ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2017

നാഗസങ്കല്പ്പത്തിലെ നിഗൂഡത

നാഗസങ്കല്പ്പത്തിലെ നിഗൂഡത

ഭാരതീയ സംസ്കൃതിയില് നാഗങ്ങൾക്ക്‌ മഹത്തായ സ്ഥാനമാണ് ഉള്ളത് ..! ഭൂമിയിലെ മറ്റു ജീവികളെ അപേക്ഷിച്ച് നാഗങ്ങൾക്ക്‌ ഒട്ടേറെ പ്രത്യേകതകളുണ്ട്..! ജൈവിക വൈചിത്ര്യം, സൂക്ഷ്മസംവേദനക്ഷമത, ദര്ശനസുഭഗത തുടങ്ങിയവ ഈ പ്രത്യേകതകളില് പെടുന്നു..! കയ്യോ, കാലോ, ചിറകോ ഇല്ല. പക്ഷെ ജലത്തിലും, കരയിലും വേണമെങ്കില് ആകാശത്തുപറന്നും സഞ്ചരിക്കാന് ഇവയ്ക്കു കഴിയുന്നു. വേദങ്ങളില് മുതല് നാടോടി കഥകളില് വരെ ഇവരെ പ്രകീര്ത്തിക്കുന്നു.

ഹൈന്ദവ വിശ്വാസത്തിലെ മിക്കവാറും ദേവീ ദേവന്മാരെല്ലാം നാഗ സേവിതരാണ്. വിഷ്ണുവിന്റെ ശയ്യയായും, ശിവന്റെ മാലയായും, ഗണപതിയുടെ അരഞ്ഞാണമായും, ഒക്കെ പല രീതിയില് നമുക്ക് നാഗങ്ങളെ കാണാം. സൂര്യന്റെ രഥത്തില് 12 മാസങ്ങളിയായി 12 തരത്തിലുള്ള നാഗങ്ങള് കടിഞ്ഞാണുകളാകുന്നു. ആഴ്ചയില് ഏഴു നാഗങ്ങളെ ബ്രഹ്മാവ്‌ ഏഴു ദിവസത്തെ അധിപന്മാരാക്കിയിരിക്കുന്നു.
അനന്തന്‍(ഞായര്‍ )
വാസുകി (തിങ്കള് )
തക്ഷകന്‍(ചൊവ്വ )
കാര്ക്കോടകന്‍ (ബുധന്‍)
പത്മന്‍ (വ്യാഴം )
മഹാപദ്മന്‍(വെള്ളി )
കാളിയനും ശംഖപാശനും(ശനി ) എന്നിങ്ങനെയാണ് അത് പറഞ്ഞിരിക്കുന്നത്. നാഗ സങ്കല്പ്പത്തിലെ ആഴങ്ങളിലേക്ക് ചെല്ലുമ്പോള് സൂര്യന്റെ കടിഞ്ഞാണ്‍ എന്ന സങ്കല്പം പ്രപഞ്ച രഹസ്യങ്ങളുടെ കലവറയാകുന്നു.

ആധുനിക രസതന്ത്ര ശാസ്ത്രത്തിലെ വിലമതിക്കാനാകാത്ത കണ്ടുപിടുത്തം നടത്തിയ ഒരു ശാസ്ത്രജ്ഞ നാണ് ആഗസ്റ്റ്‌ കേക്കുലെ (August Kekulé) ജര്മ്മനിക്കാരനായ ഇദ്ദേഹം ഒരിക്കല് ഒരു സ്വപ്നം കണ്ടു. അത് അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു സര്പ്പം അതിന്റെ വാലിന്‍ തുമ്പ് വായില് അമര്‍ത്തി ക്കൊണ്ട് ഒരു മോതിര വലയം പോലെ അന്തരീക്ഷത്തില് ഊഞ്ഞാലാടുന്നു. അത് അദ്ദേഹത്തെ തുറിച്ചു നോക്കുന്നു. മോതിരം പോലെ ഈ സര്പ്പത്തിന്റെ കാഴ്ചയില് നിന്നുമാണ് Benzene എന്ന പദാർതത്തിന്റെ ആണവിക ഘടനയുടെ സൂത്രം കണ്ടുപിടിച്ചത്. ഇതില് കാർബണിന്റെ ആറ് പരമാണുക്കള് ഹൈഡ്രജന്റെ ആറ് പരമാണുക്കളുമായി അന്തര്ബന്ധ - അഥവാ ദ്വിബാന്ധ - യോഗത്തിലൂടെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കി. ഈ തിയറിയുടെ സഹായത്തോടെ അനേകം രസതന്ത്ര തത്വങ്ങളുടെ സമസ്ഥാനീകമായ ധാതു, ദ്രവം, വാതകം എന്നീ രൂപങ്ങളെ പിന്നീട് ഗവേഷണ വിഷയമാക്കി..! ആ ഗവേഷണങ്ങളില് നിന്നുമാണ് അണുബോമ്പ് പോലും രൂപപ്പെട്ടത്. ഇനിയും വിനാശാത്മകവും നിർമ്മാനാത്മകവുമായ അനേകം രഹസ്യങ്ങള് ഇതില് നിന്നും കണ്ടെത്താന്‍ കഴിയും എന്ന് ശാസ്ത്രലോകം കരുതുന്നു..

ഉത്തര പ്രദേശിലെ മഹാരാജ് ഗന്ജ് ജില്ലയിലുള്ള ധാനീ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലുള്ള നാഗപാശ യന്ത്രവും അതിന്റെ ഡയഗ്രവും ഇത്തരം ചില നിഗൂഡ രഹസ്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നവയാണ് എന്ന് ഗവേഷകര് കരുതുന്നു. പിയാരോഗഡിലെ ഡൂലോ നാഗദേവ ക്ഷേത്രത്തിലെ നാഗയന്ത്രവും അപൂർവ്വമായ ചില രഹസ്യങ്ങളിലേക്ക് വിരല് ചൂണ്ടുന്നവയാണ്.

ഭാരതത്തില് ഒട്ടാകെ നിറഞ്ഞു നിന്ന നാഗ ആരാധനാ സങ്കല്പം വെറുമൊരു അശാസ്ത്രീയ സങ്കല്പം ആണെന്ന് കരുതരുത്.. അങ്ങനെ കരുതുന്നവരോട് പുശ്ചത്തോടെ ഒരു ചിരി മാത്രം മറുപടി കൊടുക്കാം. 

കാശ്മീരിലെ അനന്തനാഗും, ഹിമാചലിലെ ബേരീ നാഗും, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രവും, പിന്നെ നാഗുരും, 'നാഗാ'ലാണ്ടിലെ ജാപംഗഖോങ്ങും, മഹാരാഷ്ട്രയിലെ നാഗ്പൂരും, പോഖാരോവിലെ നാഗവാസുകിക്ഷേത്രവും, കാശിയിലെ നാഗ്കൂഅങ്ങും, പിയാഗാഗൌഡിലെ ഡൂലോ നാഗും, ദേവരിയായിലെ സോഹനാഗും (ജനമേജയന്റെ യജ്ഞം ഇവിടെയാണ്‌ നടന്നത് ) ഇങ്ങനെ..... മണ്ണാറശാലയും, വെട്ടിക്കൊട്ടും, തെക്കേയറ്റത്ത് നാഗർകോവിലും എല്ലാം ഇത്തരത്തിലുള്ള അനേകം പ്രപഞ്ച രഹസ്യങ്ങള് ഉള്ക്കൊള്ളുന്ന പുണ്യ കേന്ദ്രങ്ങളാണ് ..!

No comments:

Post a Comment