ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2017

ഭൗമ നേർരേഖയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രങ്ങൾ

ഭൗമ നേർരേഖയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രങ്ങൾ

ഹിമാലയത്തിലെ കേദർനാഥ് മുതൽ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയുള്ള പ്രധാന ശിവക്ഷേത്രങ്ങളെല്ലാം ഭൗമ നേർരേഖയിലാണു സ്ഥിതിചെയ്യുന്നത്. ഇതിൽ ചിദംബരത്തിലേയും കാഞ്ചീപുരത്തിലേയും പ്രധാന ശിവക്ഷേത്രങ്ങളും ഈ ഭൗമ നേർ രേഖയായ അക്ഷാംശം 79° E 41’54’ (Longitude) ആണ് സ്ഥിതിചെയ്യുന്നത്.

വിശ്വാസമനുസരിച്ച് പ്രകൃതിയുടെ അടിസ്ഥനപരമായ സവിശേഷതകളായ പഞ്ച ഭൂതങ്ങൾ (ഭൂമി , അഗ്‌നി, വായു, ജലം, ആകാശം, ) പ്രകാരം ഓരോ ക്ഷേത്രങ്ങൾ പരമശിവന്റേതായുണ്ടു. തിരുവാനൈക്കവലിലാണു ജലത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമുള്ളത്. അതുപോലെ അഗ്‌നിയെ തിരുവാന്നമലൈ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. വായുവാകട്ടെ കലാഹസ്തിയിലും സ്ഥിതിചെയ്യുന്നു. ഭൂമിയെ പ്രതീകവത്കരിക്കുന്നത് കാഞ്ചിപുരത്താണെങ്കിൽ ആകാശത്തെ ചിദംബരത്തും ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്നു.

ഭൗമ സവിശേഷതകൾ

പുരാതനമായ യോഗിക് ശാസ്ത്രമനുസരിച്ചാണു ഈ ക്ഷേത്രങ്ങളുടെ സ്ഥാനം നിർണ്ണയിച്ചിട്ടുള്ളത്. ഒരു ക്ഷേത്രത്തിനു മറ്റൊരു ക്ഷേത്രവുമായി കൃത്യമായ ഒരു നേർരേഖാ അലൈമെന്റുണ്ടു എന്നുള്ളത് ശാസ്ത്രകുതുകികളെ ഞെട്ടിച്ചിരിക്കുകയാണു. ഇങ്ങനെ ചെയ്യുമ്പോൾ, പൂജകൾ നടക്കുമ്പോൾ ആ പ്രദേശം മൊത്തം ശക്തമായിട്ടുള്ള പോസിറ്റീവ് വൈബ്രേഷനുണ്ടാകുമെന്നാണു (കൺസ്ട്രക്ടീവ് ഇന്റർഫറൻസ്) ശാസ്ത്രം പറയുന്നത്. മനുഷ്യന് കാണാൻ സാധിക്കാത്ത ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളുണ്ടു. അതിൽ മനുഷ്യനു നല്ലതായ പോസിറ്റീവ് വൈബ്രേഷൻ ഇരട്ടി കൊണ്ടുവരാൻ ഈ സ്ഥാനങ്ങൾക്ക് കഴിയും.
മേൽ പറഞ്ഞ എല്ലാ ക്ഷേത്രങ്ങൾക്കും ഏകദേശം ആയിരം വർഷത്തോളം പഴക്കമുള്ളതായി കണക്കാക്കപെടുന്നു. അക്കാലത്ത് ഭൂമിയുടെ മാപ്പ് തന്നെ കൃത്യമായി രേഖപെടുത്താൻ സാധിച്ചിരുന്നില്ല. ഇന്നത്തെ പോലെ സാറ്റ് ലൈറ്റ് ടെക്‌നോളജിയോ , ജി.പി. എസോ അന്ന് ഒരിക്കലും ഉണ്ടായിരിക്കുകയുമില്ല. പിന്നെ എങ്ങിനെ ഇത്ര കിറു കൃത്യമായി അമ്പലങ്ങൾക്ക് സ്ഥാനം കണ്ടെത്തി. അതിനുപിന്നിലെ ശാസ്ത്രം എന്താണു എന്നു നമ്മൾ ഗൗരവപരമായി പഠിക്കേണ്ട വിഷയം തന്നെയാണു.

ഹിമാലയത്തിലെ കേദർനാഥ് ക്ഷേത്രം മുതൽ തമിഴ്‌നാട്ടിലെ രാമേശ്വരം ക്ഷേത്രം വരെ ഏകദേശം 2400 കിലോമീറ്റർ ദൂരമുണ്ടു. ക്ഷേത്രങ്ങളെല്ലാം ഒരു നിശ്ചിത നേർരേഖയിലാണു സ്ഥിതിചെയ്യുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം ഒരു ഡിഗ്രി പോലുമില്ല എന്നുള്ള വസ്തുത ഭൗമ ശാസ്ത്രഞ്ജരെ പോലും ഞെട്ടിക്കുന്നതാണു.

യോഗിക് ശാസ്ത്രം ആധുനികശാസ്ത്രത്തിനു വഴികാട്ടിയാകും.

ആധുനിക ശാസ്ത്രത്തിന്റെ പ്രത്യേകിച്ചും പാശ്ചാത്യ ശാസ്ത്രത്തിന്റെ അതിപ്രസരം പുരാതന ഇന്തയിൽ നിലനിന്നിരുന്ന യോഗിക് ശാസ്തത്തെ തമസ്‌കരിക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇന്നും പുരാതന അമ്പലങ്ങളീലും അതിന്റെ സ്ഥാനം നിർണ്ണയിക്കുന്ന പണ്ഡിതരിലും അതിന്റെ പാഠഭാഗങ്ങൾ ഉണ്ടായേക്കാം. അതെല്ലാം നല്ല രീതിയിൽ അപഗ്രഥിച്ച് സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചാൽ അത് വരുന്ന തലമുറയ്കും ആധുനിക ശാസ്ത്രത്തിനും വഴികാട്ടിയായേക്കാം. ക്ഷേത്രങ്ങളും അവയുടെ ഭൗമ സ്ഥാനവും താഴെ കൊടുക്കുന്നു.
Lord Siva Temples in India on almost same Longitude

Kedarnath – Kedarnath Temple (30.7352° N, 79.0669)

Kaleshwaram – Kaleshwara Mukteeshwara swamy Temple (18.8110, 79.9067)

Srikalahati – Srikalahasti Temple (13.749802, 79.698410)

Kanchipuram – Ekambareswarar Temple (12.847604, 79.699798)

Thiruvanaikaval – Jambukeswara Temple (10.853383, 78.705455)

Tiruvannamalai – Annamalaiyar Temple (12.231942, 79.067694)

Chidambaram – Nataraja Temple (11.399596, 79.693559)

Rameswaram – Ramanathaswamy Temple(9.2881, 79.3174)

No comments:

Post a Comment