ന്‍ഘാ! നിനക്ക്‌ മാപ്പോ? ഇല്ല കാമാര്‍ത്തനും വഞ്ചകനുമായ നീ ദേഹം നിറയെ ആയിരം ലിംഗങ്ങളുമായി നടക്കാന്‍ ഞാനിതാ ശപിക്കുന്നു. വളരെക്കാലം കഴിഞ്ഞു തിലോത്തമയെ കാണുന്ന കാലത്ത്‌ ആ ലിംഗങ്ങള്‍ ആയിരം നേത്രങ്ങളായി മാറും എന്ന ശാപമോക്ഷവും മുനി നല്‍കി. ബഹളം കേട്ടുവന്ന അഹല്യയും മുനിയുടെ കാല്‍ക്കല്‍ വീണ്‌ മാപ്പിരന്നു. അറിഞ്ഞുകൊണ്ട്‌ ചെയ്ത തെറ്റല്ലല്ലോ. പക്ഷേ അവളെയും അദ്ദേഹം ശപിക്കുകയാണുണ്ടായത്‌. നീ ഇവിടെ ഒരു ശിലയായിത്തീരട്ടെ. മഞ്ഞും മഴയും വെയിലുമേറ്റ്‌ ദീര്‍ഘകാലം അങ്ങനെ കഴിയുമ്പോള്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അനുജനോടൊത്ത്‌ ഈ വഴി വരും. അന്ന്‌ രാമപാദസ്പര്‍ശമേറ്റ്‌ നീ ശാപമുക്തയാകുന്നതാണ്‌. ഭര്‍ത്താവ്‌ പറഞ്ഞ ഭഗവാന്റെ രൂപം മനസില്‍ ധ്യാനിച്ചും രാമമന്ത്രം ഉരുക്കഴിച്ചുംകൊണ്ട്‌ അഹല്യ മുനിപാദങ്ങളില്‍ നമസ്ക്കരിച്ചു. ഉടനെ അവളൊരു ശിലയായി മാറി. ആ നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട തപസായി. 

വിശ്വാമിത്ര മഹര്‍ഷി തന്റെ യാഗരക്ഷയ്ക്കുവേണ്ടി ശ്രീരാമലക്ഷ്മണന്‍മാരെ കൂട്ടികൊണ്ടുവന്നു. പിന്നെ അവരുമായി മിഥിലയിലേയ്ക്ക്‌ നടന്നു. അപ്പോള്‍ വഴിവക്കില്‍ ആരുടേയും കൗതുകമുണര്‍ത്തിനില്‍ക്കുന്ന ഒരു ശിലയുടെ മുന്നില്‍ നിന്‍ങ്കൊണ്ട്‌ മഹര്‍ഷി ആ കഥ വിവരിച്ചു. ശ്രീരാമന്‍ തന്റെ വലത്‌ പാദത്താല്‍ ശിലയെ ഒന്ന്‌ തൊട്ടതേയുള്ളൂ. അത്‌ ഒരു സുന്ദരിയായി ഉണര്‍ന്നു. തപസ്വിയായ അഹല്യ അവള്‍ ശ്രീരാമനെ ഭക്തിപൂര്‍വം സ്തുതിച്ചു. രാമായണത്തിലെ മനോഹരമായ ഒരു ഭാഗമാണത്‌.

മനുവും സപ്തർഷികളും

മനുവും സപ്തർഷികളും

സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്...  അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല..

സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം...

📍 മനുക്കള്‍ പതിനാല് പേർ
ॐ➖➖➖➖ॐ➖➖➖➖ॐ
1- സ്വായംഭുവന്‍
2- സ്വാരോചിഷന്‍
3- ഔത്തമി [ഉത്തമൻ]
4- താമസന്‍
5- രൈവതന്‍
6- ചാക്ഷുഷന്‍
7- വൈവസ്വതന്‍
8- സാവര്‍ണി
9- ദക്ഷസാവര്‍ണി
10- ബ്രഹ്മസാവര്‍ണി
11- ധര്‍മസാവര്‍ണി
12- രുദ്രസാവര്‍ണി
13 - ദൈവസാവര്‍ണി  [രൗച്യദേവസാവര്‍ണി]
14- ഇന്ദ്രസാവര്‍ണി [ഭൗമി]

ഓരോ മന്വന്തരത്തിലെ മനുക്കളും ആ കാലഘട്ടത്തിലെ സപ്തർഷികളെയും നമുക്കൊന്ന് അടുത്തറിയാം...

ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു.

1 മനുഷ്യ വർഷം = 1 ദേവ ദിവസം
360 ദേവ ദിവസം = 1 ദേവ വർഷം
12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം]
71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്]

ഇങ്ങനെ 14 മനുക്കൾ...

