ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 November 2017

കെട്ടുനിറയ്ക്കല്‍ എങ്ങനെ?

കെട്ടുനിറയ്ക്കല്‍ എങ്ങനെ?

ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടുന്നത്‌ പോലെ പ്രധാനമാണ്‌ കെട്ടു നിറയ്‌ക്കുന്നതും. ഇരുമുടികെട്ടിനുള്ള പ്രാധാന്യം വളരെ ഏറെ ആണ്. പഴയ കാലത്തു, സന്നിധാനത്തിലെക്കുള്ള യാത്ര അത്യധികം ദുര്‍ഘടം നിറഞ്ഞ വനത്തിലൂടെ ആയിരുന്നു. ഒരു സാഹയവും അന്നുണ്ടായിരുന്നില്ല. യാത്രക്കിടയില്‍ രാത്രികാലത്ത് ചിലയിടങ്ങളില്‍ തങ്ങേണ്ടാതായും വരും. അതുകൊണ്ട് ഇരുമുടി രണ്ടു അറകളായി തിരിച്ചിരിക്കുന്നു.
ഇരുമുടി, കറുപ്പുകച്ച, നെയ്, കര്‍പ്പൂരം,സാമ്പ്രാണി, അരി, പ്പൊടി, മഞ്ഞള്‍പ്പൊടി,അവല്‍, മലര്‍, ഉണക്കമുന്തിരി, കല്‍ക്കണ്ടം,അരി, നെയ്ത്തേങ്ങക്കും പതിനെട്ടാം പടിക്കല്‍ അടിക്കാനും നാളികേരം, വെറ്റില, പാക്ക്, നാണയം, വെള്ളത്തോര്‍ത്ത്, ബെഡ്ഷീറ്റ്, പപ്പടം,കോര്‍ക്ക്, ചരട്, എന്നിവയാണ് കെട്ടു നിറയ്ക്കാന്‍ വേണ്ടത്.

ഇരുമുടിക്കെട്ടിനു രണ്ടു ഭാഗമുണ്ട്. മുന്‍കെട്ടും പിന്‍കെട്ടും.

മുന്‍കെട്ട്

മുന്‍കെട്ടില്‍ ഭഗവാന് അഭിഷേകത്തിനുളള നെയ്യ് നിറച്ച നെയ്ത്തേങ്ങായും അവല്‍, മലര്‍, അരി, കര്‍പ്പൂരം, കാണിക്ക, വഴിപാട് സാധനങ്ങള്‍, പനിനീര് എന്നിവയും നിറയ്ക്കുന്നു.
മാളികപ്പുറത്തു നേര്‍ച്ചയ്ക്കുളള മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, പട്ട്, മലര്‍ എന്നിവയും മുന്‍കെട്ടിലാണ് നിറയ്ക്കുന്നത്. ആദ്യം വെറ്റില, അടയ്ക്ക, നാണയം, പടിയിൽ അടിക്കാനുള്ള നാളികേരം എന്നിവ ഒന്നിച്ച് ചേർത്തു പിടിച്ച് പരമശിവനെ ധ്യാനിച്ച് അയ്യപ്പന്റെ സാന്നിധ്യം കെട്ടിലേക്ക് ആവാഹിക്കുന്നതായി സങ്കൽപ്പിച്ച് മുൻകെട്ടിൽ വെയ്ക്കണം. പിന്നീട് ഭക്തിപൂർവ്വം മൂന്നു പ്രാവശ്യം കൈ നിറയെ അരി വാരി മുൻ കെട്ടിൽ ഇടണം. അടുത്തതായി വേണം നെയ്യ്തേങ്ങ വെക്കാൻ. തുടർന്ന് മറ്റുവഴിപാടു സാധനങ്ങൾ മുൻകെട്ടിൽ വെക്കണം. മാളികപ്പുറത്തും നാഗരാജാവിനും നാഗയക്ഷിക്കു മഞ്ഞപ്പൊടി വിതറാം. മണിമണ്ഡപത്തിൽ ഭസ്മം വിതറണം. അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, വറപ്പൊടി എന്നിവ കടുത്ത സ്വമിക്കുള്ള വഴിപാടാണ്. പുകയില കറുപ്പസ്വാമിക്കും, കുരുമുളക് വാവരുസ്വാമിക്കും സമർപ്പിക്കണം. ഉണക്കലരി, ഉണ്ടശർക്കര, കദളിപ്പഴം, എന്നിവ അയ്യപ്പസ്വാമിക്ക് നിവേദ്യമുണ്ടാക്കാനാണ്. എറ്റവും പ്രധാനം നെയ്യഭിക്ഷേകമാണ്. വഴിപാട് നെയ്യ് ഔഷധം പോലെ മാത്രം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അഭിഷേകശിഷ്ട നെയ്യ് ദുരൂപയോഗം ചെയ്യുന്നത് അപരാധത്തെ ക്ഷണിച്ചു വരുത്തലാണ് . അഭിഷേകശിഷ്ട നെയ്യ് വീണ്ടും ചൂടാക്കി പാചക ആവശ്യത്തിന് ഉപയേഗിക്കുന്നതും, വിളക്കുകത്തിക്കാനെടുക്കുന്നതും പാപമാണ് എന്നാണ് വിശ്വാസം.
മുന്‍പിലുള്ള അറ തിരിച്ചറിയുന്നതിനായി 'ഓം' എന്ന അടയാളവും രേഖപെടുത്തുന്നു.

