തുലാഭാരം
കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു ചടങ്ങ് അല്ലെങ്കിൽ വഴിപാട് ആണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചസാര, ശര്‍ക്കര, കദളിപഴം, വെണ്ണ തുടങ്ങിയവ കൊണ്ടും തുലാഭാരം നടത്താറുണ്ട്. പ്രമേഹരോഗത്തിന് പഞ്ചസാരകൊണ്ടും, രോഗവിമുക്തി കദളിപ്പഴം കൊണ്ടും. ആസ്ത്മാരോഗത്തിന് കയറുകൊണ്ടും നീരുമാറുവാന്‍ വെള്ളം കൊണ്ടും, ചര്‍മ്മരോഗത്തിന് ചേനകൊണ്ടും, ഉദരരോഗത്തിന് ശര്‍ക്കരകൊണ്ടും, മൂത്രരോഗത്തിന് ഇളനീര്‍ കൊണ്ടും വാതരോഗത്തിന് പൂവന്‍പഴം കൊണ്ടും ഹൃദ്രോഹത്തിന് നാണയം കൊണ്ടും വസൂരി രോഗത്തിന് കുരുമുളക് കൊണ്ടും വിശപ്പിന് ഉപ്പ് കൊണ്ടും തുലാഭാരം നടത്തിയാല്‍ രോഗശമനം ഉണ്ടാകാറുണ്ട്.
ത്രാസിന്റെ ഒരു തട്ടിൽ തുലഭാരം നടത്തുന്ന ആളും മറുതട്ടിൽ
ദ്രവ്യവും വെച്ച്, ത്രാസിന്റെ തട്ടുകൾ ഒരേ നിരപ്പിൽ ആകുന്നതാണു ഒരു രീതി. മറുതട്ടിൽ ഭാരത്തിന്റെ കട്ടികൾ വെച്ച്, ആളുടെ തൂക്കം നോക്കി അതിനു തുല്യമായ ദ്രവ്യതിന്റെ വില ഈടാക്കുന്ന രീതിയും നിലവിലുണ്ട്. രണ്ടാമത്തെ രീതി, "മുതൽകൂട്ട്" എന്നറിയപ്പെടുന്നു...
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
21 November 2017
തുലാഭാരം
Labels:
ക്ഷേത്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment