പവിത്രം അണിയുന്നത് എന്തിന് ?
നമ്മുടെ പ്രധാന ക്രിയകള്‍ക്കൊക്കെ ഏറ്റവും അത്യാവശ്യമുള്ള പവിത്രമായവസ്തു. അതിന്റെ ഉത്ഭവം ഇങ്ങനെയാണത്രേ.
മഹാദേവന്റെ ആദിയും അന്തവും എവിടെയെന്ന് ഉറപ്പറിയണം. അറിയാന്‍ തിടുക്കംകൂട്ടുന്നത് ബ്രഹ്മാവും, വിഷ്ണുവും. അവര്‍ അതിന് വ്യക്തമായ തയ്യാറെടുപ്പുകള്‍ നടത്തി.
ബ്രഹ്മാവ് മുകളിലേയ്ക്കും വിഷ്ണു കീഴോട്ടും പോകാം എന്നുതീര്‍ച്ചപ്പെടുത്തി. അതുപ്രകാരം യാത്രതുടങ്ങി. ഇരുവരും അന്തമില്ലാതെ മുന്നോട്ടുപോയി. ഒരിടത്തും എത്തുന്നില്ല.
എന്നാല്‍ ബ്രഹ്മാവിന് ശിവന്റെ ശിരസില്‍നിന്നും പോന്നപൂവ് യാത്രാമദ്ധ്യേകിട്ടി. അതിന്നാല്‍ യാത്ര മതിയാക്കാം എന്ന് ബ്രഹ്മാവ് തീര്‍ച്ചപ്പെടുത്തി.
ഇതാഞാന്‍ മഹാദേവന്റെ ശിരസുകണ്ടു എനിയ്ക്ക് അവിടെനിന്നും ഒരുപൂവും കിട്ടി.
വ്യക്തമായ തെളിവ് സഹിതമുള്ള പ്രഖ്യാപനം കേട്ട് മഹാദേവന് കഠിനമായ ദേഷ്യം വന്നു. താമസിച്ചില്ല ബ്രഹ്മാവിന്റെ ഒരുമുഖം നുള്ളിക്കളഞ്ഞു.
നമ്മള്‍ പവിത്രം ഇടുന്ന വിരലിനാലായിരുന്നു പരമശിവന്‍ ആകൃത്യം നിര്‍വ്വഹിച്ചത്. ആ വിരലിന്റെ അപവിത്രത തീര്‍ക്കുവാനായിട്ടാണ് പവിത്രം അണിയുന്നത്. പവിത്രത്തിനു പകരം പവിത്രക്കെട്ടുള്ള മോതിരം അണിഞ്ഞാലും മതി.
No comments:
Post a Comment