ഗുരുസ്വാമി
സ്വയം കെട്ട് നിറച്ച് ശബരിമലയില്‍ പോകരുത് എന്നാണ് ആചാര്യന്മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്. ഗുരുസ്വാമി അടങ്ങിയ സംഘത്തിനൊപ്പം വേണം മലചവിട്ടേണ്ടത്. കൂട്ടത്തില്‍ ഏറ്റവും അധികം തവണ മലചവിട്ടിയ ആളെ ഗുരുസ്വാമിയായി കരുതാം.
എട്ടുതവണ മലചവിട്ടിയ ആളെ ഗുരുസ്വമിയായി കരുതാം. ഗുരുദക്ഷിണ വാങ്ങുക എന്നത് ഗുരുസ്വാമിയുടെ അവകാശമാണ്. എങ്കിലും ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പാടില്ല. ഒരു അയ്യപ്പന്‍ എട്ടു തവണ ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കണമെന്നാണ് വിധി.
1. മാലയിടുമ്പോള്‍
2. കറുത്ത് അണിയുമ്പോള്‍
3. പേട്ട തുള്ളുമ്പോള്‍
4. വനയാത്ര ആരംഭിക്കുമ്പോള്‍
5. അഴുതയില്‍ മുങ്ങി എടുത്ത കല്ല് ഗുരുസ്വാമിക്ക് സമര്‍പ്പിച്ചത് തിരിച്ചു വാങ്ങുമ്പോള്‍.
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍
7. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോള്‍
8. മാല അഴിക്കുമ്പോള്‍
എന്നിവയാണ് ഈ എട്ട് സന്ദര്‍ഭങ്ങള്‍.
വെറ്റില, പാക്ക്, യഥാശക്തി പണം എന്നിവ ദക്ഷിണയ്ക്കു പതിവ്. ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു. വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത് പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു.
10 ത് മുതൽ 18 വർഷം മലവിട്ടി മലചവിട്ടി എന്ന മാനദണ്ഢം വച്ച് ഒരു സ്വാമിയും ഗുരുസ്വാമി ആവില്ല. ഒരു ഗുരുസ്വാമി എല്ലാ അർഥത്തിലും അരാധ്യനും, അനുകരണീയനും ആയിരിക്കണം. അദ്ദേഹത്തിന് ശബരിമലക്ക് പോക്കുന്നതിനുള്ള വ്രതാനുഷ്ഠാനങ്ങളെ പറ്റിയു, കെട്ടുനിറയും അവക്ക് അവശ്യമുള്ള സാധനങ്ങളെ കുറിച്ചും, ശബരിമല ക്ഷേത്രത്തിലെ ആചരങ്ങളും, അനുഷ്ടാനങ്ങളും, അവിടെതെ പൂജ വിധികളും, ഐതിഹ്യങ്ങളും പൂർണ്ണമായും അറിഞ്ഞിരിക്കേണ്ടതാണ്.
ഗുരുസ്വാമി അടങ്ങിയ സംഘത്തിനൊപ്പം കന്നി സ്വാമി ഉണ്ട് എങ്കിൽ അവർക്ക് ശബരിമല ക്ഷേത്രത്തിലെ ആചരങ്ങളും, അനുഷ്ടാനങ്ങളും, അവിടെതെ പൂജ വിധികളും, ഐതിഹ്യങ്ങളും പൂർണ്ണമായും പറഞ്ഞു കൊടുകുക്ക എന്നുള്ളത് ഗുരുസ്വാമിയുടെ ഉത്തരവാദിത്വമാണ്. മറ്റു അയ്യപ്പൻമാർ ഗുരുസ്വാമി പറയുന്ന കാര്യങ്ങൾ കൽപ്പന പോലെ കണ്ട് വിധിയാവണം പാലിക്കുകയും, നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണ്ടതാണ്.
No comments:
Post a Comment