ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 November 2017

അറിവിനെ എങ്ങനെ തരംതിരിക്കാം?

അറിവിനെ എങ്ങനെ തരംതിരിക്കാം?

വിദ്യകള്‍ പതിനെട്ട് ഋക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നീ നാല് വേദങ്ങളും ശിക്ഷ്, വ്യാകരണം, നിരുക്തം, ജ്യോതിഷം, കല്പം, ചന്ദസ്സ്, എന്നീ ആറ് വേദാംഗങ്ങളും മീമാംസ, ന്യായശാസ്ത്രം, പുരാണം, ധര്‍മ്മശാസ്ത്രം, ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗാന്ധര്‍വവേദം, അര്‍ത്ഥശാസ്ത്രം എന്നിവയുമാണ് പതിനെട്ട് വിദ്യകള്‍ ....

വിദ്യകളില്‍ ഏറ്റവും വിശിഷ്ടമായത് വേദമാണ്. അത് കഴിഞ്ഞേ മറ്റു വിദ്യകള്‍ക്ക് പ്രാധാന്യമുള്ളൂ. വേദം കഴിഞ്ഞാല്‍ പിന്നെ പ്രധാനപ്പെട്ടവയാണ് വേദാംഗങ്ങള്‍.

വ്യക്തമായി വേദങ്ങള്‍ ഉച്ചരിക്കാന്‍ പഠിപ്പിക്കുന്നതിനെ ശിക്ഷ എന്ന് പറയും. സംഹിതയിലുള്ള ലക്ഷണത്തെ വ്യാകരണം എന്ന് പറയുന്നു. വേദനിര്‍വ്വചനം ചൊല്ലുന്നതിനെ നിരുക്തം എന്ന് പറയുന്നു. അഗ്നിഷ്ടോമാദി വൈദികകര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലത്തെകുറിക്കുന്നതിനെ ജ്യോതിഷം എന്ന് പറയുന്നു. വൈദികകര്‍മ്മങ്ങളുടെ അനുഷ്ടാനക്രമത്തെ ചൊല്ലുന്നതിനെ കല്പം എന്ന് പറയുന്നു. ഗായത്ര്യാദിച്ചന്ദസ്സുകളുടെ ലക്ഷണങ്ങള്‍ വിവരിക്കുന്നതിനെ ചന്ദസ്സ് എന്ന് പറയുന്നു.

വേദത്തില്‍ വിദ്യയെ രണ്ടായി തരംതിരിച്ചിരിക്കുന്നു. പരയെന്നും അപരയെന്നും. ശിക്ഷാകല്പാദികളെ അപരവിദ്യയെന്നും സാകശാല്‍ ദേവിയെ പരവിദ്യയെന്നും പറയുന്നു. പ്രപഞ്ചത്തെയും പ്രപഞ്ചത്തിലുള്ള കാര്യങ്ങളെയും അറിയാനുള്ള അറിവാണ് അപരാവിദ്യ.

ആത്മാവിനെ അറിയാനുള്ള അറിവിനെ പരാവിദ്യയെന്നും പറയുന്നു.

നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും കൂടിചേര്‍ന്നതാണ് അപരാവിദ്യ. ഏതൊന്നുകൊണ്ട് നാശരഹിതമായ ആത്മാവിനെ അറിയുന്നുവോ അതിനെ പരാവിദ്യയെന്നുനഥ പറയും. വിഷയജ്ഞാനം, ജീവജ്ഞാനം, ആത്മജ്ഞാനം എന്നിങ്ങനെ മൂന്നായി അറിവിനെ തരംതിരിക്കാം.

No comments:

Post a Comment