ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 November 2017

എരുമേലി പേട്ടതുള്ളൽ

എരുമേലി പേട്ടതുള്ളൽ

രാജകല്പന പ്രകാരം പുലിപ്പാലിന് പോയ അയ്യപ്പൻ നായാട്ടുകാരുമൊന്നിച്ച് മൃഗയാവിനോദം ചെയ്തതിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ എന്ന് ഒരു വിശ്വാസമുണ്ട്.

മഹഷിയെ കൊന്ന് നാട്ടുകാര്‍ ആനന്ദനൃത്തം ചവിട്ടിയതിന്‍റെ സ്മരണാര്‍ത്ഥമാണ് ഇന്ന് അയ്യപ്പഭക്തര്‍ പേട്ട തുള്ളുന്നത്.

മഹഷിയെ കമ്പില്‍ കെട്ടി നൃത്തം ചെയ്യുമ്പോള്‍ ചോരയില്‍ ഈച്ച പിടിക്കാതിരിക്കാനാണ് ചപ്പ് ഉപയോഗിച്ചത്. അങ്ങനെ എരുമകൊല്ലി എന്നവിളിക്കപ്പെട്ടിരുന്ന സ്ഥലം കാലാന്തരത്തില്‍ എരുമേലിയായി മാറി എന്നു വിശ്വാസം. അയ്യപ്പൻ വധിച്ച എരുമയുടെ രൂപമുള്ള രാക്ഷസിയുടെ ഉടൽ വീണ സ്ഥലമാണ് എരുമേലി.

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണ്‌ എരുമേലി പേട്ടതുള്ളൽ. വൃശ്ചിക - ധനു മാസക്കാലങ്ങളിലെ (ഡിസംബർ - ജനുവരി മാസങ്ങളിൽ) മണ്ഡലമകരവിളക്കു കാലത്തണ് ഈ അനുഷ്ഠാനം നടക്കുന്നത്.

ശബരിമലയിൽ വരുന്ന കന്നിസ്വാമിമാർ ആണ് പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളും ആയി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ.

ഈ പ്രാ‍ർത്ഥനയുടെ അർത്ഥം ഒരുവന്റെ അഹന്തയെ വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവു വയ്ക്കുക എന്നതാണ്. പേട്ടതുള്ളുന്നവർ അയ്യപ്പക്ഷേത്രത്തിനും ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു.
കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തർ തങ്ങളുടെ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നു.
ശബരിമല തീർഥാടകരായ അയ്യപ്പന്മാർ എരുമേലി പേട്ടയിലുള്ള കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തിൽ നിന്നും തുടങ്ങി വാവർ‌പള്ളി എന്നു വിളിക്കപ്പെടുന്ന ദേവാലയത്തിൽ കയറി വലം വെച്ചു പ്രാർഥന നടത്തി അര കിലോമീറ്റർ തെക്കുമാറിയുള്ള വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്കു നടത്തുന്ന താളമേളവാദ്യ അകമ്പടിയോടുകൂടിയ അനുഷ്ഠാന ആനന്ദനൃത്തമാണിത്‍.
വ്രതാനുഷ്ഠാന കലത്ത്‌ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്നപേക്ഷിച്ചു കൊണ്ട്‌ ഒരു നാണയം വെറ്റില പാക്കോടെ പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടിൽ വെച്ചു നമസ്കരിക്കുന്ന പ്രായശ്ചിത്തമാണ്‌ പേട്ടകെട്ടിലെ ആദ്യ ചടങ്ങ്‌.

പെരിയസ്വാമിക്കു പേട്ടപ്പണം കെട്ടൽ‌ ആണടുത്തത്‌. ദക്ഷിണ എന്നാണതിനു പേർ. എട്ടടിയോളം നീളമുള്ള ബലമുള്ള ഒരു കമ്പിൽ കമ്പിളിപ്പുതപ്പിനുള്ളിൽ പച്ചക്കറികളൂം കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. രണ്ടു കന്നി അയ്യപ്പന്മാർ കമ്പിൻറെ അഗ്രങ്ങൾ തോളിൽ വഹിക്കുന്നു. കന്നിക്കാരുടേ എന്നമനുസ്സരിച്ച് ഇത്തരം ജോഡികളുടെ എണ്ണം കൂടും. ബാക്കിയുള്ളവർ ശരക്കോൽ, പച്ചിലക്കമ്പുകൾ, എന്നിവ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ് അദേഹം മുഴുവൻ വാരി പൂശും.
പേട്ടയിലുള്ള കൊച്ചമ്പലത്തിൻറെ മുന്നിൽനിന്നാണ്‌ പേട്ടതുള്ളൽ തുടങ്ങുക. ആദ്യം കോട്ടപ്പടിയിൽ നാളികേരം ഉരുട്ടും. അതിനു ശേഷം കൊച്ചമ്പലത്തിൽ കയറി ദർശനം നടത്തും. അവിടെ നിന്നും ആനന്ദനൃത്തലഹരിയിൽ
"അയ്യപ്പൻ തിന്തകത്തോം, സ്വാമി തിന്തകത്തോം"
എന്നാർത്തുവിളിച്ചാണ്‌ സംഘനൃത്തം.
അയ്യപ്പന്മാർ വാവരുസ്വാമിയെ സന്ദർശിക്കയും അവിടെ നിന്നു കിട്ടുന്ന കുരുമുളക് പ്രസാദവും വാങ്ങി വലിയമ്പലത്തേക്കു തുള്ളി നീങ്ങുന്നു. വലിയമ്പലത്തിലെത്താൻ അര മണിക്കൂർ എടുക്കും. വലിയമ്പലത്തിലെത്തിയാൽ പ്രദക്ഷിണം വച്ച് പച്ചിലക്കമ്പുകൾ ക്ഷേത്രത്തിനു മുകളിൽ നിക്ഷേപിക്കുന്നു. വലം വച്ചു കർപ്പൂരം കത്തിച്ചു തുള്ളൽ അവസാനിപ്പിക്കുന്നു. വലിയമ്പലത്തിനു സമീപം ഒഴുകുന്ന തോട്ടിൽ ഇറങ്ങിക്കുളിക്കുന്നു. വീണ്ടും ക്ഷേത്ര ദർശ്നം നടത്തി തൊഴുത്‌ പരമ്പരാരീതിയിൽ മല ചവിട്ടും.

No comments:

Post a Comment