നളന്ദ പഴയ പ്രതാപത്തോടെ വരാൻ ഇനി എത്രകാലം....
പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ഹിന്ദു ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ് ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു..
ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ഹിന്ദു ബുദ്ധ ഗ്രന്ഥങ്ങള്‍... അതിലെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."
നാളന്ദയിൽ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രൻ. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ് ഷ്വാൻത് സാങിനെ നളന്ദ സന്ദർശിക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമതചിന്തകനും ആയുർവേദാചാര്യനുമായ നാഗാർജ്ജുനനും നാളന്ദയിലെ അദ്ധ്യാപകനായിരുന്നു.
ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
1193-ൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി... ഭാരതത്തിന്റെ മഹത്തായ ഹിന്ദു സംസ്കൃതിയെ നശിപ്പിക്കാന്‍ ഉള്ള ആദ്യ നീക്കം ആയിരുന്നു അത്.
രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 800 വർഷങ്ങളായി ഈ അവശിഷ്ടങ്ങൾ അങ്ങനെ കിടക്കുന്നു.
ഏകദേശം 1,50,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ഈ അവശിഷ്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഹുയാൻസാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാൽ നാളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല.
നശിച്ച് ആയിരത്തോളം വർഷങ്ങൾക്കു ശേഷം നാളന്ദ സർവകലാശാല ഇന്ന് ഇപ്പോഴത്തെ ബീഹാർ സർക്കാർ പുനർ നിർമിച്ചിട്ടുണ്ട്.
സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം. സമിതിചെയർമാൻ അമർത്യസെൻ ആണ്.
No comments:
Post a Comment