14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ]
2 കൽപ്പം = 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം
120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം]

ബ്രഹ്മാവ്‌ ആദ്യമായി സൃഷ്ടിച്ചവരെല്ലാം സന്യസിക്കാന്‍ പോയി അതില്‍ ആദ്യം സനല്ക്കുമാരാദി മഹര്ഷിമാര് (4 പേര്)
1. സനന്ദ കുമാരൻ
2. സനക കുമാരൻ
3. സനാതന കുമാരൻ
4. സനൽ കുമാരൻ
അവര്ക്ക് തപസ്സിലായിരുന്നു താല്പര്യം.

ബ്രഹ്മാവ്‌ ആദ്യം സൃഷ്ടിച്ച മക്കള്‍ സൃഷ്ടി കര്മ്മം നടത്താതെ തപസ്സിനായി പോയതിനാൽ ബ്രഹ്മദേവൻ കോപിക്കുന്നു. ആകോപത്തിൽ നിന്നും രുദ്രന്‍ ജനിക്കുന്നു. രുദ്രന്റെ ശരീരത്തിന്റെ പകുതി നാരിയും പകുതി പരുഷനുമായിരുന്നു.  ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം രുദ്രൻ സ്ത്രീരൂപത്തെയും പുരുഷരൂപത്തെയും രണ്ടായി വേർപിരിച്ചു. പുരുഷരൂപത്തെ പിന്നെയും പതിനൊന്നായി വിഭജിച്ചു. ആ പതിനൊന്നു രൂപങ്ങളാണ് ഏകദേശരുദ്രന്മാർ.

ഏകദേശരുദ്രന്മാരുടെ പേരുകൾ ചില പുരാണങ്ങളിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത്.

1- മന്യു
2- മനു
3- മഹിനസൻ
4- മഹാൻ
5- ശിവൻ
6- ഋതുധ്വജൻ
7- ഉഗ്രരേതസ്സ്
8- ഭവൻ
9- കാമൻ
10- വാമദേവൻ
11- ധൃതവ്രതൻ

എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് ഒരുപക്ഷം

1- അജൻ
2- ഏകപാദൻ [ഏകപാത്]
3- അഹിർബുദ്ധ്ന്യൻ
4- ത്വഷ്ടാവ്
5- രുദ്രൻ
6- ഹരൻ
7- ശംഭു
8- ത്രംബകൻ
9- അപരാജിതൻ
10- ഈശാന
11- ത്രിഭുവനൻ

എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് മറുപക്ഷം.

വേർപിരിഞ്ഞ സ്ത്രീ രൂപത്തിൽനിന്ന്,
1- ധീ
2- വൃത്തി
3- ഉശന
4- ഉമ
5- നിയുത
6- സർപ്പിസ്
7- ഇള
8- അംബിക
9- ഇരാവതി
10- സുധ
11- ദീക്ഷ
എന്നു പതിനൊന്നു രുദ്രാണികളുമുണ്ടായി. ഏകദേശരുദ്രണികൾ യഥാക്രമം ഏകദേശരുദ്രന്മാരുടെ ഭാര്യമാരായിത്തീർന്നു.  [വിഷ്ണുപുരണം 1- )o അംശം 7- )o അദ്ധ്യായം]

പക്ഷെ അവരിൽ ഉണ്ടായ മക്കളൊക്കെ ഭയങ്ക്രര‍ രൂപികളാണ്‌...
ബ്രഹ്മാവ് രുദ്രനോട് സൃഷ്ടി മതിയാക്കി തപസ്സിനു പൊയ്ക്കൊള്ളാന്‍ പറയുന്നു..

പിന്നീട്  ബ്രഹ്മാവിന്റെ  അംഗങ്ങളിൽനിന്ന് ആവിർഭവിച്ച സൃഷ്ടികൾ യഥാക്രമം താഴെ...

മനസ്സില്‍ നിന്ന്- മരീചി മഹര്ഷി
കണ്ണുകളില്‍‍ നിന്ന്- അത്രി
മുഖത്ത് നിന്ന് - അംഗിരസ്സ്
കര്ണ്ണങ്ങളില്‍ നിന്ന് - പുലസ്ഥ്യന്
നാഭിയില്‍ നിന്നു - പുലഹന്
കയ്യില്‍ നിന്ന്- കൃതന്
ത്വക്കില്‍ നിന്നു - ഭൃഗു
പ്രാണനില്‍ നിന്നും - വസിഷ്ഠന്‍
വലതുകാലിന്റെ പെരുവിരലില്‍ നിന്നും- ദക്ഷന്
മടിയില്‍ നിന്നും- നാരദന്
വലത്തെ മുലയില്‍ നിന്നും - ധര്മ്മദേവന്
നിഴലില്‍ നിന്നും - കര്ദ്ദമന്‍ (കപിലന്റെ പിതാവ്‌)
സൌന്ദര്യത്തില്‍ നിന്നും - സരസ്വതി
വിയര്പ്പില്‍ നിന്നും - ജാംബവാന്
ജ്ഞാനത്തില്‍ നിന്നും - ഗര്ഗ്ഗന്
ഇങ്ങിനെ....

