ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2017

ശ്രീ വിശ്വകര്‍മ്മ ദേവന്‍

ശ്രീ വിശ്വകര്‍മ്മ ദേവന്‍

"ന ഭൂമിഹ് ന ജലം ച യേവ - ന തേജോ ന ച വായു:

ന ച ബ്രഹ്മ, ന വിഷ്ണുസ് ച - ന രുദ്രാസ് ച താരക:

സര്‍വ്വ സൂര്യ നിരാലംബം സ്വയംഭൂ വിശ്വകര്‍മ്മന:"
(സ്കന്ദപുരാണം)

വിശ്വം കര്‍മ്മ യസ്യ അസൌ വിശ്വകര്‍മ എന്നതാണ് വിശ്വകര്‍മ്മാവ്‌. 

വിശ്വത്തെ സൃഷ്ടിച്ചതിനാല്‍ വിശ്വബ്രഹ്മം വിശ്വകര്‍മ്മാവായി.

സൃഷ്ടിക്കു മുന്‍പ് സര്‍വ്വം ശുന്യമായിരുന്ന അവസ്ഥയില്‍ ശക്തി (ശബ്ദം, ഓംകാരം) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല്‍ ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള്‍ യഥാ ക്രമം സദ്യോജാ‍തം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള്‍ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു.

"യത് കിഞ്ചിത് ശില്‍പം തത് സര്‍വം വിശ്വകര്‍മ്മജം" 
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ സൃഷ്ടിയാണ്

കോടിസൂര്യന്‍റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകര്‍മ്മാവ് ലോകത്തിന്‍റെ സൃഷ്ടികര്‍ത്താവാണ്.

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്.

സദ്യോജാ‍ത മുഖം വെളുത്തതും
വാമദേവമുഖം കറുത്തതും
അഘോരമുഖം ചുവന്നതും 
ഈശാന മുഖം നീലയും
തല്‍പ്പുരുഷ മുഖം മഞ്ഞയുമാണ്.

സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്‌പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.

വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജനയാണ്. 32000 യോജന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് ഭഗവാന്‍ വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം.

വേദങ്ങളിലെ ഭഗവാന്‍ വിരാട് വിശ്വകര്‍മ്മാവ്

ഋഗ്വേദത്തില്‍ പ്രധാനികളായ ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, വിഷ്ണു എന്നിവര്‍ ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്‍മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകര്‍മ്മാവിനെയാണ് സംഭോതന ചെയ്യുന്നത്. ഹിരന്യഗര്‍ഭ്ന്‍. പ്രജാപതി തുടങ്ങിയ പേരിലും പരാമര്‍ശിക്കുന്നു.

"ആദിയില്‍ ഹിരന്യഗര്‍ഭ്ന്‍ മാത്രമേ ഉണ്ടായിരുന്നു ഉള്ളു. അവനില്‍ നിന്നാണ് സര്‍വ്വ ചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവന്‍ ഹിരന്യഗര്‍ഭ്ന്ടെ ‍കല്പനകള്‍ അനുസരിക്കുന്നു അതിനാല്‍ അവനു മാത്രം ഹവിസര്‍പ്പികുക."
(ഋഗ്വേദം 10 :12 : 1)

"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും സ്വര്‍ഗ്ഗവും ഭൂമിയും നിര്‍മ്മിച്ചതും വിശ്വകര്‍മ്മവാണ് അതിനാല്‍ അദ്ദേഹത്തെ വന്ദിക്കുക." 
(ഋഗ്വേദം 10:90:2)

"ഈ  വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകര്‍മ്മാവായ പ്രജാപതി ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്നു."
(ശുക്ലയജുര്‍വേദം 17 : 18) 

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും മണ്ണില്‍ കൊഴിഞ്ഞ ഇലകളുടെയും 
നാഥനായ അങ്ങേക്ക് (വിശ്വകര്‍മ്മാവിന്) നമസ്ക്കാരം." 
(കൃഷ്ണയജുര്‍വേദം 4 : 6 -9 ) 

പഞ്ച ഋഷികള്‍

ബ്രഹ്മാണ്ട പുരാണത്തില്‍ ആണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍
സനക ബ്രഹ്മഋഷി,
സനാതന ബ്രഹ്മഋഷി,
അഭുവസന ബ്രഹ്മഋഷി,
പ്രജ്ഞസ ബ്രഹ്മഋഷി,
സുവര്‍ണ്ണസ ബ്രഹ്മഋഷി
എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങലായും അറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്‌, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, തൊഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ച ഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്. സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.

