ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2017

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍ വിശദമായി, 5000 ൽ പരം വർഷങ്ങൾക്ക് മുൻപേ തന്നെ (ശാസ്ത്രം തീരെ വികസിക്കുന്നതിന് വളരെ മുൻപേ തന്നെ) വിവരിക്കുന്നുണ്ട് .......

ജീവിക്കുമ്പോൾ ജീവിതം എന്തെല്ലാം അറിഞ്ഞില്ലെങ്ങിൽ മരണ ശേഷവും ആ വാസന മനസ്സിൽ നിലനില്ക്കും.അത് മൂലം പിന്നെയും ഓരോരോ ആഗ്രഹ സാഫല്യത്തിനും ജന്മം എടുക്കേണ്ടി വരും.

കാരണം ഇത് ഒരു സമസ്യ ആണ്.
നാം മരിക്കുമ്പോൾ നമ്മുടെ കർമത്തിലൂടെ സ്വരൂപിച്ച വാസനകൾ ബീജരൂപത്തിൽ മനസ്സിന്റെ അടിത്തട്ടിൽ കിടക്കും. മരണപെടുമ്പോൾ ആ വാസനകൾ അടങ്ങിയ ആത്മാവ് മനുഷ്യ ദൃഷ്ടിക്ക് ദൃശ്യ മല്ലാത്ത രീതിയിൽ കുറെ കാലം നീങ്ങുകയും... പിന്നിട് അനുകൂലമായ സാഹചര്യത്തിൽ ആ വാസനകൾക്കു യോഗ്യം ആയ ഒരു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു ....

അങ്ങനെ ഒരു മനുഷ്യ ജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ്‌ പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു.

ഒരു രാത്രി ഗര്‍ഭപാത്രത്തില്‍ സംയോജിച്ച്‌ അഞ്ചു ദിവസങ്ങള്‍ കൊണ്ട്‌ അതൊരു ചെറിയ കുമിളയായിത്തീരുന്നു. പത്തുദിവസം കൊണ്ട്‌ ഒരു ഞാവല്‍പ്പഴത്തിന്റെ വലിപ്പവും, ഒരുമാസം കൊണ്ട്‌ തലയും രണ്ടു മാസമാകുമ്പോള്‍ കൈകാലുകളും ഉണ്ടാകുന്നു. മൂന്ന് മാസം കൊണ്ട്, മറ്റവയവങ്ങളും നാലു മാസത്തില്‍ മാംസ-രക്താദി വസ്തുക്കളും ഉണ്ടാവുന്നു. ആറാം മാസത്തില്‍, ഗര്‍ഭസ്ഥ ശിശു അനങ്ങിത്തുടങ്ങുന്നു. അമ്മയുടെ ആഹാരത്തില്‍ നിന്നുമൊരംശം സ്വീകരിച്ചു കൊണ്ട്‌ ഏഴാം മാസമാവുമ്പോള്‍ ശിശുവിന്‌ ബോധമുണ്ടാകുന്നു. കൃമികീടങ്ങളുടെ
ആക്രമണം സഹിച്ച്‌ നിര്‍ത്താതെ കരയുന്നു/പുളയുന്നു .....

ആ സമയത്ത് ഈശ്വര ചിന്തയും ശിശുവിന്റെ മനസ്സിനെ അപഗ്രഥിക്കും എന്നാണ് പറയുന്നത്. സമയമാവുമ്പോള്‍ കുട്ടി പിറക്കുന്നു. ജനനസമയത്തെ വേദനമൂലം പൂര്‍വ്വസ്മൃതികളോ ഭഗവല്‍ സ്മരണയോ കുട്ടിക്കില്ലാതെ പോവുന്നു. മായയാൽ ഭഗവത് ദർശനവും, എടുത്ത പ്രതിജ്ഞയും മറക്കുന്നു എന്ന് ഭാഗവതം ....

ഓരോ ജന്മ ഫലം മൂലം പല അവസ്ഥയില്‍ കിടന്ന് കുട്ടി കരയുന്നു. വളരുന്നു.....
പല അവസ്ഥാ വിശേഷങ്ങളില്‍ അവന്‍ വളരുന്നു. യൗവനത്തിലേക്ക്‌ വളരുമ്പോള്‍ അവന്‍ പല വിധ ആകര്‍ഷണങ്ങള്‍ക്കും അടിമപ്പെടുന്നു. പല തരത്തിലുള്ള മായകളില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.

(സ്ത്രീയോ പുരുഷനോ ആകട്ടെ ഈ ജന്മത്തിൽ ആത്മസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നുയാള്‍ എതിര്‍ ലിംഗത്തില്‍ പ്പെട്ടവരുമായുളള സംസര്‍ഗ്ഗം തീർച്ചയായും വര്‍ജ്ജിക്കണം. അല്ലെങ്ങില്‍ സ്വകര്‍മ്മങ്ങളുടെ ഫലമനുഭവിച്ചു കൊണ്ട്‌ ജനന-മരണചക്രങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കേണ്ട അവസ്ഥ വരും.)

സൂക്ഷ്മശരീരം (ജീവാത്മാവ്‌), ഭൗതികശരീരവുമായി ചേരുമ്പോള്‍ ജനനമായി. എന്നാല്‍ അവ ഒന്നായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മരണവുമായി. ബുദ്ധിമാനായ ഒരുവന്‍ മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഗര്‍ഭവും ഗര്‍ഭ ചിത്രീകരണവും (ഗർഭ ച്ഛിദ്രം വരെ) വിവാദ മാകുന്ന സമയത്ത് മാതൃ- ശിശു ബന്ധത്തിന്റെ ഊഷ്മളതയാണ് പാര്‍ശ്വ വല്ക്കരിക്കുന്നത് എന്ന് നാം ഓർക്കണം .

ഗീതയില്‍ ഭഗവാന്‍ അര്‍ജുനനോടു വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്... നീ എന്നും എന്നെ സേവിക്കാന്‍ തയ്യാറായാല്‍ നിന്റെ മരണസമയത്ത് ഞാന്‍ നിന്റെ ദാസനായി നിന്നെ സേവിക്കും....
അത് മാത്രം പോരെ ഒരു ഭക്തനു ആത്മ സാക്ഷാൽക്കാരത്തിന്....

1 comment:

  1. കപില മുനിയുടെ ഉപദേശം (സംഖ്യ ശാസ്ത്രം) വിസ്തരിച്ചു പറയേണ്ടതാണ്.

    ReplyDelete