📍ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
പിന്നീട് ബ്രഹ്മാവ്‌ തന്റെ ദക്ഷിണഭാഗത്ത് നിന്നും ഒരു പുരുഷനെയും (മനു)
വാമഭാഗത്തുനിന്നും സ്ത്രീയെയും (ശതരൂപ) യെയും സൃഷ്ടിക്കുന്നു..

ബ്രഹ്മാവിന്റെ മാനസപുത്രനായിട്ടാണ് സ്വായംഭുവന്‍ ജനിച്ചത്. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപ ആണ് സ്വായംഭുവിന്റെ വധു. സ്വായംഭുമനുവിന് ശതരൂപയിൽ പ്രിയവ്രതൻ, ഉത്താനപാദൻ എന്ന് രണ്ടു പുത്രന്മാരും പ്രസൂതി, ആകൂതി എന്ന് രണ്ടു പുത്രിമാരും ജനിച്ചു. ആ രണ്ടു കന്യകമാരിൽ പ്രസൂതിയെ ദക്ഷപ്രജാപതിക്കും ആകൂതിയെ രുചിപ്രജാപതിക്കും വിവാഹം ചെയ്തു കൊടുത്തു.

📍ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം]

📍രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി  അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ  മുക്തിയടഞ്ഞു.

ചൈത്രൻ, കിംപുരുഷൻ മുതലായവർ സ്വാരോചിഷ മനുവിന്റെ പുത്രന്മാരായിരുന്നു.

രണ്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 പരാവതന്മാരും, തുഷിതന്മാരും ആയിരുന്നു.

രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 വിപശ്ചിത്തൻ

📍രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

📍മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)]
ॐ➖➖➖➖ॐ➖➖➖➖ॐ
ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം]

അജൻ, പരശുദീപ്തൻ മുതലായവർ ഉത്തമമനുവിന്റെ മക്കളായിരുന്നു.

മുന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 സുധാമാക്കൾ, സത്യന്മാർ, ജപന്മാർ, പ്രതർദ്ദനന്മാർ

മുന്നാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 സുശാന്തി

📍മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

📍നാലാം മന്വന്തരത്തിലെ മനു [താമസന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം]

നരൻ, ഖ്യാതി, കേതുരൂപൻ, ജാനുജംഘൻ, മുതലായവർ താമസമനുവിന്റെ മക്കളായിരുന്നു.

നാലാം മന്വന്തരത്തിലെ ദേവന്മാർ
👉 സുപാരന്മാർ, ഹരികൾ, സത്യന്മാർ, സുധികൾ

നാലാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശിബി

📍നാലാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

📍അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം  മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം]

ബലബന്ധു, സംഭാവ്യൻ, സത്യകൻ മുതലായവർ രൈവതമനുവിന്റെ മക്കളായിരുന്നു.

അഞ്ചാം മന്വന്തരത്തിലെ ദേവന്മാർ
👉 അമിതാഭന്മാർ, ഭൂതരയന്മാർ, വൈകുണ്ഡന്മാർ, സുമേധസ്സുകൾ

അഞ്ചാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 വിഭു

📍അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

📍അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും.

ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്.

ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ.  രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു.

ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും.

ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം]

ശതദ്യുമ്നൻ മുതലായ ശക്തന്മാർ  ചാക്ഷുഷമനുവിന്റെ മക്കളായിരുന്നു.

അറാം മന്വന്തരത്തിലെ ദേവന്മാർ
👉 ആഖ്യന്മാർ, പ്രസൂതന്മാർ, ഭവ്യന്മാർ, പൃഥുകന്മാർ, ലേഖന്മാർ

അറാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 മനോജവൻ

📍അറാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം]

📍ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യനിൽനിന്നു ജനിച്ചു. ലോകം ഇന്ന് ഭരിക്കുന്നത് ഈ മനുവാണ്. ഇന്നു കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഈ മനുവിൽ നിന്ന് ഉണ്ടായതാണ്. വൈവസ്വതമനുവാണ് കഴിഞ്ഞ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട സത്യവ്രതമനു. അദ്ദേഹത്തെ രക്ഷിക്കാനാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്. അയോധ്യ ഭരിച്ചിരുന്ന സൂര്യവംശരാജാക്കന്മാരുടെ ആദ്യപുരുഷനും വൈവസ്വതമനുവാണ്.

പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. [ദേവീഭാഗവതം ദശമസ്കന്ധം]

ഇക്ഷ്വാകു, നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്ദൻ, പ്രാംശു, നൃഗൻ, ദിഷ്ഠൻ, കരൂഷൻ, പ്രഷധ്രൻ മുതലായ ശക്തന്മാർ  വൈവസ്വതമനുവിന്റെ മക്കളായിരുന്നു.

ഏഴാം മന്വന്തരത്തിലെ ദേവന്മാർ
👉 ആദിത്യന്മാർ, വസുക്കൾ, രുദ്രന്മാർ

ഏഴാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 പുരന്ദരൻ

📍ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം]

📍എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു.

സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം.

സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു.

വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു.

"മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ."

സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. 

വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം."

അതനുസരിച്ച് രാജാവ് ദേവിയെ തപസ്സുചെയ്ത് പ്രസാദിപ്പിച്ചു. ദേവി പ്രത്യക്ഷയായി ഐശ്വര്യങ്ങളും രാജ്യങ്ങളും തിരിച്ചു കൊടുക്കുന്നതിന് പുറമേ അദ്ദേഹം അടുത്ത ജന്മത്തിൽ സൂര്യവംശത്തിൽ സാവർണ്ണി എന്ന രാജാവായിത്തിരുന്നതാണെന്നും ആ സാവർണ്ണി എട്ടാമത്തെ മനുവായി പൂജിക്കപ്പെടുന്നതാണെന്നും അനുഗ്രഹിച്ചു. സുരഥന്റെ രണ്ടാം ജന്മമാണ് സാവർണ്ണി. [ദേവീഭാഗവതം ദശമസ്കന്ധം]

വിരജസ്സ്, ഉർവ്വരീവാൻ, നിർമ്മോകൻ മുതലായവർ സാവർണ്ണി മനുവിന്റെ പുത്രന്മാരായിരുന്നു.

എട്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 സുതപന്മാർ, അമിതാഭന്മാർ, മുഖ്യന്മാർ,

എട്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 മഹാബലി

📍എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
ഒൻപതാം മന്വന്തരത്തിലെ ദേവന്മാർ
👉 പാരന്മാർ, മരീചിഗർഭന്മാർ, സുധർമ്മാക്കൾ

ഒൻപതാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ഇന്ദ്രൻ

📍ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
സുക്ഷേത്രൻ, ഉത്തമൗജസ്, ഭൂതിഷേണൻ മുതലായവർ ബ്രഹ്മസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പത്താം മന്വന്തരത്തിലെ ദേവന്മാർ
👉 സുധാമന്മാർ, വിശുദ്ധന്മാർ

പത്താം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശാന്തി

📍പത്താംമന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
സർവ്വത്രഗൻ, സുധർമ്മാവ്, ദേവാനീകൻ മുതലായവർ ധർമ്മസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പതിനൊന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 വിഹംഗമമാർ, കാമഗന്മാർ, നിർവ്വാണരതികൾ

📍പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
രുദ്രന്റെ പുത്രനാണ് ഈ മനു.

ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ
മുതലായവർ രദ്രസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പന്ത്രണ്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 ഹരിതന്മാർ, രോഹിതന്മാർ, സുമനസ്സുകൾ, സുകർമ്മാക്കൾ, സുപാരന്മാർ

പന്ത്രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ഋതുധാമാവ്

📍പന്ത്രണ്ടാം സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി]  (രൗച്യദേവസാവര്‍ണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ചിത്രസേനൻ, വിചിത്രൻ, മുതലായവർ ദൈവസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.

പതിമൂന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 സുത്രാമന്മാർ, സുകർമ്മന്മാർ, സുധർമ്മന്മാർ

പതിമൂന്നാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ദിവസ്പതി

📍പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

📍പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി)
ॐ➖➖➖➖ॐ➖➖➖➖ॐ
ഊരു, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു. ഇവർ ആയിരിക്കും ഭൂമിയെ പരിപാലിക്കുന്നത്.

പതിനാലാം മന്വന്തരത്തിലെ ദേവന്മാർ
👉 ചാക്ഷുഷന്മാർ, പവിത്രന്മാർ, കനിഷ്ഠന്മാർ, ഭ്രാജികന്മാർ, വാചാവൃദ്ധന്മാർ

പതിനാലാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശുചി

📍പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.അഗ്നി 2.ബാഹു  3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]