പിന്‍കെട്ട്

പഴയ കാലത്തു, പിറകിലുള്ള അറയില്‍ തീര്‍ഥാടകനുള്ള ആഹാര ദ്രവ്യങ്ങള്‍ നിറച്ചിരിന്നു കൂടതെ ഒന്നിലേറെ നാളികേരങ്ങളും കുത്തരിയുമാണ് നിറക്കുന്നത്. പമ്പാഗണപതി, പതിനെട്ടാംപടി, എന്നിവിടങ്ങളിൽ തേങ്ങ അടിക്കുന്നതിനും മാളികപ്പുറത്ത് തേങ്ങളരുട്ടുന്നതിനുമാണ് ഒന്നിലേറെ തേങ്ങകൾ പിൻകെട്ടിൽ നിറയ്ക്കുന്നത്.

രാത്രി കാലങ്ങളില്‍ ഇടത്താവളങ്ങളില്‍ ഉപയോഗിക്കുവാനുള്ള പുതപ്പും വിരിപ്പും നന്നായി മടക്കി തലയില്‍ വെച്ചു അതിന് മുകളിലാണ് ഇരുമുടി വെയ്കുന്നത്. ഇരുമുടി കെട്ട് ശിരസില്‍ ഇല്ലാതെ പതിനെട്ടാം പടി ചവിട്ടുവാന്‍ ഒരു ഭക്തര്‍ക്കും അനുവാദമില്ല. പന്തള രാജ കുടുംബാംഗങ്ങള്‍ക്ക് മാത്രമെ അതിന് അനുവാദമുള്ളൂ.

ശബരിമല യാത്രയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ വെച്ചോ പൂജാമുറിയില്‍ വെച്ചോ ഗുരുസ്വാമിയുടെ സാന്നിധ്യത്തില്‍ ഇരുമുടി ശരണമന്ത്ര ഘോഷത്തോടെ ഭക്തിപൂര്‍വ്വം നിറയ്ക്കുന്നു. ഇരുമുടികെട്ടു ശിരസില്‍ ആണ് വഹിക്കേണ്ടത്‌.
കന്നിക് അയ്യപ്പന്മാർ ചുവന്ന നിറത്തിലുള്ള ഇരുമുടി കെട്ടാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവർക്ക് വെള്ളയോ, നീലയോ, കറുപ്പോ ഉപയോഗിക്കാം. മുന്‍കെട്ട് ആത്മീയതയെയും പിന്‍കെട്ട് ഭൗതീകതയെയും പ്രതീകവല്‍ക്കരിക്കുന്നു.

No comments:

Post a Comment