ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 September 2017

നടരാജരൂപം... ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ The Cosmic Dancer...!!

നടരാജരൂപം... താണ്ഡവനൃത്തം ചെയ്യുന്ന ശിവന്‍... ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ The Cosmic Dancer...!!

എന്താണ് കോസ്മിക് ...? ഇനിയും ശാസ്ത്രം കൃത്യമായി നിര്‍വചനം നല്‍കാത്ത പ്രകൃതി ദത്തമായ, പ്രകൃതിയിലുള്ള ഒരു തരം ഊര്‍ജ്ജരൂപമാണ് കോസ്മിക് എനര്‍ജി. ഒരു പക്ഷെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്ന അനുഭവപെടുന്ന ബാഹ്യമോ ആന്തരികമോ ആയ ബലം ആകാം.. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും സകല വസ്തുക്കളിലും ഒരു പ്രകാശം പോലും ചെല്ലാത്ത ശൂന്യമായ ഇരുണ്ട മേഖലകള്‍, വാക്വം - ഇവയില്‍ എല്ലായിടത്തും അനുഭവപെടുന്ന എനര്‍ജി എന്തോ അത് കോസ്മിക്... Energy of all Or Energy of Nothing .. ie Cosmic Energy..

അപ്പോള്‍ ശിവനെ എന്ത് കൊണ്ട് അവര്‍ കോസ്മിക്‌ ഡാന്‍സര്‍ എന്ന് വിളിക്കുന്നു..❓ ഹൈന്ദവവിശ്വാസപ്രകാരം പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കപെടുകയും സംഹരിക്കപെടുകയും ചെയ്യുന്നത് ശിവ താണ്ഡവനൃത്തത്തില്‍ ആണെന്നാണ്.. സാക്ഷാല്‍ പരമ ശിവന്‍ ശക്തി സമേതനാണ്.. ശക്തി ഇല്ലാതെ ശിവനില്ല എന്ന് പറയുന്നുമുണ്ട്.. ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍ വിളങ്ങുന്ന സമസ്ത ബ്രഹ്മത്തെയും സൃഷ്ടിക്കുന്ന -സംഹരിക്കുന്ന ആ ശക്തി സ്ത്രോതസ്സിനെ പിന്നെ എങ്ങനെയാണ് വിളിക്കേണ്ടത്..❓

നമ്മള്‍ കേട്ടിടുണ്ടാവും കോസ്മിക് ഹീലിംഗ് ചെയ്യുന്നതിനെ പറ്റി.. എന്താണത്..❓ ഒരു തരത്തിലുള്ള മെഡിറ്റേഷന്‍ ആണത് ധ്യാനം എന്ന് തീര്‍ത്തു പറയുവാന്‍ പറ്റില്ല.. നമ്മുടെ ശരീരം രണ്ടു തരത്തില്‍ ഉണ്ട് എന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു.. അത് 1.Actual Body 2. Cosmic Body.. സ്ഥൂലശരീരം സൂക്ഷ്മ ശരീരം എന്നൊക്കെ മലയാള നിര്‍വചനം... നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതും പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവപെടുന്നതും ആയ സ്ഥൂല ശരീരം.. എന്നാല്‍ നഗ്ന നേത്രങ്ങള്‍ക്ക് അപ്രാപ്യമായതും ഇന്ദ്രിയങ്ങള്‍ക്ക് അതീതമല്ലാത്തതുമായ ശരീരം കോസ്മിക്‌ ദേഹം.. കോസ്മിക്‌ ബോഡിയെ ഉണര്‍ത്തുവാന്‍ ചെയ്യുന്ന ധ്യാനം ആണ് കോസ്മിക്‌ ഹീലിംഗ്.. ശരീരത്തിലെ ഓരോ അണുവും കോശങ്ങള്‍ കലകള്‍ കോസ്മിക് എനര്‍ജിക്ക് അതീതമാണ്.. ശരിയായ രീതിയില്‍ കോസ്മിക് ഹീലിംഗ് വഴി കോസ്മിക്‌ ബോഡിയെ ഉദീപിപ്പിചാല്‍ ഉത്തേജിതമായ Actual body യില്‍ വിഭജിക്കപെടുന്ന പുതു കോശങ്ങള്‍ വഴി അര്‍ബുദങ്ങള്‍ പോലും മാറും എന്ന് മോഡേണ്‍ വൈദ്യ ശാസ്ത്രം പോലും സമ്മതിക്കുന്നു... പുതു കോശങ്ങള്‍ - ''പുതു സൃഷ്ടി'' തന്നെയല്ലേ ഇവിടെയും നടക്കുന്നത്..

No comments:

Post a Comment