ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 November 2017

മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ?

മാലധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ?

ശാന്തിയുടെയും സത്യത്തിന്റെയും ജ്ഞാനവൈരാഗ്യങ്ങളുടെയും പ്രതീകമാണ് മാല. തുളസിമാലയോ രുദ്രാക്ഷമാലയോ സാധാരണയായി അയ്യപ്പന്മാർ ധരിക്കുന്നു. എരുക്ക്, ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വർണ്ണമണി, ഭരഭചുവട് എന്നിവയും മാലയായി ധരിക്കാം. വ്രതമെടുക്കുന്നവർ മാല ധരിക്കുമ്പോൾ 108, 54 എന്നീ മണികളോടു കൂടിയതാണ് ഉത്തമം. മാലയിലെ മണികൾ തമ്മിൽ മുട്ടുന്ന വിധത്തിൽ കോർക്കുവാൻ പാടില്ല. പലവർണ്ണത്തിലുള്ള മണികൾ ഒരു മാലമിൽ അശുഭകരമാണ്. അയ്യപ്പന്മാർ മാലധരിക്കുന്നതിന് മുമ്പ് മാല പനിനീരിലോ പാലിലോ ശുദ്ധിചെയ്ത് പൂജാരിയെ ഏൽപ്പിക്കണം. പുണ്യാഹം തളിച്ച് ശുദ്ധമാക്കി മാല പൂജിച്ച് പൂജാരി അത് ഗുരുസ്വാമിയെ ഏൽപ്പിക്കുന്നു. ഗുരുസ്വാമി നിലവിളക്കിന് മുന്നിലിരുന്ന് അയ്യപ്പമൂലമന്ത്രം ഉരുവിട്ട് മാല പൂജിക്കും. സ്വാമിയേ ശരണമയ്യപ്പാ എന്ന നവാക്ഷരീമന്ത്രം ജപിച്ച് അയ്യപ്പന്റെ രൂപമുദ്രമുള്ള മാല ധരിപ്പിക്കുന്നു. ഇങ്ങനെ അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്ന ഭക്തൻ തന്നെ സമ്പുർണ്ണമായി അയ്യപ്പന് സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ഏതുതരം മാലയാണെങ്കിലും ജപവിധിയില്‍ പറയുന്ന മാലയുടെ ലക്ഷണം ഇപ്രകാരണമാണ്‌.

അങ്കുലിയൊന്റിറൈ താനൊരു പത്തു
അക്കൊടു പത്തിരൈ മാമണി നൂറ്‌
ശങ്കൊടു വെമ്പവീഴും ശതപത്തു
താന്‍പടികം പതിനായിരമാകും
പൊങ്കുതിരക്കടല്‍ മുത്തൊരുലക്ഷം
പോതവെണ്ടാമരൈ പൊന്നൊരുകോടി
എങ്കുമെഴും കുശൈതാന്‍ ശതകോടി
എരുടയാര്‍ മണിക്കെണ്ണമെണ്ണാതെ.

ഇതില്‍ രണ്ടാമത്തെ വരിയില്‍ പറഞ്ഞിരിക്കുന്ന അക്ക്‌ എരുക്കു കൊണ്ടാണ്‌ മാലയെങ്കില്‍ നൂറു കൃശ്ച്‌റഫലം.

ശംഖിനും പവിഴമാലയ്ക്കും ആയിരം കൃശ്ച്‌റഫലം.

സ്ഫടിക മാലയ്ക്ക്‌ പതിനായിരം,

മുത്തുമാലയ്ക്കൊരുലക്ഷം

തുളസിമാല പത്തുലക്ഷം

താമരക്കായകളെ കൊണ്ടുള്ള മാലയ്ക്കും ഒരുകോടി

സ്വര്‍ണമണിമാലയ്ക്കൊരുകോടി

ദര്‍ഭയുടെ ചുവട്‌ കടഞ്ഞ്‌ മാലയാക്കി ധരിച്ചാല്‍ പത്തുകോടി ഫലം.

രുദ്രാക്ഷക്കായകൊണ്ടുള്ള മാലയുടെ ഫലം എണ്ണാന്‍ പറ്റുന്നതിനും അപ്പുറത്താണ്‌.

മാലധാരണ മന്ത്രം

ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശമ്പര്‍യ്യാത്ര സത്യേന മുദ്രാം പാതു സദാവിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രകാരിണേ
ശരണാഗത മുക്രാഖ്യാം ത്വന്മുദ്രാം നമാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം ഭഗ്രമുദ്രാം നമാമഹ്യം
ശമ്പര്‍യ്യാചല മുദ്രായൈ നമസ്തുഭ്യം നമോനമഃ
സ്വാമിയേ… ശരണം അയ്യപ്പാ...

എന്നുറക്കെ വിളിച്ചു മാല ധരിക്കുക.
രാവിലെ സൂര്യേദയത്തിൽ ആദിത്യന് അഭിമുഖമായി നിന്നുവേണം മാല ധരിക്കേണ്ടത്. ഉത്രം നക്ഷത്രം, ശനി, ബുധൻ, എന്നീ ദിവസങ്ങൾ മാല ധരിക്കുന്നതിന് ഉത്തമമാണ്. എന്നാൽ ജന്മനക്ഷത്ര ദിവസം മാലയിടരുത്.

മാല ഊരുമ്പോള്‍

ദര്‍ശനം കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയശേഷം വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. അയ്യപ്പന്മാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ നിലവിളക്കു കൊളുത്തണം. ശരണം വിളിച്ചു വേണം കയറാന്‍. പൂജാമുറിയിലോ കെട്ടുമുറുക്കിയ പന്തലിലോ അടുത്തുള്ള ക്ഷേത്രത്തിലോ വേണം ഇരുമുടിവയ്ച്ച് മാല ഊരി വ്രതം അവസാനിപ്പിക്കാന്‍.

'അപൂര്‍വമചലാരോഹ
ദിവ്യ ദര്‍ശന കാരണ
ശാസ്ത്ര മുദ്രാത്വകാ ദേവ
ദേഹിമേ വ്രതമോചനം'

എന്ന മന്ത്രം ചൊല്ലിവേണം മാല ഊരാന്‍. അയ്യപ്പന്റെ ചിത്രത്തിലോ വിഗ്രഹത്തിലോ സമർപ്പിക്കാം. വീണ്ടും ഭർശന്നത്തിനായി ഈ മാല ഉപയോഗിക്കാം. 18 വർഷം ഇപ്രകാരം ഉപയോഗിക്കുന്ന സ്വാമിമാല ഇരിക്കുന്ന ഭവനം ദേവതകൾ വസിക്കുന്ന അമരപുരി പോലെ ഐശ്വര്യപൂർണ്ണമാണെന്നന്നാണ് വിശ്വാസം. ഭഗവാന്റെ സാന്നിധ്യമുള്ള മാല ഇരിക്കുന്ന വീട്ടിൽ ശനിദോഷം ബാധിക്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശബരിമല ദർശനത്തിനായി ധരിക്കുന്ന മാലധാരണത്തിലൂടെ ഇന്നലെ വരെയുണ്ടായ തെറ്റുകളിൽ നിന്നെല്ലാമുള്ള മോചനമാണ്. ശാരീരികവും, മാനസികവും, കർമ്മപരവും, വാക്പരവുമായ ശുദ്ധിപാലിക്കൽ കർമ്മമാണ് മാലധാരണത്തിലൂടെ കൈവരുന്നത് '

No comments:

Post a Comment