സനക ബ്രഹ്മഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ പൂര്‍വ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്. 

സനാത ബ്രഹ്മ ഋഷി   

വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്‌. ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

പ്രജ്ഞ്സ ബ്രഹ്മ ഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.

അഭുവന ബ്രഹ്മ ഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്‌. ഗൃഹസ്ഥ ധര്മതിന്ടെ കര്‍ത്താവാണ് ഇദ്ദേഹം. ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

സുപര്‍ണ്ണ ബ്രഹ്മ ഋഷി

പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്.

പരബ്രഹ്മ തത്വരഹസ്യം

"ദേവ ദേവ മഹാദേവ ദേവസയ ജഗത്ഗുരു
വിശ്വ സൃഷ്ടി സ്ഥദ്ദകാര്‍ത്ത, ഭൂഹിമേ പരമേശ്വര
സര്‍വംഗ സര്‍വ ശാസ്ത്ര വിചാരണ
വിശ്വകര്‍മ്മ നവ്യം സര്‍വം സുമന സൃനു ഷണ്മുഖ"

സ്കന്ദ പുരാണത്തില്‍ ശിവന്‍ മകന്‍ ഷണ്മുഖനോട് പറയുന്ന ഈ ശ്ലോകമാണ് പരബ്രഹ്മ തത്വരഹസ്യം.

"മകനെ ഷണ്മുഖാ! ഞങ്ങള്‍ ബ്രഹ്മ വിഷ്ണു മഹേശ്വര സൂര്യ ഇന്ദ്രന്‍മാര്‍ ദൈവ സൃഷ്ടി മാത്രമാണ്. കാരണം ബ്രഹ്മാവ്‌ സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ഇന്ദ്രന്‍ ലോക പാലനവും, സൂര്യന്‍ പ്രകാശവും‍, ഞാന്‍ ലയവും (സംഹാരം) മാത്രമേ നടത്തുന്നുഒള്ളു. ഇതു ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിനു മുകളില്‍ ഒന്നിനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനു ഞങ്ങളെ സ്രിഷിച്ച പരമ പിതാവിനെ കഴിയു. അദ്ദേഹമാണ് ജഗത്ഗുരു, വിരാട്, ജഗത് ദര്‍ശ, ജഗത് ശില്പി, നിത്യ, സസവിത, ആദി മധ്യ അന്ത രക്ഷിത, ആദി ദേവ, പ്രജാപതി, ഹിരണ്യഗര്‍ഭ, വാസ്ത്സ്പതി, പരബ്രഹ്മ, പരമാത്മ 
'ശ്രീമത് വിരാട് വിശ്വകര്‍മ്മ ദേവന്‍'         

പഞ്ച ഋഷി ബ്രാഹ്മണര്‍

ഭഗവാന്‍ വിശ്വകര്‍മ്മാവ്‌ തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു.

ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്നന്‍. ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയന്‍ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നന്‍ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

മനു ബ്രഹ്മ

വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകര്ത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്തി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായാ ഇദ്ദേഹത്തിന്റെ സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.

വളരെ വലിയ വംശ പരമ്പരയാണ് മനുവിന്റെത് . യയാതിയുടെ ഭാര്യയായ ദേവയാനിയും മറ്റും ഈ വംശതിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരംബരയിലെയാണ്.

മയ ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.

അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.

മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .

പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട് മഹാനായ അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.

മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മണ്ടോതരിയെ അസുര മഹാ രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.

മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.

ത്വഷ്ട ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമതെ പുത്രനാണ് ത്വഷ്ടവ്. ഇദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുറെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ (സപ്ജ്ഞ), വിശ്വരൂപന്.

പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .

വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.

സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്‌. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.

സൂര്യന്ടെ ചൂട് സഹിക്കആതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.

ദേവാഗ്ന (ശില്പി) ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമര്ശിക്കുനില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍. 

വിശ്വഗ്ന ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.

No comments:

Post a Comment